എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിപൊളി Google Meet ഫീച്ചറുകൾ

|

കമ്പനികൾ എല്ലാം ബാക്ക് ടു ഓഫീസ് പോളിസി നടപ്പിലാക്കി, സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചു. എന്നിട്ടും നമ്മുടെ ജോലി, വിദ്യാഭ്യാസം, വിനോദം എന്നീ മേഖലകളിൽ എല്ലാം തന്നെ വീഡിയോ കോൺഫറൻസിംഗ് ടൂളുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. Google Meet അത്തരത്തിൽ ഉള്ള ഒരു പ്രധാന ആശയവിനിമയ മാർഗമാണ്. വലിയ ഡിമാൻഡും ആവശ്യകതയും നിലനിർത്തുന്നതിന് ഒപ്പം തങ്ങളുടെ പ്ലാറ്റ്ഫോം അപ്ഡേറ്റഡ് ആയി സൂക്ഷിക്കാനും ഗൂഗിളിന് കഴിഞ്ഞിട്ടുണ്ട്.

 

ഗൂഗിൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൂഗിൾ പ്ലാറ്റ്‌ഫോമിലേക്ക് നിരവധി അപ്‌ഡേറ്റുകളും അപ്‌ഗ്രേഡുകളും വരുന്നു. യൂസേഴ്സിന്റെ ഡാറ്റയും അക്കൗണ്ടുകളും സംരക്ഷിക്കാൻ Google നൽകുന്ന അതേ സുരക്ഷ സംവിധാനങ്ങളാണ് ഗൂഗിൾ മീറ്റും ഓഫർ ചെയ്യുന്നത്. ഗൂഗിൾ മീറ്റിലൂടെയുള്ള എല്ലാ വീഡിയോ കോൺഫറൻസുകളും എൻക്രിപ്റ്റ് ചെയ്തതിട്ടുള്ളതായും കമ്പനി അവകാശപ്പെടുന്നു. നിങ്ങളുടെ Google Meet അനുഭവം മെച്ചപ്പെടുത്താൻ കഴിയുന്ന ചില ഉപയോഗപ്രദമായ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ തുച്ഛമായ വിലയ്ക്ക്; പക്ഷേ പരസ്യങ്ങൾ സഹിക്കണംനെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ തുച്ഛമായ വിലയ്ക്ക്; പക്ഷേ പരസ്യങ്ങൾ സഹിക്കണം

Google Meet: ബ്രേക്ക്ഔട്ട് റൂംസ്

Google Meet: ബ്രേക്ക്ഔട്ട് റൂംസ്

ഗൂഗിൾ മീറ്റിന്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണിത്. ഒരു വീഡിയോ മീറ്റിങ്ങിൽ പങ്കെടുക്കുന്നവർക്ക് ചെറിയ ഗ്രൂപ്പുകളായി തിരിയാൻ ഉള്ള ഫീച്ചർ ആണിത്. ഗ്രൂപ്പ് ചർച്ചകളിലും ടീം മീറ്റിങ്ങുകളിലും മറ്റും ഏറെ ഉപയോഗപ്രദമായ ഫീച്ചർ കൂടിയാണ് ബ്രേക്ക്ഔട്ട് റൂംസ്. ഗൂഗിൾ മീറ്റിലെ പോൾസ് ഫീച്ചറിനെപ്പറ്റി അറിയാൻ തുടർന്ന് വായിക്കുക.

 

Google Meet: പോൾസ്
 

Google Meet: പോൾസ്

ഏതെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായ സ്വരൂപണത്തിനായി ഉപയോ​ഗിക്കാവുന്ന ​ഗൂ​ഗിൾ മീറ്റ് ഫീച്ചർ ആണിത്. ഏതെങ്കിലും ഒരു സബ്ജകറ്റിനെപ്പേറ്റി മീറ്റിനുള്ളിൽ തന്നെ വോട്ടെടുപ്പ് നടത്താൻ വേണ്ടിയുള്ള ഫീച്ചർ ആണ് പോൾസ്. ഒരു വിഷയത്തിൽ വളരെ പെട്ടെന്ന് ഉള്ള പ്രേക്ഷക ഫീഡ്‌ബാക്ക് ലഭിക്കുന്നതിന് ഈ സവിശേഷത ഏറെ സഹായകരമാണ്.

30000 രൂപയിൽ താഴെ വിലയിൽ പോക്കോ എഫ്4 5ജിയോട് മുട്ടാൻ ആരുണ്ട്?30000 രൂപയിൽ താഴെ വിലയിൽ പോക്കോ എഫ്4 5ജിയോട് മുട്ടാൻ ആരുണ്ട്?

Google Meet: ( ക്വ്യു&എ ) ചോദ്യോത്തരം

Google Meet: ( ക്വ്യു&എ ) ചോദ്യോത്തരം

ക്വ്യു & എ ഫീച്ചർ ഉപയോഗിച്ച്, മീറ്റിങ്ങിൽ പങ്കെടുക്കുന്ന യൂസേഴ്സിന് ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. എല്ലാ ചോദ്യങ്ങളും ഒരേ ടാബിൽ കാണാൻ കഴിയുന്നതും കൂടുതൽ സൌകര്യപ്രദമാണ്. ഇങ്ങനെ ആയതിനാൽ ചോദ്യങ്ങൾക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിക്കുന്നു. ​ഗൂ​ഗിൾ മീറ്റിലെ ഏറെ ഉപയോ​ഗപ്രദമായ ഫീച്ചറുകളിൽ ഒന്നാണിത്.

Google Meet: റെക്കോർഡിങ്

Google Meet: റെക്കോർഡിങ്

Google Meet ൽ മീറ്റിങ് റെക്കോർഡ് ചെയ്യാൻ കഴിയും. മീറ്റിങ് അവസാനിച്ചതിന് ശേഷം അത് റെക്കോർഡ് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. വിദ്യാർഥികൾക്കും മറ്റും ഇത് ഏറെ ഉപകാരപ്രദമാകും. സ്റ്റുഡന്റ്സിന് അവരുടെ ക്ലാസുകളും ലെക്ചററുകളും റെക്കോർഡ് ചെയ്യാനും അവ പിന്നീടുള്ള ഉപയോഗത്തിനായി സൂക്ഷിക്കാനും കഴിയും. ഇത് ഒരു പെയ്ഡ് ഫീച്ചർ ആണെന്നത് യൂസേഴ്സ് മനസിലാക്കിയിരിക്കണം. 672 രൂപ മുതൽ വില ആരംഭിക്കുന്ന ഗൂഗിൾ വർക്ക്സ്പേസ് പ്ലാനിൽ റെക്കോർഡ് ഫീച്ചർ ഇന്ത്യയിൽ ലഭിക്കും.

 

Google Meet: ലൈവ് ക്യാപ്ഷനുകൾ

Google Meet: ലൈവ് ക്യാപ്ഷനുകൾ

ഓൺലൈനിൽ ചിലർ സംസാരിക്കുമ്പോൾ അവർ പറയുന്നത് എന്താണെന്ന് മറ്റുള്ളവർക്ക് മനസിലാകില്ല. ഇത്തരം സാഹചര്യങ്ങളിൽ ലൈവ് ക്യാപ്ഷനുകൾ ഏറെ ഉപകാരപ്രദമാകും. Google Meet ലെ ലൈവ് ക്യാപ്ഷനുകൾ ഈ പോരായ്മ പരിഹരിക്കാൻ വേണ്ടി അവതരിപ്പിച്ചതാണ്. ഈ തത്സമയ അടിക്കുറിപ്പുകൾ കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ മനസിലാക്കാനും ചർച്ച ചെയ്യാനും അംഗങ്ങളെ സഹായിക്കുന്നു.

 

Google Meet: റെയ്സ് ഹാൻഡ് ഫീച്ചർ ( കൈ ഉയർത്താൻ ഉള്ള സൌകര്യം.

Google Meet: റെയ്സ് ഹാൻഡ് ഫീച്ചർ ( കൈ ഉയർത്താൻ ഉള്ള സൌകര്യം.

ഒരു ഗ്രൂപ്പ് കോൺഫറൻസിൽ അല്ലെങ്കിൽ ഓൺലൈൻ ക്ലാസിൽ ഇടപെടാനോ ചോദ്യങ്ങൾ ചോദിക്കാനോ അനുവാദം വാങ്ങാൻ ഉള്ള ഫീച്ചർ ആണിത്. നേരത്തെയൊക്കെ ആരെങ്കിലും സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുകയായിരുന്നു പതിവ്. അതിന് പരിഹാരം എന്ന നിലയ്ക്കാണ് റെയ്സ് ഹാൻഡ് ഫീച്ചർ. ഫീച്ചർ ഉപയോഗിച്ചാൽ മീറ്റിൽ മറ്റ് യൂസേഴ്സിന് അല്ലെങ്കിൽ മോഡറേറ്റർക്ക് നിങ്ങളുടെ ഭാഗത്ത് നിന്നും ഒരു റെയ്സ്ഡ് ഹാൻഡ് ഇമോജി കാണാൻ കഴിയും GMeet.

 

Google Meet: ഹാജർ ട്രാക്കിങ്

Google Meet: ഹാജർ ട്രാക്കിങ്

GMeet ന്റെ ക്ലാസ്റൂം ഫീച്ച‍ർ ആണ് ഹാജർ ട്രാക്കിങ്. പ്ലാറ്റ്‌ഫോമിൽ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നവർക്ക് ഇത് ഉപയോഗപ്രദമാണ്. മീറ്റിങ് അവസാനിച്ചതിന് ശേഷം സംഘാടകന് ഓട്ടോമാറ്റിക്കായി ഒരു ഹാജർ റിപ്പോർട്ട് ലഭിക്കുന്നു. ഇതും പണം അടച്ചുള്ള ​ഗൂ​ഗിൾ മീറ്റ് ഫീച്ചർ ആണെന്ന കാര്യം യൂസേഴ്സ് ശ്രദ്ധിക്കണം.

 

Best Mobiles in India

English summary
Video conferencing tools play an important role in our work, education and entertainment. Google Meet is one such important way of communicating. Google has been able to keep up with the high demand and demand and keep their platform updated.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X