അ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നു

|

അ‌ലുവയും മത്തിക്കറിയും, നമുക്ക് ഏറെ പ്രിയപ്പെട്ട രണ്ട് വിഭവങ്ങളാണ്. രണ്ടിനും ഏറെ ആരാധകർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇഷ്ടം കൊണ്ട് ഇവ രണ്ടും നാം ഒന്നിച്ച് കഴിക്കുമോ? മുൻപ് ആയിരുന്നെങ്കിൽ തീരെ സാധ്യതയില്ലായിരുന്നു. ഇന്നത്തെക്കാലത്ത് ഈ ചോദ്യത്തിന് തീരെ പ്രസക്തിയില്ല. ''എന്തുകൊണ്ട് കഴിച്ചുകൂട?'', ''ഞങ്ങൾ കഴിക്കാറുണ്ട്, അ‌സാധ്യ കോംബിനേഷനാണ്'' എന്നൊക്കെയുള്ള ഉത്തരങ്ങൾ റെഡിയായിരിക്കും.

 

യൂത്തിന്റെ ​​​​​​സ്റ്റൈൽ

അ‌ത് ഇന്നത്തെ യൂത്തിന്റെ ​​​​​​സ്റ്റൈൽ. എന്നാൽ മുൻപ് അ‌ങ്ങനെയൊരു പരീക്ഷണത്തിന് മുതിരുന്നവർ കുറവായിരുന്നു. അ‌തിനാലാകാം പരസ്പരം ചേരാത്ത രണ്ട് കാര്യങ്ങളെ സൂചിപ്പിക്കാൻ അ‌ലുവയും മത്തിക്കറിയും പോലുണ്ട് എന്ന പ്രയോഗം നിലവിൽ വന്നത്. കാലം മാറിയപ്പോൾ ആ പ്രയോഗത്തിന്റെ സാധ്യതകളിൽ മാറ്റം വന്നിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. എന്നാൽ ഇത്രയും നാൾ അ‌ലുവയും മത്തിക്കറിയും​ ​പോലെ യാതൊരു ബന്ധവുമില്ലാതെ നിലനിന്ന രണ്ട് ടെക് ഭീമന്മാർ തമ്മിൽ ​കൈകോർക്കാൻ തയാറെടുക്കുന്നു എന്ന കാര്യത്തിൽ ഏതാണ്ട് വ്യക്തതയായിട്ടുണ്ട്.

ഫെയ്സ്ബുക്കിലും മന്ത്രവാദമോ? സക്കർബർഗേ നേതാവേ ലക്ഷം ലക്ഷം എവിടെപ്പോയ്ഫെയ്സ്ബുക്കിലും മന്ത്രവാദമോ? സക്കർബർഗേ നേതാവേ ലക്ഷം ലക്ഷം എവിടെപ്പോയ്

ആ ഭീമന്മാർ

ആരൊക്കെയാണ് ആ ഭീമന്മാർ എന്ന​ല്ലേ. സാക്ഷാൽ ആപ്പിളും(Apple) ​മൈക്രോസോഫ്റ്റും(Microsoft) ആണ് ആ രണ്ടുപേർ. എന്നാൽ അ‌ത്ര ഗാഡമായ ബന്ധം ഒന്നുമല്ല,​ ചെറിയൊരു പരസ്പര സഹായ സഹകരണ സംഘം ബന്ധം മാത്രമേ തൽക്കാലം ഇരുവരും തമ്മിൽ ഉണ്ടാകൂ. എന്നാൽ ഇവയുടെ രണ്ടിന്റെയും ഉപഭോക്താക്കളെ സംബന്ധിച്ച് ഇതൊരു വലിയ വാർത്തയാണ്. കാരണം ഇവർ തമ്മിൽ സഹകരണമില്ലാത്തതിന്റെ കഷ്ടപ്പാട് മുഴുവൻ അ‌നുഭവിച്ചിരുന്നത് അ‌വരാണ്.

ഐക്ലൗഡിലുള്ള ഫോട്ടോകൾ ഇനി വിൻഡോസ് സിസ്റ്റങ്ങളിലും
 

എങ്ങനെയാണ് ഇരുവരും തമ്മിൽ സഹകരിക്കുക എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുക. നിങ്ങളുടെ ഐക്ലൗഡിലുള്ള ഫോട്ടോകൾ ഇനി വിൻഡോസ് സിസ്റ്റങ്ങളിലും കാണാൻ സാധിക്കും എന്നതാണ് ആ ​ചോദ്യത്തിനുള്ള ഉത്തരം. ഇക്കാര്യത്തിൽ പരസ്പരം സഹകരിക്കാൻ ഇരു കമ്പനികളും തീരുമാനിച്ചിട്ടുണ്ട്. അ‌ടുത്തകാലം വരെ ഇരു കമ്പനികളും തമ്മിൽ കാര്യമായ സഹകരണം ഉണ്ടായിരുന്നില്ല. രണ്ടുപേരും തങ്ങളുടേതായ ലോകം സൃഷ്ടിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ മാറിയ കാലത്ത് മാറ്റത്തിനൊത്ത് ​കൈകോർക്കാൻ ഇരു കമ്പനികളും തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം

ആപ്പിളും ​മൈക്രോസോഫ്റ്റും

ഐഫോൺ ഉപയോക്താക്കൾക്ക് ഐക്ലൗഡിൽ സൂക്ഷിച്ചിരിക്കുന്ന അ‌വരുടെ ഫോട്ടോസും വീഡിയോകളും ഇനി ​മൈക്രോസോഫ്റ്റിന്റെ ഫോട്ടോസ് ആപ്പിൽ കാണാൻ കഴിയും. ഐഫോണുകളും വിൻഡോസ് കമ്പ്യൂട്ടറുകളുമായി ഇതുവരെ യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ​മൈക്രോസോഫ്റ്റ് ഇവന്റിൽ ഉപയോക്താക്കളെ അ‌മ്പരപ്പിച്ചുകൊണ്ട് ഈ തീരുമാനം പ്രഖാപിക്കുകയായിരുന്നു. വിൻഡോസ് 11 മുതലുള്ള ഒഎസുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. തുടർന്ന് ആപ്പിളും ​മൈക്രോസോഫ്റ്റും തമ്മിലുള്ള ഈ സഹകരണം ​മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് പ്ലാറ്റ്ഫോമിലേക്കും വ്യാപിപ്പിക്കും.

ഫോട്ടോസും വീഡിയോകളും ഐക്ലൗഡ് വഴി ​കൈമാറാം

നിങ്ങളുടെ ഐഫോണിൽനിന്ന് വി​ൻഡോസ് പിസികളിലേക്ക് സുഖമായി ഇനി ഫോട്ടോസും വീഡിയോകളും ഐക്ലൗഡ് വഴി ​കൈമാറാം. ആവശ്യമുള്ളവർക്ക് ​മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് ഐക്ലൗഡ് ഫോർ വിൻഡോസ് എന്ന ആപ്പ് ഇതിനായി ഡൗൺലോഡ് ചെയ്യാമെന്ന് ​മൈക്രോസോഫ്റ്റ് അ‌റിയിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ലോഗിൻ ചെയ്ത് ഐക്ലൗഡ് ഫോട്ടോസുമായി സിങ്ക് ചെയ്താൽ മതിയാകും. ഇതോടെ ഐക്ലൗഡിലുള്ള നിങ്ങളുടെ ഫോട്ടോസ് വിൻഡോസ് 11 ലുള്ള ആപ്പിൽ കാണാൻ സാധിക്കും.

തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്തൽക്കാലം ഒരു പത്തു രൂപ താ, പരസ്യം ഒഴിവാക്കിത്തരാം; പുതിയ ഓഫറുമായി യൂട്യൂബ്

സഹകരണം ഒരു ഫോട്ടോയിൽ തീരുന്നില്ല!

സഹകരണം ഒരു ഫോട്ടോയിൽ തീരുന്നില്ല!

ഐക്ലൗഡിന് പുറമേ ആപ്പിൾ മ്യൂസിക്കും ​മൈ​ക്രോസോഫ്റ്റിന്റെ പ്ലാറ്റ്ഫോമിൽ ഇനി ലഭ്യമാകും. ​മൈക്രോസോഫ്റ്റിന്റെ വീഡിയോ ഗെയിമിങ് ബ്രാൻഡ് ആയ എക്സ്ബോക്സിലാണ് ആപ്പിൾ മ്യൂസിക്ക് ലഭ്യമാകുക. അ‌തായത് ഗെയിമർമാർക്ക് ഇനി ആപ്പിൾ മ്യൂസിക്കിന്റെ പ്ലേ ലിസ്റ്റിൽനിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് അ‌തിന്റെ അ‌കമ്പടിയിൽ ഗെയിം ആസ്വദിക്കാം. അ‌ടുത്ത വർഷത്തോടെ ആപ്പിൾ മ്യൂസിക്ക്, ആപ്പിൾ ടിവി+ ആപ്പുകളും വിൻഡോസിനായി പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന വിവരം. ഈ വർഷം അ‌വസാനത്തോടെ ഈ ആപ്പുകൾ ഇറങ്ങാനും സാധ്യതയുണ്ട്.

5ജി സപ്പോർട്ട്

ഇതു കൂടാതെ തങ്ങളുടെ സർഫേസ് പ്രോ 9, സർഫേസ് ലാപ്ടോപ് 5 എന്നീ ലാപ്ടോപ്പുകൾക്ക് 5ജി സപ്പോർട്ട് ഉണ്ടാകുമെന്നും ​മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയിൽ സർഫേസ് പ്രോ 9 5ജി ഒഴികെ ഉള്ളവ ഇന്റലിന്റെ 12 ​ജനറേഷൻ പ്രൊസസറിന്റെ അ‌കമ്പടിയിലാണ് എത്തുക. സർഫേസ് പ്രോ 9 5ജിയിൽ ​​മൈക്രോസോഫ്റ്റിന്റെ എസ്ക്യൂ ചിപ്പിനെ അ‌ടിസ്ഥാനമാക്കിയുള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ ആണ് ഉണ്ടാകുക.

കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്കേറിവാടാ മക്കളേ, ഇനി ഇവിടെക്കൂടാം...; ഗ്രൂപ്പ് അ‌ംഗങ്ങളുടെ പരമാവധി എണ്ണം 1024 ആക്കി ഉയർത്തി വാട്സ്ആപ്പ്

Best Mobiles in India

English summary
Apart from iCloud, Apple Music will also be available on Microsoft's platform. Apple Music will be available on Xbox, Microsoft's video gaming brand. Gamers can now select and enjoy Apple Music's playlists. Apple Music and Apple TV+ apps will also be released for Windows next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X