ഫ്രീ ഫയറിനേക്കാളും മികച്ച ബാറ്റിൽ റോയൽ ഗെയിമുകൾ

|

ഗെയിമിങ് ലോകത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ടാണ് ഇന്ത്യയിലെ ഫ്രീ ഫയർ ഗെയിം നിരോധന വാർത്ത പുറത്ത് വന്നത്. പബ്ജി മൊബൈൽ, ബാറ്റിൽ ഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമുകളുടെയും ഏതാണ്ട് ഒരു കോപ്പിയടി പോലെയാണെങ്കിലും ഗരേന ഫ്രീ ഫയറിനും വലിയ യൂസർ ബേസ് രാജ്യത്തുണ്ടായിരുന്നു. ഫ്രീ ഫയറിന്റെ നിരോധനത്തിന് ശേഷം രാജ്യത്ത് ഏറ്റവും അധികം യൂസേഴ്സുള്ള ബാറ്റിൽ റോയൽ ഗെയിം ബിജിഎംഐ തന്നായാവാനാണ് സാധ്യത. ഫ്രീ ഫയർ നിരോധനത്തേക്കുറിച്ചും നിലവിൽ ലഭ്യമായ മികച്ച ബാറ്റിൽ റോയൽ ഗെയിം ഏതാണെന്നും മനസിലാക്കാൻ താഴേക്ക് വായിക്കുക.

ഗരേന ഫ്രീ ഫയർ ബാൻ

ഗരേന ഫ്രീ ഫയർ ബാൻ

രാജ്യത്ത് ഏറ്റവും പുതിയതായി നിരോധിച്ച 54 ആപ്പുകളിൽ ഒന്നാണ് ഗരേന ഫ്രീ ഫയർ. നിരോധനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഫ്രീ ഫയർ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേയിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഒഴിവാക്കിയിരുന്നു. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നു എന്ന് ആരോപിച്ചാണ് ഈ ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത്. കഴിഞ്ഞ വർഷം പബ്ജി മൊബൈലും ടിക് ടോക്കും മറ്റ് നിരവധി ചൈനീസ് ആപ്പുകളും സമാനമായ കാരണങ്ങളാൽ നിരോധിച്ചിരുന്നു.

54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ

പബ്ജി

പബ്ജി മൊബൈൽ നിരോധിച്ചപ്പോൾ ഇന്ത്യയിലെ ഗെയിമിങ് പ്രേമികൾ മറ്റ് ബാറ്റിൽ റോയൽ ഗെയിമുകൾ തേടിപ്പോയി. പബ്ജിയുടെ നിരോധനത്തോടെയാണ് ഫ്രീ ഫയറിന്റെ നല്ല കാലം തെളിഞ്ഞത്. ഗരേന ഫ്രീ ഫയർ പിന്നീട് ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ടതും ജനപ്രിയവുമായ ബാറ്റിൽ റോയൽ ഗെയിമുകളിലൊന്നായി മാറി. പബ്ജി മൊബൈലും ഫ്രീ ഫയറും താരതമ്യം ചെയ്യുമ്പോൾ നിരവധി സവിശേഷതകൾ സമാനമാണെന്ന് മനസിലാകും. പ്രത്യേകിച്ചും വെയിറ്റിങ് റൂമും, നിങ്ങളെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ട് പോകുന്ന വിമാനവും മറ്റും.

ബിജിഎംഐ  ചാർട്ടുകളിൽ ഒന്നാമത്
 

ബിജിഎംഐ ചാർട്ടുകളിൽ ഒന്നാമത്

തീർച്ചയായും, ഓരോ ഗെയിമിനും അതിന്റേതായ യുണിക്നസ് ഉണ്ട്. പബ്ജി മൊബൈലിലെയും ഫ്രീ ഫയറിലെയും മാപ്പുകൾ വളരെ വ്യത്യസ്തമാണ്. അത് പോലെ, ആയുധങ്ങളും കഥാപാത്രങ്ങളും മറ്റ് സവിശേഷതകളും താരതമ്യപ്പെടുത്തുമ്പോഴും ഈ വ്യത്യാസങ്ങൾ കാണാൻ കഴിയും. എന്നിരുന്നാലും, ഒരു ഗെയിമർ എന്ന നിലയിൽ, ഗെയിം തന്നെ കൂടുതൽ പ്രധാനമായതിനാൽ ഈ കാര്യങ്ങളൊക്കെ പരിഗണിക്കപ്പെടാതെ പോയി. പിന്നീട് പതുക്കെ ഗരേന ഫ്രീ ഫയർ ഗെയിം ചാർട്ടുകളിൽ ഒന്നാമതെത്തി ( 2020ൽ പബ്ജി മൊബൈൽ നീക്കം ചെയ്‌തതിന് ശേഷം ).

60 ദിവസത്തേക്ക് 100 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ60 ദിവസത്തേക്ക് 100 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ

നിരോധനം

നിരോധനം ഏർപ്പെടുത്തിയെങ്കിലും പബ്ജി മൊബൈൽ ഗെയിമിന്റെ ഡെവലപ്പേഴ്സായിരുന്ന ക്രാഫ്റ്റൺ പിന്മാറിയില്ല. ക്രാഫ്റ്റൺ ബിജിഎംഐ എന്ന പേരിൽ പുതിയ ഗെയിം ( പുതിയ ഫീച്ചറുകളുമായി പബ്ജി പേര് മാറ്റി അവതരിപ്പിച്ചു എന്ന് പറയാം ) പുറത്തിറക്കി. പ്രീ രജിസ്‌ട്രേഷൻ തുടങ്ങി വലിയ ബഹളങ്ങളും ആഘോഷവുമൊക്കെയായാണ് ബിജിഎംഐ റിലീസ് ചെയ്തത്. ബിജിഎംഐ വളരെപ്പെട്ടെന്ന് ഹിറ്റായി മാറുകയും ചെയ്തു. ബാറ്റിൽ റോയൽ ഗെയിമുകളിൽ ഒന്നാമനാകാൻ പിന്നീട് ബിജിഎംഐയും ഫ്രീ ഫയറും തമ്മിൽ കനത്ത മത്സരം നടക്കുകയായിരുന്നു.

ബിജിഎംഐ ഗെയിം

കർമഫലം എന്നൊക്കെ പറയുന്നത് പോലെയാണ് ഫ്രീ ഫയറിന്റെയും നിരോധനം വന്നിരിക്കുന്നത്. പിന്നാലെ ബിജിഎംഐ ഗെയിം ചാർട്ടുകളിൽ ഒന്നാമതെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാറ്റിൽ ഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ( ബിജിഎംഐ ) ഗെയിം ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ബിജിഎംഐ മാത്രമല്ല ഫ്രീ ഫയറിന് പകരം തിരഞ്ഞെടുക്കാവുന്ന ഗെയിമുകൾ. ഗൂഗിൾ പ്ലേയിലും മറ്റും ലഭ്യമായ ചില മികച്ച ഗെയിമുകളും അവയുടെ വിശദാംശങ്ങളും അറിയാൻ താഴേക്ക് വായിക്കുക.

പോക്കോ എം4 പ്രോ 5ജി ഇന്ത്യൻ വിപണിയിലെത്തി, വില 14,999 രൂപ മുതൽപോക്കോ എം4 പ്രോ 5ജി ഇന്ത്യൻ വിപണിയിലെത്തി, വില 14,999 രൂപ മുതൽ

പബ്ജി ന്യൂ സ്റ്റേറ്റ്

പബ്ജി ന്യൂ സ്റ്റേറ്റ്

ക്രാഫ്റ്റൺ അടുത്തിടെ പുറത്തിറക്കിയ പുതിയ ഗെയിം ആണ് പബ്ജി ന്യൂ സ്റ്റേറ്റ്. ഇന്ത്യയിൽ പബ്ജി മൊബൈൽ നിരോധനത്തിന്റെയും ബിജിഎംഐയുടെ വൻ വിജയത്തിന്റെയും ചുവട് പിടിച്ചാണ് പബ്ജി ന്യൂ സ്റ്റേറ്റ് ഗെയിം പുറത്തിറക്കിയത് പോലെ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇതും ഒരു ബാറ്റിൽ റോയൽ ഗെയിമാണ്, ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേയിൽ നിന്നും യൂസേഴ്സിന് ഡൗൺലോഡ് ചെയ്യാൻ കഴിയും. ബിജിഎംഐക്ക് നല്ലൊരു ബദലായി കാണാവുന്ന ക്രാഫ്റ്റണിന്റെ തന്നെ ഗെയിമാണ് ന്യൂ സ്റ്റേറ്റ്.

ബാറ്റിൽ പ്രൈം

ബാറ്റിൽ പ്രൈം

ഇന്ത്യയിൽ ബിജിഎംഐയ്ക്ക് ബദലായി കാണാവുന്ന മറ്റൊരു ജനപ്രിയ ഗെയിം ആണ് ബാറ്റിൽ പ്രൈം. ഈ മൾട്ടിപ്ലെയർ ഷൂട്ടർ ഗെയിം വളരെ ത്രില്ലിങ് എക്സ്പീരിയൻസ് തരുന്നു. നിങ്ങളുടെ ഫോണിൽ ബാറ്റിൽ ഗെയിമുകൾ എക്സ്പീരിയൻസ് ചെയ്യാൻ ബാറ്റിൽ പ്രൈം സഹായിക്കുന്നു. ഗരേന ഫ്രീ ഫയർ, ബിജിഎംഐ എന്നിവ പോലെ ബാറ്റിൽ പ്രൈം ഗെയിമിലും നിങ്ങൾക്ക് ഒന്നിലധികം റിവാർഡുകളും അപ്‌ഗ്രേഡുകളും ലഭിക്കും. എന്നിരുന്നാലും, ഈ ഗെയിം ആപ്പ് സ്റ്റോറിൽ മാത്രമേ ലഭ്യമാകൂ എന്നൊരു പോരായ്മ ഉണ്ട്.

അസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിഅസൂസ് ആർഒജി ഫോൺ 5എസ്, ആർഒജി ഫോൺ 5എസ് പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ

കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ഏറ്റവും ജനപ്രിയമായ മൊബൈൽ ഗെയിമുകളിൽ ഒന്നാണ്. വാസ്തവത്തിൽ,
കോൾ ഓഫ് ഡ്യൂട്ടി മൊബൈലിന് പ്രത്യേകം ഫാൻ ഫോളോവിങ് തന്നെ ഉണ്ട്! ഗരേന ഫ്രീ ഫയർ, ബിജിഎംഐ എന്നിവയിൽ നിന്ന് വ്യത്യസ്തമായ അനുഭവം ആണ് യൂസേഴ്സ് നോക്കുന്നത് എങ്കിൽ കോൾ ഓഫ് ഡ്യൂട്ടി മികച്ച ബദൽ ഓപ്ഷനാണ്. മാത്രമല്ല കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ ഗെയിം നിങ്ങൾക്ക് ഗൂഗിൾ പ്ലേയിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ കഴിയും.

ലാസ്റ്റ് ഐലന്റ് ഓഫ് സർവൈവൽ

ലാസ്റ്റ് ഐലന്റ് ഓഫ് സർവൈവൽ

ഗരേന ഫ്രീ ഫയറർ ഗെയിമിന് ബദലായി തിരഞ്ഞെടുക്കാവുന്ന ഗെയിമുകളുടെ പട്ടികയിൽ വരുന്ന അടുത്ത ഓപ്ഷനാണ് ലാസ്റ്റ് ഐലന്റ് ഓഫ് സർവൈവൽ. ഫ്രീ ഫയർ അല്ലെങ്കിൽ ബിജിഎംഐയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഗെയിം ഒരു ആക്ഷൻ പായ്ക്ക് ചെയ്ത മൾട്ടിപ്ലെയർ സർവൈവൽ ഗെയിമാണ്. ഒരു വിദൂര ദ്വീപിൽ സജ്ജീകരിച്ചിരിക്കുന്ന, ഏറ്റവും മികച്ച സർവൈവൽ ബാറ്റിൽ ഗെയിമാണ് ലാസ്റ്റ് ഐലന്റ് ഓഫ് സർവൈവൽ അൺനോൺ 15 ഡേയ്സ്. എല്ലായ്‌പ്പോഴും എന്നപോലെ, ഗെയിമിന്റെ ഏറ്റവും അവസാനം ജീവനോടെ അവശേഷിക്കുന്ന ഗെയിമർ വിജയിക്കുന്നു.

വീട്ടിൽ വൈഫൈ റൂട്ടർ വയ്ക്കാൻ പറ്റിയ സ്ഥലം കണ്ട് പിടിക്കാംവീട്ടിൽ വൈഫൈ റൂട്ടർ വയ്ക്കാൻ പറ്റിയ സ്ഥലം കണ്ട് പിടിക്കാം

എഫ്എയു ജി (ഫൌജി)

എഫ്എയു ജി (ഫൌജി)

പബ്ജി മൊബൈലിന് പകരമായി പുറത്തിറക്കിയ ഇന്ത്യയുടെ എഫ്എയു ജി (ഫൌജി) ഗെയിമും ഒരു മികച്ച ഓപ്ഷൻ തന്നെയാണ്. എഫ്എയു ജി ഒരു മൾട്ടിപ്ലെയർ ഗെയിമല്ല, പക്ഷേ സമാനമായ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. പ്ലേയേഴ്സ് ശത്രു സൈന്യവുമായി ദന്ദ്വയുദ്ധത്തിൽ ഏർപ്പെടേണ്ടതുണ്ട്. ഗെയിമിൽ തോക്കുകളുടെ അഭാവം ആവേശം അൽപ്പം കെടുത്തുന്നു. പക്ഷേ നിങ്ങൾ വ്യത്യസ്തമായ അനുഭവമാണ് ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും ഇത് ഫ്രീ ഫയറിനുള്ള ഒരു ബദലായി കാണാൻ കഴിയുന്ന ഗെയിമാണ്.

Best Mobiles in India

English summary
The news of the Free Fire ban in India came as a shock to the entire gaming world. Although almost a copycat of PUBG Mobile and Battlegrounds Mobile India games, Garena Free Fire also had a large user base in the country. BGMI is likely to become the most used battle royale in the country after the ban on Free Fire.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X