ആ സംശയം അ‌ങ്ങ് തീർത്തേക്കാം; ഗ്രൂപ്പ് ചാറ്റിൽ ഇനി പ്രൊ​ഫൈൽ ഫോട്ടോയും കാണാൻ സൗകര്യമൊരുക്കി വാട്സ്ആപ്പ്

|

ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചറുകൾ കൊണ്ടുവരുന്നതിൽ ഇപ്പോഴും എപ്പോഴും വാട്സ്ആപ്പി(WhatsApp)ന് ഒരു എതിരാളി ഇല്ല എന്നുതന്നെ പറയാം. ഉപയോക്താക്കൾ ആഗ്രഹിക്കുന്ന മാറ്റങ്ങളും ഫീച്ചറുകളും ദിവസവും അ‌വതരിപ്പിക്കുന്നതിലൂടെ വാട്സ്ആപ്പ് ആർജിച്ച ജനപ്രീതി ഏറെ വലുതാണ്. എന്നും നവീകരിക്കപ്പെടുന്ന വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് കൂടുതൽ പുതുമയും ഉപയോഗിക്കാൻ കൂടുതൽ സൗകര്യവും നൽകുന്നുണ്ട്.

 

മാറ്റങ്ങളുടെ നിരയിലേക്ക് പുതിയ അ‌ധ്യായം കൂടി

വാട്സ്ആപ്പ് മീഡിയ ഫയലുകൾ ക്യാപ്ഷൻ ഉൾപ്പെടെ ഇനി ഫോർവേഡ് ചെയ്യാം എന്നതടക്കം അ‌ടുത്തിടെയായി വാട്സ്ആപ്പ് കൊണ്ടുവരാൻ പോകുന്ന ഏറെ മാറ്റങ്ങൾ നാം കണ്ടു. ഈ മാറ്റങ്ങളുടെ നിരയിലേക്ക് ഇപ്പോൾ പുതിയ ഒരു അ‌ധ്യായം കൂടി കൂട്ടിച്ചേർക്കാൻ വാട്സ്ആപ്പ് തയാറെടുക്കുന്നു എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിൽ ഇനി സന്ദേശം അ‌യയ്ക്കുന്ന ആളുടെ പ്രൊ​ഫൈൽ ചിത്രവും കാണാം എന്നതാണ് വരാൻ പോകുന്ന പുത്തൻ മാറ്റം.

പുതിയ ഗ്രൂപ്പ് ചാറ്റ് പ്രൊ​ഫൈൽ ഫോട്ടോ

വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്താവുന്ന അ‌ംഗങ്ങളുടെ എണ്ണം 512 -ൽ നിന്ന് 1024 ആക്കി വാട്സ്ആപ്പ് ഉയർത്താൻ തയാറെടുക്കുന്നു എന്നുള്ള വാർത്ത നാം നേരത്തെ കേട്ടിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഗ്രൂപ്പ് ചാറ്റിങ്ങിലും മാറ്റങ്ങൾ വരാൻ പോകുന്നതായി വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. വാട്സ്ആപ്പിൽ പുതിയതായി വരാൻ പോകുന്ന ഫീച്ചറുകൾ വെളിപ്പെടുത്തുന്ന വാബീറ്റ ഇൻഫോ തന്നെയാണ് ചിത്രങ്ങൾ സഹിതം പുതിയ ഗ്രൂപ്പ് ചാറ്റ് പ്രൊ​ഫൈൽ ഫോട്ടോയുടെ വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്.

ആപ്പിൽ മധുരം തേടിപ്പോയി തട്ടിപ്പിന് തലവച്ചുകൊടുത്ത് വീട്ടമ്മ; നഷ്ടമായത് 2.4 ലക്ഷം രൂപആപ്പിൽ മധുരം തേടിപ്പോയി തട്ടിപ്പിന് തലവച്ചുകൊടുത്ത് വീട്ടമ്മ; നഷ്ടമായത് 2.4 ലക്ഷം രൂപ

നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ നമുക്ക് ഉണ്ടാകാം
 

കമ്പനികളുടെ പേരിലും അ‌തല്ലാതെ വിവിധ സംഘടനകളുടെ പേരിലുമെല്ലാമായി വ്യക്തിപരമായും ഔദ്യോഗികമായുമെല്ലാം നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ നമുക്ക് ഉണ്ടാകാം. ഇത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നാം പേര് സേവ് ചെയ്തിട്ടുള്ളതും ഇല്ലാത്തതുമായ നിരവധി കോണ്ടാക്ടുകളും ഉണ്ടാകാം. നമുക്ക് പരിചയമല്ലാത്തവർ, കണ്ടാൽ അ‌റിയുന്നവർ എന്നിങ്ങനെ വിവിധ ആളുകൾകൂടി ഉൾപ്പെടുന്നതായിരിക്കും പല വാട്സ്ആപ്പ് ഗ്രൂപ്പുകളും.

കണഫ്യൂഷനുകൾ ഒന്നും ഉണ്ടാകില്ല

ഈ ഗ്രൂപ്പുകളിൽ നമ്മൾ സേവ് ചെയ്തിട്ടുള്ള കോണ്ടാക്ടുകൾ ആയാലും അ‌ല്ലാത്തവർ ആയാലും മെസേജ് അ‌യയ്ക്കുമ്പോൾ ആരാണ് അ‌ത് അ‌യച്ചത് എന്ന് നമ്മൾക്ക് പെട്ടെന്ന് മനസിലാകണമെന്നില്ല. ചിലപ്പോൾ പേര് വായിച്ചാൽ തന്നെ തിരക്കിനിടെ അ‌തേപേരിലുള്ള മറ്റാരെയെങ്കിലുമാകും നമ്മൾ മനസിൽ വിചാരിക്കുക. എന്നാൽ പുതിയ പ്രൊ​ഫൈൽ പിക്ചർ ഫീച്ചർ നിലവിൽ വരുന്നതോടെ ഇത്തരം കണഫ്യൂഷനുകൾ ഒന്നും ഉണ്ടാകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

നാലാളുകാണുന്നതല്ലേ കുറച്ച് പരിഷ്കാരമാകാം; സൂമിങ് കണ്ട് സ്വന്തം കണ്ണുതള്ളി യൂട്യൂബ്, വരുന്നത് വമ്പൻ മാറ്റങ്ങൾനാലാളുകാണുന്നതല്ലേ കുറച്ച് പരിഷ്കാരമാകാം; സൂമിങ് കണ്ട് സ്വന്തം കണ്ണുതള്ളി യൂട്യൂബ്, വരുന്നത് വമ്പൻ മാറ്റങ്ങൾ

ഒരു ഡിഫോൾട്ട് പ്രൊഫൈൽ ഐക്കൺ

അ‌യയ്ക്കുന്ന ആളുടെ നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിൽക്കൂടി നമുക്ക് യാതൊരു കൺഫ്യൂഷനുമില്ലാതെ മെസേജിന്റെ ഉടമയെ തിരിച്ചറിയാൻ സാധിക്കും. ഇനി പ്രൊ​ഫൈൽ ഫേട്ടോ ഇല്ലാത്ത ആളാണെങ്കിൽ അ‌ത്തരം ആളുകൾക്ക് ഏതെങ്കിലും നിറത്തിൽ ഒരു ഡിഫോൾട്ട് പ്രൊഫൈൽ ഐക്കൺ കാണിക്കും എന്നും വാബീറ്റയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ എപ്പോഴത്തേക്കാണ് ഈ ഫീച്ചർ ആളുകൾക്ക് ലഭ്യമായിത്തുടങ്ങുക എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

എപ്പോഴത്തേക്കാകും ലഭ്യമാകുക

ഈ ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ള എന്നതിനാലാണ് എപ്പോഴത്തേക്കാകും ലഭ്യമാകുക എന്നതിൽ വ്യക്തതയില്ലാത്തത്. ഇതോടൊപ്പം തന്നെയാണ് വാട്സ്ആപ്പിലൂടെ അ‌യയ്ക്കുന്ന ചിത്രങ്ങളുടെ ഭാഗങ്ങളിൽ ആവശ്യമായ മായ്ക്കലുകൾ നടത്താൻ ഉപയോക്താവിന് അ‌വസരം നൽകുന്ന ഫീച്ചറും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചിത്രങ്ങളുടെ ഭാഗങ്ങൾ ബ്ലർ ചെയ്യാനുള്ള ഈ ഓപ്ഷൻ ഇതിനോടകം പല ഡെസ്ക്ടോപ്പ് ​വേർഷനുകളിലും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. താമസിയാതെ മൊ​ബൈലുകളിലും ലഭ്യമാകും എന്നാണ് കരുതപ്പെടുന്നത്.

അ‌ങ്ങനെ അ‌തും 'മോഷ്ടിച്ചു'? ഐഫോണിലെ ഡൈനാമിക് ഐലൻഡ് സൗകര്യം ആ​ൻഡ്രോയിഡ് ഫോണുകളിലുംഅ‌ങ്ങനെ അ‌തും 'മോഷ്ടിച്ചു'? ഐഫോണിലെ ഡൈനാമിക് ഐലൻഡ് സൗകര്യം ആ​ൻഡ്രോയിഡ് ഫോണുകളിലും

ഉപയോക്താക്കൾക്ക് ഏറെ സഹായകമാകും

അ‌യയ്ക്കുന്ന ഫോട്ടോയിൽ നിന്ന് തന്ത്രപ്രധാന വിവരങ്ങൾ മറയ്ക്കാനും, കണ്ടാൽ ഭയപ്പെടുത്തുന്ന വിധത്തിലുള്ള ഭീകര ദൃശ്യങ്ങളുടെയോ, അ‌റപ്പുളവാക്കുന്ന ചിത്രങ്ങളുടെയോ ഒക്കെ കാഠിന്യം കുറയ്ക്കാനും ഈ ബ്ലർ ടൂൾ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഏറെ സഹായകമാകും. മീഡിയ ക്യാപ്ഷൻ ഫോർവേഡ് ആണ് ഉടൻ വരാൻ പോകുന്ന മറ്റൊരു വാട്സ്ആപ്പ് ഫീച്ചർ എന്നു നാം പറഞ്ഞു.

പലതും പരീക്ഷണ ഘട്ടങ്ങളിലാണ്

വീഡിയോയോ ചിത്രങ്ങളോ ഒക്കെ അ‌യയ്ക്കുമ്പോൾ അ‌വയ്ക്കൊപ്പമുള്ള ക്യാപ്ഷനും ഫോർവേഡ് ചെയ്യാം എന്നത് മാത്രമല്ല, അ‌വ എഡിറ്റ് ചെയ്ത് ഫോർവേഡ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. ഈ ഫീച്ചറുകളിൽ പലതും പരീക്ഷണ ഘട്ടങ്ങളിലാണ്. ഉടൻ പുറത്തുവരുന്ന വാട്സ്ആപ്പ് അ‌പ്ഡേഷനുകളിൽത്തന്നെ ഈ ഫീച്ചറുകൾ ഇടം പിടിച്ചേക്കും എന്ന് കരുതാം.

ഇനി സ്ക്രീൻ റെക്കോഡ് ചെയ്യുമെന്ന പേടി വേണ്ട; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തുംഇനി സ്ക്രീൻ റെക്കോഡ് ചെയ്യുമെന്ന പേടി വേണ്ട; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തും

പരീക്ഷണങ്ങൾ അ‌വസാനിക്കുമെന്ന് കരുതേണ്ട

എന്തായാലും ഇവി​ടംകൊണ്ടൊന്നും വാട്സ്ആപ്പിന്റെ പുത്തൻ ഫീച്ചർ പരീക്ഷണങ്ങൾ അ‌വസാനിക്കുമെന്ന് കരുതേണ്ട. നാം ഏറെ ആഗ്രഹിച്ച ഏതെങ്കിലും ഒരു മാറ്റത്തിനായുള്ള പണിപ്പുരയിലായിരിക്കും വാട്സ്ആപ്പി​ന്റെ ഗവേഷക വിഭാഗം ഇപ്പോഴും എപ്പോഴും. അ‌ത് എന്തായിരിക്കും എന്ന ആലോചിച്ച് ഒന്നു തലപുകച്ചോളൂ, അ‌പ്പോഴേക്കും ആ ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിച്ചിരിക്കും. ആ വിധത്തിലാണ് അ‌വരുടെ പ്രകടനം!.

Best Mobiles in India

English summary
Now you can see the profile picture of the person sending the message in WhatsApp group chats. Many WhatsApp groups include people we don't know and people we know. The new change is that we can see the owner of the message even if the sender's number is not saved.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X