ലോകകപ്പ് ഫുട്ബോൾ ഇനി നിങ്ങൾക്ക് നഷ്ടമാവില്ല! എവിടെ നിന്നും എപ്പോഴും കാണാം!

By GizBot Bureau
|

ഫിഫ ലോകകപ്പ് 2018 ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയില്‍ നടക്കുന്നു. റഷ്യ ഉള്‍പ്പെടെ 32 രാജ്യങ്ങളാണ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ആദ്യമായാണ് റഷ്യയില്‍ ഫുഡ്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. ഒന്നിലധികം വന്‍കരകളില്‍ നടക്കുന്ന ആദ്യ ഫുഡ്‌ബോള്‍ ലോകകപ്പും ഇതു തന്നെയാണ്. അങ്ങനെ പല പല പ്രത്യേകതകളാണ് 2018ലെ ലോകകപ്പില്‍.

 
ലോകകപ്പ് ഫുട്ബോൾ ഇനി നിങ്ങൾക്ക് നഷ്ടമാവില്ല! എവിടെ നിന്നും എപ്പോഴും കാ

1930 മുതല്‍ എല്ലാ നാലു വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ലോകകപ്പ് നടത്തുന്നത്. അവസാനമായി 2014ല്‍ നടന്ന ബ്രസീല്‍ ലോകകപ്പില്‍ ജര്‍മ്മനി ആണ് ജേതാക്കളായത്. 2018 കഴിഞ്ഞാല്‍ അടുത്തു 2022ല്‍ ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത്.

2018ലെ ലോകകപ്പിലെ തത്സമയ സ്‌കോര്‍ അറിയാന്‍ ആന്‍ഡ്രോയിഡിനും ഐഫോണിനുമായി കുറച്ച് ആപ്‌സകളെ ഇവിടെ പട്ടികപ്പെടുത്തുകയാണ്.

1. Goal Live Scores

1. Goal Live Scores

ഗൊള്‍ ലൈവ് സ്‌കോര്‍ എന്ന ആപ്പിലൂടെ ഏറ്റവും വേഗത്തില്‍, അതായത് തത്ക്ഷണം തന്നെ ലോകകപ്പ് സ്‌കോറുകള്‍ അറിയാം.

നിങ്ങളുടെ ആന്‍ഡ്രോയിഡിലും ഐഫോണിലും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

 2. BBC iPlayer/ ITV Hub

2. BBC iPlayer/ ITV Hub

നിങ്ങള്‍ യാത്രയിലായാലും ലോകകപ്പ് തത്സമയം കാണാന്‍ ഐപ്ലേയര്‍/ ഹബ് ആപ്‌സ് ഡൗണ്‍ലോഡ് ചെയ്യാം. ഇവ രണ്ടും സൗജന്യമാണ്, കൂടാതെ ഗെയിമുകള്‍ ലൈവായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഈ ആപ്പികളുടെ ലൈസന്‍സ് ഫീസ് അടക്കേണ്ടതാണ്.

ഐഫോണിലും ആന്‍ഡ്രോയിഡിലും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

 3. Panini Sticker Album
 

3. Panini Sticker Album

സ്റ്റിക്കര്‍ ആല്‍ബം ഇല്ലാതെ ലോകകപ്പ് എന്തായിരിക്കും? പനിനി സ്റ്റിക്കര്‍ ആല്‍ബം എന്ന ആപ്പ് സ്റ്റിക്കറുകള്‍ ശേഖരിക്കുക മാത്രമല്ല ചെയ്യുന്നത്. ഓണ്‍ലൈനിലൂടെ ആളുകള്‍ക്ക് കൈമാറാനും സഹായിക്കും.

ഐഫോണിലും ആന്‍ഡ്രോയിഡിലും ഈ ആപ്പ് ഉപയോഗിക്കാം.

 

4. FIFA Soccer

4. FIFA Soccer

ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം തന്നെ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. അതിനാല്‍ അതിനെ കുറിച്ച് കൂടുതല്‍ വിശദീരിക്കേണണ്ടതില്ലലോ?

ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലും ഈ ആപ്പ് ഡൗലോഡ് ചെയ്യാം.

5. Football Manager Mobile 2018

5. Football Manager Mobile 2018

നിങ്ങള്‍ നല്ലൊരു കളിക്കാരനല്ലെങ്കില്‍ കൂടിയും നല്ലൊരു മാനേജര്‍ ആയിരിക്കും. ഓരോ മാനേജറിനും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് സ്വന്തമായൊരു ആശയം ഉണ്ടായിരിക്കും. അതിനാല്‍ നിങ്ങളുടെ പ്രീയപ്പെട്ട ക്ലബില്‍ ഏതു സമയത്തും എവിടേയും നിങ്ങള്‍ക്ക് ജയിക്കാം. നിങ്ങള്‍ക്ക് ഇംഗ്ലണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് അവരെ ലോകകപ്പ് മഹത്വത്തിലേക്ക് നയിക്കാം അല്ലെങ്കില്‍ നിങ്ങളുടെ പ്രീയപ്പെട്ട ടീമിനെ തിരഞ്ഞെടുക്കാം. നിങ്ങള്‍ എവിടെയിരുന്നാലും ഫുട്‌ബോള്‍ മാനേജര്‍ മൊബൈലില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഐഒഎസ്, ആന്‍ഡ്രോയിഡ് മൊബൈലിലേക്ക് ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.

6. Official FIFA App

6. Official FIFA App

ഔദ്യോഗിക FIFA ആപ്പ് ഇല്ലാതെ ഒരിക്കലും ലോകകപ്പ് ആപ്പുകള്‍ പൂര്‍ത്തിയാകില്ല. ലോകകപ്പ് ഉള്‍പ്പെടെ എല്ലാ ഫിഫ ടൂണ്‍ണമെന്റുകളെ കുറിച്ച് ഈ ആപ്പ് നിങ്ങള്‍ക്ക് തത്ക്ഷണം വാര്‍ത്തകള്‍ നല്‍കുന്നു. ഗെയിമുകള്‍ ഹോസ്റ്റ് ചെയ്യുന്ന സ്‌റ്റേഡിയങ്ങള്‍ അങ്ങനെ മത്സരത്തെ കുറിച്ച് നിങ്ങള്‍ക്കറിയേണ്ട എല്ലാ വിവരങ്ങളും ഇതില്‍ നിന്നും അറിയാം.

ഐഒഎസ്, ആന്‍ഡ്രോയിഡ് മൊബൈലിലേക്ക് ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.

7. Soccerway

7. Soccerway

സോസര്‍വേ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണിലേക്ക് നേരിട്ട് മിന്നല്‍ വേഗതയില്‍ സത്സമയ ഫുട്‌ബോള്‍ സ്‌കോര്‍ എത്തുന്നു. ലോകമെമ്പാടു നിന്നുളള നിങ്ങളുടെ പ്രീയപ്പെട്ട ടീമുകളുടേയും മത്സരങ്ങളുടേയും വ്യക്തിഗത ഫീഡ് സൃഷ്ടിക്കുക. അതിനു ശേഷം നോട്ടിഫിക്കേഷനുകള്‍ ഇനേബിള്‍ ചെയ്താല്‍ തത്സമയ സ്‌കോര്‍ ലഭ്യമാകും.

ഐഒഎസ്, ആന്‍ഡ്രോയിഡ് മൊബൈലിലേക്ക് ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.

ഞെട്ടാന്‍ തയ്യാറായിക്കോളൂ, ആന്‍ഡ്രോയിഡ് ഫോണില്‍ ഇങ്ങനേയും സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാം..!ഞെട്ടാന്‍ തയ്യാറായിക്കോളൂ, ആന്‍ഡ്രോയിഡ് ഫോണില്‍ ഇങ്ങനേയും സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാം..!

Best Mobiles in India

Read more about:
English summary
fifa world cup 2018, FIFA world cup 2018 iPhone and iPad apps, app news, world cup 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X