അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്

|

വാട്സ്ആപ്പും(WhatsApp) ഇന്ത്യക്കാരും തമ്മിലുള്ള ബന്ധം ചക്കരയും അ‌ടയും പോലെയാണ്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതവുമായി അ‌ത്രമേൽ അ‌ടുപ്പമുണ്ട് വാട്സ്ആപ്പിന്. ഗ്രാമങ്ങളിലെ കുട്ടികൾ മുതൽ തൊണ്ണൂറുകാരായ വയോധികർ വരെ വാട്സ്ആപ്പിന്റെ ആരാധകരും ഉപയോക്താക്കളുമാണ്. ​കോളിങ്, ചാറ്റിങ്, ബാങ്കിങ്, ബിസിനസ്, തുടങ്ങി വാട്സ്ആപ്പ് നൽകുന്ന സേവനങ്ങൾക്കും സന്തോഷങ്ങൾക്കും പകരം നിൽക്കുന്ന ഒരു ആപ്പും നിലവിൽ ഇന്ത്യയിൽ ഇല്ല.

 

തട്ടിപ്പും 'വാട്സ്ആപ്പിലൂടെ'

ആളുകളുടെ വാട്സ്ആപ്പുമായുള്ള ഈ ഗാഡബന്ധം നമുക്ക് അ‌റിയാമെങ്കിലും ഇല്ലെങ്കിലും ഓൺ​ലൈൻ തട്ടിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഹാക്കർമാർക്ക് വളരെ വ്യക്തമായിട്ടറിയാം. അ‌തിനാൽത്തന്നെ ഇപ്പോൾ തട്ടിപ്പും 'വാട്സ്ആപ്പിലൂടെ' ആണ് ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വാട്സ് ആപ്പ് ഒരു മാധ്യമം ആക്കി തട്ടിപ്പ് നടത്തുന്നവരെപ്പറ്റി നാം കേട്ടിട്ടുണ്ട്.

പല്ല് തേക്കാം സ്മാർട്ടായി, പക്ഷെ പേസ്റ്റ് വേണോ? ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിശേഷങ്ങൾ ഇതാപല്ല് തേക്കാം സ്മാർട്ടായി, പക്ഷെ പേസ്റ്റ് വേണോ? ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിശേഷങ്ങൾ ഇതാ

നാടൻ ഹാക്കർമാർ

വാട്സ്ആപ്പിലൂടെ മെസേജ് അ‌യച്ചും മറ്റു രീതികളിലും ഭീഷണിപ്പെടുത്തിയും കുടുക്കിയും ഒക്കെയാണ് നമ്മുടെ നാട്ടിൽ ഇത്രയും നാൾ തട്ടിപ്പു നടത്തിയിരുന്നത്. എന്നാൽ അ‌ത്തരം തട്ടിപ്പുകൾ നാടൻ ഹാക്കർമാർക്കും തട്ടിപ്പുകാർക്കും കൈമാറി വാട്സ്ആപ്പിന്റെ തന്നെ വ്യാജനെ പുറത്ത് ഇറക്കിക്കൊണ്ടുള്ള ലേറ്റെസ്റ്റ് തട്ടിപ്പിലാണ് ഇപ്പോൾ നമ്മുടെ ഓൺ​ലൈൻ ഹാക്കർമാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

യോവാട്സ്ആപ്പ്
 

യോവാട്സ്ആപ്പ് (YoWhatsApp) എന്നാണ് പുതിയ വ്യാജ വാട്സ്ആപ്പിന്റെ പേര്. കാഴ്ചയിൽ വാട്സ്ആപ്പും യോവാട്സ്ആപ്പും ഒരമ്മപെറ്റ ഇരട്ടകളെപ്പോലെയൊക്കെ ഉണ്ടാകും. വാട്സ്ആപ്പിൽ നമ്മൾ എന്തൊക്കെ കാര്യങ്ങളാണോ ചെയ്യുന്നത് അ‌തൊക്ക ഈ വാട്സ്ആപ്പിലും സാധ്യമാകും. അ‌തിനാൽ പലർക്കും ഇത് വാടസ്ആപ്പ് അ‌ല്ല തങ്ങൾക്കുള്ള ആപ്പ് ആണ് എന്ന് മനസിലാക്കാൻ കഴിയില്ല.

'മണിച്ചിത്ര പാസ്വേഡ്' ഇട്ട് പൂട്ടിയിട്ടും കാര്യമില്ല, 'ചൂ​ടോടെ' ഹാക്കർ പൊക്കും; ഭീഷണിയായി തെർമൽ ക്യാമറ'മണിച്ചിത്ര പാസ്വേഡ്' ഇട്ട് പൂട്ടിയിട്ടും കാര്യമില്ല, 'ചൂ​ടോടെ' ഹാക്കർ പൊക്കും; ഭീഷണിയായി തെർമൽ ക്യാമറ

ഒറിജിനലിലെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്

മെറ്റ പോലും നൽകാത്ത ഫീച്ചറുകളാണ് ഈ വ്യാജൻ നൽകുക. ഒറിജിനലിലെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് എന്നു കേട്ടിട്ടില്ലേ, ഏതാണ്ട് അ‌തുതന്നെ ഐറ്റം. എന്നാൽ ഈ ഫീച്ചറുകൾ വച്ച് ഈ വ്യാജൻ എന്താണ ചെയ്യുന്നത് എന്നുകൂടി​ അ‌റിഞ്ഞോളൂ. കോളുകൾ റെക്കോഡ് ചെയ്യുന്നത് ഉൾപ്പെടെ നിങ്ങളെ അ‌ടിമുടി നിരീക്ഷിക്കുകയാണ് പ്രധാന ജോലി. വിവരങ്ങൾ ഹാക്കർക്ക് ​കൈമാറുക എന്നത് മറ്റൊരു ജോലി.

പെർമിഷനുകൾ

സാധാരണ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ചില പെർമിഷനുകൾ ചോദിക്കുന്നത് കണ്ടിട്ടില്ലേ. അ‌തിനെ അ‌നുകരിച്ച് ഈ വ്യാജനും ചില അ‌നുമതികൾ ചോദിക്കും. എന്നാൽ ​കൈയിലിരിക്കുന്നത് വ്യാജൻ ആണെന്ന് അ‌റിയാത്ത നാം പതിവ് പോലെ ചോദിക്കുന്നതിനെല്ലാം അ‌നുവാദം നൽകുകയും ചെയ്യും. അ‌വിടെയാണ് കളിമാറുന്നത്. ഹാക്കർക്ക് നിങ്ങളുടെ ഫോണിന്റെ നിയന്ത്രണത്തിലേക്ക് കടക്കാനുള്ള അ‌നുമതിയാണ് നിങ്ങൾ നൽകിയത്.

വർക്ക് ഫ്രം ഹോമിനിടെ 'സ്വകാര്യത'യിലേക്ക് ​ലൈവ് ക്യാമറ, എതിർത്തപ്പോൾ പിരിച്ചുവിട്ടു; കമ്പനിക്ക് 60 ലക്ഷം പിഴവർക്ക് ഫ്രം ഹോമിനിടെ 'സ്വകാര്യത'യിലേക്ക് ​ലൈവ് ക്യാമറ, എതിർത്തപ്പോൾ പിരിച്ചുവിട്ടു; കമ്പനിക്ക് 60 ലക്ഷം പിഴ

ട്രോജൻ ​പണിതുടങ്ങാൻ ആരംഭിക്കും

നിങ്ങൾ ഈ പെർമിഷനുകൾ നൽകുന്നതോടെ ഈ വ്യാജ ആപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന ട്രോജൻ ​വൈറസുകൾ പണിതുടങ്ങാൻ ആരംഭിക്കും. സ്നാപ്റ്റ്യൂബ് വിഡ്മേറ്റ് എന്നീ ജനപ്രിയ ആപ്പുകളിലൂടെയാണ് ഈ യോവാട്സ്ആപ്പ് പ്രചരിക്കുന്നത്. പ്രമുഖ ആന്റി​വൈറസ് നിർമാതാക്കളായ കാസ്പർസ്​കൈയുടെ സുരക്ഷാവിഭാഗം ഗവേഷകരാണ് ഈ വ്യാജ വാട്സ്ആപ്പിനെ ആദ്യം കണ്ടെത്തിയത്.

പ്രധാന വെല്ലുവിളി

നമ്മുടെ ഫോണിലെ സംഭാഷണങ്ങൾ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ചോർത്താൻ കഴിയും എന്നതാണ് യോവാട്സ്ആപ്പ് ഉയർത്തുന്ന പ്രധാന വെല്ലുവിളി. ഇതു കൂടാതെ നാം അ‌റിയാതെ വിവിധ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി നമ്മെ മാറ്റാനും നമ്മുടെ പണം ​കൈമാറ്റം ചെയ്യാനുമുൾപ്പെടെ ഈ യോയ്ക്ക് സാധിക്കും. യോവാട്സ്ആപ്പിനെ കൂടാതെ അ‌തേ മാതൃകയിലുള്ള ​മറ്റൊരു വാട്സ്ആപ്പിനെ അ‌ടുത്തിടെ മെറ്റ ക​ണ്ടെത്തിയിരുന്നു.

വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്

വാട്സ്ആപ്പ് പ്ലസ്

വാട്സ്ആപ്പ് പ്ലസ് എന്നായിരുന്നു ഈ വാട്സ്ആപ്പിന്റെ പേര്. ആളെ പറ്റിക്കാൻ വിവിധ പേരുകളിൽ പുറത്തിറങ്ങുന്നുണ്ടെങ്കിലും സമാന ​വൈറസുകളും ഹാക്കിങ് രീതികളുമൊക്കെയാണ് ഈ വ്യാജന്മാർക്ക് കണ്ടുവരുന്നത്. ആപ്പ് സ്റ്റോറായ ഗൂഗിൾ പ്ലേയ്ക്ക് പുറത്ത് ലഭ്യമാകുന്ന ഹെയ് വാട്സ്ആപ്പ് എന്നൊരു വ്യാജ പതിപ്പിനെയും അ‌ടുത്തിടെ കണ്ടെത്തി. ഇത്തരം വ്യാജ വാട്സ്ആപ്പുകൾക്കെതിരേ മെറ്റ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

വ്യാജ വാട്സ്ആപ്പുകളിൽനിന്ന് എങ്ങനെ രക്ഷപ്പെടാം

വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ഗൂഗിൾ പ്ലേ സ്റ്റോർ, അ‌ല്ലെങ്കിൽ ആപ്പ് സ്റ്റോർ പോലുള്ള സുരക്ഷിതമായ ആപ്പ് സ്റ്റോറുകളിൽനിന്ന് ഡൗൺലോഡ് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനകാര്യം. വാട്സ്ആപ്പിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽനിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യുക എന്നതാണ് ​മാൽവേറുകളിൽനിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു വഴി. നിങ്ങൾ ഇതിനകം ഈ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞു എങ്കിൽ എത്രയും വേഗം അ‌ൺ ഇൻസ്റ്റാൾ ചെയ്യുക എന്നതു മാത്രമാണ് രക്ഷപ്പെടാനുള്ള ഏകമാർഗം.

8.4% പലിശനിരക്കിൽ എസ്ബിഐ ഹോം ലോൺ തരും; നിങ്ങൾക്ക്​ കിട്ടുമോ എന്ന് അ‌റിയാനുള്ള വഴിയിതാ8.4% പലിശനിരക്കിൽ എസ്ബിഐ ഹോം ലോൺ തരും; നിങ്ങൾക്ക്​ കിട്ടുമോ എന്ന് അ‌റിയാനുള്ള വഴിയിതാ

Best Mobiles in India

English summary
The most important thing when downloading WhatsApp is to download it from a safe app store like the Google Play Store or App Store or download it directly from the official website. If you have already installed this fake app, then the only way out is to uninstall it as soon as possible.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X