Just In
- 46 min ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 15 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 18 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 24 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
Don't Miss
- Movies
വിജയകാന്തിന് നിറമില്ല; നായികയാവാൻ തയ്യാറാവാതിരുന്ന നടിമാർ; നടൻ പിന്നീട് താരമായപ്പോൾ
- News
'ഇത് രാജ്യത്തെനെതിരായ ആക്രമണം': ഹിൻഡൻബർഗിന് മറുപടിയുമായി അദാനി ഗ്രൂപ്പ്
- Sports
IND vs NZ: കളിയിലെ ഹീറോ, എന്നിട്ടും ക്ഷമ ചോദിച്ച് സൂര്യ! കാരണമറിയാം
- Automobiles
അൾട്രാവയലറ്റിനെ പൂട്ടാൻ ഒരു ഫ്രഞ്ചുകാരൻ! പരിചയപ്പെടാം റൈഡർ ഇലക്ട്രിക് ബൈക്കിനെ
- Lifestyle
ശനി അസ്തമയം; ഈ 3 രാശിക്ക് ദോഷം കനക്കും; ശനിദേവ പ്രീതിക്കും ദോഷനിവാരണത്തിനും വഴി
- Travel
ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം
- Finance
25,000 രൂപ ശമ്പളക്കാരനും 1.35 കോടിയുടെ സമ്പത്തുണ്ടാക്കാം; സാധാരണക്കാരനെയും കോടിപതിയാക്കുന്ന നിക്ഷേപമിതാ
ജോക്കറും കുടുംബവും വീണ്ടും; നിങ്ങളുടെ ഫോണിൽ നിന്നും ഈ അപകടകാരികളെ ഒഴിവാക്കുക
നിലവിൽ ഏറ്റവും വിശ്വാസ്യതയുള്ള ആൻഡ്രോയിഡ് ആപ്പ് ഡൌൺലോഡിങ് പ്ലാറ്റ്ഫോം ആണ് ഗൂഗിൾ പ്ലേ സ്റ്റോർ. ഐഫോണുകളുടെ കാര്യത്തിൽ ഇത് ആപ്പ് സ്റ്റോർ ആണ്. ആപ്പ് സ്റ്റോറിലേത് പോലെ തന്നെ നിരവധി സുരക്ഷ ഫീച്ചറുകളാണ് പ്ലേ സ്റ്റോറിലും ഉള്ളത്. ഏതൊക്കെ തരത്തിലുള്ള ആപ്പുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് പരിശോധിക്കാനും ഇവ യൂസേഴ്സിന്റെ ഡിവൈസുകളിലേക്ക് എത്തുന്നതിന് മുമ്പ് പ്ലേസ്റ്റോറിൽ നിന്നും ഡിലീറ്റ് ചെയ്യാനുമൊക്കെ ഗൂഗിളിന് സാധിക്കും (Malware Apps).

എന്നാൽ ഈ ഫീച്ചറുകൾ എപ്പോഴും പൂർണമായ ഫലം നൽകണമെന്നില്ല. ചിലപ്പോഴെങ്കിലും ഗൂഗിളിന്റെ കണ്ണ് വെട്ടിച്ച് അപകടം പിടിച്ച ആപ്പുകൾ പ്ലേ സ്റ്റോറിലും അവിടെ നിന്ന് ആൻഡ്രോയിഡ് യൂസേഴ്സിന്റെ ഡിവൈസുകളിലും എത്തുന്നു. ആപ്പുകളിലേക്ക് മാൽവെയറുകൾ കടത്താൻ തട്ടിപ്പുകാർ പുതിയ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതാണ് ഗൂഗിളിന്റെ സുരക്ഷ ഫീച്ചറുകൾ മതിയാകാതെ വരുന്നതിന് കാരണം.

ഇത്തരം അപകടകാരികളായ ആപ്പുകളെ പിന്നീട് ഗൂഗിൾ തന്നെ കണ്ടെത്തുകയും അവ നീക്കം ചെയ്യുകയും ചെയ്യുന്നു. നേരത്തെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും നിരവധി ആപ്പുകളാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ക്ലൌഡ് സെക്യൂരിറ്റി സ്ഥാപനമായ സ്കേലർ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

മാൽവെയർ ബാധിതമായ 50 ആപ്പുകളാണ് ഗൂഗിൾ ഈയിടെ നീക്കം ചെയ്തത്. ജോക്കർ, ഫേസ്സ്റ്റീലർ, കോപ്പർ എന്നിങ്ങനെ മൂന്ന് തരം മാൽവെയറുകളാണ് ഈ ആപ്പുകളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഗൂഗിൾ നീക്കം ചെയ്ത ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ഡിവൈസുകളിൽ ഉണ്ടോയെന്ന് പരിശോധിക്കാൻ തുടർന്ന് വായിക്കുക. ഇവയിൽ ഏതെങ്കിലും ആപ്പുകൾ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഉണ്ടെങ്കിൽ അവ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുകയും വേണം.

1 - Simple Note Scanner
2 - Universal PDF Scanner
3 - Private Messenger
4 - Premium SMS
5 - Smart Messages
6 - Text Emoji SMS
7 - Blood Pressure Checker

8 - Funny Keyboard
9 - Memory Silent Camera
10 - Custom Themed Keyboard
11 - Light Messages
12 - Themes Photo Keyboard
13 - Send SMS
14 - Themes Chat Messenger

15 - Instant Messenger
16 - Cool Keyboard
17 - Fonts Emoji Keyboard
18 - Mini PDF Scanner
19 - Smart SMS Messages
20 - Creative Emoji Keyboard
21 - Fancy SMS

22 - Fonts Emoji Keyboard
23 - Personal Message
24 - Funny Emoji Message
25 - Magic Photo Editor
26 - Professional Messages
27 - All Photo Translator
28 - Chat SMS

29 - Smile Emoji
30 - Wow Translator
31 - All Language Translate
32 - Cool Messages
33 - Blood Pressure Diary
34 - Chat Text SMS
35 - Hi Text SMS

36 - Emoji Theme Keyboard
37 - iMessager
38 - Text SMS
39 - Camera Translator
40 - Come Messages
41 - Painting Photo Editor
42 - Rich Theme Message

43 - Quick Talk Message
44 - Advanced SMS
45 - Professional Messenger
46 - Classic Game Messenger
47 - Style Message
48 - Private Game Messages
49 - Timestamp Camera
50 - Social Message

ജോക്കർ മാൽവെയർ
മുകളിൽ പറഞ്ഞ ആപ്പുകളിൽ ഭൂരിഭാഗവും ജോക്കർ മാൽവെയർ ബാധിച്ചവയാണ്. ഇടയ്ക്കിടെ ആൻഡ്രോയിഡ് ഡിവൈസുകളെ ബാധിക്കുന്ന ഈ അപകടകാരിയായ മാൽവെയറിനെക്കുറിച്ച് കേൾക്കാറുണ്ട്. ആൻഡ്രോയിഡ് ഡിവൈസുകളെ ലക്ഷ്യം വയ്ക്കുന്ന ഏറ്റവും പ്രധാന മാൽവെയറും ജോക്കർ തന്നെയാണ്. ഇടയ്ക്കിടെ രീതികൾ മാറുന്നതാണ് ജോക്കറിനെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കാത്തതിന് കാരണം.

ഓരോ തവണയും കോഡിലേക്കുള്ള അപ്‌ഡേറ്റുകൾ, എക്‌സിക്യൂഷൻ രീതികൾ, പേലോഡ് റിട്രീവിങ് ടെക്‌നിക്കുകൾ എന്നിങ്ങനെയുള്ള ട്രേസ് സിഗ്നേച്ചറുകൾ പരിഷ്കരിച്ചാണ് ജോക്കർ മാൽവെയർ ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് പ്രവേശിക്കുന്നതും ഡിവൈസുകളിലേക്ക് കടക്കുന്നതും. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ വേണ്ടിയാണ് ജോക്കർ മാൽവെയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

എസ്എംഎസുകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ. ഡിവൈസിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ മോഷ്ടിക്കുന്നതിനാണ് ജോക്കർ മാൽവെയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ആപ്പുകളെക്കുറിച്ച് ഗൂഗിളിനെ ഉടൻ അറിയിക്കുകയും കമ്പനി ഉടൻ തന്നെ അവ പിൻവലിക്കുകയും ചെയ്തെന്നാണ് റിപ്പർട്ട്. എന്നാൽ ഇത് പ്രശ്നം പൂർണമായും പരിഹരിച്ചിട്ടില്ല. ഈ ആപ്ലിക്കേഷനുകളെല്ലാം ഇതിനകം നൂറുകണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടാവുമെന്ന കാര്യം ഓർക്കണം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470