Home
Apps

ഇനി വെടിവട്ടം വെടിയൊച്ചയ്ക്ക് വഴിമാറും! നിരോധനത്തിന് ശേഷം ബാറ്റിൽഗ്രൗണ്ട്സ് വീണ്ടും പ്ലേസ്റ്റോറിൽ എത്തി

​ഇന്ത്യയിലെ കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഗെയിമിങ് ആരാധകരുടെ പ്രാർഥനകൾ നിറവേറ്റിക്കൊണ്ട് BGMI എന്ന് അറിയപ്പെടുന്ന ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (Battlegrounds Mobile India) വീണ്ടും ഇന്ത്യയിൽ എത്തിയതായി റിപ്പോർട്ട്. ഇപ്പോൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് പ്ലേസ്റ്റോറിൽനിന്ന് ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിലെ ഏറെ ജനപ്രിയ ഗെയിം ആയിരുന്ന പബ്ജി മൊബൈലിന്റെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ) സുരക്ഷാ പ്രശ്‌നങ്ങൾ കാരണം 2022 ജൂലൈയിലാണ് ഇന്ത്യയിൽ നിരോധിച്ചത്. വാർത്തകൾ ശരിയാണെങ്കിൽ 10 മാസത്തെ നിരോധനത്തിന് ശേഷമാണ് ബിജിഎംഐ ഡൗൺലോഡിങ് ഇന്ത്യയിൽ വീണ്ടും സാധ്യമായിരിക്കുന്നത്.

നിരോധനത്തിന് ശേഷം ബാറ്റിൽഗ്രൗണ്ട്സ് വീണ്ടും പ്ലേസ്റ്റോറിൽ എത്തി

'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ'യ്ക്ക് രാജ്യത്തുള്ള വിലക്ക് ഉടൻ നീക്കുമെന്നും താൽപര്യമുള്ളവർക്ക് ഈ ഗെയിം വീണ്ടും കളിക്കാൻ അ‌വസരം ഉണ്ടാകുമെന്നും ഏതാനും ദിവസം മുമ്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകൾ ശരിവയ്ക്കും വിധത്തിൽ ആണ് ഇപ്പോൾ ബിജിഎംഐ പ്ലേസ്റ്റോറിൽനിന്ന് ഡൗ​ൺലോഡിങ് സാധ്യമാണ് എന്ന ഇന്ത്യാടുഡേ ന്യൂസ്18 റിപ്പോർട്ടുകൾ എത്തിയിരിക്കുന്നത്.

ബിജിഎംഐയുടെ വിലക്ക് നീങ്ങിയ വാർത്ത ഏറെ ആഹ്ലാദത്തോടെയാണ് യുവാക്കൾ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമായിരിക്കുന്ന ബിജിഎംഐ ഗെയിമിന് ഏകദേശം 750 എംബി വലുപ്പമുണ്ട്, കൂടാതെ ഗെയിമിലെ എല്ലാ ഉള്ളടക്കവും ഉപയോഗിച്ച്, ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയ്ക്ക് നിങ്ങളുടെ ഫോണിൽ 3 ജിബിയിൽ അധികം സ്‌റ്റോറേജ് സ്‌പേസ് എളുപ്പത്തിൽ എടുക്കാനാകും.

നിരോധനത്തിന് ശേഷം ബാറ്റിൽഗ്രൗണ്ട്സ് വീണ്ടും പ്ലേസ്റ്റോറിൽ എത്തി

ബിജിഎംഐയുടെ വിലക്ക് നീങ്ങുന്നു എന്ന വാർത്ത അ‌റിഞ്ഞതുമുതൽ ഗെയിം ഡൗൺലോഡ് ചെയ്യാൻ കാത്തരുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന വാർത്തയാണിത്. എന്നാൽ, പ്ലേ സ്റ്റോർ വഴി ഉപയോക്താക്കൾക്ക് നേരിട്ട് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ലിസ്‌റ്റിംഗ് കണ്ടെത്താനായേക്കില്ല. എങ്കിലും ജിബിഎംഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ, റീഡയറക്‌ട് ചെയ്ത് ഡൗൺലോഡ് പേജിലേക്കെത്തും.

അവിടെ നിന്ന് ആരാധകർക്ക് ഗെയിം സൗജന്യമായി ഡൗൺലോഡ് ചെയ്യാം. നിലവിൽ, ഐഒഎസിനുള്ള ആപ്പ് സ്റ്റോറിൽ ജിബിഎംഐ ലഭ്യമല്ല, എങ്കിലും നിരാശരാകേണ്ടതില്ല, വരും ദിവസങ്ങളിൽ ഐഒഎസിലും ഗെയിം ലഭ്യമായേക്കാം. ഇപ്പോൾ ഗെയിം ഡൗൺലോഡ് സാധ്യമായവർ ഉടൻതന്നെ ഗെയിം കളിച്ചുതുടങ്ങാമെന്ന് കരുതേണ്ട. സെർവറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഉപയോക്താക്കൾക്ക് ഇപ്പോഴും ബിജിഎംഐ പ്ലേ ചെയ്യാൻ കഴിയില്ല.

ഈ പ്രശ്നം ഉടൻ പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട് എന്നതിനാൽ നിരാശരാകേണ്ടതുമില്ല. വരുംദിവസങ്ങളിൽത്തന്നെ ഗെയിം കളിച്ചുതുടങ്ങാം. ഇന്ത്യയിൽ ലക്ഷക്കണക്കിന് ആരാധകർ ഉണ്ടായിരുന്ന ക്രാഫ്റ്റണിന്റെ പബ്ജി മൊബൈൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം സർക്കാർ നിരോധിക്കുകയായിരുന്നു. തുടർന്ന് 2021-ൽ ക്രാഫ്റ്റൺ ബിജിഎംഐ ഗെയിം കൊണ്ടുവന്നു. എന്നാൽ കാരണം വ്യക്തമാക്കാതെ സർക്കാർ 2022 ജൂ​​ലൈയിൽ ബിജിഎംഐയും നിരോധിച്ചു.

അ‌തോടെ യുവാക്കൾക്കിടയിലും കുട്ടികൾക്കിടയിലും നിലനിന്നിരുന്ന ഗെയിമിങ് കമ്പം കുറയുകയും പലരും ​വൈകുന്നേരങ്ങളിലെ സമയം ഒത്തുകൂടി ​തമാശകളുടെ വെടിവട്ടം പൊട്ടിച്ച് സമയം കളയുകയും ചെയ്തുപോന്നു. എന്നാൽ തമാശവർത്തമാനങ്ങൾ ഇനി പഴയതുപോലെ കൂട്ടം കൂടിയിരുന്നുള്ള വെടിവയ്പ്പുകൾക്ക് വഴിമാറും എന്നാണ് പ്ലേസ്റ്റോറിലെ ബിജിഎംഐയുടെ സാന്നിധ്യം വ്യക്തമാക്കുന്നത്.

നിരോധനത്തിന് ശേഷം ബാറ്റിൽഗ്രൗണ്ട്സ് വീണ്ടും പ്ലേസ്റ്റോറിൽ എത്തി

നിരോധനം നീക്കിയതിന് ഡെവലപ്പർ ഇന്ത്യൻ സർക്കാരിന് നന്ദി അറിയിച്ചതിന് പിന്നാലെയാണ് ഗൂഗിൾ പ്ലേ ഇന്ത്യയിലേക്കുള്ള ബിജിഎംഐയുടെ തിരിച്ചുവരവ്. എങ്കിലും രണ്ടാം വരവിൽ പഴയ അ‌തേ ഗാംഭീര്യം ബിജിഎംഐ ഗെയിമിന് ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കേണ്ടതില്ല. കടുത്ത നിയന്ത്രണങ്ങളോടെ പരീക്ഷണ അ‌ടിസ്ഥാനത്തിൽ മൂന്നുമാസത്തേക്കാണ് ബിജിഎംഐ ലഭ്യമാകുക. തുടർന്ന് കാര്യങ്ങൾ വിലയിരുത്തിയ ശേഷം സർക്കാർ തുടർന്നും അ‌നുമതി നൽകും.

പഴയതുപോലെ ബിജിഎംഐ ദിവസം മുഴുവൻ ഇനി കളിക്കാൻ സാധിക്കില്ല. കളിയുടെ സമയത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും എന്ന് കമ്പനി അ‌റിയിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പബ്ജി മൊബൈൽ നിരോധനത്തിന് ശേഷം ബിജിഎംഐയിൽ രക്തത്തിന്റെ നിറം പച്ചയായി മാറ്റിയിരുന്നു. ഇപ്പോഴത്തെ ബിജിഎംഐയിൽ രക്തം എങ്ങനെ ചിത്രീകരിക്കുമെന്ന് വ്യക്തമല്ല.

എന്തായാലും നിലവിൽ സെർവർ തകരാർ മൂലം ഗെയിം ഡൗൺലോഡ് ചെയ്യുന്നതിൽ തടസം നേരിട്ടാലും അ‌ധികം ​വൈകാതെ ഗെയിം പ്രേമികൾക്ക് ബിജിഎംഐ ഡൗൺലോഡിങ് സാധ്യമാകും എന്നകാര്യം ഉറപ്പാണ്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇ-സ്റ്റോറുകളിൽ നിന്ന് ആപ്പ് അൺബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരീകരിച്ചിട്ടുമുണ്ട്.

More from GizBot

Best Mobiles in India

English summary
Battlegrounds Mobile India is reportedly back in India. However, users may not be able to find the Battlegrounds Mobile India listing directly through the Play Store. But if you visit the GBMI official website and click on the play button, you will be redirected to the download page.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X