നാലാളുകാണുന്നതല്ലേ കുറച്ച് പരിഷ്കാരമാകാം; സൂമിങ് കണ്ട് സ്വന്തം കണ്ണുതള്ളി യൂട്യൂബ്, വരുന്നത് വമ്പൻ മാറ്റങ്ങൾ

|

ദിവസവും കോടിക്കണക്കിന് പേർ വിവിധ തരത്തിലുള്ള വീഡിയോകൾ കാണാൻ ആശ്രയിക്കുന്ന പ്ലാറ്റ്​ ഫോം ആണ് യൂട്യൂബ്(YouTube). ലോകത്തിലെ ഏറ്റവും ജനപ്രിയ വീഡിയോ സ്ട്രീമിങ് സംവിധാനമായ യൂട്യൂബ് അ‌ടിമുടി മാറ്റങ്ങളുമായി രംഗത്തെത്തുന്നു എന്നതാണ് ഇപ്പോൾ അ‌റിയാൻ കഴിയുന്നത്. വീഡിയോ സൂമിങ് ഫീച്ചറാണ് യൂട്യൂബിന്റെ ​ഈ ഗെറ്റപ്പ് ചേഞ്ചിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം.

ലിങ്കുകൾക്ക് ബട്ടൻ സംവിധാനം

ഇതു കൂടാതെ യൂട്യൂബ് ലിങ്കുകൾക്ക് ബട്ടൻ സംവിധാനം, ​ലൈക്ക് ഷെയർ, ഡൗൺലോഡ് ബട്ടനുകളുടെ സ്ഥാനമാറ്റം, സബ്സ്​ക്രൈബ് ബട്ടന് പ്രമോഷൻ തുടങ്ങി ഒട്ടനവധി മാറ്റങ്ങളാണ് യൂട്യൂബ് ഉടൻ പുറത്തിറക്കാൻ പോകുന്നത്. ഏറ്റവും പുതിയ സോഫ്ട്വെയർ അ‌പ്ഡേറ്റിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് വിവരം. വീഡിയോ കാണുന്നത് കൂടുതൽ എളുപ്പമാക്കുകയും കാഴ്ചയിൽ കൂടുതൽ ആകർഷകത്വം കൊണ്ടുവരികയും ചെയ്യാനുള്ള ശ്രമങ്ങൾ കാര്യമായിത്തന്നെ യൂട്യൂബിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

പിഞ്ച് ടു സൂം സൗകര്യം

പുതിയ മാറ്റങ്ങൾ സംബന്ധിച്ച് തിങ്കളാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് യൂട്യൂബ് വെളിപ്പെടുത്തലുകൾ നടത്തിയത്. നിലവിൽ വീഡിയോ സൂം ചെയ്യുന്നതിനുള്ള പിഞ്ച് ടു സൂം സൗകര്യം മിക്ക ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട് എന്നും വിവരമുണ്ട്. എന്നാൽ പുതിയ മാറ്റങ്ങളും ഫീച്ചറുകളും വരും ദിവസങ്ങളിൽ ഉപയോക്താക്കളിലേക്ക് എത്തും എന്ന് മാത്രമാണ് യൂട്യൂബ് അ‌റിയിച്ചിരിക്കുന്നത്.

ഇങ്ങനെ പേടിച്ചാലോ! നിങ്ങളെ ഒന്നു പരീക്ഷിച്ചതല്ലേ, എല്ലാം നിർത്തിയിട്ടുണ്ട്: വിശദീകരണവുമായി യൂട്യൂബ്ഇങ്ങനെ പേടിച്ചാലോ! നിങ്ങളെ ഒന്നു പരീക്ഷിച്ചതല്ലേ, എല്ലാം നിർത്തിയിട്ടുണ്ട്: വിശദീകരണവുമായി യൂട്യൂബ്

ഒരു ഫോട്ടോ സൂം ചെയ്യുന്നതുപോലെ

യൂട്യൂബിൽ നാം കാണുന്ന വീഡിയോകൾ ഒരു ഫോട്ടോ സൂം ചെയ്യുന്നതുപോലെ വിരലുകൾ ഉപയോഗിച്ച് സൂം ചെയ്യാനുള്ള പുതിയ സൗകര്യമാണ് പിഞ്ച് ടു സൂം ഫീച്ചർ. ഐഒഎസിലും ആൻഡ്രോയ്ഡിലും യൂട്യൂബ് വീഡിയോ സൂം ചെയ്ത ശേഷം വിരലുകൾ മാറ്റിയാലും വീഡിയോ സൂം ആയിത്തന്നെ ഇരിക്കും എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകതയായി പറയുന്നത്. എന്നാൽ ഉയർന്ന ​റസല്യൂഷൻ ഉള്ള വീഡിയോകൾക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക.

. ഡ്രാഗിങ് വഴിയോ ​സ്വൈപ്പിങ് വഴിയോ ഇത് സാധ്യമാണ്

ഒരു വീഡിയോയിലെ പ്രത്യേക ഭാഗം വേഗത്തിൽ തെരഞ്ഞ് കണ്ടുപിടിക്കാനുള്ള സംവിധാനം കൂടുതൽ മെച്ചപ്പെടുത്തി അ‌വതരിപ്പിക്കാനും യൂട്യൂബ് തയാറായിട്ടുണ്ട്. ഡ്രാഗിങ് വഴിയോ ​സ്വൈപ്പിങ് വഴിയോ ഇത് സാധ്യമാണ്. വീഡിയോയുടെ താഴെയുള്ള ചുവന്ന വരയുടെ താഴെ തമ്പ്നെയിൽ രൂപത്തിൽ വീഡിയോയുടെ ഭാഗങ്ങൾ ദൃശ്യമാകും. ഇത് ഉപയോഗിച്ച് വീഡിയോയിലെ ആവശ്യമുള്ളഭാഗം വേഗത്തിൽ ​കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും.

ഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാ

ഡിസ്ക്രിപ്ഷനിലെ വീഡിയോ ലിങ്കുകൾ ബട്ടൻ രൂപത്തിൽ

യൂട്യൂബ് ഡിസ്ക്രിപ്ഷനിലെ വീഡിയോ ലിങ്കുകൾ ബട്ടൻ രൂപത്തിൽ കാണും എന്നതാണ് ഇനി വരാൻ പോകുന്ന മറ്റൊരു മാറ്റം. യൂട്യൂബിനെ കാഴ്ചയിൽ കൂടുതൽ ആകർഷകത്വമുള്ളതാക്കി മാറ്റാനാണ് ഈ നീക്കം. ഇതു കൂടാതെ ​ലൈക്ക്, ഷെയർ, ഡൗൺലോഡ് ഓപ്ഷനുകൾ ഉൾപ്പെടുന്ന ബട്ടനുകൾ നിലവിൽ ഉള്ള സ്ഥലത്തുനിന്ന് കുറച്ചുകൂടി താഴോട്ട് ഇറങ്ങിയാകും ഇനി കാണാൻ സാധിക്കുക.

സബ്സ്​ക്രൈബ് ബട്ടന് കൂടുതൽ പ്രാധാന്യം ​

യൂട്യൂബേഴ്സിന്റെ പ്രധാന ആശ്രയമായ സബ്സ്​ക്രൈബ് ബട്ടന് കൂടുതൽ പ്രാധാന്യം ​നൽകാനും പുതിയ പരിഷ്കാരത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്. യൂട്യൂബ് ക്രിയേറ്ററുടെ പേരിനോട് ചേർന്ന് ഇനിമുതൽ ഓവൽ​ ഷേപ്പിലാകും സബ്സ്​​ക്രൈബ് ബട്ടൻ കാണപ്പെടുക. കൂടാതെ ഇതുവരെ ഉണ്ടായിരുന്ന ചുവന്ന നിറം മാറ്റി വെള്ള നിറത്തിലാകും സബ്സ്​ക്രൈബ് ബട്ടൻ ഇനി കാണാൻ സാധിക്കുക എന്നും അ‌റിയാൻ കഴിയുന്നുണ്ട്.

കെട്ടുകഥകളിൽ നിന്നും ശാസ്ത്ര സത്യത്തിലേക്ക്? അ‌ന്യഗ്രഹ ജീവികളുടെ ചുരുളഴിക്കാൻ നാസയുടെ 16 അംഗ സംഘംകെട്ടുകഥകളിൽ നിന്നും ശാസ്ത്ര സത്യത്തിലേക്ക്? അ‌ന്യഗ്രഹ ജീവികളുടെ ചുരുളഴിക്കാൻ നാസയുടെ 16 അംഗ സംഘം

ആംബിയന്റ് മോഡ്

ആംബിയന്റ് മോഡ് ആണ് മാറ്റങ്ങളുടെ പട്ടികയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. നമ്മൾ പ്ലേ ചെയ്യുന്ന വീഡിയോയുടെ പശ്ചാത്തലത്തിന് അ‌നുയോജ്യമായ ബാക്ഗ്രൗണ്ട് ലഭ്യമാകും എന്നതാണ് ആംബിയന്റ് മോഡിന്റെ പ്രത്യേകത. ഡാർക്ക് തീമിൽ വെബ്ബിലും സ്മാർട്ട്ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാകും. പുതിയ മാറ്റങ്ങൾ ഏതാനും ആഴ്ചകൾക്ക് ഉള്ളിൽത്തന്നെ എല്ലാവരുടെയും പക്കലേക്ക് എത്തിച്ചേരും എന്നാണ് യൂട്യൂബ് അ‌റിയിക്കുന്നത്.

പുത്തൻ ഫീച്ചറുകൾ

അ‌ടുത്തിടെ യൂട്യൂബ് 4കെ വീഡിയോകൾ പ്രീമിയം വരിക്കാർക്ക് മാത്രമാക്കി മാറ്റാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിനെതിരേ വ്യാപക വിമർശനം ഉയരുകയും യൂട്യൂബിനെതിരേ പ്രതിഷേധം ശക്തമാകുകയും ചെയ്തിരുന്നു. തുടർന്ന് പരീക്ഷണങ്ങളിൽനിന്ന് പിൻവാങ്ങിയതായി അ‌റിയിച്ച് യൂട്യൂബ് തന്നെ രംഗത്തെത്തുകയും ചെയ്തു. ആഗോളതിലത്തിൽ നേരിട്ട ഈ തിരിച്ചടികളിൽനിന്ന് കരകയറാനും കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാനും പുത്തൻ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിലൂടെ സാധിക്കും എന്നാണ് യൂട്യൂബിന്റെ പ്രതീക്ഷ.

യൂട്യൂബ് വട്ടം കറക്കുന്നുണ്ടോ? ഇന്റർനെറ്റില്ലാതെയും യൂട്യൂബിൽ വീഡിയോ കാണാനുള്ള വഴി ഇതായൂട്യൂബ് വട്ടം കറക്കുന്നുണ്ടോ? ഇന്റർനെറ്റില്ലാതെയും യൂട്യൂബിൽ വീഡിയോ കാണാനുള്ള വഴി ഇതാ

Best Mobiles in India

English summary
YouTube is changing with radical changes. The most notable change in this setup change on YouTube is the video zooming feature. YouTube is going to release many changes soon, like a button system for YouTube links, like share, change of position of download buttons, promotion of the subscribe button, etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X