Home
Apps

ഡിസൈൻ ഇനി പൊളിപൊളിക്കും! ഫോട്ടോഷോപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ പുറത്തിറക്കാനൊരുങ്ങി അഡോബി

വളർന്നുവരുന്ന ഡിജിറ്റൽ യുഗം തുറക്കുന്നത് നിരവധി സാധ്യതകളാണ്. പഴയ കാലമല്ല ഇപ്പോഴുള്ളത്. ഡിജിറ്റൽ സാക്ഷരത കൈവരിച്ച ഒരു ജനറേഷന്റെ ഇടയിലൂടെയാണ് ഓരോ ആളുകളുടെയും ജീവിതം. ഏത് ജോലിക്കും ടെക്‌നോളജിയുമായി ചെറിയ ബന്ധം ഉണ്ടാകുമെന്നത് തീർച്ചയാണ്. ചെറിയൊരു സംരംഭം നടത്തിക്കൊണ്ടുപോവാനും ലാഭത്തിലാക്കാനും ഡിജിറ്റൽ സാങ്കേതിക വിദ്യകൾ അറിഞ്ഞിരിക്കൽ നിർബന്ധമായിട്ടുണ്ട്. ഉദാഹരണമായി പറയുകയാണെങ്കിൽ പഴയ മാർക്കറ്റിങ് രീതികളെല്ലാം മാറി ഇപ്പോൾ ഡിജിറ്റൽ മാർക്കറ്റിങ് രീതിയിലേക്ക് ബിസിനസുകൾ മാറി. നിരവധി സധ്യതകൾ ഇത് തുറക്കുന്നുണ്ട്. അതിൽ പ്രധാപ്പെട്ടതാണ് ഡിസൈനിങ് മേഖല. ഡിസൈനിങ് എന്നത് പണ്ട് മുതലേ നിരവധി സാധ്യതകളുള്ള പ്രൊഫഷണാണ്. എന്നാൽ പഴയ കാലത്തിനെ സംബന്ധിച്ച് ഇപ്പോൾ ഈ മേഖലയിൽ സാധ്യതതകളുടെ എണ്ണവും കൂടിയിട്ടുണ്ട്.

ഡിജിറ്റൽ മാർക്കറ്റിങ് പ്രാഫഷൺ ആക്കിയ ഒരാൾക്ക് ഡിസൈനിങ് ഭാഗവും കൂടി കിടിലനാക്കിയാൽ ഇയാളുടെ മാർക്കറ്റ് വാല്യു കൂടി എന്ന് പറയാം. സ്മാർട്ട് ഫോണിന്റെ കടന്നുവരവോടെ ഇപ്പോൾ ആർക്കും ഡിസൈനറാവാൻ കഴിയും. അതിനായി കാൻവ, ഇൻഷോട്ട് തുടങ്ങിയ നിരവധി ആപ്പുകളാണ് നമുക്ക് മുന്നിലുള്ളത്.

ഫോട്ടോഷോപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ പുറത്തിറക്കാനൊരുങ്ങി അഡോബി

എന്നാൽ ഡിസൈനിങിന്റെ ബാലപാഠം പഠിച്ച സോഫ്റ്റ്‌വെയറുണ്ട് നമുക്ക് മുന്നിൽ. ഡിസൈൻ എന്നു കേട്ടാൽ ആദ്യം വരുന്ന വാക്ക്. അതായത് അഡോബി ഫോട്ടോഷോപ്പ്. ഡിസൈൻ പഠിച്ചവർക്കും അതുമായി ചെറിയ ബന്ധമുള്ള ഏതൊരാൾക്കും അഡോബി ഫോട്ടോഷോപ്പ് എന്നു കേൾക്കുമ്പോൾ നീല കളറിൽ തുറന്നുവരുന്ന സോഫ്റ്റ്‌വെയറാണ് മനസിലെത്തുക.

ഇപ്പോഴിതാ ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കായി അഡോബി ഫോട്ടോഷോപ്പിന്റെ മൊബൈൽ വേർഷൻ ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. കമ്പ്യൂട്ടറിൽ നിന്ന് സ്മാർട്ട് ഫോണിലേക്കുള്ള ഫോട്ടോഷോപ്പിന്റെ ഈ കടന്നുകയറ്റം ഭാവിയിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കാം.

നിലവിൽ ഫോട്ടോഷോപ്പിന്റെ ക്രാക്കഡ് വേർഷനാണ് പലരും ഉപയോഗിക്കുന്നതെങ്കിലും ഇതിന്റെ ഒറിജിനൽ ലൈസൻസഡ് വേർഷന് അഡോബി പണം ഈടാക്കുന്നുണ്ട്. അതുപോലെ പണം ഈടാക്കി തന്നെയാകും ആൻഡ്രോയിഡ് മൊബൈൽ വേർഷനും പുറത്തിറക്കുക. കൂടാതെ ചില ഫീച്ചറുകൾ മാത്രം ഉൾപ്പെടുത്തി സൗജന്യ വേർഷനും പുറത്തിറക്കാനും സാധ്യതയുണ്ട്.

ഫോട്ടോഷോപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ പുറത്തിറക്കാനൊരുങ്ങി അഡോബി

പ്രതിമാസം 7.99 യുഎസ് ഡോളർ എന്ന നിരക്കിലാണ് മൊബൈൽ വേർഷൻ പുറത്തിറക്കുന്നതെന്ന് അധികൃതർ ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. ഈ പ്രീമിയം പതിപ്പിൽ കൂടുതൽ ഫീച്ചകുകളും കൂടുതൽ ക്ലൗഡ് സ്റ്റോറേജും വലിയ സ്‌ക്രീനുകളിൽ എഡിറ്റ് ചെയ്യുന്നതിനായി ഫോട്ടോഷോപ്പിന്റെ വെബ് അധിഷ്ഠിത പതിപ്പും ഉൾപ്പെടും.

1990 ൽ ആദ്യമായി പുറത്തിറങ്ങിയ അഡോബിന്റെ ഡിജിറ്റൽ ഇമേജ് സോഫ്റ്റ്വെയറായ ഫോട്ടോഷോപ്പ് ഏറെ പ്രചാരമുള്ള ഒന്നാണ്. ആൻഡ്രേയിഡിലേക്ക് വരുന്നതിന് മുമ്പ് ആപ്പിളിൽ ഇതിന്റെ മൊബൈൽ വേർഷൻ പുറത്തിറക്കിയിരുന്നു. ആപ്പിളിന്റെ ഐപാഡിന് പ്രതിമാസം 9.99 യുഎസ് ഡോളറായിരുന്നു സബ്സ്‌ക്രിപ്ഷന് വേണ്ടിയിരുന്നത്. അതിനേക്കാൾ കുറഞ്ഞ വിലയിൽ ആൻഡ്രേയിഡിന് ലഭിക്കുമെന്ന് സാരം.

ഫോട്ടോഷോപ്പിന്റെ ആൻഡ്രോയിഡ് വേർഷൻ പുറത്തിറക്കാനൊരുങ്ങി അഡോബി

ഫ്രീ വേർഷനിൽ തന്നെ ആവശ്യമായ ഫീച്ചറുകൾ അഡോബി നൽകുന്നുണ്ട്. ഒരു ഫോട്ടോയെ പ്രത്യേക ലെയറുകളാക്കാനും കട്ട് ചെയ്യാനും ടെക്‌സ്റ്റ് ഉൾപ്പെടുത്താനും ഫ്രീ വേർഷനിൽ കഴിയും. അതിനാൽ തന്നെ ബേസിക് എഡിറ്റിങ് ഇതുവഴി തന്നെ കഴിയും. ഫോട്ടോ എഡിറ്റിങിനായി ഫോണുകൾ മാത്രം ഉപയോഗിക്കുന്ന യുവതലമുറയെ ലക്ഷ്യമിട്ടാണ് അഡോബി ആൻഡ്രോയിഡ് മൊബൈൽ ആപ്പിലേക്ക് കൂടി മാറുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ഏതായാലും വരാനിരിക്കുന്ന ആപ്പ് ഡിസൈനിങ് മേഖലയിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Adobe has launched its Photoshop app for mobile phones, offering a free version for iPhone users, with an Android version coming soon. The premium version, priced at $7.99 per month, includes additional features, cloud storage, and access to the web-based Photoshop for larger screen editing. The move targets younger users who rely on their phones for photo editing, aiming to compete with free, built-in features from Apple and Google.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X