വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഇത് തീര്‍ച്ചയായും അറിഞ്ഞിരിക്കുക!

Written By:

വാട്ട്‌സ്പ്പ് ഇപ്പോള്‍ ലോകമെമ്പാടുമുളള കോടിക്കണക്കിന് ഉപഭോക്താക്കളാണ് ഉപയോഗിക്കുന്നത്. വാട്ട്‌സാപ്പില്‍ ഇപ്പോള്‍ പല തട്ടിപ്പുകളും നടക്കാറുണ്ട്.

വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ ഇത് തീര്‍ച്ചയായും അറിഞ്ഞിരിക്കുക!

വാട്ട്‌സാപ്പ് ഹാക്കിങ്ങിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? വാട്ട്‌സാപ്പ് മാത്രമല്ല പല ഇന്‍സ്റ്റന്റെ് മെസേജിങ്ങ് സൈറ്റുകളും ഹാക്കിങ്ങില്‍ ഇരയാകാറുണ്ട്.

ഈ പ്രശ്‌നത്തില്‍ നിന്നും നിങ്ങള്‍ക്ക് എങ്ങനെ രക്ഷപ്പെടാം. ഇങ്ങനെയുളള പല കാര്യങ്ങള്‍ക്കും ഇന്ന് ഉത്തരം നല്‍കുകയാണ് ഗിസ്‌ബോട്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് വെബ്

വാട്ട്‌സാപ്പ് വെബിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തുന്ന ഒരു ഫീച്ചറാണ് വാട്ട്‌സാപ്പ് വെബ്. ഇതില്‍ ഒരു കോഡ് സ്‌കാന്‍ ചെയ്തു കൊണ്ട് നമ്മുടെ ഫോണിലുളള വാട്ട്‌സാപ്പ് മെസേജുകളും ഫോട്ടോകളും കമ്പ്യൂട്ടറില്‍ കാണുവാന്‍ സാധിക്കും. ഇതില്‍ നിന്നും രക്ഷ നേടണമെങ്കില്‍ ഫോണ്‍ എല്ലാ സമയവും ലോക്ക് ചെയ്തു വയ്ക്കുക. 20 സെക്കന്‍ഡുകള്‍ മാത്രം മതിയാകും കോഡ് ചെയ്ത മെസേജുകള്‍ കമ്പ്യൂട്ടറിലേക്ക് ലോഡ് ആകാന്‍.

ലോഗ്ഔട്ട് ചെയ്യാന്‍ മറക്കരുത്

ഇനി നമ്മള്‍ ഒരു വാട്ട്‌സാപ്പ് വെബ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ലോഗ് ഓൗട്ട് ചെയ്യാന്‍ മറക്കരുത്. അല്ലെങ്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ keep me signed in എന്ന 'ടിക്ക്' ചിഹ്നം ഒഴിവാക്കുക.

നമ്മുടെ അക്കൗണ്ട് മറ്റൊരാള്‍ ഉപയോഗിച്ചാല്‍?

ഇനി നാം അറിയാതെ മറ്റൊരാള്‍ വാട്ട്‌സാപ്പ് വെബ് വഴി നമ്മുടെ അക്കൗണ്ട് ഉപയോഗിക്കുന്നു എങ്കില്‍ അത് നിര്‍ത്തുവാനായി വാട്ട്‌സാപ്പ് ഓപ്ഷനില്‍ 'Whatsapp web' എടുത്താല്‍ നിലവിലുളള വെബ് സെക്ഷനില്‍ വിവരങ്ങള്‍ കാണാന്‍ സാധിക്കും. അതില്‍ 'Log out from all computers' എന്നത് തിരഞ്ഞെടുത്താല്‍ ആ കമ്പ്യൂട്ടറില്‍ നിന്നും നമ്മുടെ അക്കൗണ്ട് ലോഗ് ഔട്ട് ആകുന്നതാണ്.

വാട്ട്‌സാപ്പ് വ്യാജ മെസേജുകള്‍

വാട്ട്‌സാപ്പ് ഗോള്‍ഡന്‍ വേര്‍ഷന്‍ ലിഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ഒരു സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകും അല്ലേ. എന്നാല്‍ വാട്ട്‌സാപ്പ് ഇങ്ങനെ ഒരു വ്യത്യസ്ഥതരം സവിശേഷതകള്‍ നല്‍കുന്നില്ല. ഇങ്ങനെ വരുന്ന മെസേജുകളില്‍ നല്‍കുന്ന ലിങ്കുകള്‍ നിങ്ങളുടെ വാട്ട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്താനുളള സോഫ്റ്റ്‌വയറുകള്‍ ആയിരിക്കാം.

നിങ്ങളുടെ സ്വകാര്യത ബ്ലോക്ക് ചെയ്‌തോ?

ഉപയോക്താക്കളുടെ സ്വകാര്യത കാത്തു സൂക്ഷിക്കാനായി നിരവധി ക്രമീകരണങ്ങള്‍ ഇപ്പോള്‍ വാട്ട്‌സാപ്പില്‍ ഉണ്ട്. നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ, അമസാനമായി വാട്ട്‌സാപ്പ് ഉപയോഗിച്ച സമയം, വാട്ട്‌സാപ്പ് സ്റ്റാറ്റസ് എന്നിവ മാറ്റുവാനും എന്നീ പല ക്രമീകരണങ്ങള്‍ വാട്ട്‌സാപ്പില്‍ ഇപ്പോള്‍ ചെയ്യാം.

നിങ്ങള്‍ അയക്കുന്ന മെസേജുകള്‍

ഒരിക്കല്‍ നിങ്ങള്‍ അയച്ച മെസേജുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല. അത് വേണമെങ്കില്‍ മറ്റുളളവര്‍ക്ക് ഫോര്‍വേഡ് ചെയ്യാനും സാധിക്കു. അതിനാല്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ അയക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

വൈറസുകള്‍

ഫോണില്‍ കടന്നു കൂടുന്ന മാല്‍വൈറുകള്‍ അല്ലെങ്കില്‍ വൈറസുകള്‍ നിങ്ങളുടെ വാട്ട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കും. ഇത്തരത്തിലുളള വൈറസ്സുകള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ പോലും വ്യാപകമാണ്. അതിനാല്‍ ഔദ്യോഗിക അപ്പ് സ്റ്റോറില്‍ നിന്നാല്ലാതെ മറ്റാരിടത്തു നിന്നും ഡൗണ്‍ലോഡ് ചെയ്യതുത്.

വാട്ട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ അതില്‍ ചോദിക്കുന്ന പെര്‍മിഷനുകള്‍ വളരെയധികം ശ്രദ്ധിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Beware of these in Whatsapp!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot