ജാഗ്രത! ഈ ആന്റിവൈറസ് ആപ്പ് യൂസര്‍ ഡേറ്റ ചോര്‍ത്തും

By: Archana V

ആന്റി വൈറസ് ആപ്പുകള്‍ സാധാരണ ഉപയോഗിക്കുന്നത് പുറമെ നിന്നുള്ള ഭീഷണികളില്‍ നിന്നും സിസ്റ്റത്തെ സംരക്ഷിക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ടിയാണ്. എന്നാല്‍ ഈ ആന്റിവൈറസ് ആപ്പുകള്‍ തന്നെ സിസ്റ്റത്തിന് ഭീഷണി ആയാലോ?

ജാഗ്രത! ഈ ആന്റിവൈറസ് ആപ്പ് യൂസര്‍ ഡേറ്റ ചോര്‍ത്തും

ഒരു സൗജന്യ ആന്‍ഡ്രോയ്ഡ് ആന്റിവൈറസ് യൂസറിന്റെ അനുമതിയില്ലാതെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ചെക് പോയിന്റസിന്റെ മൊബൈല്‍ ത്രെറ്റ് ടീം അടുത്തിടെ വെളുപ്പെടുത്തിയിരുന്നു. നിങ്ങള്‍ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ഗൂഗിള്‍ പ്ലെയിലും , ഒഫിഷ്യല്‍ ഗൂഗിള്‍ സ്റ്റോറിലും ലഭ്യമാകുന്ന ഡിയു ആന്റി വൈറസ് സെക്യൂരിറ്റി ആണ് ഈ ആപ്ലിക്കേഷന്‍. നിലവില്‍ ദശലക്ഷകണക്കിന് തവണ ഇത് ഡൗണ്‍ ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ജാഗ്രത! ഈ ആന്റിവൈറസ് ആപ്പ് യൂസര്‍ ഡേറ്റ ചോര്‍ത്തും

ചെക് പോയിന്റ് റിസര്‍ച്ചിന്റെ അഭിപ്രായത്തില്‍ , ഈ ആപ്ലിക്കേഷന്‍ ആദ്യമായി റണ്‍ ചെയ്യുമ്പോള്‍ തന്നെ കോണ്ടാക്ട് ലിസ്റ്റ് , ആധികാരികത, കോള്‍ ലോഗ്, ലൊക്കേഷന്‍ പോലുള്ള ഡിവൈസിലെ എല്ലാ വിവരങ്ങളും ശേഖരിച്ച് എന്‍ക്രിപ്റ്റ് ചെയ്ത് ദൂരെയുള്ള സെര്‍വറിലേക്ക് അയക്കും.

ഇന്‍കമിങ് കോളുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി ഡിയു ഗ്രൂപ്പ് ലഭ്യമാക്കുന്ന മറ്റൊരു ആപ്ലിക്കേഷന്‍ ആയ ' caller id &call block -DU Caller' ഈ വിവരങ്ങള്‍ ഉപയോഗിക്കും.

ചെക് പോയിന്റ് ആഗസ്റ്റ് 21 ന് ഡിയുവിന്റെ ഈ അനധികൃത നടപടി സംബന്ധിച്ചുള്ള വിവരം ഗൂഗിളിന് നല്‍കി. ഇതെ തുടര്‍ന്ന് ആഗസ്റ്റ് 24 ന് ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു.

OLXല്‍ ലിസ്റ്റ് ചെയ്യപ്പെട്ട ജിയോ ഫോണ്‍ എന്തു കൊണ്ടു നിങ്ങള്‍ക്കു വാങ്ങാന്‍ സാധിക്കില്ല?

ഡിയു ആന്റി വൈറസ് സെക്യൂരിറ്റിയുടെ 3.1.5 വേര്‍ഷനാണ് മലീഷ്യസ് കോഡ് അടങ്ങിയിട്ടുള്ള ഏറ്റവും പുതിയ പതിപ്പ്, ഇതില്‍ ഇപ്പോഴുമിതുണ്ട്. എന്നാല്‍, മാലീഷ്യസ് കോഡ് ഉള്‍പ്പെടാത്ത പുതിയ ആന്റി വൈറസ് അപ്‌ഡേറ്റ് ആഗസ്റ്റ് 28 ന് പുറത്തിറക്കിയിയിട്ടുണ്ട്.

ചെക് പോയിന്റ് സമാനമായ കോഡ് മറ്റ് 30 ആപ്ലിക്കേഷനുകളില്‍ കൂടി കണ്ടെത്തിയിരുന്നു. ഇതില്‍ 12 എണ്ണം ഗൂഗിള്‍ പ്ലെയില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ ഇതറിഞ്ഞ ഉടന്‍ തന്നെ ഗൂഗിള്‍ ഇവ നീക്കം ചെയ്തു. ഏകദേശം 24-89 ദശലക്ഷം ഉപയോക്താക്കളെ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടാവാം എന്നാണ് ഗൂഗിളില്‍ നിന്നും ലഭ്യമാകുന്ന വിവരം

നിങ്ങള്‍ ഡിയു ആന്റി വൈറസ് സെക്യൂരിറ്റിയോ മറ്റ് ഏതെങ്കിലും ആപ്ലിക്കേഷനോ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മലീഷ്യസ് കോഡ് ഉള്‍പ്പെടാത്ത ഏറ്റവും പുതിയ വേര്‍ഷനാണോ ഇത് എന്ന് ഉടന്‍ തന്നെ ഉറപ്പ് വരുത്തുക. അതല്ലെങ്കില്‍ ആപ്ലിക്കേഷന്‍ നീക്കം ചെയ്യുക.Read more about:
English summary
Beware of this Mobile Antivirus App!
Please Wait while comments are loading...

Social Counting