നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കി മാറ്റാം!

By Archana V
|

ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള ഏതൊരാളും മികച്ചൊരു ക്യാമറ സ്വന്തമാക്കാന്‍ ആഗ്രഹിക്കാറുണ്ട്. നിങ്ങള്‍ക്ക് വേണ്ട ഗുണങ്ങള്‍ ഇല്ല എങ്കില്‍ ക്യാമറയ്ക്ക് വേണ്ടി അമിത വില നല്‍കിയതു കൊണ്ട് പ്രയോജനമില്ല. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന നിരവധി ക്യാമറ ആപ്പുകള്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും മറ്റും ലഭിക്കും.

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ : വേഗമാകട്ടേ!ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍ : വേഗമാകട്ടേ!

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ പ്രൊഫഷണല്‍ ക്യാമറയാക്കി മാറ്റാം!

ഇവ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിനെ മികച്ച ക്യാമറയാക്കി മാറ്റാന്‍ സഹായിക്കും . അത്തരം ചില ആപ്പുകള്‍ ഇന്ന് പരിചയപ്പെടാം

ഗൂഗിള്‍ ക്യാമറ

ഗൂഗിള്‍ ക്യാമറ

ഗൂഗിളിന്റെ സ്വന്തം ക്യാമറ ആപ്പാണിത്.

ഇതിന്റെ പുതിയ ഫീച്ചറായ എച്ച്ഡിആര്‍ പ്ലസ് ഉപയോഗിച്ച് മനോഹരങ്ങളായ ചിത്രങ്ങള്‍ അതിവേഗം എടുക്കാം. വളരെ എളുപ്പത്തില്‍ വീഡിയോ , ഫോട്ടോ മോഡുകളിലേക്ക് മാറാം. ഗൂഗിള്‍ ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോഡ് ചെയ്യാം. കുറഞ്ഞ വെളിച്ചത്തിലും ഫോട്ടോ എടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.

കാന്‍ഡി ക്യാമറ

കാന്‍ഡി ക്യാമറ

സെല്‍ഫി എടുക്കാന്‍ മികച്ച ക്യാമറ ആപ്പാണിത്. ജെപി ബ്രദേഴ്‌സ് എന്ന പ്രമുഖ ഡെവലപ്പര്‍ കമ്പനിയില്‍ നിന്നുള്ളതാണ് കാന്‍ഡി ക്യാമറ. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രധാന ഫീച്ചറുകളില്‍ ഒന്നാണ് കോളേജ്. വിരവധി ഫോട്ടോകള്‍ എടുത്ത് കോളേജില്‍ ഇടാം. നിരവധി ഫില്‍ട്ടറുകള്‍ ലഭിക്കുന്ന ഈ ആപ്പ് വഴി ഫോട്ടോ എടുക്കുന്നത് വളരെ രസകരമാണ്.

 റെട്രിക

റെട്രിക

പലരും ഫേസ്ബുക്കില്‍ വൈവിധ്യമാര്‍ന്ന ഫോട്ടോകള്‍ ഇടാന്‍ കാരണം ഈ ആപ്പാണ്. ഐഫോണിലെ പോലെ ഫോട്ടോ നല്‍കുന്ന ആപ്പെന്നാണ് ഇതറിയപ്പെടുന്നത്.

എല്ലാ ഫോട്ടോയിലും മെട്രിക്കിന്റെ വാട്ടര്‍മാര്‍ക്ക് ഉണ്ടായിരിക്കും എന്നതാണ് ഒരു ദോഷം. എന്നാല്‍, ലൈവ് ഫില്‍ട്ടര്‍, ലൈവ് ലേഔട്ട് പോലെ മറ്റ് ക്യാമറ ആപ്പുകളില്‍ കാണാത്ത പല ഫീച്ചറുകളും ഇതിലുണ്ട്. ഡിഎസ്എല്‍ആറിലേത് പോലെ എക്‌സ്‌പോഷര്‍ ലിമിറ്റ് പരമാവധി കുറയ്ക്കാന്‍ കഴിയും. റെട്രിക ഉപയോഗിച്ചും കോളേജ് ഉണ്ടാക്കാം.

 

ആഫ്റ്റര്‍ ഫോക്കസ്

ആഫ്റ്റര്‍ ഫോക്കസ്

ഫോക്കസ് ഏരിയ തിരഞ്ഞെടുത്ത് ഡിഎസ്എല്‍ആറിലേത് പോലെ പശ്ചാത്തലം അവ്യക്തമാക്കാന്‍ കഴിയും. വിവിധ ഫില്‍ട്ടര്‍ എഫക്ടുകള്‍ നല്‍കാന്‍ കഴിയും. നാച്വറലായ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. സങ്കീര്‍ണ ആകൃതിയിലുള്ള വസ്തുക്കളില്‍ ആവശ്യമുള്ള ഇടം അടയാളപ്പെടുത്തിയാല്‍ ഓട്ടോഫോക്കസ് സ്വയം ഫോക്കസ് ഏരിയ തിരിച്ചറിയും.

ഫോട്ടോ ലാബ് പിക്ചര്‍ എഡിറ്റര്‍ എഫ്എക്‌സ്

ഫോട്ടോ ലാബ് പിക്ചര്‍ എഡിറ്റര്‍ എഫ്എക്‌സ്

സ്റ്റൈലിഷും അതേസമയം രസകരവുമായ ഫോട്ടോ എഫക്ട്‌സിന്റെ വലിയ ശേഖരം ഫോട്ടോ ലാബിലുണ്ട്. അഞ്ഞൂറിലേറെ എഫക്ടുകള്‍ ലഭ്യമാകും. ഇതിലൂടെ ഫോട്ടോ മൊണ്ടാഷുകള്‍, ഫോട്ടോ ഫ്രെയിമുകള്‍, അനിമേറ്റഡ് എഫക്ട്‌സ് , ഫോട്ടോ ഫില്‍ട്ടര്‍ എന്നിവ നിങ്ങള്‍ക്ക് ആസ്വദിക്കാം.

ഫോട്ടോഎഡിറ്റര്‍ പ്രോ

ഫോട്ടോഎഡിറ്റര്‍ പ്രോ

നിരവധി രസകരമായ എഫക്ട്‌സുകളും ഫില്‍ട്ടറുകളും നല്‍കുന്ന ഫോട്ടോ എഡിറ്റര്‍ ആണ് ഫോട്ടോ എഡിറ്റര്‍ പ്രോ. ഇത് ഉപയോഗിച്ച് ഏത് ഫോട്ടോയ്ക്കും പ്രൊഫഷണല്‍ ലുക്ക് നല്‍കാന്‍ കഴിയും.

ക്യാമറ എംഎക്‌സ്- ലൈവ് ഫോട്ടോ ആപ്പ്

ക്യാമറ എംഎക്‌സ്- ലൈവ് ഫോട്ടോ ആപ്പ്

ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും വേണ്ടിയുള്ള സൗജന്യ ക്യാമറ ആപ്പാണിത്. ഇത് ഉപയോഗിച്ച് ആന്‍ഡ്രോയിഡ്‌
ഫോണില്‍ ലൈവ് ഫോട്ടോകള്‍ എടുക്കാന്‍ കഴിയും. ക്യാമറ ഉപയോഗിച്ച് ചെറിയ മൂവിങ് ക്ലിപ്പുകള്‍ ഉണ്ടാക്കാനും കഴിയും.

സിമെറ -ഫോട്ടോ & ബ്യൂട്ടി എഡിറ്റര്‍

സിമെറ -ഫോട്ടോ & ബ്യൂട്ടി എഡിറ്റര്‍

ഒരേ സമയം മികച്ച എഡിറ്ററും ഓള്‍-ഇന്‍ വണ്‍ ബ്യൂട്ടി ക്യാമറയുമാണിത്. നൂറോളം സെല്‍ഫി ഫില്‍ട്ടറുകളും എഫക്ടസും ഇതിലൂടെ ലഭിക്കും. 7 വ്യത്യസ്ത ക്യാമറ ലെന്‍സുകള്‍ ഉപയോഗിക്കാം. വെറുമൊരു ടച്ചിലൂടെ ബാക്ഗ്രൗണ്ട് അവ്യക്തമാക്കാം.

സ്‌നാപ് സീഡ്

സ്‌നാപ് സീഡ്

ഫോട്ടോയ്ക്ക് പൂര്‍ണത നല്‍കാന്‍ ഈ ആപ്പ് സഹായിക്കും. ഈ ആപ്പ് പ്രൊഫഷണല്‍ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ് വെയറിന്റെ സവിശേഷതകള്‍ നിങ്ങളുടെ മൊബൈലില്‍ ലഭ്യമാക്കും. മുമ്പ് ഡെസ്‌ക് ടോപ്പില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇതും ഗൂഗിളില്‍ നിന്നുള്ള ആപ്പാണ്.

ക്യാമറ 360

ക്യാമറ 360

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഏറ്റവും ട്രെന്‍ഡിങ്ങായിട്ടുള്ള ആപ്പാണിത്. ബ്യൂട്ടി ക്യാമറ, ഫോട്ടോ എഡിറ്റര്‍ പ്രോ എന്നിവയിലൂടെ രസകരമായ സ്റ്റിക്കര്‍, കാര്‍ട്ടൂണ്‍ എഫക്‌സ് , പോസ്റ്റര്‍ ക്യാമറ, ഫോട്ടോ എന്നിവ ഉപയോഗിക്കാന്‍ കഴിയും. നിങ്ങളുടെ മേക്അപ് ഫോട്ടോസ് ഡിസൈന്‍ ചെയ്യാനും ഫോട്ടോ ചലഞ്ചകളില്‍ പങ്കെടുക്കാനും കാര്‍ട്ടൂണ്‍ ഫോട്ടോസ് സോഷ്യല്‍ നെറ്റ് വര്ക്കുകളില്‍ ഷെയര്‍ ചെയ്യാനും കഴിയും.

ക്യാമറ എഫ് വി -5 ലിറ്റ്

ക്യാമറ എഫ് വി -5 ലിറ്റ്

മൊബൈല്‍ ഡിവൈസുകള്‍ക്ക് വേണ്ടിയുള്ള പ്രൊഫഷണല്‍ ക്യാമറ ആപ്ലിക്കേഷനാണിത്. ഡിഎസ്എല്‍ആറിലേത് പോലെ മാനുവല്‍ കണ്‍ട്രോള്‍ ഉപയോഗിക്കാം. പ്രൊഫഷണര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രയോജനപ്പെടുന്ന ആപ്പാണിത്.

ഡിഎസ്എല്‍ആര്‍ ക്യാമറ പ്രോ

ഡിഎസ്എല്‍ആര്‍ ക്യാമറ പ്രോ

ഡിഎസ്എല്‍ആറിനെ അനുകരിക്കുന്നതിന് വേണ്ടിയുള്ള പ്രൊഫഷണല്‍ ക്യാമറ ആപ്പാണിത്.

ഒരു ടച്ചില്‍ തന്നെ എല്ലാ സെറ്റിങ്‌സും ലഭ്യമാകുമെന്നതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. ഫാന്‍സി ഫില്‍ട്ടറോ , ഫോട്ടോ ഫ്രെയിമുകളോ ഇതില്‍ ഇല്ല.

മാനുവല്‍ ക്യാമറ

മാനുവല്‍ ക്യാമറ

ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ക്യാമറയ്ക്ക് ഒപ്പമുള്ളതാണിത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് പുറത്തിറക്കിയപ്പോള്‍ കാമറ2 എപിഐ ഉള്‍പ്പെടുത്തിയിരുന്നു . ഉപയോക്താക്കള്‍ക്ക് ക്യാമറയില്‍ പൂര്‍ണ നിയന്ത്രണം നല്‍കാന്‍ ഇത് അനുവദിച്ചു. ക്യാമറ പൂര്‍ണമായി നീരീക്ഷിക്കണം എന്നുള്ളവര്‍ക്ക് വേണ്ടിയുള്ള ആപ്പാണിത്.

ഓപ്പണ്‍ ക്യാമറ

ഓപ്പണ്‍ ക്യാമറ

ആന്‍്‌ഡ്രോയ്ഡ് ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും വേണ്ടിയുള്ള എല്ലാ ഗുണങ്ങളുമുള്ള സൗജന്യ ക്യാമറ ആപ്പാണിത്. ഓട്ടോ -സ്‌റ്റെബിലൈസ് എന്ന ഓപ്ഷന്‍ ഇതിലുണ്ട് . ഇത് തീര്‍ത്തും സൗജന്യമാണ് , പരസ്യങ്ങള്‍ ഉണ്ടായിരിക്കില്ല.

സ്‌നാപ് ക്യാമറ എച്ച്ഡിആര്‍

സ്‌നാപ് ക്യാമറ എച്ച്ഡിആര്‍

ഒറ്റ ക്ലിക്കില്‍ ചിത്രം എടുക്കാനും വീഡിയോ റെക്കോഡ് ചെയ്യാനും സ്‌നാപ് ക്യാമറ അനുവദിക്കും. പ്രിവ്യൂസ്‌ക്രീന്‍ ഉണ്ടായിരിക്കില്ല . ക്യാമറ മോഡ് മാറ്റാനുള്ള ഡയലും രണ്ട് ബട്ടണും മാത്രമെ ആവശ്യമൊള്ളു.

വിഎസ്‌സിഒ

വിഎസ്‌സിഒ

നിങ്ങളുടെ ആന്‍ഡ്രോയ്ഡിനെ പ്രൊഫഷണല്‍ ക്യാമറയായി മാറ്റുന്ന മറ്റൊരു ആപ്പാണിത് ഇതിലൂടെ ഫോട്ടോ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്യാം. കൂടാതെ ഈ ആപ്പിലൂടെ നിങ്ങള്‍ ഫോളോ ചെയ്യുന്നവരുടെ കണ്ടെന്റുകളും കണ്ടെത്താന്‍ കഴിയും.

പ്രോക്യാപ്ച്ചര്‍

പ്രോക്യാപ്ച്ചര്‍

ആന്‍ഡ്രോയ്ഡ് ക്യാമറ അനുഭവം മകച്ചതാക്കാന്‍ പ്രോക്യാപ്ച്ചര്‍ സഹായ്ക്കും.ടൈമര്‍, ബര്‍സ്റ്റ്, വൈഡ് ഷോട്ട്, പനോരമ തുടങ്ങി വിവിധ ക്യാമറ ഷൂട്ടിങ് മോഡുകള്‍ സപ്പോര്‍ട്ട് ചെയ്യും.

ലുമിനോ കാം

ലുമിനോ കാം

യഥാര്‍ത്ഥ ഫോട്ടോ ക്യാമറയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സമ്പൂര്‍ണ സവിശേഷതകളോട് കൂടിയ ക്യാമറ ആപ്ലിക്കേഷനാണിത് സ്മാര്‍ട് ഫോണുകളുടെ ഏറ്റവും പുതിയ ടെക്‌നോളജിക്കൊപ്പം പ്രൊഫഷണല്‍ ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ഗുണങ്ങളും കൂടി ഇത് ലഭ്യമാക്കും.

ക്യാമറ സൂം എഫ്എക്‌സ്

ക്യാമറ സൂം എഫ്എക്‌സ്

ബര്‍സ്റ്റ് മോഡ്, റോ ക്യാപ്ച്ചര്‍, എച്ച്ഡിആര്‍ പ്രോ മോഡ് തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ക്യാമറ സൂം എഫ്എക്‌സ് എത്തുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നിരവധി പേര്‍ ഈ ആപ് ഡൗണ്‍ ലോഡ് ചെയ്യുന്നുണ്ട്.

വിഗ്നിറ്റി

വിഗ്നിറ്റി

നൂറ് കണക്കിന് ഫില്‍ട്ടറുകളും ഫ്രെയിമുകളും ലഭ്യമാക്കുന്ന സമ്പൂര്‍ണ ഗുണങ്ങളോട് കൂടിയ ക്യാമറ ആപ്ലിക്കേഷനാണിത്. വിവിധ ഷൂട്ടിങ് മോഡുകളും സ്വന്തം ഇഷ്ടത്തിന് പൂര്‍ണമായി ഭേദഗതി വരുത്താവുന്ന ക്യാമറ പാനലും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

Best Mobiles in India

Read more about:
English summary
These amazing apps will give you pictures like a pro. Download these apps from google play store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X