Just In
- 31 min ago
49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്
- 2 hrs ago
അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ
- 17 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 19 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
Don't Miss
- Movies
ക്രിസ്മസിന് സാന്റാക്ലോസായി ദിലീപ്! ജനപ്രിയ നായകന്റെ മൈ സാന്റ ട്രെയിലര്‍ പുറത്ത്
- News
ദേശീയ പൗരത്വ ബിൽ; വടക്ക് കിഴക്കിനെ വർഗീയമായി തുടച്ചു നീക്കാൻ ശ്രമം,ക്രിമിനൽ ആക്രമണമെന്ന് രാഹുൽഗാന്ധി
- Travel
നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര..
- Finance
കസവ് മുണ്ടും സാരിയുമണിഞ്ഞ് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അഭിജിത് ബാനര്‍ജിയും ഭാര്യയും
- Sports
ഐ ലീഗ്; ആദ്യ ജയവുമായി ഈസ്റ്റ് ബംഗാള്‍, ചെന്നൈയെ അട്ടിമറിച്ച് പഞ്ചാബ്
- Automobiles
കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്കൗണ്ടുമായി നിസാൻ
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
നിര്‍മ്മിതബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) വളരുന്ന വ്യാജലോകം; മനുഷ്യരെ കാത്തിരിക്കുന്നത് എന്ത്?
കണ്ണില്‍ കാണുന്നത് വിശ്വസിക്കാം. അങ്ങനെ കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫോട്ടോകളും വീഡിയോകളും നമ്മള് യഥാര്‍ത്ഥമായി കരുതി. ഫോട്ടോഷോപ്പ് പ്രചാരത്തിലായതോടെ ഫോട്ടോകളുടെ വിശ്വാസ്യത പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടെങ്കിലും അവ സത്യമാണെന്ന് വിശ്വസിക്കാന്‍ തന്നെയായിരുന്നു നമുക്കിഷ്ടം.
എന്നാല്‍ നിര്‍മ്മിതബുദ്ധിയുടെ (എഐ) വരവോടെ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. കാണുന്നതും കേള്‍ക്കുന്നതും സത്യമാണെന്ന് കരുതാന്‍ വയ്യാത്ത സ്ഥിതി. നിര്‍മ്മിതബുദ്ധി ലോകത്തെ എങ്ങോട്ടായിരിക്കും നയിക്കുന്നത്?

നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍
നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ നല്ല കാര്യങ്ങള്‍ക്ക് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഹോളിവുഡ് സിനിമകളിലും ടി.വി സ്ക്രീനുകളിലും ഇത് നാം കണ്ട് ആസ്വദിക്കുന്നു. വാണിജ്യവിജയം നേടാന്‍ കഴിയുന്ന വിധത്തില്‍ ചലച്ചിത്രങ്ങളുടെ ആശയം പരുവപ്പെടുത്തുന്നതിനും മറ്റുമായി നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തുന്നുണ്ട്.

കൃത്രിമ ശബ്ദങ്ങള്‍
നിര്‍മ്മിതബുദ്ധിയുടെയും മെഷീന് ലേണിംഗിന്റെയും സഹായത്തോടെ ഒരാളിന്റെ ശബ്ദം അയാള്‍ക്കുപോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ അനുകരിക്കാന്‍ സാധിക്കും. ഡബ്ബിംഗിലെ പോരായ്മകള്‍ നടനെ ബുദ്ധിമുട്ടിക്കാതെ പരിഹരിക്കാന്‍ ഇതിലൂടെ കഴിയും. പക്ഷെ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഉള്ളടക്കവും സ്മാര്‍ട്ട്
നിര്‍മ്മിതബുദ്ധിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുതല മൂര്‍ച്ചയുള്ള വാളാണ് സ്മാര്‍ട്ട് കണ്ടന്റ്. കാണുന്ന ആളിന് അനുസരിച്ച് ഉള്ളടക്കം മാറുന്നതിനെയാണ് സ്മാര്‍ട്ട് കണ്ടന്റ് എന്നു പറയുന്നത്. നെറ്റ്ഫ്ളിക്സും ടിക് ടോകും ഇത് പരീക്ഷിച്ചുകഴിഞ്ഞു. നേരത്തേ ഒരു പ്രത്യേക വാക്ക് ഉപയോഗിച്ച് ആര് സെര്‍ച്ച് ചെയ്തിരുന്നാലും ഒരേ വിവരങ്ങ ളാണ് ലഭിച്ചിരുന്നത്. ഇന്നിപ്പോള്‍ അത് മാറി വ്യക്തിക്ക് അനുസരിച്ച് ലഭിക്കുന്ന ഉള്ളടക്കവും മാറുന്നു.

ഡീപ്ഫെയ്ക് ടെക്സ്റ്റ്
ഓപ്പണ്‍ എ.ഐ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത നിര്‍മ്മിതബുദ്ധി അടിസ്ഥാന മോഡലാണ് GPT2. ഇതിന് ഏത് തരത്തിലും ശൈലിയിലുമുള്ള വാചകങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ദുരുപയോഗം ചെയ്യപ്പെടുമെന്ന ഭയത്താല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന വ്യാജമുഖങ്ങള്‍
നിര്‍മ്മിതബുദ്ധിയുടെ ശക്തി നമ്മളെ ബോദ്ധ്യപ്പെടുത്തുന്ന രണ്ട് വെബ്സൈറ്റുകളാണ് This Person Does Not Exist-ഉം Whichfaceisreal.com-ഉം. ഇവയില്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ധാരാളം മുഖങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവ വ്യാജമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തത്ര സ്വാഭാവികമാണ്.

അപകടകരമായ വ്യാജ വീഡിയോകള്‍
നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് വ്യാജ ശബ്ദങ്ങളും ഫോട്ടോകളും മാത്രമല്ല വീഡിയോകളും നിര്‍മ്മിക്കാന്‍ കഴിയും. സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യത്തിന്റെ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് മൂലമുണ്ടാകാവുന്ന അപകടം എത്രമാത്രം വലുതായിരിക്കും. പ്രമുഖരുടെ അശ്ലീല വീഡിയോ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നുവെന്ന് കരുതുക. അത് വ്യക്തികള്‍ക്കുണ്ടാക്കുന്ന നഷ്ടത്തിന്റെ തോത് വളരെ വലുതായിരിക്കും. രാഷ്ട്രീയ നേതാക്കളുടെ വ്യാജ വീഡിയോകള്‍ ദേശസുരക്ഷയെ പോലും ദോഷകരമായി ബാധിക്കാം. തിരിഞ്ഞെടുപ്പുകളിലും ഇവ വന്‍തോതില്‍ ഉപയോഗിക്കപ്പെടാം.

മെഷീന് ലേണിംഗ്
ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ, എ.ഐ അവതാരകരെ രംഗത്തിറക്കിയിരുന്നു. യഥാര്‍ത്ഥ വാര്‍ത്താ അവതരാകരില് നിന്ന് ഇവരെ തിരിച്ചറിയുക പ്രയാസമാണ്. നിര്‍മ്മിതബുദ്ധി കൂടുതല്‍ വളരുന്തോറും അതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ വര്‍ദ്ധിക്കുക തന്നെ ചെയ്യും.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090