Home
Apps

എന്തായാലും കുട്ടികൾ ഫുൾടൈം ഫോണിൽ തന്നെ; എന്നാൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ വിനോദത്തോടൊപ്പം പഠിക്കാം

വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് പഠനത്തിലാണ് എന്നാൽ സ്മാർട്ട് ഫോണുകൾ വന്നതിന് ശേഷം ഭൂരിഭാ​ഗം വിദ്യാർത്ഥികളും കൂടുതൽ സമയവും വെറുതെ സ്മാർട്ട് ഫോണുകളിൽ കളിച്ച് സമയം കളയുകയാണ്. ഇതിന്റെ ഫലമാകട്ടെ പരീക്ഷകളിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതെ കുട്ടികളുടെ ഭാവി തന്നെ തകരാറിലാക്കാൻ കാരണമാക്കുന്നു.

എന്നാൽ കുട്ടികളുടെ സ്മാർട്ട് ഫോൺ വിനോദങ്ങൾക്കൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചാലോ? ഈ പ്രശ്നത്തിന് ഒരു പരുധിവരെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. പഠനം തന്നെ ഒരു വിനോദം ആക്കി മാറ്റാൻ സാധിക്കുന്ന തരത്തിൽ നിരവധി ആപ്പുകൾ ഇന്ന് പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നതാണ്. മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം ആപ്പുകളിലൂടെ കുട്ടികളുടെ പഠനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ചില ആപ്പുകൾ പരിചയപ്പെടാം.

ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ വിനോദത്തോടൊപ്പം പഠിക്കാം

ബൈജൂസ് ആപ്പ്: 1 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സമഗ്രമായ പഠന പരിപാടികളും JEE, NEET, CAT, IAS തുടങ്ങിയ മത്സര പരീക്ഷകളും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയാണ് ബൈജൂസ് ആപ്പ്. നിലവിൽ ചില സാമ്പത്തിക പ്രതിസന്ധി കമ്പനി നേരിടുന്നുണ്ടെങ്കിലും രാജ്യത്തെ തന്നെ മികച്ച എഡ്‌ടെക് കമ്പനികളിൽ ഒന്നാണ് ബൈജൂസ് ആപ്പ്. രാജ്യത്ത് ആദ്യം ശ്രദ്ധയാകർഷിച്ച എഡ്‌ടെക് കമ്പനിയും ബൈജൂസ് തന്നെയാണ്.

അൺകാഡമി: മത്സര പരീക്ഷകൾക്കുള്ള ഒരു പ്ലാറ്റ്ഫോം: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അൺകാഡമി ഒരു സംവേദനാത്മക വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം വാ​ഗ്ദാനം ചെയ്യുന്നു. തത്സമയ ക്ലാസുകൾ, ക്വിസുകൾ, മികച്ച അധ്യാപകർ നയിക്കുന്ന ടെസ്റ്റ് സീരീസ് എന്നിവയും അൺകാഡമി വിദ്യാർത്ഥികൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ കുട്ടികൾ എന്തെങ്കിലും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിൽ അൺകാഡമി തന്നെയാണ് ഇതിനായുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോം.

ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ വിനോദത്തോടൊപ്പം പഠിക്കാം

വേദാന്തു: ലൈവ് ഇന്ററാക്ടീവ് ട്യൂട്ടറിംഗ്: തത്സമയ വിദ്യാർത്ഥി-അധ്യാപക ആശയവിനിമയം, ക്രോസ്-പ്ലാറ്റ്ഫോം ആക്സസ് എന്നിവ വാ​ഗ്ദാനം ചെയ്യുന്ന എഡ്‌ടെക് കമ്പനിയാണ് വേദാന്തു എന്നത്. ഏത് സ്കൂൾ ഗ്രേഡിനും ശക്തമായ പാഠ്യപദ്ധതി എന്നിവ ഫീച്ചർ ചെയ്യുന്ന തത്സമയ ഓൺലൈൻ ട്യൂട്ടറിംഗ് വേദാന്തു വാഗ്ദാനം ചെയ്യുന്നു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക സിലബസുകളും വേദാന്തു വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ടോപ്പർ: വ്യക്തിഗത അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് മികച്ച സേവനം വാ​ഗ്ദാനം ചെയ്യുന്ന എഡ്‌ടെക് ആപ്പുകളിൽ പ്രധാനിയാണ് ടോപ്പർ എന്ന ആപ്പ്. അടിസ്ഥാന വിദ്യാഭ്യാസവും മത്സര പരീക്ഷകളും ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ആവിശ്യമായ ഒട്ടുമിക്ക സേവനങ്ങളും നൽകുന്ന എഡ്‌ടെക് ആപ്പാണ് ടോപ്പർ. സംവേദനാത്മക ഉള്ളടക്കം, തത്സമയ ക്ലാസുകൾ, വിദ്യാർത്ഥികളുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള AI അടിസ്ഥാനമാക്കിയുള്ള അനലിറ്റിക്‌സ് എന്നിവയും ഈ ആപ്പിന്റെ പ്രത്യേകതയാണ്.

ഖാൻ അക്കാദമി: രാജ്യത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സൗജന്യ പഠന വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ആപ്പുകളിൽ ഒന്നാണ് ഖാൻ അക്കാദമി. ഇതിന്റെ സാമഗ്രികൾ ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. ആയതിനാൽ തന്നെ ഇം​ഗ്ലീഷ് അറിയാത്ത സാധാരണക്കാരായ രക്ഷകർത്താക്കൾക്കും ഈ ആപ്പിന്റെ സേവനം ആസ്വദിക്കാൻ സാധിക്കുന്നതാണ്. കുട്ടികൾക്ക് സംശയം വന്നാൽ മാതാപിതാക്കൾക്കും ഇതിൽ ഇടപെടാൻ സാധിക്കും.

ഇത്തരത്തിൽ നിരവധി ആപ്പുകളാണ് കുട്ടികളുടെ വിദ്യാഭ്യസത്തിനായി ഉപകരിക്കുന്നവ. ഇതിന് പുറമെ പ്രീ സ്കൂളിലെ വിദ്യാർത്ഥിക്കൾക്കായി നിരവധി ആപ്പുകളും യൂട്യൂബ് ചാനലുകളും ലഭ്യമാണ്. വിദ്യാർത്ഥികളുടെ ഭാവി വളർത്തുന്നതിൽ ഇത്തരം ആപ്പുകൾക്ക് നിർണ്ണായക പങ്ക് വഹിക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്തെ വിദ്യാർത്ഥികൾ ഏതായാലും ഭൂരിഭാ​ഗം സമയം സ്മാർട്ട് ഫോണിൽ തന്നെയാണ്. ആയതിനാൽ തന്നെ ഇത്തരത്തിൽ ഉപകാരപ്രദമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഇവരുടെ ഭാവിയ്ക്ക് ഒരുപാട് ​ഗുണം ചെയ്യുന്നതാണ്.

Best Mobiles in India

English summary
But what if it were possible to advance learning along with children's smartphone entertainment? This problem can be solved to some extent. There are many apps available in the Google Play Store today that can turn studying itself into a fun activity. If parents pay attention, they can improve their children's learning through these apps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X