ഹാക്കിങ് ഒഴിവാക്കാന്‍ 10 കാര്യങ്ങള്‍

By Archana V
|

ഇപ്പോള്‍ ടെക്‌നോളജി രംഗത്തെ പുരോഗതി ദ്രുതഗതിയിലാണ് . ഓണ്‍ലൈന്‍ ലോകം സജീവമാണ് എപ്പോഴും. കാര്യങ്ങള്‍ പലതും എളുപ്പമാണിവിടെ എങ്കിലും ഇന്റര്‍നെറ്റില്‍ ആരും സുരക്ഷിതരല്ല എന്ന വസ്തുത എല്ലാവരും സമ്മതിക്കുന്നുണ്ട്.

ഹാക്കിങ് ഒഴിവാക്കാന്‍ 10 കാര്യങ്ങള്‍

ബാങ്കുകള്‍ മുതല്‍ ന്യൂക്ലിയര്‍ പ്ലാന്റ് വരെയുള്ള എന്തിലും നുഴഞ്ഞ് കയറാന്‍ ശേഷിയുള്ള ഹാക്കര്‍മാര്‍ ഇവിടെയുണ്ട്. അതിനാല്‍ വിര്‍ച്വല്‍ ലോകത്ത് സ്വയം സുരക്ഷിതരായിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കുന്നതാണ് എപ്പോഴും ഉത്തമം.

ഇന്നത്തെ കാലത്ത് ഹാക്കിങ് വളരെ എളുപ്പമാണ്. അതിനാല്‍ ഹാക്കിങിന് ഇരയാകാതിരിക്കാനുള്ള മുന്‍ കരുതല്‍ എടുക്കണം. ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്ന 10 കാര്യങ്ങള്‍

വിപിഎന്‍ ഉപയോഗിക്കുക

വിപിഎന്‍ ഉപയോഗിക്കുക

നിങ്ങളുടെ കമ്പ്യൂട്ടര്‍ സുരക്ഷിതമായിരിക്കാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വിപിഎന്‍ അഥവ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക് .

പബ്ലിക് വൈ-ഫൈ അതുപോലുള്ള മറ്റേതെങ്കിലും ഇന്റര്‍നെറ്റ് കണക്ഷനുമായോ കണക്ട് ചെയ്യുന്നത് എപ്പോഴും സുരക്ഷിതമായിരിക്കില്ല കാരണം നെറ്റ്‌വര്‍ക്കിലൂടെ നിങ്ങള്‍ ചെയ്യുന്നത് എന്തെല്ലാമാണന്ന് ഏതൊരാള്‍ക്കും പിന്തുടരാന്‍ കഴിയും. അതിനാല്‍ വിപിഎന്‍ നിങ്ങളുടെ ഐപി മറച്ച് വയ്ക്കാന്‍ സഹായിക്കും. അതുവഴി നിങ്ങളുടെ എല്ലാ വിവരങ്ങളും സുരക്ഷിതമാക്കാന്‍ കഴിയും.

ഒരേ പാസ്സ് വേഡ് ഉപയോഗിക്കരുത്

ഒരേ പാസ്സ് വേഡ് ഉപയോഗിക്കരുത്

പാസ്സ് വേഡ് ഓര്‍ക്കുക എന്നത് എളുപ്പമല്ല.അതേസമയം പാസ്സ് വേഡുകള്‍ നിങ്ങളുടെ ജോലി കൂടുതല്‍ എളുപ്പമാക്കും.

എന്നാല്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്സ്‌വേഡ് ഒരിക്കലും ഉപയോഗിക്കരുത്. കാരണം നിങ്ങളുടെ പാസ്സ്‌വേഡ് മറ്റാര്‍ക്കെങ്കിലും ലഭിച്ചാല്‍ എല്ലാ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത ഉണ്ട്. ഹാക്കിങ് ഒഴിവാക്കാന്‍ ഓരോ അക്കൗണ്ടിനും ഓരോ പാസ്സ് വേഡ് ഉപയോഗികകുന്നതാണ് ഉചിതം.

2-സ്‌റ്റെപ് വെരിഫിക്കേഷന്‍
 

2-സ്‌റ്റെപ് വെരിഫിക്കേഷന്‍

ഇപ്പോള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും 2-സ്‌റ്റെപ് വെരിഫിക്കേഷനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്. ഇത് ചെയ്യാന്‍ ചിലപ്പോള്‍ സമയം എടുത്തേക്കും. എന്നിരുന്നാലും നമുക്കാവശ്യമുള്ള സുരക്ഷ ഉറപ്പു തരും. ഇതില്‍ നിങ്ങളുടെ മൊബൈലിലേക്ക് അയച്ച് കോഡ് കിട്ടിയാല്‍ മാത്രമെ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ കയറാന്‍ കഴിയു.

അക്കൗണ്ട് ലിങ്ക് ചെയ്യരുത്

അക്കൗണ്ട് ലിങ്ക് ചെയ്യരുത്

അക്കൗണ്ടുകള്‍ പരസ്പരം ലിങ്ക് ചെയ്യുന്നത് സൗകര്യപ്രദമാണ് എന്നാല്‍ എതെങ്കിലും ഒരു അക്കൗണ്ടില്‍ കയറാന്‍ സാധിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് അതുവഴി ലിങ്ക് ചെയ്തിട്ടുള്ള മറ്റെല്ലാ അക്കൗണ്ടിലേക്കും എത്താന്‍ കഴിയും. അതിനാല്‍ അക്കൗണ്ടുകള്‍ പരസ്പരം ലിങ്ക് ചെയ്യാതിരിക്കുക. സോഷ്യല്‍ മീഡിയ ലിങ്ക് ചെയ്യുന്നത് ഹാക്കര്‍മാരെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്ഷണിക്കുന്നതിന് തുല്യമാണ്.

പബ്ലിക് വൈ-ഫൈ ഒഴിവാക്കുക

പബ്ലിക് വൈ-ഫൈ ഒഴിവാക്കുക

പബ്ലിക് വൈ-ഫൈ സൗജന്യമായിരിക്കും എന്നതിനാല്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ തോന്നും. എന്നാല്‍ സൗജന്യ വൈ-ഫൈയില്‍ ലോഗ് ചെയ്യുന്നത് വൈറസ്, മാല്‍വെയര്‍ എന്നിവയിലൂടെ ഹാക്കിങിനുള്ള സാധ്യത ഉയര്‍ത്തും. പബ്ലിക് വൈ-ഫൈയില്‍ കണക്ട് ചെയ്താല്‍ ഹാക്കര്‍മാര്‍ക്ക് നിങ്ങളെ പിന്തുടര്‍ന്ന് വിലപ്പട്ട വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ കഴിയും.

പ്രൈമറി ഇ-മെയില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്

പ്രൈമറി ഇ-മെയില്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്

ഇന്ന് എല്ലാ വെബ്‌സൈറ്റുകളും സൈന്‍-ഇന്‍ നടപടി ആവശ്യമാണ്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ആവശ്യങ്ങള്‍ക്കും നിങ്ങളുടെ പ്രൈമറി ഇ-മെയില്‍ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താല്‍ ഇമെയിലില്‍ സ്പാം എത്താന്‍ കാരണമാകും. രണ്ടാമതൊരു മെയില്‍ ഐഡി കൂടി ഉണ്ടാക്കി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ ഡേറ്റകള്‍ സുരക്ഷിതമായിരിക്കാന്‍ സഹായിക്കും.

നേരിട്ട് ക്ലിക് ചെയ്യുന്നതിന് പകരം വെബ് അഡ്രസ്സ് പൂര്‍ണമായി ടൈപ്പ് ചെയ്യുക

നേരിട്ട് ക്ലിക് ചെയ്യുന്നതിന് പകരം വെബ് അഡ്രസ്സ് പൂര്‍ണമായി ടൈപ്പ് ചെയ്യുക

ഉപയോക്താക്കളെ കെണിയിലാക്കാന്‍ ഹാക്കര്‍മാര്‍ പലതരം തന്ത്രങ്ങളും ഉപയോഗിക്കും. മാല്‍വെയര്‍ അടങ്ങിയിട്ടുള്ള വ്യാജ ലിങ്കുകളും അറ്റാച്ച്‌മെന്റ്ുകളും അവര്‍ നിങ്ങള്‍ക്ക് അയച്ചെന്നിരിക്കാം.

അജ്ഞാത മെയിലുകള്‍ ലഭിച്ചാല്‍ അതില്‍ കാണുന്ന ലിങ്കുകളില്‍ നേരിട്ട് ക്ലിക് ചെയ്യരുത്. ഹൈപ്പര്‍ ലിങ്ക് നിങ്ങളെ അറിയാവുന്ന ലോഗിന്‍ പേജിലേക്ക് കൊണ്ടു പോകും എന്ന് തോന്നുന്നുണ്ടെങ്കില്‍ പുതിയ ടാബ് തുറന്ന് വെബ് അഡ്രസ്സ് ടൈപ്പ് ചെയ്യുക.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ നല്‍കരുത്

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ നല്‍കരുത്

പാസ്സ് വേഡ് റീസെറ്റ് ചെയ്യുക എന്നതാണ് ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന എളുപ്പ വഴികളില്‍ ഒന്ന്. ഹാക്കര്‍മാര്‍ നിങ്ങളുടെ ജനന തീയതി, ഫോണ്‍ നമ്പര്‍, സുരക്ഷ ചോദ്യം എന്നിവ പാസ്സ് വേഡ് റീസെറ്റ് ചെയ്യാനായി ഉപയോഗിക്കും. അതിനാല്‍ വെബ്‌സൈറ്റില്‍ എവിടെയും നിങ്ങളുടെ യഥാര്‍ത്ഥ ജനന തീയതി നല്‍കരുത്. നിങ്ങളുടെ അക്കൗണ്ട് ഹാക്ക്‌ചെയ്യാന്‍ ഹാക്കര്‍മാര്‍ ശ്രദ്ധിക്കുന്ന ചെറിയ കാര്യങ്ങളാണിത്.

പ്രൈവസി സെറ്റിങ് ഉപയോഗിക്കുക

പ്രൈവസി സെറ്റിങ് ഉപയോഗിക്കുക

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയ്‌ക്കെല്ലാം പ്രൈവസിക്കായി ഒരു പ്രത്യേക വിഭാഗമുണ്ട്. നമ്മളില്‍ ഏറെപ്പേരും അധികം ശ്രദ്ധിക്കറില്ല ഇത്. എന്നാല്‍ വളരെ ഉപയോഗപ്രദമാണിത്. പ്രൈവസി സെറ്റിങ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.നിങ്ങളുടെ ടൈംലൈന്‍, ജനന തീയതി എന്നിവയെല്ലാം ആര്‍ക്കെല്ലാം കാണാം എന്ന് ഇതിലൂടെ തീരുമാനിക്കാം. പ്രൈവസി സെറ്റിങ്‌സ് ഇടയ്ക്കിടെ പരിശോധിക്കുന്നത് ശീലമാക്കുക.

 ലോഗ്ഔട്ട്

ലോഗ്ഔട്ട്

പലരും കമ്പ്യൂട്ടറിലെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാറില്ല. ഫേസ്ബുക്ക്, ട്വിറ്റര്‍, ജിമെയില്‍ അക്കൗണ്ടുകള്‍ ലോഗ്ഔട്ട് ചെയ്യാതിരുന്നാല്‍ വളരെ എളുപ്പത്തില്‍ ഇവ ആര്‍ക്കും ആക്‌സസ് ചെയ്യാന്‍ കഴിയും. അതിനാല്‍ ലോഗിന്‍ ചെയ്തതിന് ശേഷം ഓരോ തവണയും ലോഗ്ഔട്ട് ചെയ്‌തെന്ന് ഉറപ്പു വരുത്തുക. ഏതാനം സെക്കന്‍ഡുകള്‍ മാത്രം മതി ലോഗ് ഔട്ട് ബട്ടണില്‍ ക്ലിക് ചെയ്യാന്‍.

ഹാക്കര്‍മാരില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികളാണിത്. മറ്റ് മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് അധികം സമയം ചെലവഴിക്കാതെ വളരെ എളുപ്പം ഇവയെല്ലാം ചെയ്യാന്‍ കഴിയും.

Best Mobiles in India

Read more about:
English summary
Beware of hacking, Should know these Tips!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X