സൂക്ഷിക്കുക: വ്യാജ ജിയോകോയില്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍!

Posted By: Samuel P Mohan

ടെലികോം മേഖലയിലെ യുദ്ധത്തിനു പുറമേ ജിയോ സ്വന്തമായി ക്രിപ്‌റ്റോ കറന്‍സിയും പുറത്തിറക്കാന്‍ പോകുന്നു. ജിയോ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സി ഈ മാസം വിപണിയിലെത്തും. 'ജിയോകോയിന്‍' എന്നു പേരിട്ടിരിക്കുന്ന കറന്‍സി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് തയ്യാറാക്കുന്നത്. ഇതിന്റെ മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

വ്യാജ ജിയോകോയില്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍!

ബിറ്റ്‌കോയിന്റെ വില 20000 ഡോളര്‍ എത്തിയതോടെയാണ് ഇന്ത്യയിലും ക്രിപ്‌റ്റോകറന്‍സികളിലെ താത്പര്യം ശക്തമായത്. ഇന്ത്യയില്‍ ഒന്‍പത് എക്‌സ്‌ച്ചേഞ്ചുകളിലായി 20 ലക്ഷം പേര് ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്രിപ്‌റ്റോകറന്‍സി ബ്ലോക്ക് ചെയിന്‍ നിര്‍മ്മിക്കുക

ക്രിപ്‌റ്റോകറന്‍സി ബ്ലോക്ക് ചെയിന്‍ ശ്യംഖല വികസിപ്പിക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. വിവരശേഖരണത്തിനായി ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക് ചെയിന്‍. വിവരങ്ങള്‍ കേന്ദ്രീകൃതമായി ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്ലൗഡായിട്ടാണ് വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത്.

അതിനാല്‍ പരിധിയില്ലാതെ സൂക്ഷിക്കാനാകും. ബിറ്റ് കോയിന്‍ പോലുളള ക്രിപ്‌റ്റോ കറന്‍സി നിര്‍മ്മിക്കാന്‍ ഈ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി ജിയോകോയിന്‍ എന്ന ആപ്പും നിര്‍മ്മിച്ചിട്ടുണ്ട്.

'ജിയോകോയിന്‍' വ്യാജ ആപ്പ്

ഇപ്പോള്‍ ജിയോകോയിന്‍ എന്ന പേരില്‍ രണ്ട് ഡസന്‍ ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. 'ജിയോകോയിന്‍' എന്നു പേരുകള്‍ ഉപയോഗിക്കുന്ന അത്തരം ആപ്ലിക്കേഷനുകള്‍ വ്യജമാണെന്നും ജനങ്ങള്‍ അവരുമായി ഇടപെടുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ഉപദേശിക്കുകയും ജിയോ ചെയ്യുന്നു.

ജിയോയുടെ പേരില്‍ പോതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ജനവിരുദ്ധരായ വ്യക്തികള്‍ നടത്തുന്ന ഇത്തരം വഞ്ചനാപരമായ ശ്രമങ്ങളെ ജിയോ ഗൗരവപൂര്‍വ്വം എടുക്കുകയാണ്.

വാട്ട്‌സാപ്പ് പിന്തുണയുളള ഫീച്ചര്‍ ഫോണുകള്‍

22 വ്യാജ ആപ്പുകള്‍

ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നോക്കിയാല്‍ ഒരു ആപ്പല്ല കാണുന്നത്. വ്യത്യസ്ഥ ഡവലപ്പര്‍മാരുടെ പല ജിയോകോയിന്‍ ആപ്‌സുകള്‍ കാണാം. വിസ്മയിപ്പിക്കുന്ന സംഭവം ഇതാണ്, ഇതിലെ ചില ആപ്‌സുകള്‍ 10,000 മുതല്‍ 50,000 വരെ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു, ഇത് വളരെ ഗുരുതരമായ ആശങ്കയാണ്.

പ്ലേ സ്‌റ്റോറില്‍ ഇപ്പോള്‍ ഏകദേശം 22 വ്യാജ ജിയോകോയിന്‍ ആപ്‌സുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയിന്‍ നിങ്ങള്‍ ജിയോകോയിന്‍ ആപ്‌സ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is launching Jio Coin soon, several fake apps with the name Jio Coin started cropping up on the Google Play Store.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot