Home
Apps

വൈകിയാലും വരാതിരിക്കില്ല! ആപ്പിൾ പേയിൽ കിടിലൻ ഫീച്ചറുകൾ വരുമെന്ന് ആപ്പിൾ

നിരവധി സവിശേഷതകളും അപ്‌ഡേറ്റുകളുമാണ് ആപ്പിൾ കമ്പനി ഇപ്പോൾ പുറത്ത് വിട്ടുകൊണ്ട് ഇരിക്കുന്നത്. ഗാഡ്ജറ്റുകളിലും സോഫ്ട്‍വെയറുകളിലും മാത്രമല്ല പേ ആപ്പിലും മാറ്റങ്ങൾ കൊണ്ടുവരികയാണ് ആപ്പിൾ. ഈ വർഷം അവസാനം ആപ്പിൾ പേ (Apple Pay), ആപ്പിൾ വാലറ്റ് (Apple Wallet) എന്നിവയിലേക്ക് നിരവധി സവിശേഷതകൾ ചേർക്കാൻ ആപ്പിൾ (Apple Inc) പദ്ധതിയിടുന്നു. അത് കൂടുതൽ ഫിനാൻസിങ് (financing), റിവാർഡ്‌സ് (rewards), ബൈ നൗ (buy now), പേ ലെറ്റർ (pay later) ഓപ്‌ഷനുകൾ ഉപയോക്താക്കൾക്ക് ആപ്പിൾ വാഗ്ദാനം ചെയ്യുന്നു.

പുതിയ ഫീച്ചറുകൾ ആപ്പിളിൻ്റെ വാർഷിക ഐഒഎസ് അപ്‌ഡേറ്റിൻ്റെ ഭാഗമാണ്. അത് ഉടൻ പ്രാബല്യത്തിൽ ആകുമെന്ന് കമ്പനി അറിയിച്ചു. ഈ ആഴ്ച വാർഷിക ഡെവലപ്പർ കോൺഫറൻസിൽ ആപ്പിൾ ചില സവിശേഷതകൾ വെളിപ്പെടുത്തുകയും ഇവന്റിന്റെ രണ്ടാം ദിവസമായ ജൂൺ 11 ചൊവ്വാഴ്ച കൂടുതൽ വിശദാംശങ്ങൾ പുറത്തിറക്കുകയും ചെയ്തു.

വൈകിയാലും വരാതിരിക്കില്ല! ആപ്പിൾ പേയിൽ കിടിലൻ ഫീച്ചറുകൾ

ആപ്പിൾ ഉപഭോക്താക്കൾക്കായുള്ള ഏറ്റവും വലിയ മാറ്റം, ആപ്പിൾ പേയ്‌ക്കുള്ളിൽ ഉപഭോക്താക്കൾക്ക് ഒന്നിലധികം രൂപത്തിലുള്ള ധനസഹായം നൽകാനുള്ള ബാങ്കുകളുടെ കഴിവും അതുപോലെ തന്നെ ഐഫോണിലൂടെയോ മറ്റ് ആപ്പിൾ ഉപകരണത്തിലൂടെയോ റിവാർഡ് പോയിൻ്റുകളോ പ്രോഗ്രാമുകളോ ഉള്ള പേയ്‌മെന്റ് കഴിവ് ആയിരിക്കും.ആപ്പിൾ പേ പർച്ചേഴ്‌സുകൾക്കായി ഐഫോൺ ഉപയോക്താക്കൾക്ക് നിലവിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം.

ബൈ നൗ (buy now), പേ ലെറ്റർ (pay later), പ്രതിമാസ ഇൻസ്‌റ്റാൾമെൻ്റ് പ്ലാനുകൾ, അല്ലെങ്കിൽ റിവാർഡ് പോയിൻ്റുകളുടെ ഉപയോഗം എന്നിങ്ങനെ, അതേ ക്രെഡിറ്റ് കാർഡുകളിലൂടെ മറ്റ് തരത്തിലുള്ള ധനസഹായം നൽകാനുള്ള കഴിവ് ആപ്പിൾ ഇപ്പോൾ ബാങ്കുകൾക്ക് നൽകും എന്നത് ഉപയോക്താക്കൾക്ക് ഗുണകരമാകും.

ബൈ നൗ (buy now), പേ ലെറ്റർ കമ്പനിയായ അഫേം (Affirm), ആപ്പിൾ പേയിൽ സംയോജിപ്പിക്കപ്പെടും. ഇത് ആപ്പിൾ പേയുടെ ഉള്ളിൽ അഫേം ഉള്ള അക്കൗണ്ടിനായി അപേക്ഷിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. ചൊവ്വാഴ്ച പുറത്ത് വന്ന വാർത്തയെത്തുടർന്ന് അഫേമിൻ്റെ ഓഹരികൾ ഏകദേശം 5% ഉയർന്നു.

ആപ്പിൾ പേ ലേറ്റർ എന്നറിയപ്പെടുന്ന ബൈ നൗ (buy now), പേ ലെറ്റർ ഫീച്ചർ നഷ്ടപെടില്ലെന്നും മറ്റ് പ്രധാന ബൈ നൗ (buy now), പേ ലെറ്റർ കമ്പനികളായ ക്ലാർന പോലുള്ള കമ്പനികൾക്കും ആപ്പിൾ വാലറ്റുമായി സംയോജിപ്പിക്കാൻ കഴിയുമെന്നും ആപ്പിൾ പറഞ്ഞു.

ആപ്പിൾ വാലറ്റിനൊപ്പം ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് പുറത്തിറക്കിയതിനാൽ ആപ്പിൾ പേ മൊബൈൽ, ഡിജിറ്റൽ പേയ്‌മെൻ്റുകളിൽ ഒരു പ്രധാന ശക്തിയായി മാറാൻ കഴിഞ്ഞു. മിക്കവാറും എല്ലാ ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും അവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ആപ്പിൾ പേയുമായി സംയോജിപ്പിച്ചിരിക്കുന്നു.

ആപ്പിൾ പേയ്‌ക്ക് പരിമിതപ്പെടുത്തുന്ന ഒരു ഘടകം, ഇത് iOS ഉപകരണങ്ങളിൽ മാത്രമായിരുന്നു, ലഭ്യമായിരുന്നത്. ഇത് സ്മാർട്ട്‌ഫോൺ വിപണിയുടെ ഏകദേശം മൂന്നിലൊന്ന് മാത്രം ആണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ ഈ വർഷാവസാനം വിൻഡോസ് കമ്പ്യൂട്ടറുകളിലും ഗൂഗിളിൻ്റെ ക്രോം ബ്രൗസറിലും ആപ്പിൾ പേ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ആപ്പിൾ അറിയിച്ചു. ആ ഉപഭോക്താക്കൾക്ക് അവരുടെ ഫോണിൽ ഒരു കോഡ് സ്കാൻ ചെയ്യാനും ആപ്പിൾ പേ ഇടപാടിന് അംഗീകാരം നൽകാനും കഴിയും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Apple Inc plans to add several features to Apple Pay and Apple Wallet later this year. Apple offers more financing, rewards, buy now and pay later options to users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X