Home
Apps

നിങ്ങൾ ഏറ്റവും നല്ലതെന്ന് കരുതുന്ന എന്നാൽ യാതൊരു ഉപകാരവുമില്ലാത്ത 5 ആപ്പുകൾ!

പലപ്പോഴും നമുക്ക് ഗുണകരമാണ് എന്ന് കരുതുന്ന പല ആപ്പുകളും അത്ര ഗുണകരമല്ല എന്നുമാത്രമല്ല, അവയെല്ലാം തന്നെ ഫോണിന് ഉപദ്രവകരവുമാണ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഇന്ന് ഇവിടെ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ ഫോണിന്റെ സുഗമമായ നടത്തിപ്പിന് ഇത്തരം ആപ്പുകൾ തീർച്ചയായും ഒഴിവാക്കുന്നത് നന്നാവും എന്ന മുന്നറിയിപ്പോടെ ഏതൊക്കെയാണ് ആ ആപ്പുകൾ എന്ന് നോക്കാം.

1. ഫോൺ വേഗത കൂട്ടും എന്ന് പറയുന്ന മെമ്മറി ക്ലീനർ ആപ്പുകൾ

1. ഫോൺ വേഗത കൂട്ടും എന്ന് പറയുന്ന മെമ്മറി ക്ലീനർ ആപ്പുകൾ

ഫോണിന്റെ വേഗത കൂട്ടാനായി നമ്മൾ ചില മെമ്മറി ക്ലീനർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാറുണ്ടല്ലോ. ആൻഡ്രോയിഡ് ഫോണിൽ ബാക്ക്ഗ്രൗണ്ടിലായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനം നിർത്തലാക്കുകയാണ് ഈ ആപ്പുകൾ ചെയ്യുക. ഇതിലൂടെ മെമ്മറി കൂട്ടും എന്നാണ് നമ്മുടെ ധാരണ. എന്നാൽ ഇതുവഴി നമ്മൾ ക്ലിക്ക് ചെയ്ത് എല്ലാ ആപ്പ് പ്രവർത്തനങ്ങളും നിർത്തലാക്കുമ്പോൾ അവ വീണ്ടും തുറക്കേണ്ടി വരുമ്പോൾ വലിയൊരു മെമ്മറിയും ബാറ്ററി ചാർജ്ജും വീണ്ടും ആവശ്യമായി വരുന്നു.

നമ്മൾ ഓരോ തവണ ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ഫോൺ മെമ്മറി (റാം) ക്ലീൻ ചെയ്തുകഴിയുമ്പോഴും ഈ പ്രവർത്തനങ്ങളെല്ലാം വീണ്ടും ആവർത്തിച്ചു വന്ന് ഫോണിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ ഇത്തരം ആപ്പുകളെ തന്നെ ഒഴിവാക്കിയാൽ ഒരുപാട് മെമ്മറിയും ബാറ്ററി ചാർജ്ജും ലാഭിക്കാൻ സാധിക്കും. ഒപ്പം ഇത്തരം ആപ്പുകൾ വഴി വരുന്ന പരസ്യങ്ങളും അവയ്ക്ക് എടുക്കുന്ന ഇന്റർനെറ്റ് ഡാറ്റാറ്റും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും ഉണ്ട്. അതിനാൽ കഴവതും ഇത്തരം മെമ്മറി ക്ലീനറുകൾ എന്ന വാദത്തോടെ വരുന്ന ആപ്പുകൾ ഒഴിവാക്കുക. ഫോണിനെ സ്വതന്ത്രമായി അതിന്റെ പ്രവർത്തനങ്ങൾ നടത്താൻ വിടുക.

 

2. Clean Master പോലെയുള്ള ആപ്പുകൾ

2. Clean Master പോലെയുള്ള ആപ്പുകൾ

ഫോണിലെ cached data ഒഴിവാക്കുന്നതിനും കൂടുതൽ മെമ്മറി നല്കുന്നതിനുമൊക്കെയായി പലരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണിത്. ഇതോ അല്ലെങ്കിൽ ഇതിനു സമാനമായ മറ്റു അപ്പുകളോ ആവട്ടെ, ഇവയുടെ ആവശ്യം നമ്മുടെ ഫോണിനില്ല. കാരണം ഈ cached data നമ്മുടെ ആൻഡ്രോയിഡ് സെറ്റിങ്സിൽ മെമ്മറി ഓപ്ഷനിൽ പോയാൽ നമുക്ക് തന്നെ ചെയ്യാം.

അതുപോലെ ഫോണിലെ ഫയൽ മാനേജർ തന്നെ ഉപയോഗിച്ച് സോർട്ട് ചെയ്തെടുത്ത് ഓരോ വിഭാഗത്തിലെയും ആവശ്യമില്ലാത്ത ആപ്പുകൾ, ഫയലുകൾ എല്ലാം തന്നെ ഒഴിവാക്കാനും സാധിക്കും. അതിനു പകരമായി ഇത്തരമാ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ മുകളിൽ പറഞ്ഞ പോലെ ഉള്ള മെമ്മറി കൂടെ നഷ്ടമാകുകയും നിയന്ത്രിക്കാൻ പറ്റാത്ത വിധം പരസ്യങ്ങൾ കുമിഞ്ഞു കൂടുകയും മാത്രമായിരിക്കും ചെയ്യുക.

 

3. ഫേസ്ബുക്ക്

3. ഫേസ്ബുക്ക്

ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുക എന്ന് പറയുമ്പോൾ ഇപ്പോൾ ക്യാംബ്രിഡ്ജ്ജ് അനാലിറ്റിക്ക വിഷയം വന്നത് കൊണ്ടല്ല പറഞ്ഞത്. ആ കാരണം ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാൻ മാത്രമൊക്കെ ഉള്ളതായി തോന്നിയിട്ടില്ല. അത് നിങ്ങളുടെ ഇഷ്ടം. ഇവിടെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞത് കൊണ്ട് ഫേസ്ബുക്ക് ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്യുന്ന കാര്യമാണ് ഉദേശിച്ചത്. കാരണം ഇത്രയധികം നിങ്ങളുടെ ഫോൺ മെമ്മറിയും ബാറ്ററിയും അപഹരിക്കുന്ന വേറൊരു ആപ്പ് ഉണ്ടാവില്ല.

സംഭവം ഫേസ്ബുക്ക് അത്രയും ഡാറ്റ ലോഡ് ചെയ്യുന്നത് കൊണ്ടും എല്ലാ സമയത്തും പശ്ചാത്തലത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കേണ്ടതിനാലുമാണ് ഇത്രയും മെമ്മറി എടുക്കുന്നത്. അതിനാൽ ഈ ഫേസ്ബുക്ക് ഒഴിവാക്കുക എന്ന കാര്യം നിങ്ങളുടെ ഫോണിന്റെ മൊത്തം മെമ്മറിയെയും മറ്റും അപേക്ഷിച്ച് തീരുമാനിക്കുക. ഒഴിവാക്കുകയാണെങ്കിൽ ഫേസ്ബുക്ക് ലൈറ്റ്, അല്ലെങ്കിൽ ബ്രൗസർ വഴി ഉപയോഗിക്കാം. ബ്രൗസർ തന്നെ ധാരാളം. ഒരു ഷോർട്ട്കട്ട് ഹോംസ്‌ക്രീനിലേക്ക് കൊടുത്താൽ മതി. നിങ്ങൾക്ക് എളുപ്പം കയറാൻ പറ്റുകയും ചെയ്യും.

 

4. ബാറ്ററി സേവർ ആപ്പുകൾ

4. ബാറ്ററി സേവർ ആപ്പുകൾ

നേരത്തെ പറഞ്ഞ മെമ്മറി സേവർ ആപ്പുകളെ പോലെ തന്നെ കാര്യമായ ഒരു ഉപയോഗവുമില്ലാതെ ഫോണിന്റെ ഉള്ള ബാറ്ററി കൂടെ കളയാൻ സഹായിക്കുക മാത്രമാണ് ഈ ആപ്പുകൾ ചെയ്യുക എന്ന് നിസ്സംശയം പറയാം. നിങ്ങളുടെ ഫോൺ റൂട്ട് ചെയ്തതാണെങ്കിൽ അതുവഴി ചെയ്യാവുന്ന ചില ബാറ്ററി സേവർ ആപ്പുകൾ ഉണ്ട് എന്നത് സത്യം തന്നെ. എന്നാൽ സാധാരണ നമ്മൾ കാണുന്ന ബാറ്ററി സേവർ ആപ്പുകളെല്ലാം തന്നെ ആ പറയുന്ന പോലെയുള്ള വാഗ്ദാനങ്ങളൊന്നും തന്നെ നൽകില്ല എന്നുമാത്രമല്ല, പരസ്യങ്ങളും ഡാറ്റ നഷ്ടവും മാത്രം നമുക്ക് നൽകുകയും ചെയ്യും.

5. ഫോൺ വാങ്ങുമ്പോൾ ഉണ്ടാവുന്ന അതിലെ അനാവശ്യ ആപ്പുകൾ

5. ഫോൺ വാങ്ങുമ്പോൾ ഉണ്ടാവുന്ന അതിലെ അനാവശ്യ ആപ്പുകൾ

ഇത് നമ്മൾ മുമ്പ് സൂചിപ്പിച്ച കാര്യം തന്നെയാണ്. നമുക്കറിയാം നമ്മൾ ഒരു പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാൽ അതിൽ ആവശ്യമുള്ള ആപ്പുകൾക്ക് പുറമെയായി കമ്പനി തന്നെ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ചില ആപ്പുകൾ ഉണ്ടാകും എന്നത്. ഒപ്പം ഒട്ടനവധി ഗൂഗിൾ ആപ്പുകളും കാണും. ഇവയെല്ലാം തന്നെ നമുക്ക് ആവശ്യമായവ ആയിരിക്കില്ല. അങ്ങനെ ഇവയെ ഒഴിവാക്കാൻ നോക്കിയാലോ, പലതും സിസ്റ്റം ആപ്പുകൾ ആയി വരുന്നതിനാൽ അൺഇൻസ്റ്റാൾ ചെയ്യാൻ പത്താത്തവയായിരിക്കും.

ഈയൊരു അവസരത്തിൽ നിങ്ങൾക്ക് റൂട്ട് ചെയ്യുകയാണെങ്കിൽ വേണ്ടാത്ത ഏതൊരു ആപ്പും ഒഴിവാക്കാം. ഇനി റൂട്ട് ചെയ്തിട്ടില്ലെങ്കിലും വേറെ മാർഗ്ഗങ്ങളുണ്ട്. അനാവശ്യ ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കാം. ഇതിലൂടെ അനാവശ്യ ആപ്പുകൾ കൊണ്ടുണ്ടാകുന്ന മെമ്മറി, ബാറ്ററി ചോർച്ച ഒരുപരിധി വരെ തടയാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Android Apps That You Don't Need Actually.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X