നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ കളിക്കാവുന്ന ഏറ്റവും മികച്ച AR ഗെയിമുകള്‍

|

ഓഗ്‌മെന്റഡ് റിയാലിറ്റി എന്താണെന്ന് അറിയാത്തവര്‍ അനേകം പേര്‍ ഉണ്ടാകും. അയേണ്‍ മേന്‍ സിനിമയിലും, പോക്കിമോന്‍-ഗോ എന്ന ഗെയിമിലുമൊക്കെ കാണുന്നത് ഓഗ്മെന്റഡ് റിയാലിറ്റി എന്ന ടെക്‌നോളജി തന്നെയാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ കളിക്കാവുന്ന ഏറ്റവും മികച്ച AR ഗെയിമുക

ഓഗ്മെന്റഡ് (augmented) എന്ന വാക്കിന്റെ ഉത്ഭവം augment എന്ന മറ്റൊരു വാക്കില്‍ നിന്നും തന്നയാണ്. കൂട്ടിച്ചേര്‍ക്കുക അല്ലെങ്കില്‍ യോജിപ്പിക്കുക എന്നൊക്കെ പറയാം ഇതിനെ. അതായത് നമ്മുടെ യഥാര്‍ത്ഥമായ ലോകത്തിലേക്ക് ചിത്രങ്ങളേയും ശബ്ദങ്ങളേയും മറ്റും കൊണ്ട് വന്നു മനുഷ്യന്റെ ജീവിതാനുഭവങ്ങളെ പരിപോഷിക്കുന്ന ഒരു മായാ വിദ്യ എന്നു പറയാം. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മള്‍ യഥാര്‍ത്ഥത്തില്‍ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് യഥാര്‍ത്ഥമായ ലോകത്തിന്റെ ഒന്നും കൂടെ മികച്ച ഒരു അനുഭവം തരുന്ന ടെക്‌നോളജിയാണ് ഓഗ്മെന്റഡ് റിയാലിറ്റി.

സ്വപ്‌നലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ടെക്‌നോളജിയാണ് വിര്‍ച്ച്വല്‍ റിയാലിറ്റി എന്നാല്‍ ഇപ്പോള്‍ ഉളള ലോകത്തിലേക്ക് സങ്കല്‍പികമായ വസ്തുക്കളും വിവരങ്ങളും ചേര്‍ത്ത് മെച്ചപ്പെട്ട ഒരു ലോകം വാഗ്ദാനം ചെയ്യുന്ന തികച്ചും വ്യത്യസ്ഥമായ ഒരു ടെക്‌നോളജിയാണ് ഓഗ്മെന്റഡ് റിയാലിറ്റി.

ഇവിടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ കളിക്കാവുന്ന ഏറ്റവും മികച്ച AR ഗെയിമുകള്‍ ലിസ്റ്റ് ചെയ്യുന്നു.

1. Brickscape

ബ്രിക്ക്‌സ്‌കേപ്പ് ഒരു 3ഡി പസില്‍ ഗെയിം ആണ്. കളിക്കാര്‍ ഒരു ബോക്‌സില്‍ വിവിധ ബ്ലോക്കുകള്‍ നീക്കുന്നു. മധ്യത്തിലെ കോര്‍ ഭാഗം നീക്കുകയാണ് കളിയുടെ ലക്ഷ്യം. ഇത് വളരെ ലളിതമായ മികച്ച ഗെയിമാണ്. നിങ്ങളുടെ ചുറ്റുപാടില്‍ നിങ്ങളുടെ ക്യാമറ ഉപയോഗിച്ച് ഗെയിം കളിക്കാന്‍ AR പതിപ്പ് നിങ്ങളെ അനുവദിക്കുന്നു.


2. Crime Scene by A&E

ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേറ്റര്‍ക്കു വേണ്ടിയുളളതാണ് ഈ ഗെയിം. ഗെയിമില്‍ സൂചിപ്പിക്കുന്നതു പോലെ കുറ്റകൃത്യങ്ങള്‍ കാണിക്കാന്‍ ഗെയിം നിങ്ങളെ സഹായിക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് പല സൂചനകളും നല്‍കുന്നു. ഈ കളിയില്‍ ആറു കേസുകള്‍ ഉണ്ട്. പട്ടികയിലെ പല ഗെയിമുകളെ പോലെ ഈ ഗെയിമും ഗൂഗിളിന്റെ ARCore ആവശ്യപ്പെടുന്നു. ഇതിന് ARCore ആപ്ലിക്കേഷന്റെ ഒരു പ്രത്യേക ഡൗണ്‍ലോഡും കൂടാതെ അതിന് അനുയോജ്യമായ ഒരു ഉപകരണവും ആവശ്യമാണ്.


3. Egg, Inc

ഇതൊരു ക്ലിക്കര്‍ ഫാര്‍മിംഗ് ഗെയിമാണ്. നിങ്ങള്‍ ഒരു ഫാം നിര്‍മ്മിക്കുകയും ഉറവിടങ്ങള്‍ ശേഘരിക്കുകയും നിങ്ങളുടെ സ്റ്റഫ് അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്യുക. സാധാരണ രീതിയില്‍ ഗെയിം കളിക്കാം. ഈ ഗെയിമില്‍ വളരെ ഏറെ ചിന്തിക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും ഗെയിം പ്ലേയറില്‍ ഏതാനും AR ഘടകങ്ങള്‍ ഉണ്ട്. ഗൂഗിളിന്റെ ARCore ആണ് ഇത് ഉപയോഗിക്കുന്നത്. കൂട്ടായ റിയാലിറ്റി സ്റ്റഫിനായി നിങ്ങളുടെ ഉപകരണം ARCore പിന്തുണക്കേണ്ടതുണ്ട്.

4. Ingress

ആന്‍ഡ്രോയിഡിന്റെ ഏറ്റവും നല്ല AR ഗെയിമുകളില്‍ ഒന്നാണ് ഇന്‍ഗ്രസ്. Niantic ആണ് ഇത് വികസിപ്പിച്ചെടുത്തത്. ചില പോര്‍ട്ടലുകള്‍ എവിടെയാണെന്ന് ഗെയിം കാണിക്കുന്നു. ഏകദേശം ഈ ഗെയിം പോക്കിമോന്‍ പോലെയാണ്.


5. Knightfall AR

A&Eയുടെ മറ്റൊരു AR ഗെയിം ആണിത്. മറ്റെല്ലാത്തിനേക്കാളും ഇതൊരു ചെറിയ ഗെയിം ആണ്. നിങ്ങളുടെ മൈാബൈലില്‍ തന്നെ കളിക്കാവുന്ന ഒരു ബോര്‍ഡ് ഗെയിം ആണ്. ഈ ഗെയിമിലെ നിയന്ത്രണങ്ങള്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഇതില്‍ കുറവുകള്‍ ഉണ്ട്. ഈ ഗെയിം പൂര്‍ണ്ണമായും സൗജന്യമാണ്.

6. My Tamagotchi Forever

നിലവിലെ പുതിയൊരു ഗെയിം ആണ് ഇത്. 1990 കളിലെ പഴയ തമഗോച്ചി കളിപ്പാട്ടങ്ഹളുടെ ഒരു പരിഷ്‌കൃത പതിപ്പാണ് ഇത്. ഈ ഗെയിമില്‍ വിവിധ കസ്റ്റമൈസേഷനുകളും വിവിധ സ്റ്റഫും പ്രധാനം ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍ എത്ര ഐഫോണുകളാണ് ഉപയോഗിക്കുന്നത്?അവ സുരക്ഷിതമാണോ?ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന്‍ എത്ര ഐഫോണുകളാണ് ഉപയോഗിക്കുന്നത്?അവ സുരക്ഷിതമാണോ?

7. Pokemon Go

പോക്കിമോന്‍ ഗോ ഏറ്റവും വലിയൊരു മൊബൈല്‍ ഗെയിമും കൂടാതെ ഏറ്റവും വലിയ AR ഗെയിമാണ്. ഇപ്പോഴും കളി വളരെ മികച്ച രീതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുയാണ്. അതായത് ഇതിന്റെ സവിശേഷതകള്‍ കൂടിവരുന്നു എന്നര്‍ത്ഥം. കൡാര്‍ക്കിടയില്‍ ഈ ഗെയിം ഇപ്പോള്‍ വളരെ ഏറെ പ്രചാരത്തിലാണ്.


8. Slingshot Island ARCore

ഇതൊരു ഗോപുരം നശിപ്പിക്കുന്ന ഗെയിം ആണ്. അതായത് Angry birds നു സമാനം. ഇതില്‍ വിവിധ ടവറുകള്‍ നശിപ്പിക്കാന്‍ നിങ്ങള്‍ ലക്ഷ്യമിടുന്നു. ഈ ഗെയിമില്‍ വിവിധതരം ആയുധങ്ങള്‍, രസകരമായ AR അനുഭവം, കളിക്കാന്‍ 30 ലെവലുകള്‍ എന്നിവ ലഭിക്കുന്നു. ഇതിനും ഗൂഗിളിന്റെ ARCore ആവശ്യമാണ്. ഗെയിം കളിക്കാന്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഉപകരണം ആവശ്യമാണ്.

Best Mobiles in India

English summary
Best Sugmented Reality Games And AR Games For android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X