'വാട്ട്‌സാപ്പും കെണിയില്‍ പെട്ടിരിക്കുന്നു', ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഇതൊന്ന് മനസ്സിലാക്കിയാല്‍ നന്ന്!!

Posted By: Samuel P Mohan

ഫേസ്ബുക്കിനെ പോലെ തന്നെ വാട്ട്‌സാപ്പെന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പും ഇന്ന് ലോകപ്രശസ്ഥമാണ്. ഫേസ്ബുക്കിന്റെ നിലവിലെ വാര്‍ത്തയെ കുറിച്ച് നിങ്ങളേവരും അറിഞ്ഞിട്ടുണ്ടാകുമല്ലോ? അഞ്ചരലക്ഷത്തിലധികം ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കോംബ്രിജ് അനലിറ്റിക്ക ചോര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്.

'വാട്ട്‌സാപ്പും കെണിയില്‍ പെട്ടിരിക്കുന്നു', ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്

എന്നാല്‍ ഇപ്പോള്‍ വാട്ട്‌സാപ്പ് ഉപഭോക്താക്കളേയും ആശങ്കയിലാക്കി മാല്‍വയര്‍ബൈറ്റ്‌സ് ലാബിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. വാട്ട്‌സാപ്പിലും വ്യജന്മാര്‍ ഉണ്ടെന്നാണ് ലാബ് പുറത്തുവിട്ട വിവരം. ഈ വ്യാജവാട്ട്‌സാപ്പ് ആപ്ലിക്കേഷനുകള്‍ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണത്തിന് വലിയ ഭീക്ഷണിയാണ് എന്നും അവര്‍ പറയുന്നു.

'വാട്ട്‌സാപ്പ് പ്ലസ്' എന്നാണ് ഈ വ്യാജ ആപ്ലിക്കേഷന്റെ പേര്. ഈ ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. പകരം ലിങ്കുകള്‍ വഴിയാണ് ഉപഭോക്താക്കളിലെത്തുക. സാധാരണ പച്ച നിറത്തിലുളള ലോഗോയാണ് കാണുന്നത്. എന്നാല്‍ എപികെ എക്സ്റ്റന്‍ഷന്‍ ഫയലായി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്ത ശേഷം യുആര്‍എല്ലിനൊപ്പം സ്വര്‍ണ്ണ നിറത്തിലുളള ലോഗോയാണ് കാണപ്പെടുന്നത്.

അതിനു ശേഷം 'Agree' ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യാനുളള ഓപ്ഷനാകും വരിക. ഈ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ അവ്യക്തമായ മറ്റൊരു വെബ്‌സൈറ്റിലേക്ക് ഉപയോക്താവ് എത്തിപ്പെടും. അറബിയിലാണ് ഈ വെബ്‌സൈറ്റിലെ പ്രധാന ഭാഷ.

അയക്കുന്ന മെസേജുകളും വോയിസ് ക്ലിപ്പുകളും ഹൈഡ് ചെയ്യാനുളള ഓപ്ഷന്‍ ഈ ആപ്ലിക്കേഷനിലുണ്ടെന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം ഈ ആപ്ലിക്കേഷന്‍ ചോര്‍ത്തിയെടുക്കുന്നുണ്ടെന്നും മാല്‍വെയര്‍ബൈറ്റ്‌സ് ലാബ് മുന്നറിയിപ്പു നല്‍കുന്നു.

യഥാര്‍ത്ഥ വാട്ട്‌സാപ്പിന് തുല്യമായ ഫീച്ചറുകള്‍ എല്ലാം തന്നെ ഈ വ്യാജ ആപ്പിനുമുണ്ട്. വാട്ട്‌സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഇതൊന്ന് കൃത്യമായി ശ്രദ്ധിച്ചാല്‍ ഈ അബദ്ധത്തില്‍ നിന്നും രക്ഷപ്പെടാം. ഈ ആപ്ലിക്കേഷന്‍ എങ്ങനെയാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നു മാത്രം മാല്‍വെയര്‍ ബൈറ്റ്‌സ് വ്യക്തമാക്കിയിട്ടില്ല.

English summary
Be Careful 'Fake Whatsapp' Application Has Surfaced On The Web

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot