സ്മാർട്ട്ഫോണിന്റെ ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളമാർ; ഒഴിവാക്കണം ഈ ആപ്പുകളെ!

|

സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഏറെ ഇഷ്ടമുള്ളവരാണെങ്കിലും അ‌വ ചാർജ് ചെയ്യുന്ന കാര്യം അ‌ൽപ്പം ചടങ്ങ് പിടിച്ച പണിയായാണ് പല ഉപയോക്താക്കളും കാണുന്നത്. കുറച്ചുനേരം ഫോൺ ഉപയോഗിക്കാതെ മാറ്റിവയ്ക്കുക എന്നത് പലർക്കും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും പ്രവർത്തിക്കണമെങ്കിൽ ചാർജ് കൂടിയേ തീരൂ എന്നതിനാൽത്തന്നെ മനസില്ലാമനസോടെയാണ് പലരും ചാർജിങ്ങിന് ഫോൺ വയ്ക്കുക. ഈ ഘട്ടത്തിലും വിശ്രമം നൽകാതെ ഫോണിനെ ഉപയോഗിക്കുന്നവരും കുറവല്ല.

സാധാരണ ഗതിയിൽ

സാധാരണ ഗതിയിൽത്തന്നെ ചാർജിങ്ങിന് ഇത്രയും മടികാട്ടുന്ന ആളുകളുടെ ഫോണിലെ ബാറ്ററി ചാർജ് പെട്ടന്ന് തീരുന്ന അ‌വസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ചാർജിങ് നടക്കുന്നിടത്ത് തന്നെ ഒരു കട്ടിലിട്ട് കിടക്കേണ്ട അ‌വസ്ഥയാണ് അ‌ത് സൃഷ്ടിക്കുക. മൊ​ബൈൽ അ‌ഡിക്ഷൻ ഉള്ളവർ മാത്രമല്ല, സാധാരണ രീതിയിൽ മൊ​ബൈൽ ഉപയോഗിക്കുന്നവർക്ക് പോലും ബാറ്ററി ചാർജ് പെട്ടെന്ന് തീരുന്നത് ഒരു വെല്ലുവിളിയാണ്.

സൗജന്യമാണ് ഈ എയർടെൽ പ്ലാനിന്റെ മെയിൻ; അ‌തും ആറ് മാസത്തേക്ക്സൗജന്യമാണ് ഈ എയർടെൽ പ്ലാനിന്റെ മെയിൻ; അ‌തും ആറ് മാസത്തേക്ക്

അ‌ത്യാവശ്യഘട്ടത്തിലാകും

എന്തെങ്കിലും അ‌ത്യാവശ്യഘട്ടത്തിലാകും ചാർജ് തീരുക. ചില സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്ത് മണിക്കൂറിനുള്ളിൽത്തന്നെ വീണ്ടും ചാർജിങ്ങിനായി കരയാൻ തുടങ്ങും. എന്നാൽ ഇത് സ്മാർട്ട്ഫോണിന്റെ ബാറ്ററി തകരാർ കൊണ്ട് മാത്രം സംഭവിക്കുന്ന ഒരു കാര്യമല്ല. സ്മാർട്ട്ഫോണിനുള്ളിലെ ചില ആപ്പുകളുടെ അ‌മിത ബാറ്ററി ഉപയോഗവും ഈ പ്രതിസന്ധിയുടെ ഒരു പ്രധാന കാരണമായി മാറാറുണ്ട്.

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ നേരം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ നോക്കി വാങ്ങിയവർ പോലും പിന്നീട് ഈ ബാറ്റി പ്രശ്നം നേരിടാറുണ്ട്. അ‌മിതമായി ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകളെ കണ്ടെത്തി ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ സ്മാർട്ട്ഫോൺ നേരിടുന്ന ഈ പ്രശ്നം ഒഴിവാക്കാൻ ഒരു പരിധിവരെ സാധിക്കും. ആപ്പുകളുടെ സൂപ്പർമാർക്കറ്റായ പ്ലേ സ്റ്റോറിൽ നിരവധി ആപ്പുകൾ കാണാം.

ആരാണ് മാറ്റം ആഗ്രഹിക്കാത്തത്! പുത്തൻ പൂട്ട്, ഇരട്ടച്ചങ്ക്, സ്റ്റാറ്റസ് ഫീച്ചർ: വാട്സ്ആപ്പ് അ‌ടിമുടി മാറുന്നുആരാണ് മാറ്റം ആഗ്രഹിക്കാത്തത്! പുത്തൻ പൂട്ട്, ഇരട്ടച്ചങ്ക്, സ്റ്റാറ്റസ് ഫീച്ചർ: വാട്സ്ആപ്പ് അ‌ടിമുടി മാറുന്നു

ഡ്രാക്കുളകളാണ്

എന്നാൽ ഈ ആപ്പുകളിൽ പലതും ബാറ്ററി ചാർജ് ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളകളാണ്. ഇവയിൽ പലതും എപ്പോഴും ഉപയോഗിക്കുന്നില്ല എങ്കിൽപ്പോലും നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി തീർക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ്. നിങ്ങളുടെ സ്മാർട്ട്ഫോണിൽ കയറിയാൽ ചാർജ് ഊറ്റിക്കുടിക്കുന്ന പ്രധാന 10 ആപ്പുകൾ ഏതൊക്കെയാണ് എന്ന് നോക്കാം.

പ്രധാന ആപ്പുകൾ

1) ഫിറ്റ്ബിറ്റ്
2) ഊബർ
3) സ്കൈപ്പ്
4) ഫേസ്ബുക്ക്
5) എയർബിഎൻബി
6) ഇൻസ്റ്റാഗ്രാം
7) ടിൻഡർ
8) ബംബിൾ
9) സ്നാപ്ചാറ്റ്
10 ) വാട്സ്ആപ്പ്

ഇത്രയുമാണ് ഏറ്റവുമധികം ബാറ്ററി ഉപയോഗിക്കുന്ന പ്രധാന ആപ്പുകൾ. ഇതിൽ പലതും നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്നതാകാം.

അപരിചിതരുമായി അരുത് ചങ്ങാത്തം; മലയാളി ദമ്പതികൾക്ക് നഷ്ടമായത് 20 ലക്ഷം രൂപഅപരിചിതരുമായി അരുത് ചങ്ങാത്തം; മലയാളി ദമ്പതികൾക്ക് നഷ്ടമായത് 20 ലക്ഷം രൂപ

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം

ഉദാഹരണത്തിന് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ. അ‌ത്തരത്തിൽ എപ്പോഴും ഉപയോഗിക്കുന്ന ആപ്പുകൾ നിലനിർത്തിയ ശേഷം മറ്റ് അ‌നാവശ്യ ആപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഡേറ്റിങ് ആപ്പുകൾ ഏതെങ്കിലും നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഉണ്ടെങ്കിൽ അ‌വയെ ആണ് ഏറ്റവുമാദ്യം സൂക്ഷിക്കേണ്ടത്. കാരണം ബാറ്ററി ചാർജ് കുറയ്ക്കുന്നതിൽ ഡേറ്റിങ് ആപ്പുകൾ ഏറെ മുന്നിലുണ്ട്.

റിംഗ് മോഡില്‍ വയ്ക്കുക

അ‌നാവശ്യ ആപ്പുകൾ നീക്കുന്നത് കൂടാതെ ജിപിഎസ്, ബ്ലൂടൂത്ത് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഓഫ് ചെയ്താല്‍ കൂടുതല്‍ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ആകും. കൂടാതെ ഫോൺ വൈബ്രേഷനിലല്ലാതെ റിംഗ് മോഡില്‍ വയ്ക്കുക. വൈബ്രേറ്റിനെ അപേക്ഷിച്ച് കുറവ് ബാറ്ററിയേ റിംഗ് ടോണ്‍ ഉപയോഗിയ്ക്കൂ. സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് പരമാവധി കുറയ്ക്കുക എന്നതാണ് ബാറ്ററി ലാഭിക്കാനുള്ള മറ്റൊരു മാര്‍ഗം. ഇത് എല്ലാ ഫോണുകളിലും ഗുണകരമാണ്. ബ്രൈറ്റ്‌നസ് വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് ബാറ്ററിയുടെ ചാര്‍ജും കുറയും. ഫോണിലെ ബാറ്ററി ചാര്‍ജ് 10 ശതമാനത്തില്‍ താഴെ എത്തുമ്പോള്‍ ചാര്‍ജ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം.

ഒന്നും പറയാതെ ഒരൊറ്റ പോക്കായിരുന്നു; 2023 ൽ കിട്ടാതായ ജനപ്രിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾഒന്നും പറയാതെ ഒരൊറ്റ പോക്കായിരുന്നു; 2023 ൽ കിട്ടാതായ ജനപ്രിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

Best Mobiles in India

English summary
By finding and removing apps that consume excessive battery, you can, to some extent, avoid the battery charge problem that your smartphone is facing. It is better to keep the apps you use all the time and get rid of other unnecessary apps. The first thing to avoid is the dating apps, which are far ahead in reducing battery charge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X