Home
Apps

ടൺ കണക്കിന് ഓഫർ! മഴ പോലെ തകർത്ത് പെയ്യുന്ന ടെക്ക് ഓഫറുകളുമായി ആമസോൺ

കോളേജ് വിദ്യാർത്ഥികളേ, ശ്രദ്ധിക്കുക..നിങ്ങൾക്ക് ആവശ്യമായ എല്ലാ ടെക്ക് അവശ്യ വസ്തുക്കളും വാങ്ങാൻ നിങ്ങളെ സഹായിക്കുന്ന ആമസോണിൻ്റെ 'ഓഫ് ടു കോളേജ്' സെയിൽ ആരംഭിച്ചിട്ടുണ്ട്. ഈ സെയിലിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, പ്രിൻ്ററുകൾ, കമ്പ്യൂട്ടർ ആക്‌സസറികൾ എന്നിവയിലും മറ്റും അതിശയകരമായ ഡീലുകൾ ആണ് ഉള്ളത്. നിങ്ങളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകാനും ചില സമയത്ത് വിനോദത്തിനായും നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ ടെക് വസ്തുക്കളും ഓഫറിൽ ഉണ്ട്. ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കുംവൻ ഓഫറാണ് ആമസോണിൻ്റെ ' ഓഫ് ടു കോളേജ് ' സ്റ്റോർ നൽകുന്നത്. ടാബ്‌ലെറ്റുകൾക്ക് 40% വരെയും ലാപ്‌ടോപ്പുകൾക്ക് ₹40,000 വരെയും കിഴിവ് നൽകുന്നു.

അസൂസ് വിവോബുക്ക് 16 എക്സ് (Asus Vivobook 16X): ഈ കിടിലൻ ലാപ്‌ടോപ്പിൽ AMD Ryzen 5 5600H പ്രോസസർ, 8GB റാം, 512GB സ്റ്റോറേജ് എന്നിവ ഉൾപ്പെടുന്നു. ഇത് മൾട്ടിടാസ്കിംഗിനും ഹെവി ഉപയോഗത്തിനും അനുയോജ്യമാണ്. ഓഫ് ടു കോളേജ് സ്റ്റോറിൽ 46,990 രൂപയ്ക്ക് ഈ അസൂസ് വിവോബുക്ക് 16 എക്സ് ലാപ്ടോപ്പ് ലഭ്യമാണ്.

ടൺ കണക്കിന് ഓഫർ! മഴ പോലെ തകർത്ത് പെയ്യുന്ന ടെക്ക് ഓഫറുകളുമായി ആമസോൺ

ഡെൽ 14 ലാപ്ടോപ്പ് (Dell 14 Laptop): 12ത് ജനറേഷൻ ഇൻ്റൽ കോർ i3 പ്രൊസസർ, 8GB റാം, 512GB എസ്എസ്ഡി എന്നിവയുള്ള ഈ ലാപ്‌ടോപ്പ് ദൈനംദിന ജോലികൾക്ക് സുഗമമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു. ഓഫ് ടു കോളേജ് സ്റ്റോറിൽ ഇതിൻ്റെ വില ₹35,990 ആണ്.

ഷവോമി പാഡ് 6 (Xiaomi Pad 6): ഇതിൻ്റെ സ്റ്റൈലിഷ് മെറ്റൽ യൂണിബോഡി ഡിസൈനിന് പേര് കേട്ട ഈ ടാബ്‌ലെറ്റിൽ ഡോൾബി അറ്റ്‌മോസോട് കൂടിയ ക്വാഡ് സ്പീക്കറുകൾ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870, 144Hz റീഫ്രഷ് റേറ്റ് എന്നിവ ഉൾപ്പെടുന്നു. ഓഫ് ടു കോളേജ് സ്റ്റോറിൽ ഇത് 25,999 രൂപക്ക് ലഭ്യമാണ്.

സിബ്രോണിക്‌സ് പ്രോ സീരീസ് Z എൻബിസി 3S (Zebronics PRO Series Z NBC 3S): ഇന്റൽ കോർ (Intel Core) 12ത് ജനറേഷൻ i3 പ്രോസസർ, 8GB റാം, 512GB എസ്എസ്ഡി എന്നിവയാണ് ഈ സ്ലീക് ലാപ്ടോപ്പിന്റെ പ്രധാന സവിശേഷതകൾ.ഇതിന് 25,990 രൂപയാണ് ഓഫ് ടു കോളേജ് സ്റ്റോറിലെ വില.

എയിസെർ ആസ്പയർ ലൈറ്റ് (Acer Aspire Lite): എഎംഡി റൈസിൻ 3 5300U (AMD Ryzen 3 5300U) ,8GB റാം, 512GB എസ്എസ്ഡി എന്നിവയുള്ള എയിസെർ ആസ്പയർ ലൈറ്റ് വെറും 28,999 രൂപയ്ക്കാണ് ഓഫ് ടു കോളേജ് സ്റ്റോറിൽ ലഭ്യമാകുന്നത്.

എച്ച്പി (HP) ലാപ്‌ടോപ്പ് 15എസ്: എഎംഡി റൈസിൻ 7 5700U (AMD Ryzen 7 5700U), 16GB റാം, 512GB എസ്എസ്ഡി എന്നിവയുള്ള എച്ച്പി ലാപ്‌ടോപ്പ് 15s ഓഫ് ടു കോളേജ് സ്റ്റോറിൽ 48,790 രൂപയിലാണ് സെയിൽ നടക്കുന്നത്. ലാപ്ടോപ്പുകൾക്ക് ഉള്ള ഈ ഓഫർ പരമാവതി പ്രയോജനപ്പെടുത്തൂ.

ലാപ്‌ടോപ്പുകൾ കൂടാതെ ടാബ്‌ലെറ്റുകൾക്കും മികച്ച ഡീലുകൾ ആണ് ഉള്ളത്. ലെനോവോ ടാബ് എം10 എഫ്എച്ഡി പ്ലസ് (Lenovo Tab M10 FHD Plus) (3ഡ് ജെൻ) 128GB വൈഫൈ മോഡലിന് 12,999 രൂപ, റിയൽമി പാഡ് മിനി വൈഫൈ (realme Pad Mini Wi-Fi) ടാബ്‌ലെറ്റ് 9,530 രൂപ, ഹോണർ പാഡ് എക്സ്8 (HONOR Pad X8) 32 ജിബി വൈഫൈ മോഡലിന് 8,999രൂപ എന്നിവയെല്ലാം ആണ് മികച്ച ഡീലുകൾ.

സ്മാർട്ട് വാച്ചുകളിലും ഹെഡ്‌ഫോണുകളിലും ഡീലുകൾ ഉണ്ട്. സ്‌മാർട്ട് വാച്ചുകളും ഹെഡ്‌ഫോണുകളും എപ്പോഴും ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഈ ഓഫർ ഉപകാരപ്പെടും.നോയിസ് ഹാലോ പ്ലസ് സ്മാർട്ട് വാച്ചിൽ 1.46 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, സ്റ്റെയിൻലെസ് സ്റ്റീൽ ഫിനിഷ്, മെറ്റാലിക് സ്ട്രാപ്പുകൾ, 4-സ്റ്റേജ് സ്ലീപ്പ് ട്രാക്കർ, ബ്ലൂടൂത്ത് കോളിംഗ് എന്നീ സവിശേഷതകൾ ആണ് ഉള്ളത്. ഈ സ്മാർട്ട് വാച്ച് 3,499 രൂപക്ക് ലഭ്യമാണ്.

ബോട്ട് നിർവാണ അയോൺ (boAt Nirvana Ion) ഹെഡ്‌ഫോണുകൾ 120 മണിക്കൂർ വരെ പ്ലേബാക്ക് ടൈം, ക്രിസ്റ്റൽ ബയോണിക് സൗണ്ട്, 60ms ലോ ലേറ്റൻസി ബീസ്റ്റ് മോഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു, ഇത് വെറും 1,699 രൂപക്ക് ഓഫ് ടു കോളേജ് സ്റ്റോറിൽ ലഭ്യമാണ്.

കൂടാതെ, ടേൺ-ബൈ-ടേൺ നാവിഗേഷനും ബ്ലൂടൂത്ത് കോളിംഗും ഉള്ള ബോട്ട് വേവ് സിഗ്മ 3 (boAt Wave Sigma 3) 1,299 രൂപക്കും, Sony WH-1000XM5 വയർലെസ് ആക്റ്റീവ് നോയിസ് ക്യാൻസലിംഗ് ഹെഡ്‌ഫോണുകൾ 31,989 രൂപക്കും ആമസോണിന്റെ ഓഫ് ടു കോളേജ് സ്റ്റോറിൽ ലഭ്യമാണ്.

പ്രിൻ്ററുകളിലും കമ്പ്യൂട്ടർ ആക്സസറികളിലും ഓഫറുകൾ ഉണ്ട്. മൾട്ടിഫങ്ഷൻ ഇങ്ക്‌ജെറ്റ് പ്രിൻ്റർ പ്രിൻ്റ്, സ്കാൻ, കോപ്പി ഫംഗ്‌ഷനുകൾ, Wi-Fi കണക്റ്റിവിറ്റി, 7,700 പേജ് ഡ്യൂട്ടി സൈക്കിൾ എന്നിവ ഉള്ള Canon PIXMA MegaTank G3770 13,799 രൂപക്കാണ് ആമസോണിൽ ലഭ്യമാകുന്നത്. ഡ്യൂപ്ലെക്‌സ് പ്രിൻ്റിംഗും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയും സ്‌പേസ് ലാഭിക്കുന്ന ഡിസൈനും ഉള്ള ഓൾ-ഇൻ-വൺ പ്രിൻ്ററുമായ Epson EcoTank L3252 15,499 രൂപക്ക് ലഭ്യമാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
Amazon's 'Off to College' sale has started to help you buy all the tech essentials you need. This sale has amazing deals on laptops, tablets, headphones, printers, computer accessories and more. Up to 40% off on tablets and up to ₹40,000 off on laptops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X