Home
Apps

എതിരാളികൾ ജാ​ഗ്രതെ; ചാറ്റ്ജിപിറ്റിയുടെ ആൻഡ്രോയിഡ് ആപ്പ് വരുന്നു

ചാറ്റ്ജിപിറ്റിയുടെ ആൻഡ്രോയിഡ് ആപ്പ് പുറത്തിറക്കാൻ ഓപ്പൺ എഐ. ആപ്പ് അടുത്ത ആഴ്ച മുതൽ ലഭ്യമാകുമെന്നാണ് ഓപ്പൺ എഐ അറിയിച്ചിരിക്കുന്നത്. ആപ്പ് ഇതിനകം ഗൂഗിൾ പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ iOS-നായി ചാറ്റ്ജിപിറ്റി ആപ്പ് പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെയാണ് ഓപ്പൺ എഐയുടെ പുതിയ നീക്കം.

ആപ്പ് പുറത്തിറക്കുന്ന കാര്യം ഓപ്പൺ എഐ ട്വിറ്ററിലൂടെ ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച പുറത്തിറക്കും എന്നാണ് അറിയിച്ചിരിക്കുന്നത് എന്നാൽ കൃത്യമായ ദിവസം പരാമർശിച്ചിട്ടില്ല. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാനും സംഭാഷണം നടത്താനും കഴിയുന്ന സഹായകരമായ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിറ്റി. ചാറ്റ്ജിപിറ്റി തങ്ങളുടെ സേവനം വ്യാപിപ്പിക്കുമ്പോൾ ​കനത്ത വെല്ലുവിളി നേരിടുകയാണ് ​ഗൂ​ഗിളിന്റെ ബാർഡ്.

ചാറ്റ്ജിപിറ്റിയുടെ ആൻഡ്രോയിഡ് ആപ്പ് വരുന്നു

ഇപ്പോഴും വെബ് അധിഷ്ഠിത ഇന്റർഫേസിനെ ആശ്രയിച്ചാണ് ​ഗൂ​ഗിൾ ബാർഡിന്റെ പ്രവർത്തനം. അതേസമയം ഗൂ​ഗിൾ ബാർഡിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും ശ്രമം നടന്നേക്കും. നേരത്തെ ചാറ്റ്ജിപിറ്റിക്ക് സമാനമായി മെറ്റയും ആപ്പിളും പുതിയ സർവ്വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. മത്സരം കനപ്പിക്കുന്നതിന്റെ ഭാ​ഗമായി ​ഗൂ​ഗിൾ ബാർഡ് അടുത്തിടെ ധാരാളം അപ്ഡേറ്റ് നടത്തിയിരുന്നു. കൂടുതൽ ഭാഷ ചേർക്കുക, ചിത്രത്തിന്റെ സഹായത്താൽ പ്രവർത്തിക്കുക ഇക്കാര്യങ്ങളിലാണ് ബാർഡ് അപ്ഡേറ്റ് നടത്തിയത്.

അതേ സമയം ചാറ്റ്ജിപിറ്റിയുടെ മത്സര എതിരാളികളിൽ ഒരാളായ മൈക്രോസോഫ്റ്റിന്റെ ബിങ്കും സമാനമായി ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഫെബ്രുവരി മുതൽ ആയിരുന്നു ബിങ്ക് ആപ്പ് സേവനം ആരംഭിച്ചത്. ആൻഡ്രോയിഡിലും ഐഒഎസിലും ബിങ്കിന്റെ സേവനം ലഭ്യമാണ്. അതേ സമയം ചാറ്റ്ജിപിറ്റിക്ക് ഉപഭോക്താക്കൾ കുറഞ്ഞു വരുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ചാറ്റ്ജിപിറ്റിയുടെ പുതിയ പതിപ്പിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും ചില ഉപഭോക്താക്കൾ അഭിപ്രയപ്പെട്ടിരുന്നു.

ചാറ്റ്ജിപിറ്റിയുടെ ആൻഡ്രോയിഡ് ആപ്പ് വരുന്നു

കണക്കുകൾ പ്രകാരം ജൂൺ മാസത്തിലെ ഉപഭോക്താക്കളുടെ എണ്ണത്തിലാണ് കുറവ് ഉണ്ടായിരിക്കുന്നത്. മെയ് മാസത്തെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ എണ്ണത്തിൽ 9.7 ശതമാനം ഇടിവാണ് ജൂണിൽ രേഖപ്പെടുത്തിയത്. സ്ഥിര സന്ദർശകരുടെ എണ്ണത്തിൽ 5.7 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. അനലിറ്റിക്‌സ് സ്ഥാപനമായ സിമിലാർവെബ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഉപഭോക്താക്കൾ ചാറ്റ്ജിപിറ്റിയിൽ ചിലവഴിക്കുന്ന സമയത്തിൽ ആകട്ടെ 8.5 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.

എന്നാൽ അപ്പ് പുറത്തിറങ്ങുന്നതോടെ ഈ നഷ്ടം തിരിച്ചുപിടിക്കാം എന്നുള്ള പ്രതീക്ഷയിലാണ് ചാറ്റ്ജിപിറ്റി. ലോകത്താകെമാനം ഉള്ള ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപഭോക്താക്കൾ ഈ സേവനം ഉപയോ​ഗിക്കുമെന്നാണ് ഓപ്പൺഎഐ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ചാറ്റ്ജിപിറ്റി സേവനം ആരംഭിച്ചത്. പിന്നാലെ വൻ കുതിച്ചുകയറ്റം ആയിരുന്നു ചാറ്റ്ജിപിറ്റിക്ക് ഉണ്ടായത്. 100 ദശലക്ഷം ഉപയോക്താക്കളെ നേടിയ ഏറ്റവും വേഗതയേറിയ ചാറ്റ്ബോട്ടായി ചാറ്റ്ജിപിറ്റി മാറി.

പുറത്തിറക്കി നാല് മാസം കൊണ്ട് തന്നെ ചാറ്റ്ജിപിറ്റി 100 ദശലക്ഷം ഉപയോക്താക്കളെ നേടിയിരുന്നു. ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, മൈസ്‌പേസ് എന്നിവയെ പിന്തള്ളിയായിരുന്നു ചാറ്റ്ജിപിറ്റിയുടെ ഈ നേട്ടം. എന്നാൽ കൂടുതൽ എഐ സാങ്കേതിക ചാറ്റ്ബോട്ടുകൾ മത്സരിക്കാനെത്തുന്നതോടെ ഇനിയുള്ള യാത്ര ചാറ്റ്ജിപിറ്റിക്ക് അത്ര സുഖകരമായിരിക്കില്ല. അടുത്ത വർഷത്തോടെ തന്നെ ആപ്പിൾ ജിപിറ്റി പുറത്തിറക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മെറ്റയുടെ കീഴിലും എഐ ചാറ്റ്ബോട്ടുകൾ എത്തുന്നുണ്ട് ലാമ 2 എന്നാണ് ഇതിന് പേര് ഇട്ടിരിക്കുന്നത്. സൗജന്യമായിട്ടായിരിക്കും മെറ്റ പുതിയ പദ്ധതി ഉപഭോക്താക്കളിലേക്ക് എത്തിക്കുക. മൈക്രോസോഫ്റ്റുമായി സഹകരിച്ചായിരിക്കും മെറ്റ എഐയുടെ സേവനം ഒരുക്കുക. ഓപ്പൺ സോഴ്സ് ആയിട്ടായിരിക്കും ലാമ 2 പ്രവർത്തിക്കുക എന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർ​ഗ് അറിയിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
OpenAI to launch ChatGPIT's Android app OpenAI has announced that the app will be available next week. The app is already listed on the Google Play Store. OpenAI's new move comes after the ChatGPty app was released for iOS earlier. This has been officially announced through Open AI on Twitter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X