ഇനി ടിവിയുടെ കാലം! ബിഎസ്എൻഎൽ ലൈവ് ടിവി ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ടിവികൾക്കായി 'ബിഎസ്എൻഎൽ ലൈവ് ടിവി' ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. ഇത് നിലവിൽ ആൻഡ്രോയിഡ് ടിവികളിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ആൻഡ്രോയിഡ് ടിവികൾക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. WeConnect ആണ് ആപ്പ് പ്രസിദ്ധീകരിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പിന് ഇത് വരെ 10 ഡൗൺലോഡുകൾ മാത്രം ആണ് ഉള്ളത്. ബിഎസ്എൻഎൽ ലൈവ് ടിവി ആപ്പിൻ്റെ പ്രവർത്തനങ്ങളും സവിശേഷതകളും എന്താണ് എന്ന് വ്യക്തമല്ല.
About This App എന്ന വിഭാഗത്തിൽ സൂചിപ്പിച്ചിരിക്കുന്നത് ഇങ്ങനെ: "ഞങ്ങളുടെ സേവനം ഇന്ത്യയിൽ ഒരു ഏകീകൃത 4K HEVC നെറ്റ്‌വർക്ക് വാഗ്ദാനം ചെയ്യുന്നു, കേബിൾ ടിവി, ഇൻ്റർനെറ്റ്, ലാൻഡ്‌ലൈൻ ടെലിഫോൺ സേവനങ്ങൾ എന്നിവ ഒരൊറ്റ CPE വഴി നൽകുന്നു. ഈ ഉപകരണം ഒരു 4K വീഡിയോ ഇൻ്റർഫേസ് ഉൾക്കൊള്ളുന്നു. ബിൽറ്റ്-Wi-Fi റൂട്ടറിൽ, പ്രധാന ഒടിടി ആപ്പുകളിലേക്കുള്ള ആക്‌സസ്, സംയോജിത CCTV കഴിവുകൾ എന്നിവയെല്ലാം ആൻഡ്രോയിഡ് -ബേസ്ഡ് സിസ്റ്റം വഴിയാണ് പ്രവർത്തിക്കുന്നത്."

ഈ ആപ്പിനുള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്നത് കണ്ട് അറിയേണ്ടതുണ്ട്. നിലവിൽ, ബിഎസ്എൻഎൽ ഫൈബർ വഴി ഐപിടിവി (ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ ടിവി) സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. റിലയൻസ് ജിയോയുടെയും ഭാരതി എയർടെലിൻ്റെയും സമാന സേവനങ്ങളോടുള്ള മത്സരത്തിന് ആയിരിക്കും ബിഎസ്എൻഎൽ തയാറെടുക്കുന്നത്.
2024 ഫെബ്രുവരി 2ന്, ബിഎസ്എൻഎലല്ലിൽ നിന്നുള്ള ഒരു റിലീസ് പറഞ്ഞത്, "ബിഎസ്എൻഎൽ പ്രതിമാസം 130 രൂപ നിരക്കിൽ ഫൈബർ വഴി ഇൻറർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) സേവനങ്ങൾ നൽകുന്നു. HD പായ്ക്കുകൾ രണ്ട് പ്ലാനുകൾക്ക് കീഴിൽ ലഭ്യമാണ്, HD സ്റ്റാർട്ടർ 270 രൂപയ്ക്ക് 211 ടിവി ചാനലുകളും 223 ടിവി ചാനലുകളുള്ള എച്ച്‌ഡി ബോണൻസയും 400 രൂപയ്ക്ക് ആൻഡ്രോയിഡ് ടിവി സെറ്റുകളിൽ സെറ്റ്-ടോപ്പ് ബോക്‌സ് ഇല്ലാതെ പ്രവർത്തിക്കാം എന്നാണ്.
ബിഎസ്എൻഎല്ലിൻ്റെ ലൈവ് ടിവി ആപ്പ് പ്രഖ്യാപനം ബിഎസ്എൻഎള്ളിൻ്റെ അംഗീകൃത അസോസിയേഷനായ AIGETOA പങ്കിട്ടു. സർക്കാർ ഉടമസ്ഥതയിൽ ഉള്ള ടെലികോം കമ്പനിയും 4ജി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇത് വരെ 25000 സൈറ്റുകൾ ബിഎസ്എൻഎൽ കവർ ചെയ്തിട്ടുണ്ട്. വരും മാസങ്ങളിൽ 75000 സൈറ്റുകളിൽ എത്താൻ കമ്പനി പദ്ധതിയിടുന്നു.
എന്നാൽ, ആൻഡ്രോയിഡ് ടിവി, ആപ്പിൾ ടിവിഒഎസ്, ആമസോൺ ഫയർ ഒഎസ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന സ്മാർട്ട് ടിവി പ്ലാറ്റ്‌ഫോമുകളിലും ജിയോ ടിവി+ ഇപ്പോൾ ആക്‌സസ് ചെയ്യാവുന്നതാണ്. തുടക്കത്തിൽ ജിയോ എയർഫൈബർ, ജിയോ ഫൈബർ സെറ്റ്-ടോപ്പ് ബോക്‌സുകൾക്ക് മാത്രമുള്ള ഈ വിപുലീകരണം കൂടുതൽ ഉപയോക്താക്കളെ അതിൻ്റെ സവിശേഷതകൾ ആസ്വദിക്കാൻ അനുവദിക്കുന്നു.
കുറച്ച് നാൾ മുന്നേ വരെ, Jio Fiber, Jio AirFiber ഉപയോക്താക്കൾക്ക് ഒരൊറ്റ ടെലിവിഷനിൽ മാത്രമേ JioTV+ ആക്‌സസ് ചെയ്യാൻ കഴിയുമായിരുന്നുള്ളു. ഈ പുതിയ മാറ്റം കൊണ്ട്, ഉപയോക്താക്കൾക്ക് ഒരു സെക്കൻഡറി സ്മാർട്ട് ടിവിയിൽ ആപ്പ് വെവ്വേറെ ഡൗൺലോഡ് ചെയ്‌ത് അല്ലെങ്കിൽ ഒരു അധിക ജിയോ സെറ്റ് ഓർഡർ ചെയ്തുകൊണ്ട് രണ്ട് ടെലിവിഷനുകളിൽ ഒരൊറ്റ JioTV+ അക്കൗണ്ട് ഉപയോഗിക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








