500 രൂപ വെൽക്കം ബോണസ്, 200 രൂപ ബിഎംഎസ് ക്യാഷ് ഉൾപ്പെടെ ഓഫറുകളുടെ പെരുമഴയുമായി ബുക്ക്​ മൈ ഷോ പ്ലേ കാർഡ്

|

തിയറ്ററിൽ പോയും അ‌ല്ലാതെയും സിനിമകാണാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അ‌തിന് നമ്മുടെ മലയാളം പടം തന്നെ വേണമെന്നില്ല, ലോകത്തിലെ ഏതു ഭാഷയിലുള്ള സിനിമയായാലും ഇനി ഭാഷയില്ലാത്ത സിനിമയായലും ശരി, കൊള്ളാം എന്ന് കേട്ടുകഴിഞ്ഞാൽ കാണണമെന്ന് ആഗ്രഹിക്കുന്നവർ നമുക്കിടയിൽ കൂടുതലാണ്. മാത്രമല്ല, പ്രിയപ്പെട്ടവരുമൊത്ത് സിനമയ്ക്ക് പോകുന്നത് ​ഒരു പ്രത്യേക സന്തോഷം നമുക്ക് നൽകുന്നുമുണ്ട്.

 

ബുക്ക് ​മൈ ഷോ

ഇങ്ങനെ സിനിമകാണാൻ ഓരോരുത്തർക്കും താൽപര്യം ഉണ്ടാകുന്ന അ‌നവധി കാര്യങ്ങൾ ഉണ്ടാകും. സിനിമകൾ കാണാൻ അ‌ത്രമേൽ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ടിക്കറ്റ് ബുക്കിങ് വെബ്​സൈറ്റ് ആയ ബുക്ക് ​മൈ ഷോ. ആർബിഎൽ ബാങ്കുമായി ചേർന്ന് സിനിമാ പ്രേമികൾക്കായി പ്ലേ ക്രെഡിറ്റ് കാർഡ് എന്ന സംവിധാനമാണ് ബുക്ക് ​മൈ ഷോ ഒരുക്കിയിരിക്കുന്നത്. ഓൺ​ലൈനായും ഓഫ്​​ലൈനായും സിനിമകളും മറ്റ് ​ലൈവ് എന്റർടെയ്ൻമെന്റുകളും കാണാനും ആസ്വദിക്കാനും അ‌വസരം ഒരുക്കുന്നതാണ് ഈ പദ്ധതി.

സൗജന്യമായും പ്ലേ കാർഡ് ലഭ്യമാകും

500 രൂപയ്ക്കാണ് ഈ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുക. ബുക്ക് ​മൈ ഷോയുടെ പ്രീമിയം ​​മെമ്പേഴ്സിന് സൗജന്യമായും ഈ പ്ലേ കാർഡ് ലഭ്യമാകും. ഇതിനായി ബുക്ക് ​മൈ ഷോയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ തന്നെ അ‌വസരം ഒരുക്കിയിട്ടുണ്ട്. പ്രധാന ഓഫറുകൾക്ക് പുറമെ ബോട്ട്, മിന്ത്ര, വൗവ് മോമോസ്, ആർ​ക്കൈവ്സ്, കുക്കീമാൻ, ഈറ്റ് ഷുവർ എന്നിവ ഉൾപ്പെടെ ബുക്ക് ​മൈ ഷോയുടെ ഫ്ഡ് ആൻഡ് ബിവറേജ് വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ പ്രോഡക്ടുകളുടെ സേവനങ്ങൾക്കും ഈ അ‌ക്കൗണ്ട് ഉടമകൾക്ക് ഓഫർ കിട്ടും.

ചേട്ടനെക്കാൾ 'മുമ്പ്' ഉണ്ടായ അ‌നിയന്മാരെ ഇവിടെ കണ്ടുപോകരുത്, മൂത്തിട്ട് പഴുക്കാം; ടൂളുമായി ഇൻസ്റ്റാഗ്രാംചേട്ടനെക്കാൾ 'മുമ്പ്' ഉണ്ടായ അ‌നിയന്മാരെ ഇവിടെ കണ്ടുപോകരുത്, മൂത്തിട്ട് പഴുക്കാം; ടൂളുമായി ഇൻസ്റ്റാഗ്രാം

സിനിമാ മേഖല ഉണർന്ന് വരികയാണ്
 

കോവിഡിനുശേഷം സിനിമാ മേഖല ഉണർന്ന് വരികയാണ്. ഈ ഘട്ടത്തിൽ തങ്ങളുടെ സേവനങ്ങൾ ആളുകളിലേക്ക് കൂടുതലായി എത്തിക്കുന്നതിനാണ് ബുക്ക് ​മൈ ഷോയും ആർബിഎൽ ബാങ്കും ചേർന്ന് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ദീപാവലി അ‌ടക്കമുള്ള ഉത്സവകാലത്ത് ജനങ്ങൾ തീയറ്ററുകളും സിനിമകളും ഒക്കെ ആയി സന്തോഷങ്ങളുടെ ലോകത്തേക്ക് കടക്കാൻ തയാറെടുക്കുകയാണ്.

പ്ലേ കാർഡ് ആളുകൾക്ക് ഗുണം ചെയ്യും

ഈ ഘട്ടത്തിൽ പ്ലേ കാർഡ് ആളുകൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യും എന്നാണ് ബുക്ക് ​മൈ ഷോയുടെയും ആർബിഎൽ ബാങ്കിന്റെയും പ്രതിനിധികൾ പ്ലേ കാർഡ് പുറത്തിറക്കുന്ന ചടങ്ങിൽ അ‌റിയിച്ചത്. സിനിമയടക്കമുള്ള വിനോദങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ യുവതലമുറയ്ക്ക് ഈ കാലഘട്ടത്തിന് അ‌നുയോജ്യമായ ഓഫറുകളാണ് തങ്ങൾ പ്ലേ ക്രെഡിറ്റ് കാർഡിലൂടെ മുന്നോട്ടു വയ്ക്കുന്നത് എന്നും കമ്പനികൾ അ‌റിയിച്ചു.

അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്അ‌യ്യോ എന്ന് നിലവിളിക്കേണ്ടെങ്കിൽ ആ 'യോ' അ‌ങ്ങ് കളഞ്ഞേക്ക്; സംഭാഷണമടക്കം ചോർത്തി വ്യാജൻ യോവാട്സ്ആപ്പ്

500 രൂപ വെൽക്കം ബോണസ്

സിനിമ കാണാൻ ഏറെ പണം മുടക്കുകയും സമയം കണ്ടെത്തുകയും ചെയ്യുന്നവർക്ക് തികച്ചും ലാഭകരമാണ് ഈ പ്ലേ ക്രെഡിറ്റ് കാർഡുകൾ. 500 രൂപ വെൽക്കം ബോണസ്, 200 രൂപ ബിഎംഎസ് ക്യാഷ് ഉൾപ്പെടെ നിരവധി ഓഫറുകളാണ് അ‌ത് മുന്നോട്ടു വയ്ക്കുന്നത്. ദീപാവലിയോട് അ‌നുബന്ധിച്ച് നിരവധി ചിത്രങ്ങൾ റിലീസിന് തയാറെടുക്കുന്നുണ്ട്. അ‌തിനാൽത്തന്നെ ഈ പ്ലേ ക്രെഡിറ്റ് കാർഡ് പ്രയോജനപ്പെടാൻ സാധ്യത കൂടുതലാണ്.

പ്ലേ ക്രെഡിറ്റ് കാർഡിലുള്ള ആനുകൂല്യങ്ങൾ

പ്ലേ ക്രെഡിറ്റ് കാർഡിലുള്ള ആനുകൂല്യങ്ങൾ

ഠ വീഡിയോ കെ​വൈസി പൂർത്തിയാക്കുന്നതു മുതൽ ഉപയോക്താക്കൾക്ക് ബുക്ക് ​മൈ ഷോയുടെ പ്ലേ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ ആസ്വദിച്ചു തുടങ്ങാം. കെ​വൈസി പൂർത്തിയായാലുടൻ നിങ്ങൾക്ക് 200 രൂപ മൂല്യമുള്ള ബിഎംഎസ് (ബുക്ക് ​മൈ ഷോ) ക്യാഷ് കിട്ടും.

ഠ പ്ലേ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്താൽ 30 ദിവസത്തിനുള്ളിൽ നിങ്ങൾ ആദ്യ ഇടപാട് നടത്തുകയാണ് എങ്കിൽ 500 രൂപ വെൽക്കം ബോണസ് ആയി ലഭിക്കുന്നതാണ്.

ഗൂഗിളിന്റെ പാരിതോഷികം വാങ്ങാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഗൂഗിൾ പ്ലേയിലേക്ക് വിട്ടോ!ഗൂഗിളിന്റെ പാരിതോഷികം വാങ്ങാൻ വിരോധമുണ്ടോ? ഇല്ലെങ്കിൽ ഗൂഗിൾ പ്ലേയിലേക്ക് വിട്ടോ!

 

ബില്ലിൽ 500 രൂപ ഇളവ്

ഠ നിങ്ങളുടെ ഒരു മാസത്തെ ബില്ലുകൾ കണക്കുകൂട്ടുമ്പോൾ സിനിമ, ​ലൈവ് ഷോകൾ തുടങ്ങി ബുക്ക് ​മൈ ഷോ ഓഫർ ചെയ്യുന്ന വിവിധ സേവനങ്ങൾ ആസ്വദിക്കുന്നതിനായി നിങ്ങൾ 5000 രൂപയോ അ‌തിൽ കൂടുതലോ ചെലവഴിച്ചിട്ടുണ്ടെങ്കിൽ അ‌ടുത്ത മാസത്തെ നിങ്ങളുടെ ബില്ലിൽ 500 രൂപ ഇളവ് ലഭിക്കുന്നതായിരിക്കും.

ഫുഡ് ആൻഡ് ബിവറേജ്

ഠ സിനിമ കാണാൻ തിയറ്ററി​ൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഫുഡ് ആൻഡ് ബിവറേജ് ഇനത്തിൽ വാങ്ങുന്ന സാധനങ്ങൾക്ക് 100 രൂപയുടെ ഇളവും പ്ലേ ക്രെഡിറ്റ് കാർഡ് ഓഫർ ചെയ്യുന്നുണ്ട്.


ഒറ്റയ്ക്ക് വല്ലപ്പോഴും സിനിമ കാണാൻ പോകുന്നവർക്ക് ഈ പ്ലേ കാർഡ് കാര്യമായി ഗുണം ചെയ്യുമോ എന്നതിൽ സംശയമുണ്ട്. എന്നാൽ കൂട്ടുകാർക്കൊപ്പം ഇറങ്ങുന്ന സിനിമകൾക്കെല്ലാം പോകുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഈ കാർഡ് ഏറെ ലാഭകരമാണ് എന്നാണ് പൊതു വിലയിരുത്തൽ.

അ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നു അ‌ലുവയും മത്തിക്കറിയും ചേർന്നാലും ഇല്ലെങ്കിലും വിൻഡോസും ഐക്ലൗഡും ​കൈകോർക്കുന്നു

Best Mobiles in India

Read more about:
English summary
Book my show by creating a system called "play credit card" for 500 rupees. This play card is also available for free for premium members. Apart from the core offers, these account holders get access to all the services listed in the Food & Beverage section of Book My Show, including Bot, Myntra, Wow Momos, Archives, CookieMan, and Eat Sure.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X