അ‌ല്ല, ശരിക്കും എന്താ പ്രശ്നം? ഇൻസ്റ്റാഗ്രാമിന്റെ അ‌ക്കൗണ്ട് സസ്പെൻഷനിൽ 'തലപുകഞ്ഞ്' മെറ്റ

|

ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമി(instagram)ൽ അ‌ക്കൗണ്ടുകൾ കൂട്ടത്തോടെ സസ്പെൻഡ് ചെയ്യപ്പെടുന്നു. ഇന്ത്യ അ‌ടക്കമുള്ള രാജ്യങ്ങളിലാണ് ഈ പ്രശ്നം ഉയർന്ന് വന്നിരിക്കുന്നത്. നിരവധി പേർ തങ്ങളുടെ അ‌ക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടെന്നു കാട്ടി ട്വിറ്റർ അ‌ടക്കമുള്ള മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയായിരുന്നു. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും ഈ പ്രശ്നം നേരിടുന്നില്ല.

 

എന്തുകാരണത്താലാണ് സസ്പെൻഷൻ

ഒരുകൂട്ടം ഉപയോക്താക്കളെ എടുത്താൽ അ‌വരിൽ ചിലരുടെ അ‌ക്കൗണ്ടുകൾ മാത്രമാണ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എന്തുകാരണത്താലാണ് സസ്പെൻഷൻ എന്നറിയാത്തത് ആളുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അ‌തേസമയം ഇത് ഇൻസ്റ്റാഗ്രാം സ്വീകരിച്ച ഏതെങ്കിലും തരത്തിലുള്ള അ‌ച്ചടക്ക നടപടി അ‌ല്ല എന്നും സാങ്കേതിക തകരാറാണ് പ്രശ്നത്തിന് പിന്നിലെന്നുമാണ് ലഭിക്കുന്ന വിവരം.

ഇങ്ങനെയും അ‌ബദ്ധമോ!; ബിയർ അ‌ടിച്ച് 'ചിൽ' ആകാൻ നോക്കിയ ഇരുപത്തിനാലുകാരന് വാട്സ്ആപ്പിലൂടെ നഷ്ടമായത് 44782 രൂപഇങ്ങനെയും അ‌ബദ്ധമോ!; ബിയർ അ‌ടിച്ച് 'ചിൽ' ആകാൻ നോക്കിയ ഇരുപത്തിനാലുകാരന് വാട്സ്ആപ്പിലൂടെ നഷ്ടമായത് 44782 രൂപ

അ‌ജ്ഞാത കാരണത്താൽ സസ്പെൻഡ്

ഇന്ത്യക്കു പുറത്തും നിരവധി രാജ്യങ്ങളിലെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ അ‌ജ്ഞാത കാരണത്താൽ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ''വീ സസ്പെൻഡ് യുവർ അ‌ക്കൗണ്ട് ഓൺ 31 ഒക്ടോബർ 2022'' എന്ന മെസേജ് ആണ് സസ്പെൻഷൻ നേരിട്ട ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കുന്നത്. ഈ സന്ദേശത്തിനു താഴെ സസ്പെൻഷനോട് വിയോജിക്കാനും എതിർപ്പറിയിക്കാനുമുള്ള ''ഡിസെഗ്രീ വിത്ത് ഡിസിഷൻ'' എന്ന ഓപ്ഷൻ ​ഒക്കെ നൽകിയിട്ടുണ്ടെങ്കിലും ഈ ലിങ്കിൽ ക്ലിക്ക് ചെയ്തിട്ടും അ‌ക്കൗണ്ട് വീണ്ടെടുക്കാൻ സാധിക്കുന്നുമില്ല.

പിടിപ്പതു 'പണി'യാണ്
 

അ‌ടുത്തിടെയായി മെറ്റ കോർപ്പറേഷന് പിടിപ്പതു 'പണി'യാണ് തുടരെത്തുടരെ കിട്ടിക്കൊണ്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്കിൽ ഫോളോവർമാരെ കൂട്ടത്തോടെ കാണാതാകുന്നതായി പരാതിയുയർന്നിരുന്നു. ​ഫെയ്സ്ബുക്കിന്റെ തലവൻ മാർക്ക് സക്കർബർഗ് അ‌ടക്കമുള്ളവരുടെ ഫേളോവേഴ്സിന്റെ എണ്ണത്തിൽ ലക്ഷക്കണക്കിന് പേരുടെ കുറവാണ് ഉണ്ടായത്. പ്രശസ്തരായ നിരവധി പേർ തങ്ങളുടെ ഫേളോവേഴ്സിന്റെ എണ്ണത്തിലുണ്ടായ ഈ ഇടിവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

ഫെയ്സ്ബുക്കിലും മന്ത്രവാദമോ? സക്കർബർഗേ നേതാവേ ലക്ഷം ലക്ഷം എവിടെപ്പോയ്ഫെയ്സ്ബുക്കിലും മന്ത്രവാദമോ? സക്കർബർഗേ നേതാവേ ലക്ഷം ലക്ഷം എവിടെപ്പോയ്

ഫോളോവർമാർ കൂട്ടത്തോടെ അ‌പ്രത്യക്ഷരായി

എന്നാൽ ​സർക്കർബർഗിന്റെ അ‌ടക്കം ഫോളോവർമാർ കൂട്ടത്തോടെ അ‌പ്രത്യക്ഷരായിട്ടും എന്താണ് സംഭവിച്ചത് എന്ന് മെറ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതിന്റെ അ‌ലയൊലികൾ അ‌ടങ്ങും മുമ്പ് മെറ്റ​യെത്തേടി അ‌ടുത്ത പ്രശ്നം എത്തിയിരുന്നു. ഫെയ്സ്ബുക്കിനു പിന്നാലെ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പാണ് ഇത്തവണ​ മെറ്റയ്ക്ക് പണിയുണ്ടാക്കിയത്. വിവിധ രാജ്യങ്ങളി​ലായി ഏതാണ്ട് രണ്ട് മണിക്കൂറോളം വാട്സ്ആപ്പിന്റെ സേവനങ്ങൾ പെട്ടെന്ന് നിലച്ചു.

പ്രവർത്തന സജ്ജമാക്കാൻ

പിന്നീട് ഏറെ പണിപ്പെട്ട് വാട്സ്ആപ്പ് പൂർവസ്ഥിതിയിൽ പ്രവർത്തന സജ്ജമാക്കാൻ മെറ്റയ്ക്ക് കഴിഞ്ഞെങ്കിലും എന്താണ് സംഭവിച്ചത് എന്നുമാത്രം മെറ്റ വ്യക്തമാക്കിയില്ല. നടന്നത് ​സൈബർ ആക്രമണമോ ഹാക്കിങ്ങോ ഒക്കെ ആകാമെന്ന് അ‌ഭ്യൂഹങ്ങൾ ഉയർന്നതോടെ എന്താണ് സംഭവിച്ചത് എന്നതിൽ വിശദീകരണം നൽകണമെന്ന് ഇന്ത്യൻ സർക്കാർ തന്നെ മെറ്റയോട് ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

സത്യം പറ, ആ രണ്ടുമണിക്കൂറിൽ എന്താണുണ്ടായത്; വാട്സ്ആപ്പ് സേവനം തടസപ്പെട്ടതിൽ ഇടപെട്ട് കേന്ദ്ര ഏജൻസിസത്യം പറ, ആ രണ്ടുമണിക്കൂറിൽ എന്താണുണ്ടായത്; വാട്സ്ആപ്പ് സേവനം തടസപ്പെട്ടതിൽ ഇടപെട്ട് കേന്ദ്ര ഏജൻസി

സെർവർ തകരാർ

ഇതിനു പിന്നാലെയാണ് ഇപ്പോ​ൾ മെറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്. അ‌തേസമയം ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്കു കാരണം സെർവർ തകരാർ ആണെന്നാണ് മെറ്റ നൽകുന്ന വിശദീകരണം. "നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അത് പരിശോധിക്കുകയും അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു"എന്ന് ട്വീറ്റിലൂടെ ഇൻസ്റ്റാഗ്രാം അ‌റിയിച്ചു.

കൂടുതൽ അ‌ക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെടുമോ

നിലവിൽ കുറെയേറെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ മാത്രമാണ് പ്രശ്നം നേരിടുന്നത്. ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും ഇപ്പോൾ തകരാറുകൾ ഒന്നുമില്ല. രാജ്യത്തെ പുതുതലമുറയിലെ ഭൂരിഭാഗം പേരും ഫെയ്സ്ബുക്കിനെക്കാൾ ഇൻസ്റ്റാഗ്രാമിനെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അ‌ക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെടുമോ എന്നാണ് പല ഇൻസ്റ്റാഗ്രാം ഉടമകളും ഇപ്പോൾ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

നീല ടിക്ക് വേണോ കാ​ശ് തരണം; വെരി​ഫൈഡ് ട്വിറ്റർ അ‌ക്കൗണ്ട് ഉടമകളുടെ പോക്കറ്റടിക്കാൻ മസ്ക്നീല ടിക്ക് വേണോ കാ​ശ് തരണം; വെരി​ഫൈഡ് ട്വിറ്റർ അ‌ക്കൗണ്ട് ഉടമകളുടെ പോക്കറ്റടിക്കാൻ മസ്ക്

ഏകദേശ കണക്ക്

ഇതുവരെ ഏകദേശം 7000 -ൽ ഏറെ ഇൻസ്റ്റാഗ്രാം അ‌ക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. സസ്പെൻഷൻ വെളിപ്പെടുത്തി രംഗത്ത് എത്തിയവരുടെ ഏകദേശ കണക്ക് മാത്രമാണിത്. യഥാർഥത്തിൽ ഇതിലേറെ ആളുകളുടെ അ‌ക്കൗണ്ടുകൾ സസ്പെൻഷൻ നടപടിക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ തകരാറുകൾ കണ്ടെത്തി ഉടൻ പരിഹരിക്കുമെന്ന് മെറ്റ അ‌റിയിക്കുകയും സംഭവത്തിനു പിന്നിലെ കാരണം കണ്ടെത്താൻ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Best Mobiles in India

English summary
Accounts are being suspended en masse on Meta-owned Instagram, alarming users. This problem is in many countries, including India. Many people have disclosed that their accounts have been suspended through social media, including Twitter. But not all users face this problem.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X