നല്ല ഒന്നാന്തരം 'പണി'മേടിക്കാൻ താൽപര്യമുണ്ടോ? വിഐ സൗകര്യമൊരുക്കും

|

നല്ലൊരു ജോലി ഏതൊരാളുടെയും സ്വപ്നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഗവൺമെന്റ് ജോലി. അ‌ത്തരത്തിൽ സർക്കാർ ജോലി സ്വപ്നം കാണുന്ന ആളുകൾക്ക് ആ ലക്ഷ്യത്തിലേക്ക് എത്താൻ അ‌വസരമൊരുക്കി ഇന്ത്യൻ ടെലിക്കോം രംഗത്തെ പ്രമുഖ ​കമ്പനിയായ വിഐ( VI ) രംഗത്ത്. പരീക്ഷാ പരിശീലകരായ പരീക്ഷയുമായി സഹകരിച്ച് തങ്ങളുടെ വിഐ ആപ്പ് വഴിയാണ് വിഐ യുവതലമുറയ്ക്ക് വഴിതെളിക്കാൻ ശ്രമവുമായി എത്തിയിരിക്കുന്നത്.

 

നിസാര ജോലിക്കൊന്നുമല്ല

നിസാര ജോലിക്കൊന്നുമല്ല ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകാനുള്ള പ്രയത്നത്തിനാണ് വിഐ നിങ്ങളെ സഹായിക്കാൻ എത്തിയിരിക്കുന്നത്. , വ്യോമസേനയിലെ അഗ്‌നിവീർ എക്‌സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് വിഐ ആപ്പ് നിങ്ങളെ സഹായിക്കും. പരീക്ഷ അ‌ക്കാദമിയിലെ വിദഗ്ധർ പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത്, പ്രശസ്ത കേഡറ്റ്‌സ് ഡിഫൻസ് അക്കാദമി തയാറാക്കിയ കോഴ്‌സ് മെറ്റീരിയൽ വിഐ ആപ്പിൽ ലഭ്യമാണെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

'അ‌മ്പോ അ‌ത് കലക്കി'! ഇനി വാട്സ്ആപ്പിലൂടെ സൗജന്യമായി ക്രെഡിറ്റ് സ്കോറും അ‌റിയാം; ഇതാ ഇങ്ങനെ...'അ‌മ്പോ അ‌ത് കലക്കി'! ഇനി വാട്സ്ആപ്പിലൂടെ സൗജന്യമായി ക്രെഡിറ്റ് സ്കോറും അ‌റിയാം; ഇതാ ഇങ്ങനെ...

കോഴ്സ് മെറ്റീരിയൽ

വിഐ ആപ്പ് ഉപയോക്താക്കൾക്ക് ഈ കോഴ്സ് മെറ്റീരിയൽ ആപ്പ് വഴി ലഭ്യമാണ്. ലൈവ് ക്ലാസുകൾ, മോക് ടെസ്റ്റുകൾ, പരിശീലന സാമഗ്രികൾ എന്നിവ ഇതിലൂടെ ലഭ്യമാണ്. ഡിഫൻസ് അക്കാദമി കാഡറ്റുകളുടെ അധ്യാപകരുടെ പരിശീലനവും പരീക്ഷയുമായുള്ള സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. സഞ്ജീവ് താക്കൂർ അടക്കമുളള ഏറ്റവും മികച്ച അധ്യാപകരുടെ ലൈവ് ക്ലാസുകളും ആപ്പിലൂടെ ലഭ്യമാകും.

2023-ലെ അഗ്‌നിവീർ
 

2023-ലെ അഗ്‌നിവീർ പദ്ധതിയുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വ്യോമസേനയുടെ പ്രഖ്യാപനം വന്ന സാഹചര്യത്തിലാണ് വിഐ പരീക്ഷാ പരിശീലന സൗകര്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. പരീക്ഷയിൽ പങ്കെടുക്കാനായുള്ള ഓൺ​ലൈൻ അ‌പേക്ഷ സ്വീകരിക്കുന്നത് വ്യോമസേന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നവംബർ 23 വരെയാണ് അപേക്ഷിക്കാനാവുക. അ‌ടുത്തവർഷം (2023) ജനുവരി 18 മുതൽ 24 വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്.

ഈ പേര് കുറിച്ചുവച്ചോ; 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ മികച്ച 5ജി സ്മാർട്ട്ഫോൺഈ പേര് കുറിച്ചുവച്ചോ; 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ മികച്ച 5ജി സ്മാർട്ട്ഫോൺ

വിഐ ആപ്പിലെ അ‌ഗ്നിവീർ പരീക്ഷാ തയാറെടുപ്പ് മെറ്റീരിയൽ ലഭിക്കാൻ

വിഐ ആപ്പിലെ അ‌ഗ്നിവീർ പരീക്ഷാ തയാറെടുപ്പ് മെറ്റീരിയൽ ലഭിക്കാൻ

ഠ സ്റ്റെപ്പ് 1: വിഐ ആപ്പിലെ ജോബ് സെക്ഷനിൽ ക്ലിക്ക് ചെയ്യുക
ഠ സ്റ്റെപ്പ് 2: തുടർന്ന് സർക്കാരി നൗകരി എന്നതിൽ ക്ലിക്ക് ചെയ്യുക
ഠ സ്റ്റെപ്പ് 3: പ്രൊ​ഫൈൽ വിശദാംശങ്ങൾ നൽകുക.
ഠ സ്റ്റെപ്പ് 4: പരീക്ഷയുടെ വിധം തെരഞ്ഞെടുക്കുക്
ഠ സ്റ്റെപ്പ് 5: തുടർന്ന് നിങ്ങൾക്ക് താൽപര്യമുള്ള ഭാഷ തെരഞ്ഞെടുക്കുക.
ഠ സ്റ്റെപ്പ് 6: ഏതുവിധത്തിലുള്ള പരീക്ഷാ പരിശീലന തയാറെടുപ്പാണ് നിങ്ങൾ നടത്തുന്നത് എന്നത് അ‌നുസരിച്ച് പരീക്ഷാ പ്രീപ്രേഷൻ മെറ്റീരിയൽ തെരഞ്ഞെടുക്കുക.

വിഐ ജോബ്‌സ് ആൻഡ് എജ്യൂക്കേഷൻ

വിഐ ഉപഭോക്താക്കൾക്ക് വിഐ ആപ്പിലെ വിഐ ജോബ്‌സ് ആൻഡ് എജ്യൂക്കേഷൻ പ്ലാറ്റ്‌ഫോമിലൂടെ എവിടെയും എപ്പോൾ വേണമെങ്കിലും ടെസ്റ്റ് മെറ്റീരിയലുകൾ ഉപയോഗിക്കാൻ ചെയ്യാൻ കഴിയും. പ്രമുഖ ഇംഗ്ലീഷ് പഠന പ്ലാറ്റ്‌ഫോമായ 'എൻഗുരു', ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രേ കോളർ ജോബ് സെർച്ച് പ്ലാറ്റ്‌ഫോമായ 'അപ്ന', സർക്കാർ എംപ്ലോയ്‌മെന്റ് പരീക്ഷാ തയ്യാറെടുപ്പിനായുള്ള പ്ലാറ്റ്‌ഫോമായ 'പരീക്ഷ', എന്നിവയുമായി ചേർന്നാണ് വിഐ ജോബ്‌സ് ആന്റ് എജ്യൂക്കേഷനിൽ പരീശീലനങ്ങൾ നടത്തിരവുന്നത്.

30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

മോക് ടെസ്റ്റുകളും

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, ബാങ്കിംഗ്, ടീച്ചിങ്, ഡിഫൻസ്, റെയിൽവേ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 150-ഓളം പരീക്ഷകൾക്കുള്ള നിരവധി മോക് ടെസ്റ്റുകളും വിഐ ജോബ്‌സ് ആന്റ് എജ്യൂക്കേഷനിൽ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഇതോടൊപ്പം ചെറിയ ഒരു സബ്സ്ക്രിപ്ഷൻ തുകയും നൽകേണ്ടിവരും. എന്നാൽ ഇത് അ‌ത്ര വലിയ തുകയൊന്നും ഇടാക്കുന്നില്ല. ഒരു വർഷത്തെ സബ്‌സ്‌ക്രിപ്ഷൻ ഫീസായി 249 രൂപ ആണ് നൽകേണ്ടത്. ഈ സബ്സ്ക്രിപ്ഷനൊപ്പം പരീക്ഷയുടെ ഒരു മോക്ഡ്രിൽ പരിശീലനം സൗജന്യമായും കമ്പനി നൽകുന്നുണ്ട്.

'യേശുക്രിസ്തു' ട്വിറ്ററിലെ വെരി​ഫൈഡ് യൂസർ; ഫോളോ ചെയ്യാൻ ഇടിച്ചുകയറി ജനം!'യേശുക്രിസ്തു' ട്വിറ്ററിലെ വെരി​ഫൈഡ് യൂസർ; ഫോളോ ചെയ്യാൻ ഇടിച്ചുകയറി ജനം!

Best Mobiles in India

English summary
The VI App will help you with Air Force Agniveser X and Y Group exam practice. Course material specially prepared by experts is available in the VI app. VI users can access this course material through the VI app. Live classes, mock tests, and training materials are also available through it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X