നിങ്ങൾക്കറിയാമോ ഗൂഗിൾ ആപ്പിലെ ഈ അടിപൊളി ഫീച്ചറുകൾ?

|

നിത്യ ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ ആപ്പ്. സെർച്ച് ചെയ്യാനും ഇൻഫർമേഷൻ ഗാതറിങ്ങിനും പുറത്തേക്ക് നിരവധി ഉപയോഗങ്ങളും ഗൂഗിൾ ആപ്പിനുണ്ട്. ആപ്പിനെ കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കാൻ നിരവധി ഫീച്ചറുകളും സൌകര്യങ്ങളും ഗൂഗിൾ ആപ്പിൽ കൊണ്ട് വന്നിട്ടുണ്ട്. എന്നാൽ ഗൂഗിൾ ആപ്പിലെ ഈ സൌകര്യങ്ങളെക്കുറിച്ച് എല്ലാവർക്കും അത്ര ധാരണയില്ല. ഗൂഗിൾ ആപ്പിലെ ചില സൌകര്യങ്ങളും അവ ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

 

ഒരേ സമയം വാചകവും ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാം

ഒരേ സമയം വാചകവും ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാം

ഒരേ സമയം ടെക്സ്റ്റും ഇമേജുകളും ഉപയോഗിച്ച് സെർച്ച് നടത്താൻ സാധിക്കും. ഇതിനായി ഗൂഗിൾ ലെൻസിലെ മൾട്ടി സെർച്ച് ഫീച്ചർ ഉപയോഗിക്കാം. ഇങ്ങനെ സെർച്ച് ചെയ്യുന്നതിന്, നിങ്ങളുടെ ഫോണിൽ ഗൂഗിൾ ആപ്പ് തുറക്കുക, ലെൻസ് ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക. നിങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്ക് കണ്ടെത്താൻ ആഗ്രഹിക്കുന്ന വസ്തുവിന്റെ ഫോട്ടോ എടുക്കുക. അല്ലെങ്കിൽ അതിന്റെ ഇമേജുകളോ സ്ക്രീൻഷോട്ടുകളോ ഉപയോഗിക്കാം. അതിന് ഒപ്പം ടെക്സ്റ്റ് ചേർക്കാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യുക. ആഡ് ടു യുവർ സെർച്ച് ബട്ടണിൽ ടാപ്പ് ചെയ്ത് സെർച്ച് ചെയ്യേണ്ട വാചകം കൂടി നൽകുക.

ഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം, പുതിയ ഫീച്ചർ വരുന്നുഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം, പുതിയ ഫീച്ചർ വരുന്നു

വോയ്സ് ഉപയോഗിച്ച് സെർച്ച് നടത്തുക
 

വോയ്സ് ഉപയോഗിച്ച് സെർച്ച് നടത്തുക

ഗൂഗിൾ സെർച്ചിൽ നിന്നും ഒരു പാട്ട് എളുപ്പത്തിൽ കണ്ട് പിടിക്കണമെന്നുണ്ടെങ്കിൽ അറിയാവുന്ന വരികൾ ഒന്ന് മൂളിക്കൊടുത്താൽ മതിയാകും. ഇതിനായി മൈക്ക് ഐക്കണിൽ ടാപ്പ് ചെയ്ത ശേഷം നിങ്ങളുടെ ചോദ്യം ചോദിക്കണം. നിങ്ങൾക്ക് ഒരു പാട്ടിന്റെ പേരോ വിശദാംശങ്ങളോ അറിയാൻ മൈക്ക് ഐക്കണിൽ ടാപ്പ് ചെയ്ക് വാട്ട് ഈസ് ദിസ് സോങ് എന്ന് ചോദിക്കാം. അല്ലെങ്കിൽ സെർച്ച് എ സോങ്ങ് ബട്ടണിൽ ടാപ്പ് ചെയ്യുക. ശേഷം 10 മുതൽ 15 സെക്കൻഡ് വരെ നേരത്തേക്ക് പാട്ടിന്റെ അറിയാത്ത വരികൾ പറയുകയോ മൂളുകയോ വിസിൽ അടിക്കുകയോ പാടുകയോ ചെയ്യുക. ഗൂഗിൾ അത് ഏത് പാട്ടാണെന്ന് തിരിച്ചറിയാൻ സഹായിക്കും.

താൽപ്പര്യങ്ങൾ പിന്തുടരാൻ ഡിസ്കവർ

താൽപ്പര്യങ്ങൾ പിന്തുടരാൻ ഡിസ്കവർ

ഗൂഗിൾ ആപ്പിലെ ഡിസ്കവർ ഫീച്ചർ സംഗീതം, രാഷ്ട്രീയം, സ്‌പോർട്‌സ് തുടങ്ങി നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ അപ്‌ഡേറ്റ് ആയി തുടരാൻ സഹായിക്കുന്നു. പേഴ്സണൽ റിസൽട്സ് ആക്റ്റിവേറ്റ് ചെയ്താൽ, നിങ്ങൾക്ക് വിഷയങ്ങൾ ഫോളോ ചെയ്യാനും അൺ ഫോളോ ചെയ്യാനും കഴിയും. അത് പോലെ തന്നെ നിങ്ങളുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള വിഷ്വൽ സ്റ്റോറികളിലേക്ക് ബ്രൌസ് ചെയ്യാനും സാധിക്കും. യൂസേഴ്സിന് ഗൂഗിൾ സെർച്ച് റിസൽട്സിൽ നിന്നുള്ള ലിങ്കുകളും ചിത്രങ്ങളും മറ്റും പിന്നീട് ഉള്ള ഉപയോഗത്തിനായി ആപ്പിനുള്ളിൽ തന്നെ സ്റ്റോർ ചെയ്യാനും കഴിയും.

വൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി പുറത്തിറങ്ങിവൺപ്ലസിന്റെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ2 ലൈറ്റ് 5ജി പുറത്തിറങ്ങി

നിങ്ങളുടെ കലണ്ടർ അപ്ഡേറ്റ് ആയി സൂക്ഷിക്കാം

നിങ്ങളുടെ കലണ്ടർ അപ്ഡേറ്റ് ആയി സൂക്ഷിക്കാം

വരാനിരിക്കുന്ന മീറ്റിങ്ങുകൾ, ഇവന്റുകൾ എന്നിവ മുൻകൂട്ടി പ്ലാൻ ചെയ്യാനും ഓർത്ത് വയ്ക്കാനും റിമൈൻഡറുകളും നോട്ടിഫിക്കേഷനുകളും സെറ്റ് ചെയ്യാൻ കഴിയുന്നതും ഗൂഗിൾ ആപ്പിന്റെ സവിശേഷതയാണ്. ഗൂഗിൾ അസിസ്റ്റന്റ് വഴിയാണ് ഇത് പ്രാവർത്തികമാക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റെ ഉപയോഗിച്ച് കലണ്ടർ ഇവന്റുകളും കലണ്ടർ അപ്ഡേറ്റുകളും സൃഷ്ടിക്കാൻ സാധിക്കുന്നു. മീറ്റിങ്ങുകൾ തുടങ്ങുന്നതിന് മുമ്പ് നോട്ടിഫിക്കേഷനുകൾ ലഭിക്കാനും ഈ സൌകര്യം വഴി സാധിക്കും.

കൈയക്ഷര കുറിപ്പുകൾ പകർത്താം

കൈയക്ഷര കുറിപ്പുകൾ പകർത്താം

ഗൂഗിൾ ലെൻസിന്റെ ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്ന്. ഗൂഗിൾ ലെൻസ് ഉപയോഗിച്ച് നാം എഴുതിയവ കോപ്പി ചെയ്ത് ക്രോമിലേക്കോ മറ്റൊരു ഡിവൈസിലേക്കോ പേസ്റ്റ് ചെയ്യാൻ കഴിയും.


ഗൂഗിൾ അസിസ്റ്റന്റ് വഴി കോളുകളും ടെക്സ്റ്റ് മെസേജുകളും

ഗൂഗിൾ അസിസ്‌റ്റന്റ് ആക്‌സസ് ചെയ്‌ത് ഗൂഗിൾ ആപ്പിലൂടെ നിങ്ങളുടെ ശബ്‌ദം ഉപയോഗിച്ച് കോളുകൾ ചെയ്യാനും ടെക്‌സ്‌റ്റ് ബേസ്ഡ് മെസേജുകൾ അയയ്‌ക്കാനും കഴിയും.

17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ17 മിനുറ്റിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാവുന്ന വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ വിപണിയിൽ

ഓട്ടോ ഫിൽ ഓപ്ഷനുകൾ

ഓട്ടോ ഫിൽ ഓപ്ഷനുകൾ

ഓരോ തവണയും ആപ്പ് ഉപയോഗിക്കുമ്പോൾ വിവരങ്ങൾ എന്റർ ചെയ്യുന്ന ദുരിതം ഒഴിവാക്കിത്തരുന്ന ഓപ്ഷനാണ് ഓട്ടോഫിൽ ഫീച്ചറുകൾ. അഡ്രസുകൾ, പേയ്മെന്റ് വിശദാംശങ്ങൾ എന്നിവയ്ക്കെല്ലാം ഈ സൌകര്യം ഉപയോഗിക്കാൻ കഴിയും. സമയ ലാഭം എന്നതാണ് ഈ ഫീച്ചറിനെ ആകർഷകമാക്കുന്നത്.


ട്രാൻസ്ലേഷൻ

ഗൂഗിളിൽ നിന്നും സ്പാനിഷ്, അറബിക് ഉൾപ്പെടെ 100ൽ അധികം ഭാഷകൾ നിങ്ങൾക്ക് ട്രാൻസ്ലേറ്റ് ചെയ്യാൻ കഴിയും. ഭാഷയിൽ നിങ്ങളുടെ ഗ്രാഹ്യം മെച്ചപ്പെടുത്താൻ, വാക്കുകളിലും സെന്റൻസുകളിലും ടാപ്പ് ചെയ്ത് അവയുടെ ഉച്ചാരണം കേൾക്കാനും കഴിയും.

Best Mobiles in India

English summary
Google App is one of the most used apps in our daily life. The Google app has many uses for searching and information gathering. Google has come up with a number of features and features to make the app more user friendly. But not everyone is aware of these features in the Google app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X