നിങ്ങള്‍ അറിയേണ്ട 6 ഗൂഗിള്‍ മാപ്പ് ഫീച്ചേഴ്‌സ്

Posted By: Lekshmi S

നാം ഉപയോഗിക്കുന്നവയില്‍ ഏറ്റവും പ്രയോജനപ്രദമായ ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്പ്. ഒരു സ്ഥലത്തെക്കുറിച്ച് അറിയുക, ദൂരം കുറഞ്ഞ റൂട്ടുകള്‍ ലഭ്യമാക്കുക, ഗതാഗതം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക മുതലായവയാണ് ഗൂഗിള്‍ മാപ്പിന്റെ പ്രാഥമിക ഉപയോഗങ്ങള്‍.

നിങ്ങള്‍ അറിയേണ്ട 6 ഗൂഗിള്‍ മാപ്പ് ഫീച്ചേഴ്‌സ്

എന്നാല്‍ അപ്‌ഡേറ്റുകളിലൂടെ മറ്റ് നിരവധി സവിശേഷതകള്‍ ഗൂഗിള്‍ മാപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഉപയോഗപ്രദമായ ഇത്തരം സവിശേഷതകളെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൊക്കേഷന്‍ സ്റ്റാറ്റസ് പങ്കുവയ്ക്കുക

നമ്മള്‍ നില്‍ക്കുന്ന സ്ഥലം തത്സമയം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സഹായിക്കുന്നതാണ് ലൊക്കേഷന്‍ സ്റ്റാറ്റസ്. രണ്ടുപേര്‍ക്ക് പരസ്പരം അവരുടെ ലൊക്കേഷന്‍ പങ്കുവയ്ക്കാനും കഴിയും. ആരെയെങ്കിലും കാണാന്‍ പോകുമ്പോഴാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ മനസ്സിലാവുക. നേരത്തേ ഹാങ്ഔട്ടില്‍ ലഭ്യമായിരുന്ന ഈ സവിശേഷത ഗൂഗിള്‍ മാപ്പിലും ഉള്‍പ്പെടുത്തുകയായിരുന്നു.

ഉപയോഗപ്രദമായ ജസ്റ്ററുകള്‍

സൂം ഇന്‍, സൂം ഔട്ട് പോലുള്ള നിരവധി സാധാരണ സവിശേഷതകള്‍ ഗൂഗിള്‍ മാപ്പില്‍ നാം കണ്ടിട്ടുണ്ട്. ഇതിന് പുറമെ രണ്ട് വിരലുകള്‍ ഉപയോഗിച്ച് ആംഗിള്‍ മാറ്റുക, കൃത്യമായ കാഴ്ചയ്ക്കായി ടോപ്പോഗ്രാഫി തിരിക്കുക തുടങ്ങിയവയും ചെയ്യാനാകും. സ്ഥലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇത്തരം ജസ്റ്ററുകള്‍ ഉപയോഗിക്കുക.

കാര്‍ കൃത്യമായി പാര്‍ക്ക് ചെയ്യാം

കാര്‍ പോലുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റിയ സ്ഥലം കണ്ടെത്തുന്നതിന്റെ ബുദ്ധിമുട്ട് പറയേണ്ട കാര്യമില്ലല്ലോ? ഈ പ്രശ്‌നത്തില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കാന്‍ ഗൂഗിള്‍ മാപ്പിന് കഴിയും. ഇതിനായി പാര്‍ക്കിംഗ് സ്ഥലം മാര്‍ക്ക് ചെയ്യുക. വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം എളുപ്പത്തില്‍ കണ്ടുപിടിക്കാനും ഇതിലൂടെ കഴിയും.

നിങ്ങളുടെ ശബ്ദം 'ഒളിഞ്ഞുകേള്‍ക്കുന്നതില്‍' നിന്ന് ഗൂഗിളിനെ എങ്ങനെ തടയാം

ഓഫ്‌ലൈന്‍ മാപ്പ്

വിദേശത്തും ഉള്‍നാടുകളിലും യാത്ര ചെയ്യുമ്പോള്‍ കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാം. അറിയാത്ത നാടുകളില്‍ വച്ചാണ് ഇത് സംഭവിക്കുന്നതെങ്കില്‍ എന്ത് ചെയ്യും? ഓഫ്‌ലൈന്‍ മാപ്പ് ഉപയോഗിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാം. ഓഫ്‌ലൈന്‍ ഉപയോഗിക്കുന്നതിനായി മാപ്പ് സേവ് ചെയ്യുക.

ഇനിയുമുണ്ട് സവിശേഷതകള്‍

നിങ്ങള്‍ക്ക് പോവേണ്ട സ്ഥലം തിരഞ്ഞെടുത്താല്‍ ഗൂഗിള്‍ മാപ്പ് അവിടെ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പവഴി കാണിച്ചുതരും. ഇതിനിടെ നമ്മള്‍ എഴിടെയെങ്കിലും ഇറങ്ങിയാല്‍ അതിന് അനുസരിച്ച് റൂട്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ ഗൂഗിള്‍ മാപ്പ് വരുത്തും. നിങ്ങളുടെ റൂട്ട് കൂട്ടുകാരുമായി പങ്കുവയ്ക്കം. ഇത് സേവ് ചെയ്യാനും കഴിയും.

സമീപ പ്രദേശങ്ങളും കണ്‍മുന്നില്‍

നിങ്ങള്‍ ഒരു സ്ഥലം സന്ദര്‍ശിക്കുകയാണെന്നിരിക്കട്ടെ. അവിടെ എത്തി ഗൂഗിള്‍ മാപ്പിലെ എക്‌സ്‌പ്ലോര്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ സമീപത്തുള്ള പ്രധാന സ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍ മുതലായവയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ഇതിന് പുറമെ എടിഎം, പെട്രോള്‍ പമ്പുകള്‍, കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയെ കുറിച്ചും അറിയാനാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Google Maps is one of the essential apps for most smartphone users. The app has been updated multiple times to enhance the user experience. Here are the six handy features of Google Maps that you might find useful while you are navigating with the help of this app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot