ഫോണിലെ ആപ്പുകൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടോ?, സുരക്ഷയുമായി ഡക്ക്ഡക്ക്ഗോ സേഫ് ബ്രൌസർ

|

നിലവിൽ ലഭ്യമായ വെബ് ബ്രൌസറുകളിൽ ഏറ്റവും സ്വകാര്യത നൽകുന്നതെന്ന് പൊതുവേ അംഗീകരിക്കപ്പെട്ട ബ്രൌസറാണ് ഡക്ക്ഡക്ക്ഗോ വെബ് ബ്രൌസർ. സ്വകാര്യ സെർച്ചുകൾക്കും നിരോധിക്കപ്പെട്ട സൈറ്റുകളും മറ്റും സന്ദർശിക്കാനും ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബ്രൌസറും ഇത് തന്നെ. നമ്മുടെ സെർച്ച് വിവരങ്ങളും പേഴ്സണൽ ഡാറ്റയുമൊന്നും ശേഖരിക്കുന്നില്ലെന്നും മറ്റാർക്കും കൈമാറുന്നില്ലെന്നും ഡക്ക്ഡക്ക് ഗോ പറയുന്നു. തങ്ങളുടെ ബ്രൌസറുകളിൽ നടക്കുന്ന സെർച്ചുകളും മറ്റും പൂർണ സുരക്ഷിതം ആയിരിക്കും എന്നും കമ്പനി അവകാശ വാദം ഉന്നയിക്കുന്നുണ്ട്. പ്രൈവറ്റ് സെർച്ച്, ട്രാക്കർ ബ്ലോക്കിങ്, സൈറ്റ് എൻക്രിപ്ഷൻ തുടങ്ങിയ ഫീച്ചറുകളും ഡക്ക്ഡക്ക് ഗോ മുന്നോട്ട് വയ്ക്കുന്നു.

 

വെബ്

സ്വന്തം വെബ് ബ്രൌസർ, ഗൂഗിൾ ക്രോം എക്സ്റ്റൻഷൻ, മൊബൈൽ സെർച്ച് ആപ്ലിക്കേഷൻ എന്നീ സേവനങ്ങളെല്ലാം ഡക്ക്ഡക്ക്ഗോ നൽകുന്നുണ്ട്. അക്കൂട്ടത്തിൽ ആൻഡ്രോയിഡ് യൂസേഴ്സിനായി കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ടൂൾ ആണ് "ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ". ആൻഡ്രോയിഡ് ഡിവൈസുകളിലെ വിവിധ ആപ്പുകളുടെ നിരീക്ഷണത്തിൽ നിന്നും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനാണ് പുതിയ ടൂൾ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് എല്ലാ ആൻഡ്രോയിഡ് ഫോണുകളിലേക്കും ഒരു അപ്‌ഡേറ്റിന്റെ ഭാഗമായി ഡക്ക്ഡക്ക്ഗോ ടൂൾ പുറത്തിറക്കിയിട്ടില്ല. പ്രത്യേകം ഡൌൺലോഡ് ചെയ്ത് എടുക്കാനും സാധിക്കില്ല.

കിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾകിടിലൻ ഓഫറുകളുമായി ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ഡക്ക്ഡക്ക്ഗോ
 

ഡക്ക്ഡക്ക്ഗോയുടെ ബ്രൗസർ ആപ്പിൽ ഇൻ ബിൽറ്റ് ആയിട്ടാണ് ട്രാക്കിങ് പ്രൊട്ടക്ഷൻ ടൂൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേ സമയം ഡിവൈസിൽ ഉടനീളവും ടൂൾ പ്രവർത്തിക്കുന്നു. ഈ ടൂൾ വഴി ഫോണിലുള്ള മറ്റ് ആപ്പുകളിൽ ഉള്ള ട്രാക്കറുകൾ തിരിച്ചറിയുകയും തടയുകയും ചെയ്യാമെന്ന് കമ്പനി അവരുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഡക്ക്ഡക്ക്ഗോയുടെ വെബ് ബ്രൌസർ ആപ്ലിക്കേഷനിൽ ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ പ്രവർത്തനക്ഷമം ആക്കിക്കഴിഞ്ഞാൽ, നിങ്ങൾ ഫോൺ ഉപയോഗിക്കുമ്പോൾ ടൂൾ പശ്ചാത്തലത്തിൽ പ്രവർത്തിച്ച് കൊണ്ടേയിരിക്കും. ഏതെങ്കിലും ആപ്പിൽ നിന്നും ഒരു തേർഡ് പാർട്ടി ട്രാക്കറിലേക്ക് ഡാറ്റ അയയ്‌ക്കാൻ പോകുന്ന സമയത്ത് തന്നെ ട്രാക്കിങ് പ്രൊട്ടക്ഷൻ ഫീച്ചർ തിരിച്ചറിയും. ഉടൻ തന്നെ ഡാറ്റ കൈമാറ്റം തടയപ്പെടുകയും ചെയ്യും.

ഡാറ്റ

ട്രാക്കറുകളുടെ പുതിയ വേർഷനുകളെ തിരിച്ചറിയാനും സംരക്ഷണ ഒരുക്കാനും കമ്പനി തുടർച്ചയായി പ്രവർത്തിക്കുന്നുവെന്നും ഡക്ക്ഡക്ക്ഗോ പറയുന്നു. ഇതിൽ നിന്ന് കമ്പനി അർഥമാക്കുന്നത് പുതിയ തരം ഡാറ്റ ട്രാക്കറുകളിൽ നിന്ന് നിങ്ങളുടെ ഡാറ്റ അകറ്റി നിർത്തണമെന്നാണ്. ഡക്ക്ഡക്ക്ഗോ ആപ്പിലൂടെ തന്നെ ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ ടൂൾ തടയുന്ന ട്രാക്കറുകൾ ഏതൊക്കെയാണെന്ന് തത്സമയം മനസിനാക്കാൻ കഴിയും. ഒപ്പം നിങ്ങളുടെ ഡാറ്റ എവിടേക്കാണ് പോയിക്കൊണ്ടിരുന്നത് എന്നും മനസിലാക്കാൻ കഴിയും. ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ ടൂൾ ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ( വിപിഎൻ ) അല്ലെങ്കിലും, നിങ്ങളുടെ ഡിവൈസ് അങ്ങനെ കരുതുമെന്നും കമ്പനി പറയുന്നു.

വാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽവാക്സിൻ എടുത്തവർക്ക് ബാഡ്ജുകളുമായി കോവിൻ പോർട്ടൽ

ആപ്പ്

"ഇതിന് കാരണം ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ ഒരു ലോക്കൽ വിപിഎൻ കണക്ഷൻ'' ഉപയോഗിക്കുന്നു എന്നതിനാലാണ്. അതായത് ടൂൾ നിങ്ങളുടെ സ്മാർട്ട്ഫോണിൽ തന്നെ അതിന്റെ മാജിക് കാഴ്ച വയ്ക്കുന്നു. എന്നിരുന്നാലും, ആപ്പ് ട്രാക്കിങ് പ്രൊട്ടക്ഷൻ ടൂൾ വിപിഎൻ സർവീസിൽ നിന്ന് വ്യത്യസ്തമാണ്, കാരണം അത് ഒരിക്കലും ഒരു ബാഹ്യ സെർവറിലൂടെ ആപ്പ് ഡാറ്റ റൂട്ട് ചെയ്യുന്നില്ല," ഡക്ക്ഡക്ക്ഗോ അതിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ വിശദീകരിക്കുന്നു.

ആൻഡ്രോയിഡ്

ഏറ്റവും ജനപ്രിയമായ സൌജന്യ ആൻഡ്രോയിഡ് ആപ്പുകളിൽ 96 ശതമാനത്തിൽ കൂടുതൽ പ്ലാറ്റ്ഫോമുകളിലും തേർഡ് പാർട്ടി ആപ്പുകൾ ഉണ്ടെന്നാണ് ഡക്ക്ഡക്ക്ഗോ പറയുന്നത്. തങ്ങളുടെ പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ പറയുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ആ ട്രാക്കറുകൾ ഡാറ്റ ചോർത്തുന്നത്. ഈ ആപ്ലിക്കേഷനുകളിൽ 87 ശതമാനവും ഗൂഗിളിന് ഉപയോക്തൃ ഡാറ്റ അയയ്‌ക്കുമ്പോൾ 68 ശതമാനം ആപ്പുകൾ ഫേസ്ബുക്കിലേക്കും ഡാറ്റ അയയ്‌ക്കുന്നുവെന്നും കമ്പനി കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

ഇൻസ്റ്റാഗ്രാം വീഡിയോകൾ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാംഇൻസ്റ്റാഗ്രാം വീഡിയോകൾ ഇനി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം

സെർച്ച്

മറ്റ് സെർച്ച് എഞ്ചിനുകളെപ്പോലെ അത്ര ജനപ്രിയമായിട്ടില്ലെങ്കിലും ഡക്ക്ഡക്ക്ഗോ ഉപയോക്താക്കളുടെ എണ്ണം ക്രമമായി ഉയരുന്നുണ്ട്. നിങ്ങളുടെ ഡാറ്റ ചോർത്തുന്ന, നിങ്ങളുടെ ഓരോ ചുവടും നിരീക്ഷിക്കുന്ന സെർച്ച് എഞ്ചിനുകൾ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു നല്ല ഓപ്ഷൻ ആണ്. ഡക്ക്ഡക്ക്ഗോ. ഡക്ക്ഡക്ക്ഗോയുടെ സ്വകാര്യത കേന്ദ്രീകൃത സമീപനം ആസ്വദിക്കുന്ന സ്ഥിരം ഉപയോക്താക്കളാണ് കമ്പനിയുടെ ശക്തി. സ്വകാര്യതയ്ക്ക് അപ്പുറത്തേക്ക് വെബ് ബ്രൌസർ എന്ന നിലയിൽ കമ്പനി നൽകുന്ന ഫീച്ചറുകളും അതിന്റെ മാത്രമായ ചില സവിശേഷതകളും മനസിലാക്കാൻ താഴേക്ക് വായിക്കുക.

ബാങ്സ്

ഡക്ക്ഡക്ക്ഗോയുടെ സെർച്ച് ഫീച്ചറുകളിൽ ഏറ്റവും മികച്ച സവിശേഷതയാണ് 'ബാങ്സ്'. മറ്റ് വെബ്‌സൈറ്റുകളിൽ നേരിട്ട് സെർച്ച് ചെയ്യാൻ ബാങ്സ് ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഡക്ക്ഡക്ക്ഗോ സെർച്ച് ബാറിൽ bang !w എന്ന് ടൈപ്പ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് വിക്കിപീഡിയയിൽ നേരിട്ട് സെർച്ച് ചെയ്യാൻ കഴിയും. ഡക്ക്ഡക്ക്ഗോയ്ക്ക് നിലവിൽ 13,000 -ത്തിലധികം ബാങ്സ് ഉണ്ട്. ( അതായത് , ഇത്രയധികം വെബ്സൈറ്റുകൾക്കുള്ളിൽ കയറി സെർച്ച് ചെയ്യാൻ ബാങ്സ് ഫീച്ചർ സഹായിക്കുന്നു. )

ഛിന്നഗ്രഹത്തെ ഇടിച്ചു തെറിപ്പിക്കാൻ സ്പേസ്എക്സ് നാസ സഖ്യം; ഭൗമപ്രതിരോധ ദൗത്യം 23ന്ഛിന്നഗ്രഹത്തെ ഇടിച്ചു തെറിപ്പിക്കാൻ സ്പേസ്എക്സ് നാസ സഖ്യം; ഭൗമപ്രതിരോധ ദൗത്യം 23ന്

സെർച്ച് റിസൽട്സ്

മറ്റൊരു പ്രധാന സവിശേഷതയാണ് ഇൻസ്റ്റന്റ് ആൻസ്വേഴ്സ്. ഉദാഹരണത്തിന് നിങ്ങൾ ഫേസ്ബുക്കിനുള്ള ഇതരമാർഗങ്ങൾ എന്ന് സെർച്ച് ചെയ്യുകയാണെങ്കിൽ, റിസൽട്ടുകളിൽ ഏറ്റവും മുകളിലായി ഫേസ്ബുക്കിന് സമാനമായ മറ്റ് സോഷ്യൽ മീഡിയ സൈറ്റുകൾ ദൃശ്യമാകും. 400ൽ അധികം ഉറവിടങ്ങളിൽ നിന്നും ഡക്ക്ഡക്കോ സെർച്ച് റിസൽട്സ് ലഭ്യമാക്കുന്നുണ്ട്. വിക്കിപീഡിയ പോലുള്ള പ്രശസ്തമായ വെബ്‌സൈറ്റുകളും ബിങ് പോലുള്ള മറ്റ് സെർച്ച് എഞ്ചിനുകളും അതിന്റെ ഉറവിടങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ ഡക്ക്ഡക്ക് ഗോ, തങ്ങളുടെ ഉറവിടമായി ഗൂഗിളിനെ ഉപയോഗിക്കാൻ തയ്യാറാവുന്നില്ലെന്നതും ശ്രദ്ധേയമാണ്.

വെബ്‌പേജ്

ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ് തങ്ങളെന്നാണ് ഡക്ക്ഡക്ക്ഗോ പറയുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയോ പങ്കിടുകയോ ചെയ്യുന്നില്ലെന്ന് സ്വന്തം സ്വകാര്യതാ നയത്തിലും കമ്പനി എടുത്ത് പറയുന്നു. മറ്റ് ജനപ്രിയ സെർച്ച് എഞ്ചിനുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഡക്ക്ഡക്ക്ഗോയുടെ സ്വകാര്യത നയം. തങ്ങളുടെ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതിൽ നിന്ന് മറ്റ് സെർച്ച് എഞ്ചിനുകളെ തടയുന്നത് വരെ അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഡക്ക്ഡക്ക്ഗോയുടെ ലേഔട്ടും ഉപയോക്തൃ സൌഹൃദമാണ്. ഉപയോഗിക്കാൻ എളുപ്പമുണ്ടെന്നത് മാത്രമല്ല, വെബ്‌പേജ് തിരയൽ ഫലങ്ങളും ചിത്രങ്ങൾ, വീഡിയോകൾ, വാർത്തകൾ, മാപ്പുകൾ, ഷോപ്പിംഗ് എന്നിവ പ്രകാരം തിരച്ചിൽ ഫിൽട്ടർ ചെയ്യാൻ അനുവദിക്കുന്ന വെർട്ടിക്കിളുകളും ആകർഷകമാണ്.

കൂ ആപ്പിലെ യെല്ലോ ടിക്കിന് നിങ്ങൾ അർഹനാണോ? പരിശോധിക്കാംകൂ ആപ്പിലെ യെല്ലോ ടിക്കിന് നിങ്ങൾ അർഹനാണോ? പരിശോധിക്കാം

Best Mobiles in India

Read more about:
English summary
DuckDuckGo Web Browser is the most privacy-oriented web browser currently available. It is also the most used browser for private searches, visited banned sites, and more. DuckDuckGo says it does not collect our search information or personal data and does not share it with anyone else.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X