സൂക്ഷിക്കുക! പ്ലേസ്‌റ്റോറില്‍ വാട്‌സ്ആപ്പിന്റെ വ്യാജന്‍ ഉണ്ട്

By: Archana V

വാട്‌സ്ആപ്പ് അപ്‌ഡേറ്റിലൂടെ നിരവധി പുതിയ ഫീച്ചറുകള്‍ ആപ്പില്‍ കൊണ്ടുവരാറുണ്ട്. അടുത്തിടെ ലൈവ് ലൊക്കേഷന്‍ ഷെയറിങ്, ഡിലീറ്റ് ഫോര്‍ എവരി വണ്‍ പോലുള്ള ഫീച്ചറുകള്‍ ഇത്തരത്തില്‍ ലഭ്യമാക്കി തുടങ്ങിയിരുന്നു.

സൂക്ഷിക്കുക! പ്ലേസ്‌റ്റോറില്‍ വാട്‌സ്ആപ്പിന്റെ വ്യാജന്‍ ഉണ്ട്

അതേ സമയം തന്നെ ഞട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തകൂടി ഇതിനൊപ്പം കേള്‍ക്കുന്നുണ്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വാട്‌സ് ആപ്പിന്റെ വ്യാജപതിപ്പ് കറങ്ങി നടക്കുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

അപ്‌ഡേറ്റ് വാട്‌സ്ആപ്പ് മെസ്സഞ്ചര്‍ എന്ന പേരിലാണ് വ്യാജ ആപ്പ് ഒളിച്ച് നടക്കുന്നത്. ഡെവലപ്പറിന്റെ പേര് വാട്‌സ് ആപ്പ് ഇങ്ക് എന്നാണ്. ഇതിനുള്ളില്‍ 6477 തവണ ഈ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ദശലക്ഷകണക്കിന് ഡൗണ്‍ലോഡോടു കൂടിയ ഇതേ പേരിലുള്ള മറ്റൊരു പതിപ്പും ഉണ്ട്.

ഈ മലീഷ്യസ് ആപ്പിന്റെ സാന്നിദ്ധ്യം ആദ്യം ശ്രദ്ധയില്‍പ്പെടുത്തുന്നത് ട്വിറ്റര്‍ ഉപയോക്താവായ @മുജ്താബ്എംഹക്കില്‍ നിന്നുള്ള ടിപ് വഴി വാബീറ്റഇന്‍ഫോയാണന്ന് ഐഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെമ്പിള്‍ റണ്‍ 2 ഗെയിമിന്റെ വ്യാജപതിപ്പും പ്ലേസ്റ്റോറില്‍ കണ്ടതായും ഇത് ഒക്ടോബറില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതാണന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വാട്‌സ്ആപ്പ് ബിസിനസ്സ് ആപ്പിനെ അനുകരിക്കുന്ന സോഫ്റ്റ് വെയറും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിരവധി ഉപയോക്താക്കള്‍ റിവ്യു വിഭാഗത്തില്‍ ഇത് സംബന്ധിച്ച് പരാതിപ്പെടുന്നുണ്ട്.

ജിയോണിയുടെ 8 ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ നവംബര്‍ 26ന്!

വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം ഒരു ബില്യണിന് മുകളിലാണ്. ഈ മലീഷ്യസ് ആപ്പുകള്‍ നിലവിലെ ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും ഒരു പോലെ പ്രശ്ങ്ങള്‍ സൃഷ്ടിച്ചേക്കാം. ഈ വ്യാജ ആപ്പുകളെ സംബന്ധിച്ച് നിരവധി മുന്നറിയിപ്പുകള്‍ വരുന്നുണ്ട്.

' ഈ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യരുത് ! ഇത് വ്യാജമാണ് ! വാട്‌സ് ആപ്പ് ബിസിനസ്സ് ഇത് വരെ ഔദ്യോഗികമായി എല്ലാവര്‍ക്കും ലഭ്യമാക്കി തുടങ്ങിയിട്ടില്ല ' എന്ന് വാബീറ്റഇന്‍ഫോയുടെ ട്വിറ്റര്‍ വിഭാഗം ഉപയോക്താക്കള്‍ക്ക് അപകട സൂചന നല്‍കിയിട്ടുണ്ട്. ' ഭാവിയില്‍ വാട്‌സ് ആപ്പ് ബിസിനസ്സ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഔദ്യോഗിക ചാനലുകള്‍ മാത്രം പരിശോധിക്കാനും ട്വീറ്റില്‍ പറയുന്നു്. മാത്രമല്ല ,വാട്‌സ്ആപ്പ് ബിസിനസ്സ് സ്റ്റാന്‍ഡ്ഓലോണ്‍ ആപ്പ് ആയിട്ട് പുറത്തിറക്കാനാണ് കാത്തിരിക്കുന്നത്.

ഇതാദ്യമായിട്ടല്ല വാട്‌സ് ആപ്പുമായി ബന്ധപ്പെട്ട് വ്യാജ പതിപ്പുകള്‍ പ്ലേസ്റ്റോറില്‍ എത്തുന്നത്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്‌സ്ആപ്പിന്റെ അതേ പേരില്‍ യഥാര്‍ത്ഥ ആപ്പിനെ വെല്ലും തരത്തില്‍ നിരവധി പുതിയ ഫീച്ചറുകളുമായി വ്യാജ പതിപ്പ് എത്തിയത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ വ്യാജപതിപ്പ് നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

Read more about:
English summary
A fake and malicious version of WhatsApp with the name Update WhatsApp Messenger has been found on the Google Play Store.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot