Home
Apps

മറ്റുള്ളവർ കേൾക്കാതെ വായിച്ച് അ‌റിയാം! വോയിസ് നോട്ട് ടെക്സ്റ്റ് ആക്കാൻ വാട്സ്ആപ്പിൽ സംവിധാനം

ഒരുപാട് പുതിയ ഫീച്ചറുകൾ അ‌വതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളെ സന്തോഷിപ്പിക്കാറുള്ള വാട്സ്ആപ്പ് (WhatsApp) ഇപ്പോൾ പ്രയോജനപ്രദമായ ഒരു പുതിയ ഫീച്ചർ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഏറെ നാളായി പറഞ്ഞുകേൾക്കുന്ന വോയിസ് ടു ടെക്സ്റ്റ് ഫീച്ചർ ഉടൻ വാട്സ്ആപ്പ് അ‌വതരിപ്പിക്കുമെന്ന് വാബീറ്റഇൻഫോ (WABetaInfo) ഏറ്റവും പുതിയ റിപ്പോർട്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.

വാട്സ്ആപ്പ് കൊണ്ടുവന്ന മികച്ച ഫീച്ചറുകളിൽ ഒന്നാണ് വോയിസ് നോട്ട് എന്നതിൽ തർക്കമില്ല. ​ടൈപ്പ് ചെയ്യുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയോ മറ്റെന്തെങ്കിലും ജോലികൾ ചെയ്തുകൊണ്ടിരിക്കുകയോ ആണെങ്കിൽപ്പോലും വോയിസ് നോട്ട് സൗകര്യം ഉപയോഗിച്ചുകൊണ്ട് മികച്ച രീതിയിൽ ചാറ്റ് തുടരാം. നിരവധിപേർ ഈ ഫീച്ചർ ഉപയോഗപ്പെടുത്തുന്നുണ്ട്.

വോയിസ് നോട്ട് ടെക്സ്റ്റ് ആക്കാൻ വാട്സ്ആപ്പിൽ സംവിധാനം

എന്നാൽ നാം ജോലി സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ എന്തെങ്കിലും പ്രധാനപ്പെട്ട മീറ്റിങ്ങിലും മറ്റും പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിൽ ഒരു സുഹൃത്തിൽ നിന്നും ഒരു വോയിസ് നോട്ട് ലഭിച്ചു എന്നിരിക്കുക. ആ വോയിസ് നോട്ട് പ്ലേ ചെയ്യാൻ കഴിയാത്ത അ‌ത്തരമൊരു സാഹചര്യത്തിൽ, അ‌തിനുള്ളിൽ പറഞ്ഞിരിക്കുന്നത് എന്താണ് എന്ന് അ‌റിയാൻ നമുക്ക് അ‌തിയായ ആഗ്രഹം കാണും.

ഇത്തരം ഘട്ടങ്ങളിൽ ഉപയോക്താക്കൾക്ക് വോയിസ് നോട്ടുകളുടെ ഉള്ളിലുള്ള കാര്യം അത് പ്ലേ ചെയ്യാതെ തന്നെ ടെക്സ്റ്റ് രൂപത്തിൽ അ‌റിയാൻ സഹായിക്കുന്ന ഒരു ഫീച്ചർ വാട്സ്ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് വാബീറ്റഇൻഫോ പറയുന്നു. ഇത്തരമൊരു ഫീച്ചർ അ‌വതരിപ്പിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി വാട്സ്ആപ്പ് നടത്തിവരികയായിരുന്നു. ഇപ്പോൾ അ‌ത് അ‌ന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു.

വോയിസ് നോട്ട് ടെക്സ്റ്റ് ആക്കാൻ വാട്സ്ആപ്പിൽ സംവിധാനം

വോയ്‌സ് നോട്ടിൽ ഉള്ളത് പ്ലേ ചെയ്യാതെ തന്നെ വായിക്കാനാകുന്ന ഫീച്ചർ ഐഒഎസ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ആദ്യം ലോഞ്ച് ചെയ്തിരുന്നു, ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചറിലേക്ക് ആക്‌സസ് ലഭിച്ചേക്കാമെന്ന് വാബീറ്റഇൻഫോ പറയുന്നു. ഐഒഎസിൽ നടപ്പാക്കിയ ഈ ഫീച്ചർ വൻ വിജയമായിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോൾ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്കായും വാട്സ്ആപ്പ് ഈ ഫീച്ചർ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നത്.

ഏതാനും ആൻഡ്രോയിഡ് വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്കായി ഈ ഫീച്ചർ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിൽ (പതിപ്പ് 2.24.7.8), വോയിസ് നോട്ട് ടെക്സ്റ്റ് ഫോർമാറ്റിലേക്ക് ട്രാൻസ്‌ക്രൈബ് ചെയ്യാൻ കഴിയുന്ന ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നു. ബീറ്റ ടെസ്റ്റർമാരുടെ ഉപയോഗത്തിൽനിന്ന് ലഭിക്കുന്ന ഫീഡ്ബാക്കുകൾക്ക് ശേഷം ന്യൂനതകൾ പരിഹരിച്ച് ഈ ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാക്കും.

ഈ ഫീച്ചർ ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് വോയിസ് നോട്ടുകളുടെ ഉള്ളടക്കം ടെക്സ്റ്റ് രൂപത്തിൽ വായിക്കാൻ സാധിക്കും. ഈ ഫീച്ചർ എത്തുമ്പോൾ ഏകദേശം 150MB അധിക ആപ്പ് ഡാറ്റ ഡൗൺലോഡ് ചെയ്യേണ്ടിവരും. അ‌പ്ഡേറ്റ് ഡൗൺലോഡ് ചെയ്താൽ ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തനക്ഷമമാകും, എന്നാൽ ചില സാഹചര്യങ്ങളിൽ, ഉപയോക്താക്കൾക്ക് ഇത് ആക്ടീവ് ചെയ്യേണ്ടി വന്നേക്കാം.

വോയിസ് നോട്ട് ടെക്സ്റ്റ് ആക്കാൻ വാട്സ്ആപ്പിൽ സംവിധാനം

ഈ ഫീച്ചർ ആക്ടീവ് ആകുന്നതോടെ ''Read before you listen with transcripts'' എന്ന ഒരു നോട്ടിഫിക്കേഷൻ ഉപയോക്താക്കൾക്ക് ലഭിക്കും. നിലവിൽ പരീക്ഷണ ഘട്ടത്തിലായതിനാൽ പരിമിതമായ എണ്ണം ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. ഇതുകൂടാതെ മറ്റനേകം പുതിയ ഫീച്ചറുകളും വാട്സ്ആപ്പിൽ ഉടൻ എത്താൻ തയാറെടുത്ത് നിൽക്കുന്നുണ്ട്.

അ‌ത്തരത്തിൽ ഉടൻ എത്താൻ പോകുന്ന ഫീച്ചറുകളിലൊന്നാണ് ഒരു മിനിറ്റ് ​ദൈർഘ്യമുള്ള വീഡിയോ സ്റ്റാറ്റസ് ഫീച്ചർ. നിലവിൽ 30 സെക്കൻഡ് വരെയുള്ള വീഡിയോകളാണ് സ്റ്റാറ്റസായി ഷെയർ ചെയ്യാനാകുക. എന്നാൽ അ‌ധികം ​വൈകാതെ 1 മിനിറ്റ് വരെ ​ദൈർഘ്യമുള്ള വീഡിയോകൾ സ്റ്റാറ്റസായി വാട്സ്ആപ്പിൽ ഷെയർ ചെയ്യാൻ കഴിയും. ഈ ഫീച്ചറും ബീറ്റ ടെസ്റ്റർമാർക്ക് ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
WhatsApp may soon introduce a new feature that will allow you to convert voice notes into text. With this feature you can read the voice note without playing it back. This feature is currently available to a few beta testers. Wabetainfo reports that WhatsApp will soon roll out this feature to all users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X