പ്ളേ സ്റ്റോറിൽ ലഭിക്കാത്ത 4 കിടിലൻ ഫ്രീ ആപ്പുകൾ; ഡൗൺലോഡ് ലിങ്ക് സഹിതം
പ്ളേ സ്റ്റോറിൽ ലഭിക്കാത്ത ഒരുപിടി നല്ല ആപ്പുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. പലതും ഏറെ ഉപകാരപ്രദമായ ആപ്പുകൾ ആണെന്നത് തന്നെയാണ് ഇവയെല്ലാം തന്നെ ഉപയോഗിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം. ഇവ ഗൂഗിൾ പ്ളേ സ്റ്റോറിൽ ലഭ്യമല്ലാത്തതിന് പല കാരണങ്ങളുമുണ്ട്. ഏതായാലും അത്തരത്തിൽ മികച്ചതെന്ന് തീർത്തും പറയാവുന്ന 4 ആപ്പുകൾ പരിചയപ്പെടുത്തുകയാണിവിടെ.


1. ഏത് സിനിമയും സീരീസും കാണാനും ഡൗൺലോഡ് ചെയ്യാനും Popcorn
പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ഏറ്റവും മികച്ച ഏറെ ജനപ്രീതിയാർജ്ജിച്ച ആപ്പ്. ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റോള്‍ ചെയ്യുക. vpn ഓണ്‍ ചെയ്‌താല്‍ ഒന്നുകൂടെ നന്നാകും. ഓപ്ഷൻസിൽ പോയി ഡൗൺലോഡ് ഫോൾഡർ സെറ്റ് ചെയ്യുക. കഴിഞ്ഞു. ഇനി നിങ്ങൾക്ക് ആവശ്യമുള്ള സിനിമകള്‍ ഈ ആപ്പില്‍ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. സിനിമ, ടീവീ സീരീസ്, അനിമീസ് തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കും.Terrarium TV അടക്കമുള്ള ഒട്ടനവധി സമാന ആപ്പുകളും ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

2. യൂട്യൂബ് മുതൽ ഒരുവിധം എല്ലാ സൈറ്റുകളിലെ വിഡിയോസും ഡൗൺലോഡ് ചെയ്യാൻ Videoder
പണ്ടൊക്കെ നമ്മൾ യുട്യൂബ് വീഡിയോസ് ഡൗൺലോഡ് ചെയ്യാനായി സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നത് ട്യൂബ്മെയ്റ്റ് എന്ന ആപ്പ് ആയിരുന്നു. ഇന്നും ഈ ആപ്പ് ഉപയോഗിക്കുന്നവർ ഏറെയുണ്ട്. എന്നാൽ ഈ ആപ്പിനെക്കാളും എന്തുകൊണ്ടും ഏറെ മെച്ചമുള്ള ഒരുപാട് സൗകര്യമുള്ള ഒരു ആപ്പ് ആണ് Videoder. യൂട്യൂബ് വിഡിയോകൾ കാണാനും ഡൗൺലോഡ് ചെയ്യാനും പാട്ടും എന്ന് മാത്രമല്ല, മറ്റു പല സൈറ്റുകളിലെയും സിനിമകൾ വിഡിയോകൾ ഓഡിയോസ് എന്നിവയെല്ലാം തന്നെ ഡൗൺലോഡ് ചെയ്യാൻ ഈ ആപ്പ് സഹായിക്കും.
ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

3. ഫോൺ ഉപയോഗം എളുപ്പമാക്കാൻ LMT Launcher
ഏറെ താല്പര്യം ജനിപ്പിക്കുന്ന മറ്റൊരു ആപ്പ് ആണ് LMT Launcher. ഒരു പ്രത്യേക ഡിസൈനിലുള്ള ഈ ആപ്പ് ഒരുകൂട്ടം ഷോർട്ട്കട്ടുകളും സേവനങ്ങളുമാണ് നൽകുക. എല്ലാം ഫാൻ ആകൃതിയിലുള്ള ഈ ഷോർട്ട്കട്ടിൽ നിന്നും ഒറ്റ ടച്ച് കൊണ്ട് തന്നെ ഉപയോഗിക്കാൻ പറ്റും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

4. പൂർണ്ണമായ ടോറന്റ് അനുഭവത്തിന് Transdroid
പ്ളേ സ്റ്റോറിൽ uTorrent, Bittorrent പോലെയുള്ള ആപ്പുകൾ ടോറന്റ് സെർച്ച് ചെയ്യുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനായി ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായ പൂർണ്ണമായ ഒരു ടോറന്റ് അനുഭവം വേണമെങ്കിൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. പ്ളേ സ്റ്റോറിൽ ഇതിന്റെ ചെറിയ രീതിയിലുള്ള വേർഷൻ ലഭ്യമാണ് എങ്കിലും എല്ലാ സൗകര്യങ്ങളും അതിൽ ലഭ്യമല്ല. അതിനായി പുറമെ നിന്നും ഫുൾ വേർഷൻ തന്നെ ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കേണ്ടതാണ്.
ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ ആപ്പുകൾ എല്ലാം തന്നെ പ്ളേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തതിന്, അല്ലെങ്കിൽ പ്ളേ സ്റ്റോറിൽ ഉൾക്കൊള്ളിക്കാൻ ഗൂഗിൾ സമ്മതിക്കാത്തതിന് കാരണം ഇവ എന്തെങ്കിലും വൈറസ്, മാൽവെയർ ആപ്പുകൾ ആയത് കൊണ്ടല്ല, പകരം ഇവയെല്ലാം നിയമപരമായി അനുവദിക്കാൻ പറ്റാത്ത ആപ്പുകൾ ആണ് എന്നതുകൊണ്ടാണ്. സിനിമകളും വിഡിയോകളും എല്ലാം തന്നെ അതിന്റെ പൈറേറ്റഡ് ആയ കോപ്പികൾ ഡൗൺലോഡ് ചെയ്യുന്നത് നിങ്ങളെ പലപ്പോഴും വലിയ കേസുകളിലും എന്തിന് ജയിലിൽ വരെ എത്തിച്ചേക്കാം.
അതിനാൽ ഈ ആപ്പുകളെല്ലാം സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം ഉപയോഗിക്കുക. ഈ വിവരങ്ങളെല്ലാം ഇവിടെ പങ്കുവെച്ചു എന്നെ ഉള്ളൂ, എന്നല്ലാതെ ഈ ആപ്പുകൾ ഉപയോഗിച്ചുണ്ടാക്കുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് ഗിസ്‌ബോട്ട് യാതൊരു തരത്തിലും ഉത്തരവാദിയായിരിക്കില്ല.


Click it and Unblock the Notifications








