Home
Apps

ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസായി ഉപയോഗിക്കാവുന്ന മികച്ച ഏഴ് ആപ്പുകള്‍

ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് അപ്ലോഡ് ചെയ്യുന്നതിനായി നിലവില്‍ നിരവധി ബില്‍ട്ട് ഇന്‍ ടൂളുകള്‍ ഇന്‍സ്റ്റാഗ്രാമേഴ്‌സ് ഉപയോഗിച്ചു വരുന്നുണ്ട്. 24 മണിക്കൂര്‍ സമയമാണ് ഇത്തരം സ്റ്റോറികള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസായി കാണപ്പെടുക.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസായി ഉപയോഗിക്കാവുന്ന മികച്ച ഏഴ് ആപ്പുകള്‍

എന്നാല്‍ ഇവയെ ബൂസ്റ്റ് ചെയ്യാനുമുണ്ട് വഴികള്‍. ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസായി ഉപയോഗിക്കാവുന്ന മികച്ച ഏഴ് ആപ്പുകളെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

ഹാഷ് ടാഗ് എക്‌സ്പര്‍ട്ട്

ഹാഷ് ടാഗ് എക്‌സ്പര്‍ട്ട്

മികച്ച ഹാഷ് ടാഗുകള്‍ നല്‍കുന്നത് നിങ്ങളുടെ സ്റ്റോറി കൂടുതല്‍ പേര്‍ കാണുന്നതിന് ഇടയാക്കും. ഓരോ സ്‌റ്റോറിക്കും നല്‍കാവുന്ന മികച്ച പത്ത് ഹാഷ് ടാഗുകളുണ്ട്. ഇവ നിരന്തരം ഉപയോഗിക്കുന്നത് സ്റ്റോറീസിന് ഗുണം ചെയ്യു. ഐ.ഓ.എസ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്ന ഹാഷ് ടാഗുകളാണ് ഹാഷ് ടാഗ് എക്‌സ്‌പേര്‍ട്ടിലുള്ളത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഇവ കോപ്പി ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ടൈപ്പോഗ്രഫി മാസ്റ്റര്‍

ടൈപ്പോഗ്രഫി മാസ്റ്റര്‍

മികച്ച ഫോണ്ടുകള്‍ക്കാണ് ടൈപ്പോഗ്രഫി മാസ്റ്ററിനെ ഉപയോഗിക്കുന്നത്. ബിള്‍ട്ട് ഇന്‍ ഫോണ്ടുകളില്‍ മടുപ്പുള്ളവര്‍ക്ക് ടൈപ്പോഗ്രഫി മാസ്റ്ററിലെ രസകരമായ ഫോണ്ട് ഉപയോഗിച്ച് ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. വളരെ ലളിതമായി ആപ്പ് ഉപയോഗിക്കാനും കഴിയും.

എന്‍ലൈറ്റ് പിക്‌സലൂപ്പ്

എന്‍ലൈറ്റ് പിക്‌സലൂപ്പ്

മികച്ച സിനിമാഗ്രാഫുകള്‍ അപ്ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പാണ് എന്‍ലൈറ്റ് പിക്‌സലൂപ്പ്. ജിഫിനെക്കാളും രസകരമായി ഷോര്‍ട്ട് ലൂപ്പ് വീഡിയോകള്‍ ആപ്പിലൂടെ ചിത്രീകരിക്കാനാകും. ഒരുതരത്തിലുള്ള ഗ്രെയിന്‍സും വീഡിയോകള്‍ക്കുണ്ടാകില്ല എന്നത് പ്രത്യേകതയാണ്. വീഡിയോകള്‍ക്ക് വാട്ടര്‍മാര്‍ക്ക് നല്‍കാനും കഴിയും.

ദ ക്രാഫ്റ്റ് കൂള്‍ ജിഫ് സ്‌ക്രീബിള്‍

ദ ക്രാഫ്റ്റ് കൂള്‍ ജിഫ് സ്‌ക്രീബിള്‍

നിരവധി ജിഫ് ഫയലുകള്‍ ഇന്‍സ്റ്റഗ്രാം നിങ്ങള്‍ക്കായി നല്‍കുന്നുണ്ട്. എന്നാല്‍ ഇന്‍ബിള്‍ട്ടായി ലഭിക്കുന്നതിനെക്കാളും മികച്ച ജിഫുകള്‍ ആവശ്യമുള്ളവര്‍ക്കും സ്വന്തമായി ജിഫുകള്‍ തയ്യാറാക്കി അപ്ലോഡ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും തേര്‍ഡ് പാര്‍ട്ടി ആപ്പായ ദ ക്രാഫ്റ്റ് കൂള്‍ ജിഫ് സ്‌ക്രീബിളിനെ ഉപയോഗിക്കാവുന്നതാണ്. ഐ.ഓ.എസ് ഉപയോക്താക്കള്‍ നിലവില്‍ ലഭ്യമാക്കിയിട്ടില്ല.

സ്റ്റോറി ഹൈലൈറ്റ് കവര്‍ ആപ്പ്

സ്റ്റോറി ഹൈലൈറ്റ് കവര്‍ ആപ്പ്

കണ്ണഞ്ചിപ്പിക്കും ബാക്ക്ഗ്രൗണ്ട് ആവശ്യമുള്ളവര്‍ക്ക് അനുയോജ്യമായ തേര്‍ഡ് പാര്‍ട്ടി ആപ്പാണ് സ്റ്റോറി ഹൈലൈറ്റ് കവര്‍. നിരവധി ബാക്ക്ഗ്രൗണ്ടുകളും മികച്ച ഐക്കണുകളും ആപ്പിലൂടെ ലഭിക്കും. പല ഐക്കണും പെയ്ഡ് ആണ്. അതിനാല്‍ത്തന്നെ ശ്രദ്ധിച്ച് തെരഞ്ഞെടുക്കണം.

ഇന്‍സ്റ്റാ സ്റ്റോറി

ഇന്‍സ്റ്റാ സ്റ്റോറി

മികച്ച ടെംപ്ലേറ്റുകള്‍ക്കായി സജ്ജമാക്കിയ ആപ്പാണ് ഇന്‍സ്റ്റാ സ്റ്റോറി. സ്റ്റോറികള്‍ പോസ്റ്റ് ചെയ്യുന്ന സമയത്ത് ഈ ആപ്പിലൂടെ മികച്ച ടെംപ്ലേറ്റുകള്‍ ഉപയോഗിക്കാനാകും. ആദ്യം അപ്ലോഡ് ചെയ്യേണ്ട ചിത്രം തെരഞ്ഞെടുക്കണം ശേഷം കോട്ട് ടൈപ്പ് ചെയ്തശേഷം മികച്ച ടെംപ്ലേറ്റ് ഉപയോഗിച്ച ശേഷം അപ്ലോഡ് ചെയ്യാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
There are already many built-in tools which the Instagrammers heavily depend on to upload their Instagram stories. The stories should leave an impact on the followers' mind even though it lasts for only 24 hours. You can even add some creativity to it using certain apps to give them a boost.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X