സ്നാപ്പ്ചാറ്റിലെ യൂസർ നെയിം മാറ്റാൻ കഴിയുമോ?

|

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അക്കൌണ്ട് ഇല്ലാത്തവരായി ഇന്നത്തെ കാലത്ത് വളറെക്കുറച്ച് പേർ മാത്രമേ ഉണ്ടാകുകയുള്ളൂ. ഇനി സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ അക്കൌണ്ട് ഇല്ലാത്തവർ പോലും വാട്സ്ആപ്പ് പോലെയുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ എങ്കിലും ഉപയോഗിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നമുക്ക് സുഹൃത്തുക്കളുമായും ബന്ധുക്കളുമായും എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും. എല്ലാ പ്ലാറ്റ്ഫോമുകളിലും അക്കൌണ്ട് എടുക്കുമ്പോൾ പ്രാഥമികമായി നൽകേണ്ട ക്രഡൻഷ്യൽ ആണ് യൂസർ നെയിമുകൾ പല വിധത്തിൽ പറയുമെങ്കിലും യൂസർ നെയിമുകളുടെ പ്രാഥമിക ധർമം ഒന്ന് തന്നെയാണ്, ഐഡന്റിഫിക്കേഷൻ.

 

യൂസർ

യൂസർ നെയിമുകൾ ഇടയ്ക്ക് മാറ്റാൻ ഓപ്ഷൻ നൽകുന്ന നിരവധി സോഷ്യൽ പ്ലാറ്റ്ഫോമുകൾ ഉണ്ട്. ലോകത്ത് തന്നെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് സ്നാപ്പ്ചാറ്റ്. സ്നാപ്പ്ചാറ്റിൽ ഇത്തരത്തിൽ യൂസർ നെയിം മാറ്റാൻ കഴിയുമോ എന്നാണ് ഇന്ന് നോക്കുന്നത്. അതേ സ്നാപ്പ്ചാറ്റിലെ യൂസർ നെയിമും അനുബന്ധമായ സെറ്റിങ്സിനേക്കുറിച്ചും ഓപ്ഷനുകളേക്കുറിച്ചും കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽമി 9 പ്രോ, റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തിഅതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി റിയൽമി 9 പ്രോ, റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

യൂസർ നെയിമുകൾ

സ്നാപ്പ്ചാറ്റിൽ യൂസർ നെയിമുകൾ മാറ്റുവാൻ സാധിക്കില്ല. എന്നിരുന്നാലും, നിങ്ങൾക്ക് മറ്റൊരു യൂസർ നെയിം ഉപയോഗിച്ച് പഴയ അക്കൗണ്ട് ഇല്ലാതാക്കാനും പുതിയൊരെണ്ണം സൃഷ്ടിക്കാനും കഴിയും. "നിങ്ങൾ ആദ്യം സ്നാപ്പ്ചാറ്റ് അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ തന്നെ നിങ്ങളുടെ സ്നാപ്പ്ചാറ്റ് യൂസർ നെയിം സെറ്റ് ആയി കഴിഞ്ഞിരിക്കും. നിങ്ങളുടെ സ്നാപ്പ്ചാറ്റ് യൂസർ നെയിം മാറ്റുന്നത് സാധ്യവും അല്ല. ഒരു യൂസർ നെയിമിൽ നിന്ന് മറ്റൊന്നിലേക്ക് അക്കൗണ്ട് ഡാറ്റയോ മെമ്മറിസോ സ്നാപ്സ്ട്രീക്സോ കൈമാറാൻ കഴിയില്ല" സ്നാപ്പ്ചാറ്റ് ഔദ്യോഗികമായി പറയുന്നു.

സ്നാപ്പ്ചാറ്റിൽ അക്കൌണ്ട് തുടങ്ങാൻ
 

സ്നാപ്പ്ചാറ്റ് എന്ന പേര് മാത്രം കേട്ടിട്ടുള്ള നിരവധി ആളുകളും നമ്മുക്കിടയിൽ ഉണ്ടാകും. പഴയ സ്നാപ്പ്ചാറ്റ് അക്കൌണ്ട് കളഞ്ഞ ശേഷം പുതിയ അക്കൌണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവരും കാണും. അങ്ങനെയുള്ളവർക്കായാണ് താഴേപ്പറയുന്ന കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടർന്നാൽ നിങ്ങൾക്ക് പഴയ സ്നാപ്പ്ചാറ്റ് അക്കൗണ്ട് ഉപേക്ഷിച്ചിട്ട് പുതിയ അക്കൌണ്ട് തുടങ്ങാൻ കഴിയും.

വളരെയെളുപ്പം ലിങ്ക്ഡ്ഇനിൽ രാഷ്ട്രീയ ഉള്ളടക്കം ഹൈഡ് ചെയ്യാംവളരെയെളുപ്പം ലിങ്ക്ഡ്ഇനിൽ രാഷ്ട്രീയ ഉള്ളടക്കം ഹൈഡ് ചെയ്യാം

ക്ലിക്ക്
  • ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിലെ സ്നാപ്പ്ചാറ്റ് ആപ്പ് തുറക്കുക.
  • നിങ്ങളുടെ സ്നാപ്പ്ചാറ്റ് പ്രൊഫൈലിലേക്ക് പോകുക.
  • ശേഷം സെറ്റിങ്സ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് നിങ്ങൾക്ക് ലോഗ് ഔട്ട് ചെയ്യാനുള്ള ഓപ്ഷൻ കാണാൻ കഴിയും.
  • ഇവിടെ ക്ലിക്ക് ചെയ്ത് സ്നാപ്പ്ചാറ്റ് അക്കൌണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക.
  • വീണ്ടും ആദ്യം മുതൽ സൈൻ ഇൻ ചെയ്യുക.
  • ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
  • നിങ്ങൾ ഇവിടെ മറ്റൊരു ഐഡിയായിരിക്കും ഉപയോഗിക്കേണ്ടി വരിക എന്ന കാര്യം ഓർമ വേണം.
  • ടാപ്പ്
    • ശേഷം നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക.
    • ഇവിടെ സുഹൃത്തുക്കളെ ചേർക്കുക എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • അതിന് ശേഷം, നിങ്ങളുടെ കോൺടാക്റ്റുകളിൽ നിന്ന് സുഹൃത്തുക്കളെ ചേർക്കാൻ കഴിയും.
    • അതിന് ശേഷം, താഴെ നൽകിയിരിക്കുന്ന കണ്ടിന്യൂ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    • തുടർന്ന് ഒകെ ടാബിൽ ടാപ്പ് ചെയ്യുക,
    • ഇങ്ങനെ നിങ്ങളുടെ കോൺടാക്റ്റുകൾ സ്നാപ്പ്ചാറ്റിലേക്ക് ആഡ് ചെയ്യാൻ കഴിയും.
    • നിങ്ങളുടെ അഡ്രസ് ബുക്ക് ലോഡ് ചെയ്യുന്നിടത്തോളം, ഫോൺ നമ്പറിന് പകരം സ്നാപ്പ്ചാറ്റ് യൂസർ നെയിം ഉള്ള ആരെയും സ്നാപ്പ്ചാറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ഫ്രണ്ട് ആയി ചേർക്കാൻ കഴിയും.
    • വാട്സ്ആപ്പ് വെബിൽ ഡാർക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?വാട്സ്ആപ്പ് വെബിൽ ഡാർക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?

      മൈ ഫ്രണ്ട്സ്
      • ശേഷം നിങ്ങളുടെ പഴയ സ്നാപ്പ്ചാറ്റ് അക്കൗണ്ടിലേക്കും പ്രൊഫൈലിലേക്കും പോകുക.
      • തുടർന്ന് മൈ ഫ്രണ്ട്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
      • തുടർന്ന് നിങ്ങളുടെ ഏതെങ്കിലും ഫ്രണ്ടിന്റെ ഐഡിയിൽ ടാപ്പ് ചെയ്യുക.
      • അതിന് ശേഷം അവരുടെ സ്നാപ്പ്ചാറ്റ് യൂസർ നെയിം സ്ക്രീനിൽ കാണും.
      • ഇവരുടെ പേരുകൾ എഴുതിയെടുക്കുക.
      • നിങ്ങളുടെ അക്കൗണ്ടിൽ ഇതിനകം ചേർത്ത ഫ്രണ്ട്സിനെ നിങ്ങൾക്ക് ഒഴിവാക്കാം.
      • ആഡ് ബൈ യൂസർ നെയിം
        • ശേഷം നിങ്ങളുടെ പുതിയ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
        • ഇവിടെ നിങ്ങൾ നിങ്ങളുടെ പ്രൊഫൈലിലേക്ക് പോകുക.
        • തുടർന്ന് ആഡ് ബൈ യൂസർ നെയിം ക്ലിക്ക് ചെയ്ത് ആഡ് ഫ്രണ്ട്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക.
        • ശേഷം നിങ്ങൾക്ക് ബാക്കിയുള്ള സുഹൃത്തുക്കളെ നേരിട്ട് ആഡ് ചെയ്യാം.
        • കൂടാതെ, നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിങ്ങളുടെ പുതിയ സ്നാപ്പ്ചാറ്റ് ഹാൻഡിൽ വിവരങ്ങൾ പങ്കിടാം.
        • ആ ആളുകൾ നിങ്ങളെ ഫ്രണ്ട്സ് ആക്കിയാൽ ഉടൻ അവർ നിങ്ങളുടെ പ്രൊഫൈലിൽ ദൃശ്യമാകും.
        • കൂടുതൽ കിടിലൻ ആനുകൂല്യങ്ങളുമായി എയർടെലിന്റെ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ കിടിലൻ ആനുകൂല്യങ്ങളുമായി എയർടെലിന്റെ 2,999 രൂപ പ്രീപെയ്ഡ് പ്ലാൻ

Best Mobiles in India

English summary
Nowadays there are very few people who do not have an account on the social media platforms like Snapchat. Even those who no longer have an account on social platforms will use at least instant messaging apps like WhatsApp. We can easily connect with friends and relatives through social media platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X