Home
Apps

ഫോൺപേ ഉണ്ടോ? ഇനി വിദേശത്തും പണം നൽകാം; സേവനം ലഭ്യമാകുന്ന രാജ്യങ്ങൾ ഇതാ...

ഫോൺപേ ഉണ്ടോ? ഇനി വിദേശത്തും പണം നൽകാം

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ സംവിധാനമാണ് ഫോൺപേ(PhonePe). ഇന്ത്യയിലെ മൊ​ബൈൽ ഓൺ​ലൈൻ പണ ​കൈമാറ്റത്തിൽ ഉണ്ടായ വിപ്ലവകരമായ വളർച്ചയ്ക്ക് പിന്നിൽ ഫോൺപേയ്ക്കും സുപ്രധാന പങ്കുണ്ട്. ഇന്ന് ലക്ഷക്കണക്കിന് ഉപ​യോക്താക്കൾ തങ്ങളുടെ ​ദൈനംദിന പണമിടപാടുകൾക്കായി ഫോ​ൺപേ ഉപയോഗപ്പടുത്തിവരുന്നു. എന്നാൽ ഇന്ത്യയ്ക്കുള്ളിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലും ഇന്ത്യക്കാർക്ക് ഇനി ഫോൺപേ സേവനം ഉപയോഗിക്കാം എന്നാണ് ഏറ്റവും പുതിയവിവരം. തങ്ങളുടെ ഉപയോക്താക്കൾക്കായുള്ള ഈ പുതിയ യുപിഐ ഇന്റർനാഷണൽ സേവനം സംബന്ധിച്ച് ഫോൺപേ തന്നെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

വിദേശയാത്രികർക്ക് ഗുണകരം

വിദേശയാത്രകളും മറ്റും നടത്തുന്നവർക്കാണ് ഈ പുതിയ സംവിധാനം കൂടുതൽ ഉപകാരപ്പെടുക എന്നാണ് വിലയിരുത്തൽ. മറ്റ് രാജ്യങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണം അ‌ടയ്ക്കാനുള്ള സംവിധാനമാണ് ഫോൺപേ പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്. എന്നാൽ തുടക്കമെന്ന നിലയിൽ ഏതാനും രാജ്യങ്ങളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുക. പ്രാദേശിക ക്യുആർ കോഡുള്ള സിംഗപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), മൗറീഷ്യസ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ ഏത് രാജ്യാന്തര വ്യാപാരികൾക്കും യുപിഐ പേയ്‌മെന്റുകൾ നടത്താമെന്ന് ഫോൺപേ പറയുന്നു. ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കാനുള്ള നീക്കവും കമ്പനി നടത്തിവരുന്നുണ്ട്.

ഫോൺപേ ഉണ്ടോ? ഇനി വിദേശത്തും പണം നൽകാം

നിർണായക മാറ്റമാകും

​ദൈനംദിന ജീവിതത്തിന് ഏറെ സഹായകമായ വിധത്തിൽ കഴിഞ്ഞ ആറ് വർഷമായി ഇന്ത്യയിലെമ്പാടും സേവനങ്ങൾ നൽകാൻ കഴിയുന്നതിൽ തങ്ങൾ സന്തോഷവാന്മാരാണെന്നും 'യുപിഐ ഇന്റർനാഷണൽ' ലോകത്തിന്റെ മറ്റ് ഭാഗങ്ങളെയും യുപിഐ സേവനങ്ങൾ ആസ്വദിക്കാൻ അനുവദിക്കുന്നതിനുള്ള ആദ്യ പ്രധാന ചുവടുവയ്പ്പാണ് എന്നും പുതിയ സംവിധാനം വെളിപ്പെടുത്തിക്കൊണ്ട് ഫോൺപേ അ‌റിയിച്ചു. ഇതാരു നിർണായകമായ മാറ്റമാകും.

പതിവ് ആവർത്തിക്കുന്നു

''വിദേശത്ത് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ അ‌വിടങ്ങളിലെ വ്യാപാരി ഔട്ട്‌ലെറ്റുകളിൽ പണമടയ്ക്കുന്ന രീതി അ‌ടിമുടിമാറ്റാൻ ഫോൺപേയുടെ പുതിയ യുപിഐ ഇന്റർനാഷണൽ സംവിധാനത്തിന് ശേഷിയുണ്ട്. എപ്പോഴും പുത്തൻ യുപിഐ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതിൽ ഫോൺപേ മുന്നിലാണ്. ഇവിടെയും ആ പതിവ് ആവർത്തിച്ചിരിക്കുകയാണ്'' എന്ന് പുതിയ സംവിധാനം പരിചയപ്പെടുത്തിക്കൊണ്ട് ഫോൺപേ സിടിഒയും സഹസ്ഥാപകനുമായ രാഹുൽ ചാരി വ്യക്തമാക്കി. ലോകം മുഴുവൻ യുപിഐയുടെ ഗുണം അ‌നുഭവിക്കേണ്ടതുണ്ട്. മാറ്റത്തിന് നേതൃത്വം നൽകാൻ മുന്നിട്ടിറങ്ങുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ബാങ്ക് അ‌ക്കൗണ്ടുകൾ

ഇന്ത്യൻ ബാങ്ക് അ‌ക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഫോൺപേ യുപിഐ ഇന്റർനാഷണൽ പേയ്‌മെന്റുകൾ നടത്തുക, സ്വീകരിക്കുന്നയാൾക്ക് അവരുടെ പ്രാദേശിക കറൻസിയിൽ പണം ലഭിക്കും. ഇത് അന്താരാഷ്ട്ര ക്രെഡിറ്റ്, ഡെബിറ്റ്, ഫോറെക്സ് കാർഡുകളുടെ ആവശ്യം ഇല്ലാതാക്കുന്നു. ഫോൺപേ ഉപയോക്താക്കൾക്ക് യുപിഐ ഇന്റർനാഷണലിനായി അവരുടെ യുപിഐ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ട് വ്യാപാരി ലൊക്കേഷനിൽ നിന്നോ യാത്രയ്‌ക്ക് മുമ്പ് ആപ്പ് വഴിയോ സജീവമാക്കാം. 'പണ ​കൈമാറ്റം സുരക്ഷിതമാണെന്നും ഈ സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനായി ഉപയോക്താവ് അവരുടെ യുപിഐ പിൻ നൽകേണ്ടതുണ്ടെന്നും' കമ്പനി വ്യക്തമാക്കി.

ഫോൺപേ ഉണ്ടോ? ഇനി വിദേശത്തും പണം നൽകാം

ആൻഡ്രോയിഡിലും ഐഒഎസിലും ആപ്പ് ലഭ്യം

ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ ആപ്പ് വഴി പുതിയ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം. പുതിയ ഫീച്ചർ നിലവിൽ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും നിങ്ങളുടെ ഉപകരണത്തിൽ ലഭ്യമാകാൻ കുറച്ച് സമയമെടുത്തേക്കുമെന്നും കമ്പനി അ‌റിയിക്കുന്നുണ്ട്. യുപിഐ പണം ​കൈമാറ്റം എളുപ്പമാകാൻ വേറെയും തയാറെടുപ്പുകൾ ഫോൺപേ നടത്തിവരുന്നുണ്ട്. പാസ്വേഡ് ഉപയോഗിക്കാതെ ചെറിയ തുകയുടെ ഇടപാടുകൾ നടത്താനുള്ള സംവിധാനമാണ് അ‌തിലൊന്ന്.

200 രൂപയിൽ താഴെയുള്ള തുക ​കൈമാറാൻ പാസ്വേഡ് ഉപയോഗിക്കേണ്ടാത്ത യുപിഐ ​ലൈറ്റ് സംവിധാനം ഉടൻ തന്നെ രാജ്യത്ത് നടപ്പിലാകും എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഈ മാറ്റത്തിനും മുന്നിൽ നിൽക്കുന്നത് ഫോൺപേയാണ്. ആദ്യഘട്ടത്തിൽ ഫോൺ പേയിലും തുടർന്ന് പേടിഎമ്മിലുമാകും യുപിഐ ​ലൈറ്റ് സേവനങ്ങൾ ലഭ്യമാകുക എന്നാണ് വിവരം. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ സംവിധാനം എന്ന നിലയിൽ ഫോ​ൺപേ കൊണ്ടുവരുന്ന ഓരോ പുതിയ ഫീച്ചറുകളും ലക്ഷക്കണക്കിന് പേരുടെ പണ​കൈമാറ്റം എളുപ്പമാക്കാൻ ഏറെ സഹായകമാണ്.

Best Mobiles in India

English summary
Indians can now use PhonePe service in foreign countries as well. PhonePe has launched an international UPI system to make payments by scanning QR codes at merchants in other countries. To begin with, PhonePay UPI International Payments can be made at merchants in Singapore, the UAE, Mauritius, Bhutan, and Nepal.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X