ഇന്റര്‍നെറ്റ് വേഗതയില്ലെങ്കിലും ഈ ആപ്പുകൾ ഉപയോഗിക്കാം

Posted By: Lekhaka

ഇന്റര്‍നെറ്റ് വേഗതയെ കുറിച്ച പലരും വേവലാതിപ്പെടാറുണ്ട്. 3ജി, 4ജി ആയാല്‍ കൂടിയും പലപ്പോഴും ഇന്റര്‍നെറ്റ് വേഗത കുറയാറുണ്ട്.

ഇന്റര്‍നെറ്റ് വേഗതയില്ലെങ്കിലും  ഈ ആപ്പുകൾ ഉപയോഗിക്കാം

എന്നാല്‍ എത്ര ഇന്റര്‍നെറ്റ് വേഗത കുറഞ്ഞാലും ചില ആപ്‌സുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ ആപ്‌സ് ഉപയോഗിക്കാന്‍ കുറച്ചെങ്കിലും ഇന്റര്‍നെറ്റ് വേണം. ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാത്ത മേഖലകളാണെങ്കില്‍ ഈ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കില്ല. കുറഞ്ഞത് കുറച്ച് ഡാറ്റ എങ്കിലും വേണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡാറ്റ സേവര്‍ മോഡ്

ബ്രൗസ് ചെയ്യാന്‍ കഴിയുന്നത്ര ചെറിയ ഡാറ്റ ലഭ്യമാക്കാന്‍ ബ്രൗസറില്‍ ലഭ്യമായ ഡാറ്റ സേവര്‍ മോഡ് ഉപയോഗിക്കാന്‍ കഴിയും.

ഗൂഗിള്‍ ഗോ

മാപ്‌സ്, വിവര്‍ത്തനം, കാലാവസ്ഥ എന്നിവ പോലുളള ഉപയോഗപ്രദമായ ഓപ്ഷനുകളോടെയാണ് ഗൂഗിള്‍ ഗോ എത്തിയിരിക്കുന്നത്. 'Use light web pages' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ആപ്ലിക്കേഷനിലേക്ക് ബ്രൗസ് ചെയ്യുമ്പോള്‍ കുറച്ച് ഡാറ്റ ഉപയോഗിക്കാന്‍ കഴിയും.

ഡാറ്റലി

ഇത് ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും സേവനങ്ങളും തടയാന്‍ കഴിയും.

നിങ്ങൾക്ക് സ്ഥലമുണ്ടെങ്കിൽ മൊബൈൽ ടവറിനായി വാടകക്ക് കൊടുത്ത് പണമുണ്ടാക്കാം; എങ്ങനെ അപേക്ഷിക്കാം

ഒപേറ മാക്‌സ്

ഒപേറയുടെ സര്‍വറുകളിലൂടെ എല്ലാ ട്രാന്‍സ്ഫര്‍ ചെയ്യാത്ത ട്രാഫിക്കുകളും റൂട്ട് കംപ്രഷന്‍ അല്‍ഗോരിതം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ ഡാറ്റ ഉപയോഗം കുറയ്ക്കുന്ന ഒരു സൗജന്യ വിപിഎന്‍ സേവനമാണ് ഒപേറ മിനി.

ഫേസ്ബുക്ക് ലൈറ്റ്

ഫേസ്ബുക്കിന്റെ എല്ലാ അടിസ്ഥാന പ്രവര്‍ത്തനങ്ങളും ആപ്ലിക്കേഷന്റെ ചെറുതും ഭംഗിയുളളതുമായ ഒരു പതിപ്പിലേക്ക് ചുരുക്കി. എന്നാല്‍ ലൈവ് സ്ട്രീമിംഗ്, ഗ്രൂപ്പ് ആന്‍ഡ് പേജ് മാനേജ്‌മെന്റ് ഫീച്ചറുകള്‍ എന്നിവ ഇല്ല.

മെസഞ്ചര്‍ ലൈറ്റ്

പരസ്യങ്ങളില്ല, പ്രമോഷനുകള്‍ ഇല്ല, സ്‌റ്റോറികള്‍ ഇല്ല. ഫോട്ടകള്‍ തുടര്‍ന്നും കാണാന്‍ കഴിയും എന്നാല്‍ ജിഫുകളും സ്റ്റിക്കറുകളും മെസഞ്ചര്‍ പ്ലഗിനുളളില്‍ പ്രവര്‍ത്തിക്കില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Sometimes, you might face poor or slow internet connectivity due to network issues. In such cases, you might find it difficult to use some applications that you need at that moment. In such cases, you can try these Android apps those will work even when the internet speed is slow.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot