ഫിറ്റ്നസ് നേടാം വീട്ടിൽ തന്നെ; 5 മികച്ച ഫിറ്റ്നസ് ആപ്പുകൾ
എല്ലാ പുതുവർഷപ്പുലരിയിലും നാം നിരവധി തീരുമാനങ്ങൾ എടുക്കാറുണ്ട്. ഇത്രയും നാൾ ജീവിച്ച ജീവിത രീതികളിൽ മാറ്റം കൊണ്ട് വരുമെന്നും പുതിയൊരു മനുഷ്യനാകും എന്നൊക്കെ പ്രതിജ്ഞ ചെയ്യുന്നവരും ഉണ്ട്. 2021 അവസാനിച്ച് 2022 തുടങ്ങാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ന്യൂഇയർ റെസല്യൂഷനുകൾ ആളുകൾ തിരഞ്ഞെടുക്കുന്നത് പല വിധത്തിലാണ്. ചിലർ കൂടുതൽ പുസ്തകങ്ങൾ വായിക്കുമെന്ന് തീരുമാനിക്കുമ്പോൾ മറ്റ് ചിലരാകട്ടെ ഈ വർഷം എന്നത്തേക്കാളും കൂടുതൽ യാത്ര ചെയ്യുമെന്ന് തീരുമാനിക്കും. 2022ൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും കൂടുതൽ ഫിറ്റ് ആയിരിക്കാനും ആഗ്രഹിക്കുന്നവർ ഉണ്ടാകാം.

കൊവിഡ് വകഭേദമായ ഓമിക്രോണിന്റെ കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹി അടക്കമുള്ള നിരവധി സംസ്ഥാനങ്ങൾ ജിമ്മുകൾ അടക്കം വീണ്ടും അടച്ചിടാൻ നിർദേശം നൽകിയിരിയ്ക്കുകയാണ്. കൂടുതൽ സംസ്ഥാനങ്ങളിലും പുതിയ നിയന്ത്രണങ്ങൾ വരാനുള്ള സാധ്യത നിലനിൽക്കുന്നു. അതിനാൽ തന്നെ ഫിറ്റന്സ് സ്വപ്നങ്ങൾ വീടുകളിലേക്ക് ചുരുക്കുന്നതാണ് നല്ലത്. ഇതിന് സഹായിക്കുന്ന നിരവധി ഫിറ്റ്നസ് ആപ്പുകൾ ലഭ്യമാണ്. അത്തരത്തിൽ കൂടുതൽ ഫിറ്റ് ആകാൻ ആഗ്രഹിക്കുന്നവർക്കായി ചില ആപ്ലിക്കേഷനുകൾ പരിചയപ്പെടുത്തുകയാണ് ഞങ്ങൾ.

ഹെൽത്തിഫൈ മീ
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഹെൽത്തിഫൈ മീ സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ ലഭ്യമാണ്. കലോറി കൗണ്ടർ, മീൽസ് ലോഗ്, ട്രാക്ക് സ്റ്റെപ്പുകൾ, കുടി വെള്ളം, സ്ലീപ്പ് ട്രാക്കർ എന്നിവയും അതിലേറെയും ഫിറ്റ്നസ് ഫീച്ചറുകൾ ഹെൽത്തിഫൈ മീ ആപ്പ് ഓഫർ ചെയ്യുന്നു. ഈ ഫീച്ചറുകൾ സൗജന്യമായിട്ടാണ് ലഭ്യമാകുന്നത്. ഹെൽത്തിഫൈ മീ ആപ്പ് അതിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് കീഴിൽ പേഴ്സണൽ കോച്ച്, ഡയറ്റ് പ്ലാനുകൾ എന്നിങ്ങനെ പ്രീമിയം ഫീച്ചറുകളും ഓഫർ ചെയ്യുന്നു.

ഫിറ്റർ
ഹെൽത്തിഫൈ മീ ആപ്പിന് സമാനമായി, ഉപയോക്താക്കൾക്ക് അവരുടെ ദൈനം ദിന ഡയറ്റിലെ കലോറികൾ ട്രാക്ക് ചെയ്യാനും ഭാരം, ഉറക്കം, സ്റ്റെപ്സ് എന്നിവയൊക്കെ ട്രാക്ക് ചെയ്യാനും ഫിറ്റർ യൂസ് ചെയ്യാം. വർക്ക്ഔട്ട് പ്ലാനുകളുടെ ഒരു വലിയ ശ്രേണിയും ഫിറ്റർ ആപ്പ് ഓഫർ ചെയ്യുന്നു. ജിമ്മുകൾ അടച്ചിരിക്കുന്ന സാഹചര്യത്തിൽ ഫിറ്റർ ആപ്പ് വാഗ്ദാനം ചെയ്യുന്ന ഹോം വർക്ക്ഔട്ട് പ്ലാനുകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സൗജന്യമായി ഡൌൺലോഡ് ചെയ്യാം.

മൈഫിറ്റ്നസ്പാൽ
ഈ പുതുവർഷത്തിൽ നിങ്ങളുടെ ഫിറ്റ്‌നസ് ശ്രമങ്ങളെ സഹായിക്കാൻ ഡൗൺലോഡ് ചെയ്യാവുന്ന മറ്റൊരു ആപ്പാണ് മൈഫിറ്റ്നസ്പാൽ. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും മൈഫിറ്റ്നസ്പാൽ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഈ ആപ്പിന്റെ ഏറ്റവും മികച്ച ഫീച്ചർ, അതിലെ കലോറി കൗണ്ടറാണ്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കലോറിയിൽ ശ്രദ്ധ പുലർത്തുന്നത് ഫിറ്റ്നസ് നേടുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ഇത്തരം കാര്യങ്ങളിൽ മൈ ഫിറ്റ്‌നസ് പാൽ ആപ്പ് ഏറെ ഉപകാരപ്രദമാണ്.

ക്യൂർ ഫിറ്റ്
ആദ്യത്തെ കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് വ്യാപകമായ പ്രചാരം നേടിയ ആപ്ലിക്കേഷനാണ് ക്യൂർ ഫിറ്റ് ആപ്പ്. ആപ്പ് ആരോഗ്യകരമായ ഭക്ഷണ പാചകക്കുറിപ്പ്, തുടക്കക്കാർ, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് ഉപയോക്താക്കൾക്കുള്ള വർക്ക്ഔട്ട് പ്ലാനുകൾ എന്നിവ ഓഫർ ചെയ്യുന്നു, നിങ്ങളുടെ ഭാരം, ബിഎംഐ, ശരീരത്തിലെ കൊഴുപ്പ്, മറ്റ് ആരോഗ്യ സംബന്ധിയായ വിവരങ്ങൾ എന്നിവ ഒരിടത്ത് രേഖപ്പെടുത്താൻ ആപ്പ് നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ ഈ ലോഗുകൾ റെക്കോർഡ് ചെയ്യുന്നത് തുടരുകയാണെങ്കിൽ, വർഷാവസാനം നിങ്ങളുടെ പുരോഗതി വർഷം മുഴുവനും എങ്ങനെയുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

ഹെഡ്സ്പേസ്
ശരീരത്തിന് പുറമേ, നിങ്ങളുടെ മനസിന്റെ ആരോഗ്യവും ഏറെ പ്രധാനമാണ്. ഫിറ്റ്നസ് ഫീച്ചറുകളേക്കാളും മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ആപ്ലിക്കേഷനാണ് ഹെഡ്സ്പേസ്. ഹെഡ്‌സ്‌പേസ് ആപ്ലിക്കേഷൻ തങ്ങളുടെ ഉപയോക്താക്കളെ സമാധാനത്തോടെ ഉറങ്ങാനും പതിവായി മെഡിറ്റേറ്റ് ചെയ്യാനും സഹായിക്കുന്നു. കൂടാതെ മനസ്സിനെ ശാന്തമായി നിലനിർത്തുന്നതിന് നിരവധി ഫീച്ചറുകളും ഓഫർ ചെയ്യുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കിട്ടും.


Click it and Unblock the Notifications








