ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!

Written By:

ആന്‍ഡ്രോയിഡ് ഫോണുകളാണ് ഇപ്പോള്‍ അധികവും, ഫോണിന്റെ സവിശേഷതകള്‍ വര്‍ദ്ധിക്കുന്നതു കാരണം ആപ്‌സുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. പല ആപ്ലിക്കേഷനുകളും നിങ്ങളുടെ ഫോണില്‍ ഉണ്ടായിരുന്നാല്‍ അത് നിങ്ങളുടെ ജീവിതം എളുപ്പമാക്കാന്‍ സഹായിക്കുന്നു.

ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ആപ്‌സുകള്‍!

ആയിരക്കണക്കിന് ആപ്‌സുകളാണ് ഇപ്പോള്‍ ഉളളത്. എന്നാല്‍ ഏതാണ് നിങ്ങള്‍ക്ക് ഏറ്റവും മികച്ചതെന്ന് അറിയാന്‍ കുറച്ചു ബുദ്ധിമുട്ടായിരിക്കും.

എന്നാല്‍ ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് അനുയോജ്യവും ഏറ്റവും ഉപകാരപ്രദവുമായ കുറച്ച് ആന്‍ഡ്രോയിഡ് ആപ്‌സുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബൈമീപീ (BuyMeaPie)

അഞ്ച് ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുണ്ട് ഈ ആപ്ലിക്കേഷന്. ഒപ്പം ഇത് ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷനുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. വെബ് ആപ്ലിക്കേഷനില്‍ അല്ലെങ്കില്‍ മൊബൈലിലെ ലിസ്റ്റുകള്‍ നിയന്ത്രിക്കുവാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സ്മാര്‍ട്ട് ക്ലൗഡ് സമന്വയം ഉണ്ടാകിരിക്കും. ഇതു കൂടാതെ അവയെ നിരവധി ഉപകരണങ്ങളുമായി സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഈ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ലിസ്റ്റുകള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാനും ഒരു ഷോപ്പിങ്ങ് സഹകരിക്കാനും സാധിക്കും.

ഗൂഗിള്‍ കീപ്പ്

നിങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കുളള കുറിപ്പുകള്‍ എടുക്കണമെങ്കില്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ എല്ലാ കുറിപ്പുകളും കളര്‍-കോഡ് ചെയ്യുക, ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കുക, റെക്കോര്‍ഡ് ചെയ്ത് ശബ്ദ സന്ദേശങ്ങള്‍ പോലും ട്രാന്‍സ്‌ക്രൈബ് ചെയ്യുന്നു.

സ്വയിപ്പ് (Swype)

ഒരു ചെറിയ ഉപകരണത്തില്‍ ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. നിങ്ങളുടെ ഉപകരണത്തിന് മികച്ച കീബോര്‍ഡ് ഓപ്ഷന്‍ വേണമെങ്കില്‍ ഇത് തിരഞ്ഞെടുക്കാം. ഇത് നിങ്ങള്‍ ഉപയോഗിക്കകയാണെങ്കില്‍ നിങ്ങളുടെ ടൈപ്പിങ്ങ് മെച്ചപ്പെടുത്തുകയും വേഗതയും കൃത്യതയും കണ്ടെത്തുകയും ചെയ്യുന്നു.

പ്ലേഗ് (Paague)

ഈ ആപ്ലിക്കേഷനില്‍ നിന്ന് ലോകമെമ്പാടുമുളള മറ്റുളളവരുമായി വിവരങ്ങള്‍ പങ്കിടാന്‍ സാധിക്കുന്ന ഒരു പുതിയ മാര്‍ഗ്ഗമാണ്. ഇത് ഒരു വൈറസാണ്. ഒരിക്കല്‍ വിവരങ്ങള്‍ പങ്കു വച്ചാല്‍, അതു ഉപയോക്താവില്‍ നിന്നും ഉപയോക്താവിലേക്കു ബാധിക്കും.

ലിങ്ക് ബബിള്‍ ബ്രൗസര്‍ (Link Bubble Browser)

നിങ്ങള്‍ എത്ര സമയമാണ് ബ്രൗസിങ്ങ് ചെയ്ത് പാഴാക്കുന്നത്. എന്നാല്‍ ഈ ആപ്പ് ഉപയോഗിച്ച് എല്ലാം മാറ്റാം. ഇതില്‍ നിങ്ങള്‍ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തന്നെ ആപ്പ് പല ലിങ്കുകളും ലോഡ് ചെയ്യും. അങ്ങനെ ബ്രൗസിങ്ങ് തുടരാന്‍ സാധിക്കും.

ടിടോറന്റ് (tTorrent)

ടോറന്റ്‌സ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക് ഈ ആപ്പ് ഉണ്ടാടിരിക്കണം. ഇത് വേഗത്തിലും എളുപ്പത്തിലും തിരശ്ചീനമായി ബ്രൗസ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും നിങ്ങളെ സഹായിക്കുന്ന മഹത്തായ ഒരു പീര്‍-ടു-പീര്‍ ആപ്ലിക്കേഷനാണ്.

ഹോവര്‍ചാറ്റ് (HoverChat)

ഹോവര്‍ചാറ്റ് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ഒരേ സമയം മൂവി കാണാനും കൂടാതെ നിങ്ങളുടെ മെസേജിങ്ങ് വിന്‍ഡോകള്‍ ഇഷ്ടാനുസൃതമാക്കാനും കഴിയും.

മൈറ്റി ടെക്‌സ്റ്റ് (Mighty Text)

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ പ്രധാനപ്പെട്ട മെസേജുകള്‍ ഒന്നും തന്നെ നഷ്ടമാകില്ല. നിങ്ങളുടെ ടാബ്ലറ്റിലോ കമ്പ്യൂട്ടറിലോ നിങ്ങള്‍ക്ക് മെസേജുകള്‍ കാണാവുന്നതാണ്.

സെര്‍ബറസ് (Cerberus)

ഇത് ഏറ്റവും വളരെ ആകര്‍ഷണീയമായ ഒരു ആന്റി-തെഫ്റ്റ് ആപ്പാണ്. ഒരിക്കല്‍ നിങ്ങളുടെ ഉപകരണം നഷ്ടപ്പെട്ടു പോയാല്‍ ഈ ആപ്പ് ഉപയോഗിച്ച് ആ ഉപകരണത്തെ നിയന്ത്രിക്കാന്‍ വെബ്‌സൈറ്റിലൂടേയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടേയോ സാധിക്കും.

മൂസി (Muzei)

നിങ്ങള്‍ കലയെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ ലോകത്തിലെ ഏറ്റവും പ്രശസ്ഥമായ കലാസൃഷ്ടികളിലേക്ക് കൊണ്ടു പോകുന്നു. ഇത് ഹോം സ്‌ക്രീനായി വാള്‍പേപ്പറുകള്‍ നല്‍കും.

UCCW

ഹോം സ്‌ക്രീനുകളില്‍ ഇഷ്ടാനുസൃതമായ വിജറ്റുകള്‍ സൃഷ്ടിക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു. വിജറ്റുകള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്നു നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം.

കവര്‍ (Cover)

ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ എല്ലാ ആപ്ലിക്കേഷനുകളും ലോക്ക് സ്‌ക്രീനില്‍ ഇടും. അങ്ങനെ എല്ലാ ആപ്ലിക്കേഷനുകളും ഒരേ ലൊക്കേഷനില്‍ വന്നാല്‍ നിങ്ങള്‍ക്ക് സൗകര്യപ്രദമായിരിക്കും.

ലൈറ്റ്-ഫ്‌ളോ

നിങ്ങുടെ ഇഷ്ടാനുസൃത നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിന് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ എല്‍ഇഡിയിലേക്ക് പ്രവേശിക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. നിങ്ങളുടെ ഫോണിലെ നോട്ടിഫിക്കേഷനുകള്‍ നിങ്ങളെ അറിയുക്കുന്നത് ഒരു എല്‍ഇഡി വെളിച്ചത്തോടെയാണ്. ടെക്‌സ്റ്റുകള്‍, ഈമെയിലുകള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവയെല്ലാം പ്രത്യേക നിറങ്ങളില്‍ നല്‍കുന്നു.

ലക്‌സ് (Lux)

നിങ്ങളുടെ സ്‌കീനിലെ വെളിച്ചം കൂടുകയോ കുറയുകയോ ചെയ്യുകയാണെങ്കില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രകാശനപ്രകടനങ്ങള്‍ ക്രമീകരിക്കാന്‍ സാധിക്കുന്നു.

ടാസ്‌കര്‍ (Tasker)

പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ ഫോണ്‍ ഇഷ്ടാനുസൃതമാക്കാന്‍ അനുവദിക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ്. സമയം, ലൊക്കേഷന്‍, ഇവന്റുകള്‍, എന്നിവയെല്ലാം സജ്ജമാക്കാന്‍ സാധിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Many apps are created with one thing in mind, and that is to help make your life a little bit easier.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot