Home
Apps

ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കളേ എഐയുടെ മിടുക്ക് ഇനി നിങ്ങൾക്കും അ‌നുഭവിച്ചറിയാം! എങ്ങനെയെന്ന് ഇതാ

ടെക്നോളജി രംഗത്തെ പുത്തൻ തരംഗമായ ചാറ്റ് ജിപിടിയുടെ പിന്തുണയുള്ള എഐ ബിങ് ബ്രൗസർ ഇപ്പോൾ ആൻഡ്രോയിഡ്, ഐഫോൺ സ്മാർട്ട്ഫോണുകളിലും ലഭ്യമാക്കിയതായി ​മൈക്രോസോഫ്ട്. ഗൂഗിളിനെതിരായ മത്സരത്തിൽ നിർണായകമായ മേൽ​ക്കൈ നേടാൻ പുതിയ എഐ പിന്തുണയുള്ള ബ്രൗസർ സഹായിക്കും എന്നാണ് ​മൈക്രോ സോഫ്ടിന്റെ കണക്കുകൂട്ടൽ.

എഐ പിന്തുണ ഉൾപ്പെടുത്തി അ‌പ്ഡേറ്റ് ചെയ്ത പുതിയ ബിങ് സെർച്ചും എഡ്ജ് ബ്രൗസറും ഇപ്പോൾ ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാണെന്ന് കമ്പനി ഔദ്യോഗികമായിത്തന്നെ അറിയിച്ചു. ഇതിലൂടെ ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനും ഒരു സംഭാഷണത്തിൽ മറുപടി ലഭ്യമാകുന്നതുപോലെ ഉത്തരങ്ങൾ അ‌റിയാനും കഴിയും.

എഐയുടെ മിടുക്ക് ഇനി നിങ്ങൾക്കും അ‌നുഭവിച്ചറിയാം! എങ്ങനെയെന്ന് ഇതാ

ഈ എഐ സാധ്യതകൾ ഉപയോഗിക്കാൻ ഉപയോക്താക്കൾ തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്ന് എഡ്ജ് അല്ലെങ്കിൽ ബിങ് ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. തുടർന്ന് ബിങ് എഐ പ്രിവ്യൂവിനായി ഉപയോക്താക്കൾ ലോഗിൻ ചെയ്‌തിട്ടുണ്ടെന്നും സൈൻ അപ്പ് ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. തങ്ങളുടെ പുതിയ അപ്‌ഡേറ്റ് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ സഹായിക്കുമെന്ന് ഒരു ബ്ലോഗ് പോസ്റ്റിൽ മൈക്രോസോഫ്റ്റ് പറയുന്നു.

ഇപ്പോൾ വിവരങ്ങൾ അ‌റിയാനായി 64 ശതമാനം ആളുകളും മൊ​ബൈൽ ഉപയോഗിച്ചാണ് സെർച്ചിങ് നടത്തുന്നത്. ഇത് മനസിലാക്കിയാണ് തങ്ങൾ പുതിയ ബിങ്, എഡ്ജ് അ‌പ്ഡേറ്റുകൾ പുറത്തിറക്കിയിരിക്കുന്നത് എന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇവിടെ ചോദിക്കാവുന്ന ചോദ്യങ്ങൾക്ക് പരിധികൾ ഇല്ല എന്നാണ് ബിങ് എഐയിൽനിന്ന് തന്നെ ലഭ്യമാകുന്ന വിവരം.

എന്നാൽ ഉപയോക്താക്കൾക്ക് നിശ്ചിത എണ്ണം ചോദ്യങ്ങൾ മാത്രമേ ബിങ് എഐ ബ്രൗസറിനോട് ചോദിക്കാനാകൂ എന്ന തരത്തിൽ മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അ‌ങ്ങനെ നിബന്ധനകൾ ഇല്ല എന്ന് ഈ ബ്രൗസർ തന്നെ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്ന രീതിയാണ് എഐ പിന്തുണയുള്ള ബിങ്, എഡ്ജ് എന്നിവയുടെ പ്രസക്തി വർധിപ്പിക്കുന്നത്.

എഐയുടെ മിടുക്ക് ഇനി നിങ്ങൾക്കും അ‌നുഭവിച്ചറിയാം! എങ്ങനെയെന്ന് ഇതാ

ലളിതമായ ടെക്സ്റ്റ് രൂപത്തിലോ, ബുള്ളറ്റ് പോയിന്റുകളിട്ടോ ഒക്കെ ഉത്തരങ്ങൾ ലഭ്യമാകും. ഏത് തരത്തിലുള്ള ഉത്തരമാണ് വേണ്ടത് എന്ന് വ്യക്തമാക്കിയാൽ മതിയാകും. ഒരു സുഹൃത്ത് നൽകുന്ന മറുപടിപോലെ ഉത്തരങ്ങൾക്ക് കൂടുതൽ ആകർഷകത്വം നൽകാൻ ഇമോജികൾ ഉൾപ്പെടെയുള്ളവയും ചിലപ്പോൾ ഉത്തരത്തിൽ ഇടം പിടിച്ചേക്കാം. ഗൂഗിളിനിന്ന് വ്യത്യസ്തമായി കൃത്യമായ മറുപടി എന്നതാണ് ബിങ്ങിന്റെ വാഗ്ദാനം.

ബിങ് ആപ്പിലെ എഐ നൽകുന്ന ഉത്തരങ്ങൾ ശരിയാണോ എന്ന് ഉറപ്പിക്കാൻ ആവശ്യമായ വിവരങ്ങളും ബിങ് വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണ രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പഴയ രീതി തുടരാനും സാധിക്കും. വോയ്സ് കമാൻഡിലൂടെ ചോദ്യങ്ങൾ ചോദിക്കാം എന്നതാണ് ഈ മൈക്രോസോഫ്ട് ബിങ് എഐയുടെ മറ്റൊരു പ്രത്യേകത.

എഐയുടെ മിടുക്ക് ഇനി നിങ്ങൾക്കും അ‌നുഭവിച്ചറിയാം! എങ്ങനെയെന്ന് ഇതാ

ബിങ് എഐയുടെ പ്രിവ്യൂവിലേക്ക് ആക്‌സസ് ഉള്ളവർക്ക് മൈക്രോസോഫ്റ്റ് എഡ്ജ് മൊബൈൽ ആപ്പിന്റെ ഹോംപേജിൽ നിന്ന് പുതിയ ബിങ് അനുഭവം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് മൈക്രോസോഫ്ട് തങ്ങളുടെ പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ 'ബിങ് ഫോര്‍ സ്‌കൈപ്പ്' എന്നൊരു സേവനവും ​മൈക്രോ സോഫ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്​കൈപ്പിലെ പുതിയ ബിങ്ങിന് ഉപയോക്താക്കളുടെ എല്ലാ ചോദ്യങ്ങൾക്കും തത്സമയം ഉത്തരം നൽകാൻ കഴിയും. പരിഷ്കരിച്ച ബിങ്ങിലൂടെ ഗൂഗിൾ സേർച്ചിന്റെ കുത്തക തകർക്കാമെന്ന് ​മൈക്രോസോഫ്ട് കണക്കുകൂട്ടുന്നു. പുതിയ എഐ പരീക്ഷിക്കാനുള്ള അ‌വസരം പ്രയോജനപ്പെടുത്താൻ ആളുകൾ മുന്നോട്ടുവരും എന്ന വിശ്വാസമാണ് ​മൈക്രോസോഫ്ടിന്റെ പ്രതീക്ഷകൾക്ക് കരുത്തു പകരുന്നത്.

അ‌തേസമയം ചാറ്റ് ജിപിടിക്കുള്ള തങ്ങളുടെ ബദൽ ആയ ബാർഡ് ഗൂഗിൾ റിസൾട്ടുമായി ബന്ധിപ്പിക്കാൻ ഗൂഗിൾ പരിശ്രമങ്ങൾ ശക്തമായി നടത്തിവരികയാണ്. പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയുന്ന വിധത്തിലേക്ക് ബാർഡ് ഇതുവരെ എത്തിയിട്ടില്ല. എങ്കിലും അ‌ധികം ​വൈകാതെ ഏറെ ജനപ്രിയമായ ഗൂഗിൾ ക്രോമിലേക്ക് ബാർഡ് എത്തും എന്നാണ് കരുതപ്പടുന്നത്.

More from GizBot

Best Mobiles in India

English summary
Microsoft has now made the Bing browser, supported by chat GPT, a new wave of technology, available on Android and iPhone smartphones. Users need to download the Edge or Bing app from their app store to use these AI capabilities. Users should then sign up for the Bing AI preview.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X