സ്മാര്‍ട്ട്‌ഫോണില്‍ സൗജന്യമായി വെബ്‌സൈറ്റ് സൃഷ്ടിക്കാം!

Written By:

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് പൂര്‍ണ്ണമായ വെബ്‌സൈറ്റ് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്നാല്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകള്‍ക്കായി ഒരു ആപ്പ് ഉണ്ട്. ഇത് ഉപയോഗിച്ച് 15 മിനിറ്റ് കൊണ്ടു തന്നെ ഒരു ആപ്പ് ഉണ്ടാക്കാന്‍ കഴിയും.

സ്മാര്‍ട്ട്‌ഫോണില്‍ സൗജന്യമായി വെബ്‌സൈറ്റ് സൃഷ്ടിക്കാം!

'Akmin Website Builder' എന്ന ആപ്പ് സൗജന്യമായി തന്നെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു പ്രൊഫഷണല്‍ രീതിയില്‍ തന്നെ ആപ്പ് സൃഷ്ടിക്കാം. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ സൃഷ്ടിച്ച വെബ്‌സൈറ്റിലേക്ക് ഫോമുകള്‍, ഫോട്ടോ ആല്‍ബം, ഷോപ്പിങ്ങ് കാര്‍ട്ട് മുതലായ ഉപയോഗപ്രദമായ സവിശേഷതകള്‍ ചേര്‍ക്കാന്‍ കഴിയും.

നിങ്ങള്‍ മനസ്സിലാക്കേണ്ടത്, നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ ഐഫോണ്‍ ഉപയോഗിച്ച് ഒരു പൂര്‍ണ്ണമായ ഫൗണ്ടേഷന്‍ വെബ്‌സൈറ്റ് സൃഷ്ടിക്കാന്‍ സാധിക്കും.

നിങ്ങള്‍ ചെയ്യേണ്ടത് അത്രമാത്രം, ഈ സൗജന്യ ആപ്ലിക്കേഷന്‍ സൗണ്‍ലോഡ് ചെയ്യുക. കൂടാതെ "Akmin's Website Builder App' നിങ്ങളുടെ ലാപ്‌ടോപ്പിലും, ടാബ്ലറ്റിലും, സ്മാര്‍ട്ട്‌ഫോണിലും എല്ലാം തന്ന പ്രവര്‍ത്തിക്കും.

Akmin Website Builder App ഏറ്റവും എളുപ്പമുളള ഒരു ആപ്പാണ്. ചെറുകിട ബിസിനസ് ഉടമകള്‍ക്ക് അവരുടെ ബിസിനസ്സിനായി ഒരു വെബ്‌സൈറ്റ് നിര്‍മ്മിക്കണമെങ്കില്‍ എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തി ഇത് ഉപയോഗിക്കാം.

ഈ ആപ്പിന്റെ ഹൈലൈറ്റ് എന്നു പറയുന്നത്, ഒരു കോഡിങ്ങും ഇല്ലാതെ തന്നെ വെബ്‌സൈറ്റ് നിര്‍മ്മിക്കാം. നിങ്ങള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ടെംപ്ലേറ്റ് തിരഞ്ഞെടുത്ത് ഇഷ്ടാനുസരണം ഇമേജുകളും ഉളളടക്കവും വെബ്‌പേജിലേക്ക് ചേര്‍ക്കുക. അതിനു ശേഷം മിനിറ്റുകള്‍ക്കുളളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം.

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഐട്യൂണ്‍ സ്‌റ്റോറില്‍ നിന്നും Akmin Website Builder App ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലോ ഡൗണ്‍ലോഡ് ചെയ്യാം. www.akmin.net ല്‍ നിന്നും നിങ്ങളുടെ പിസിയിലും ലാപ്‌ടോപ്പലും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

English summary
Well, there is an app for both iOS and Android platforms that helps you do this in just a short time span of 15 minutes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot