ആന്‍ഡ്രോയ്ഡിന് ഇണങ്ങുന്ന മികച്ച സ്‌കാനര്‍ ആപ്പുകള്‍
ഓഫീസ് ജോലികള്‍ എളുപ്പമാക്കുന്ന നിരവധി ആപ്പുകള്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാകും. ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ ഇപ്പോള്‍ സ്‌കാനറിന്റ ആവശ്യമില്ല നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ സ്‌കാനര്‍ ആപ്പ് മതിയാകും. സെക്കന്‍ഡുകള്‍ക്കകം ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും പിഡിഎഫ് ആക്കി മാറ്റാനും സഹായിക്കുന്ന നിരവധി സ്‌കാനര്‍ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും.

അത്തരം ചില സ്‌കാനര്‍ ആപ്പുകള്‍ പരിചയപ്പെടാം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിരവധി ആപ്പുകള്‍ കാണും ഇതില്‍ നിന്നും ഏറ്റവും മികച്ച ആപ്പ് വേണം തിരഞ്ഞെടുക്കാന്‍. എല്ലാതരം ഡോക്യുമെന്റ് ഫോര്‍മാറ്റുകളിലും പ്രവര്‍ത്തിക്കുന്നതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ സ്‌കാനര്‍ ആപ്പുകള്‍ ആയിരിക്കണം തിരഞ്ഞെടുക്കുന്നത്. അത്തരം ചില സ്‌കാനര്‍ ആപ്പുകള്‍ ഇതാ

കാംസ്‌കാനര്‍
മികച്ച സ്‌കാനര്‍ ആപ്പുകളില്‍ ഒന്നാണിത്. ഏത് ഡോക്യുമെന്റും എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യാം. കൂടാതെ സ്‌കാന്‍ ചെയ്ത ഡോക്യുമെന്റുകള്‍ മറ്റ് ഏത് ഫോര്‍മാറ്റിലേക്കും എളുപ്പം കണ്‍വേര്‍ട്ട് ചെയ്യാനും കഴിയും ഇത് ഒരു ഫ്രീവെയര്‍ ആപ്പാണ്.

ഡോക്യുഫൈ സ്‌കാനര്‍
ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും ഫാക്‌സ് ചെയ്യാനും സഹായിക്കുന്ന മികച്ച സ്‌കാനര്‍ ആപ്പാണിത്. ഇതിലൂടെ ഡോക്യുമെന്റുകള്‍ ്കാന്‍ ചെയ്ത് പിഡിഎഫ് ഫയലായി മാറ്റാനും ജെപെഗ് ഫയല്‍ പിഡിഎഫ് ഫയലാക്കാനും കഴിയും.
കൂടാതെ കുറിപ്പടികള്‍, ബില്ലുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ , വൈറ്റ് ബോര്‍ഡ് തുടങ്ങി പലതും സ്‌കാന്‍ ചെയ്ത് സൂക്ഷിക്കുകയും ആവശ്യമുള്ളമുള്ളപ്പോള്‍ എവിടെ വച്ചും പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.

ജീനിയസ് സ്‌കാന്‍-പിഡിഎഫ് സ്‌കാനര്‍
എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഇണങ്ങുന്ന ഈ സ്‌കാനര്‍ ആപ്പ് വഴി ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് ജെപെഗ് അല്ലെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഇമെയില്‍ വഴി അയക്കാന്‍ കഴിയും. ഇതിന് പുറമെ ഇതിലെ ജീനിയസ് സ്‌കാന്‍ + ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ആവശ്യമുള്ളിടത്തേക്ക് സ്‌കാന്‍ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയും.

ടര്‍ബോ സ്‌കാന്‍
ഇതൊരു ഫ്രീവെയര്‍ ആപ്പാണ്. പിഡിഎഫ് ഫോര്‍മാറ്റിലുള്ള ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയും. ഡോക്യുമെന്റുകള്‍, റെസീപ്റ്റുകള്‍, നോട്ടുകള്‍ വൈറ്റ്‌ബോര്‍ഡ്, ടെക്‌സ്റ്റുകള്‍ തുടങ്ങി പലതും ഇതിലൂടെ സ്‌കാന്‍ ചെയ്യാം. ടര്‍ബോ സ്‌കാനിലൂടെ ഡോക്യുമെന്റുകള്‍ വളരെ പെട്ടെന്ന് സ്‌കാന്‍ ചെയ്ത് നിരവധി പേജുകളുള്ള പിഡിഎഫ്, ജെപെഗ് ഫയലുകളായി സൂക്ഷിക്കാനും ഇമെയില്‍ ചെയ്യാനും കഴിയും.

കാമറ 2 പിഡിഎഫ് സ്‌കാനര്‍
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ക്യാമറയെ സ്‌കാനറാക്കി മാറ്റി ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്പാണിത്. ക്ലൗഡ് സ്റ്റോറേജ് പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കുന്ന മികച്ച പിഡിഎഫ് സ്‌കാനറുകളില്‍ ഒന്നാണിത്.

സിംപ്ലി സ്‌കാന്‍: പിഡിഎഫ് കാമറ സ്‌കാനര്‍
ഇത് ആന്‍ഡ്രോയ്ഡിന് വേണ്ടിയുള്ള വളരെ പുതിയതും ലളിതവുമായ പിഡിഎഫ് മൊബൈല്‍ ഡോക്യുമെന്റ് സ്‌കാനിങ് ആപ്പാണ്. ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് സാധ്യമാകുന്നത്ര ലളിതമായി ക്രമീകരിക്കും. പിഡിഎഫ്, ഫോട്ടോ, സ്വിപ് ഫയലുകളായി എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയും.

ഓഫീസ് ലെന്‍സ്
വൈറ്റ്‌ബോര്‍ഡുകളുടെയും ഡോക്യുമെന്റുകളുടെയും ചിത്രങ്ങള്‍ വായ്ക്കാവുന്ന തരത്തില്‍ വലുതായും ചെറുതായും സ്‌കാന്‍ ചെയ്‌തെടുക്കാന്‍ ഓഫീസ് ലെന്‍സ് സഹായിക്കും. ഇതിലൂടെ മേജുകള്‍ പിഡിഎഫ്, വേഡ്, പവര്‍പോയിന്റ് ഫയലുകളാക്കി മാറ്റാം. കൂടാതെ ഇമേജുകള്‍ വണ്‍നോട്ടിലോ വണ്‍ഡ്രൈവിലോ സേവ് ചെയ്യുകയും ആവാം.

ടൈനി സ്‌കാനര്‍- പിഡിഎഫ് സ്‌കാനര്‍ ആപ്പ്
ആന്‍ഡ്രോയ്ഡ് ഡിവൈസിനെ പോര്‍ട്ടബിള്‍ ഡേക്യുമെന്റ് സ്‌കാനറാക്കി മാറ്റുന്ന ചെറിയ സ്‌കാനര്‍ ആപ്പാണ് ടൈനി സ്‌കാനര്‍ . ഇതിലൂടെ എന്തും ഇമേജ് അല്ലെങ്കില്‍ പിഎഡിഎഫ് ആയി സ്‌കാന്‍ ചെയ്യാം. ഈ പിഡിഎഫ് സ്‌കാനറിലൂടെ ഡോക്യുമെന്റുകള്‍, ഫോട്ടോ, റസീപ്റ്റുകള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങി എന്തും സ്‌കാന്‍ ചെയ്യാം. ഫോണിനും ടാബ്ലെറ്റിനും ഇണങ്ങുന്ന രീതിയിലാണ് ഇതിന്റെ ഡിസൈന്‍.

ഫാസ്റ്റ് സ്‌കാനര്‍ - ഫ്രീ പിഡിഎഫ് സ്‌കാന്‍
ഫാസ്റ്റ് സ്‌കാനര്‍ ആന്‍ഡ്രോയ്ഡ് ഡിവൈസിനെ മള്‍ട്ടിപ്പിള്‍ പേജ് സ്‌കാനറാക്കി മാറ്റാന്‍ സഹായിക്കും. ഡേക്യുമെന്റുകള്‍, റെസീപ്റ്റുകള്‍, നോട്ടുകള്‍ ,ബില്ലുകള്‍, ബിസിനസ്സ് കാര്‍ഡുകള്‍ , വൈറ്റ് ബോര്‍ഡുകള്‍, പേപ്പര്‍ ടെക്സ്റ്റുകള്‍ തുടങ്ങി എന്തും ഇതിലൂടെ സ്‌കാന്‍ ചെയ്യാം. ഫാസ്റ്റ് സ്‌കാനറിലൂടെ ഡോക്യുമെന്റുകള്‍ വളരെ പെട്ടെന്ന് സ്‌കാന്‍ ചെയ്ത് പ്രിന്റ് ചെയ്യുകയോ പിഡിഎഫ് , ജെപെഗ് ഫയലുകളായി ഇമെയില്‍ ചെയ്യുകയോ ചെയ്യാം.
കൂടാതെ ഡിവൈസില്‍ പിഡിഎഫ് ഫയലായി സേവ് ചെയ്ത് മറ്റ് ആപ്പുകളില്‍ ഓപ്പണ്‍ ചെയ്യാം.

പിഡിഎഫ് പോക്കറ്റ് സ്‌കാനര്‍
ഡിവൈസിലെ ഇമേജുകളില്‍ നിന്നോ കാമറ വഴി സ്‌കാന്‍ ചെയ്‌തോ ഈ ആപ്പിലൂടെ മള്‍ട്ടി പേജ് പിഡിഎഫ് ഫയല്‍ ഉണ്ടാക്കാം. ഏത് തരം ഡോയക്യുമെന്റും വളരെ പെട്ടെന്ന് ഡിജിറ്റൈസ് ചെയ്യാന്‍ ഇതിലൂടെ കഴിയും . എത്ര പേജുകള്‍ വേണമെങ്കിലും ഉണ്ടാക്കാം . പിഡിഎഫ് ഫയലിന് പിരിധി ഉണ്ടായിരിക്കില്ല.

അഡോബ് സ്‌കാന്‍
അഡോബ് സ്‌കാന്‍ ആപ്പ് നിങ്ങളുടെ ഡിവൈസിനെ മികച്ച പോര്‍ട്ടബിള്‍ സ്‌കാനറാക്കി മാറ്റും . ഇത് ടെക്‌സ്റ്റ് സ്വയമേവ തിരിച്ചറിയും(ഒസിആര്‍) റെസീപ്റ്റുകള്‍, നോട്ടുകള്‍,ഡോക്യുമെന്റുകള്‍, ചിത്രങ്ങള്‍ ബിസിനസ്സ് കാര്‍ഡുകള്‍ , വൈറ്റ് ബോര്‍ഡുകള്‍ തുടങ്ങി എന്തും അഡോബ് പിഡിഎഫ് ആക്കി മാറ്റും.

സ്മാര്‍ട്ട് ഡോക് സ്‌കാനര്‍
സെക്കന്‍ഡുകള്‍ക്ക് അകം ഡോക്യുമെന്റുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ ഈ ആപ്പ് സഹായിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും സ്‌കാന്‍ ചെയ്ത് പിഡിഎഫ് ഫയലാക്കി മാറ്റാന്‍ കഴിയും.

സ്‌കാന്‍ബോട്ട്
വളരെ എളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന പിഡിഎഫ് സ്‌കാനര്‍ ആപ്പാണിത്. ഡോക്യുമെന്റിന് മുകളില്‍ ഫോണ്‍ വെറുതെ പിടിച്ചാല്‍ മതി സ്‌കാന്‍ബോട്ട് തനിയെ സ്‌കാന്‍ ചെയ്‌തെടുക്കും ഇത്. സ്‌കാനര്‍ ആപ് പിന്നീട് ഡോക്യുമെന്റ് ക്രോപ് ചെയ്യുകയും നിറം ശരിയാക്കുകയും ചെയ്യും. ഒറ്റ ക്ലിക്കിലൂടെ സ്‌കാന്‍ പിഡിഎഫ്, ജെപെഗ് ഫോര്‍മാറ്റില്‍ സേവ് ചെയ്യാം.

സിംപിള്‍ സ്‌കാന്‍
ഡോക്യുമെന്റ്, ഫോട്ടോസ്, റെസീപ്റ്റുകള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങി എന്തും ഇതിലൂടെ സ്‌കാന്‍ ചെയ്യാം. സ്‌കാന്‍ ഡിവൈസില്‍ ഇമേജ് അല്ലെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ സേവ് ചെയ്യപ്പെടും.

കാമറ സ്‌കാനര്‍ ഇമേജ് സ്‌കാനര്‍
ഈ ആപ്പിലൂടെ നിങ്ങളുടെ സ്മാര്‍ട് ഫോണിനെ മികച്ച സ്‌കാനറാക്കി മാറ്റാന്‍ കഴിയും. ഇതിലൂടെ ഏത് പേപ്പര്‍ ഡോക്യുമെന്റിന്റെയും ചിത്രം എടുത്ത് ഡിജിറ്റൈസ് ചെയ്യാന്‍ കഴിയും . സ്‌കാന്‍ ചെയ്ത ഡോക്യുമെന്റ് ഇമെയില്‍, ക്ലൗഡ് പ്രിന്റ്, ഫാക്‌സ് എന്നിവ വഴി ഷെയര്‍ ചെയ്യാനും കഴിയും.


Click it and Unblock the Notifications