Home
Apps

ആൻഡ്രോയിഡ് ഡേറ്റിങ്ങ് ആപ്പുകളെ പരിചയപ്പെടാം..

By Shafik

പ്രണയിക്കാനുള്ള ചില ആപ്പുകളെ പരിചയപ്പെടുത്തുകയാണ് ഇന്ന് ഇവിടെ. ഇവ ഉപയോഗിച്ച് കൊണ്ട് പ്രണയിക്കാൻ പറ്റുമോ എന്നതൊക്കെ നിങ്ങളുടെ മിടുക്ക് പോലെയിരിക്കും. എന്തായാലും മറ്റേത് വിഭാഗത്തിലെയും പോലെ ഡേറ്റിങ് സർവീസുകൾക്കും ഒരുപിടി ആപ്പുകൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. അവയിൽ ചിലത് പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ. ഇവിടെ പറയാൻ പോകുന്ന ആപ്പുകൾക്ക് പുറമെ ഫേസ്ബുക്കും തങ്ങളുടെ പുതിയ ഡേറ്റിങ് സേവനം ഉടൻ ആരംഭിക്കാൻ പോകുകയാണ്.

ആൻഡ്രോയിഡ് ഡേറ്റിങ്ങ് ആപ്പുകളെ പരിചയപ്പെടാം..

ഒരുവിധം എല്ലാവർക്കും അറിയുന്ന ഒരു ആപ്പ് ആയ ടിൻഡർ ആണ് കൂട്ടത്തിൽ ഒന്നാമൻ (ഫേസ്ബുക്ക് ആപ്പ് വരുന്നത് വരെയെങ്കിലും). കാരണം നമ്മളിൽ നല്ലൊരു കൂട്ടം ആളുകളും ഒരിക്കലെങ്കിലും ഈ ആപ്പ് പരീക്ഷിച്ചു നോക്കിയിട്ടുണ്ടാവും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡേറ്റിങ് അപ്പുകളിൽ ഒന്നായാണ് ടിൻഡർ അറിയപ്പെടുന്നത്. എല്ലാ അർത്ഥത്തിലും മികച്ചൊരു ഡേറ്റിങ് അനുഭവം ഈ ആപ്പ് നൽകുന്നുണ്ട്. ഉപയോഗിക്കാൻ ഏറെ ലളിതമായ ഒപ്ഷനുകളുള്ള ഒരു ആപ്പ് കൂടിയാണിത്. നിങ്ങൾ ഇതുവരെ ഒരു ഡേറ്റിങ് ആപ്പ് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എങ്കിൽ തീർച്ചയായും ഈ ആപ്പ് കൊണ്ട് തന്നെ തുടങ്ങാവുന്നതാണ്.

ഇനി പറയാൻ പോകുന്നത് happen എന്നൊരു ആപ്പിനെ കുറിച്ചാണ്. ''നിങ്ങളിലൂടെ കടന്നുപോയ ആളുകളെ കണ്ടെത്തുക'' എന്ന ഈ ആപ്പിന്റെ ടാഗ് ലൈനിനോട് നീതി പുലർത്തും വിധമാണ് ഈ ആപ്പിന്റെ പ്രവർത്തനം. യഥാർത്ഥ ജീവിതവും ഡേറ്റിങ് ആപ്പും പരസ്പരം ചേർന്നുകിടക്കുകയാണിവിടെ. മറ്റൊരു ഹാപ്പൻ അംഗത്തിന്റെ അടുത്തുകൂടെ കടന്നുപോകവേ അവരുടെ പ്രൊഫൈൽ നിങ്ങളുടെ ടൈംലൈനിൽ കാണും. തുടർന്ന് ചാറ്റുകാളിലൂടെ പരിചയം വിപുലീകരിക്കാം. അല്പം വ്യത്യസ്തത കൂടി ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ആപ്പ് പരീക്ഷിച്ചു നോക്കാവുന്നതാണ്.

നമ്മുടെ ആഗ്രഹങ്ങൾ, താല്പര്യങ്ങൾ എന്നിവ മുൻനിർത്തി നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സൗഹൃദങ്ങളെ സമ്മാനിക്കുന്ന മറ്റൊരു ആപ്പാണ് OkCupid. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത രീതിയിലുള്ള ആളുകളെ ഒഴിവാക്കുകയും ചെയ്യാം. പക്ഷെ ഏറ്റവും സുതാര്യമായ രീതിയിൽ ഈ ആപ്പ് ഉപയോഗിക്കുന്നത് നിങ്ങൾ ഈ ആപ്പിൾ അല്പം പണം ചിലവഴിക്കുക തന്നെ വേണ്ടി വരും.

ഇവിടെ ഇതുവരെ പറഞ്ഞ മറ്റു ആപ്പുകളെ അപേക്ഷിച്ച് Hinge എന്ന ആപ്പ് നിങ്ങളുടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഫേസ്ബുക്കിലെ ഫ്രണ്ട് ലിസ്റ്റും മ്യൂച്ചുവൽ ഫ്രണ്ട്സും അവരുടെ ഫ്രണ്ട്സും എന്ന രീതിയിലാണ് നിങ്ങൾ ആളുകളുമായി ബന്ധപ്പെടുക. ഇതിലൂടെ നിങ്ങളുടെ ഇഷ്ടങ്ങൾക്കൊത്ത നിങ്ങളെ പോലുള്ള സൗഹൃദങ്ങളെ കണ്ടെത്തുന്നതും എളുപ്പമാണ്. നേരിട്ട് ഫേസ്ബുക് വഴി നിങ്ങൾക്ക് അത്തരം ഒരു സുഹൃത്തിനോട് സംസാരിക്കാനോ സൗഹൃദം സ്ഥാപിക്കാനോ മടിയോ മറ്റോ ആണെങ്കിൽ ഈ ആപ്പ് നിങ്ങൾക്കുള്ളതാണ്.

Best Mobiles in India

English summary
Android Dating Apps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X