പ്രണയിക്കണോ?? ഈ ആപ്പുകൾ നിങ്ങൾക്ക് പറ്റിയവരെ കണ്ടെത്തിത്തരും

Written By:

എന്തിനും ഏതിനും ടെക്‌നോളജിയെ ആശ്രയിക്കുന്ന ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പിന്നെ പ്രണയത്തിന് മാത്രം എന്തുകൊണ്ട് ഉപയോഗിച്ച്കൂടാ.. നമ്മളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും ഓൺലൈൻ ആയി ഡേറ്റ് ചെയ്യാൻ പറ്റിയ ചില ആപ്പുകളെ കുറിച്ചൊക്കെ. പലപ്പോഴും പലരുടെയും ധാരണ എന്തെന്ന് വെച്ചാൽ ഇത്തരം ആപ്പുകൾ എല്ലാം തന്നെ ശുദ്ധ തട്ടിപ്പുകൾ ആണെന്നാണ്. എന്നാൽ അങ്ങനെയല്ല. ഒരുപാട് നല്ല ഡേറ്റിങ് സൈറ്റുകളും ആപ്പുകളും ഇന്ന് ലഭ്യമാണ്.

പ്രണയിക്കണോ?? ഈ ആപ്പുകൾ നിങ്ങൾക്ക് പറ്റിയവരെ കണ്ടെത്തിത്തരും

ഏതൊരു മേഖലയിലേതു പോലെ തന്നെ ഇവിടെയും ചൂഷണവും പറ്റിക്കലുകളും വ്യാപകമായതിനാൽ മികച്ച ആപ്പുകൾ തിരഞ്ഞെടുക്കുക അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. നമ്മൾ ഒരു പെൺകുട്ടിയെ, അല്ലെങ്കിൽ ആൺകുട്ടിയെ പരിചയപ്പെടുമ്പോൾ ആ ആൾ ശരിക്കുമുള്ളതാണോ, ഫെയ്ക് ആണോ, അതോ ഇനി കംപ്യൂട്ടർ തന്നെയാണോ എന്ന് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇവിടെ ഉദിക്കാറുണ്ട്.

ഒപ്പം പല തരത്തിലുള്ള പണമിടപാടുകളും ഇവിടെ നടക്കാറുമുണ്ട്. എങ്ങനെയിരുന്നാലും ആളുകളുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ചതെന്ന് തോന്നിയ ചില ആപ്പുകൾ പരിചയപ്പെടുത്തുകയാണിവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Tinder

അധികം പരിചയപ്പെടുത്തൽ വേണമെന്ന് തോന്നുന്നില്ല ഈ ആപ്പിന്. കാരണം നമ്മളിൽ നല്ലൊരു കൂട്ടം ആളുകളും ഒരിക്കലെങ്കിലും ഈ ആപ്പ് പരീക്ഷിച്ചു നോക്കിയിട്ടുണ്ടാവും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡേറ്റിങ് അപ്പുകളിൽ ഒന്നായാണ് ടിൻഡർ അറിയപ്പെടുന്നത്.

എല്ലാ അർത്ഥത്തിലും മികച്ചൊരു ഡേറ്റിങ് അനുഭവം ഈ ആപ്പ് നൽകുന്നുണ്ട്. ഉപയോഗിക്കാൻ ഏറെ ലളിതമായ ഒപ്ഷനുകളുള്ള ഒരു ആപ്പ് കൂടിയാണിത്. നിങ്ങൾ ഇതുവരെ ഒരു ഡേറ്റിങ് ആപ്പ് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എങ്കിൽ തീർച്ചയായും ഈ ആപ്പ് കൊണ്ട് തന്നെ തുടങ്ങാവുന്നതാണ്.

 

Happn

''നിങ്ങളിലൂടെ കടന്നുപോയ ആളുകളെ കണ്ടെത്തുക'' എന്ന ഈ ആപ്പിന്റെ ടാഗ് ലൈനിനോട് നീതി പുലർത്തും വിധമാണ് ഈ ആപ്പിന്റെ പ്രവർത്തനം. യഥാർത്ഥ ജീവിതവും ഡേറ്റിങ് ആപ്പും പരസ്പരം ചേർന്നുകിടക്കുകയാണിവിടെ.

നിങ്ങളുടെ ഫോണിൽ 3D സിനിമകൾ എങ്ങനെ കാണാം

മറ്റൊരു ഹാപ്പൻ അംഗത്തിന്റെ അടുത്തുകൂടെ കടന്നുപോകവേ അവരുടെ പ്രൊഫൈൽ നിങ്ങളുടെ ടൈംലൈനിൽ കാണും. തുടർന്ന് ചാറ്റുകാളിലൂടെ പരിചയം വിപുലീകരിക്കാം. അല്പം വ്യത്യസ്തത കൂടി ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ആപ്പ് പരീക്ഷിച്ചു നോക്കാവുന്നതാണ്.

 

OkCupid

നിങ്ങളുടെ ആഗ്രഹങ്ങൾ, താല്പര്യങ്ങൾ എന്നിവ മുൻനിർത്തി നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സൗഹൃദങ്ങളെ സമ്മാനിക്കുകയാണ് ഈ ആപ്പ് ചെയ്യുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത രീതിയിലുള്ള ആളുകളെ ഒഴിവാക്കുകയും ചെയ്യാം. പക്ഷെ ഏറ്റവും സുതാര്യമായ രീതിയിൽ ഈ ആപ്പ് ഉപയോഗിക്കുന്നത് നിങ്ങൾ ഈ ആപ്പിൾ അല്പം പണം ചിലവഴിക്കുക തന്നെ വേണ്ടി വരും.

Hinge

മറ്റു ആപ്പുകളെ അപേക്ഷിച്ച് ഈ ആപ്പ് നിങ്ങളുടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ഫേസ്ബുക്കിലെ ഫ്രണ്ട് ലിസ്റ്റും മ്യൂച്ചുവൽ ഫ്രണ്ട്സും അവരുടെ ഫ്രണ്ട്സും എന്ന രീതിയിലാണ് നിങ്ങൾ ആളുകളുമായി ബന്ധപ്പെടുക. ഇതിലൂടെ നിങ്ങളുടെ ഇഷ്ടങ്ങൾക്കൊത്ത നിങ്ങളെ പോലുള്ള സൗഹൃദങ്ങളെ കണ്ടെത്തുന്നതും എളുപ്പമാണ്. നേരിട്ട് ഫേസ്ബുക് വഴി നിങ്ങൾക്ക് അത്തരം ഒരു സുഹൃത്തിനോട് സംസാരിക്കാനോ സൗഹൃദം സ്ഥാപിക്കാനോ മടിയോ മറ്റോ ആണെങ്കിൽ ഈ ആപ്പ് നിങ്ങൾക്കുള്ളതാണ്.

ഇത് കൂടാതെ Truly Madly, Woo തുടങ്ങി നിരവധി ആപ്പുകളും സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്. ഇവയെല്ലാം തന്നെ ആൻഡ്രോയിഡിലും ഐഒഎസിലും അപ്പുകളായി ലഭ്യവുമാണ്.

വാട്ട്‌സാപ്പിലെ ഈ പുതിയ സവിശേഷതകള്‍ എല്ലാം തന്നെ ആന്‍ഡ്രോയിഡിലും എത്തി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
These are the best dating apps for Indian users. Each applications has its own unique features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot