Home
Apps

ചെറിയ കുട്ടികൾക്ക് ഇനി വിശക്കുന്നുണ്ടോ വേദനിക്കുന്നുണ്ടോ എന്നെല്ലാം ഈ ആപ്പ് പറയും!

By Shafik

നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ഏറെ ഉപകാരപ്രദമായ നിരവധി ആപ്പുകൾ കൊണ്ട് സമ്പന്നമാണ് ഗൂഗിൾ പ്ളേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറുമെല്ലാം തന്നെ. എന്നാൽ നമുക്കോ, പലപ്പോഴും അത്തരം ആപ്പുകൾ തേടി കണ്ടെത്താനോ കണ്ടെത്തിയാൽ തന്നെ ഉപയോഗിക്കാനോ സമയമുണ്ടാകില്ല, കാരണം നമ്മിൽ പലരും തന്നെ ഒരല്പം സമയം കിട്ടിയാൽ അപ്പോഴേക്കും ഫേസ്ബുക്കിലേക്കും വാട്സപ്പിലേക്കും ചാടിയിറങ്ങുമല്ലോ.

ചെറിയ കുട്ടികൾക്ക് ഇനി വിശക്കുന്നുണ്ടോ വേദനിക്കുന്നുണ്ടോ എന്നെല്ലാം ഈ

എപ്പോഴും ഇങ്ങനെ സോഷ്യൽ മീഡിയയിൽ മാത്രമായി ജീവിതം തളച്ചിടാതെ സ്മാർട്ഫോണുകളെ കൊണ്ടുള്ള മറ്റു പല ഉപയോഗങ്ങളും പരീക്ഷിച്ചു നോക്കാവുന്നതാണ്. അത്തരത്തിൽ നിങ്ങൾക്ക് തൃപ്തി നൽകുന്ന ചിലപ്പോൾ ഏറെ ഉപകാരപ്രദം കൂടിയായേക്കാവുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഈ വിഭാഗത്തിൽ പെട്ട അല്പം ഉപകാരപ്രദവും അതേസമയം ആശ്ചര്യം ജനിപ്പിക്കുന്നതുമായ ഒരു ബേബി കെയർ ആപ്പ് ആയ ChatterBabyയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

അഞ്ചു സെക്കൻഡുകൾ ഒരു കുട്ടിയുടെ കരച്ചിൽ കേട്ടാൽ എന്താവശ്യത്തിനാണ് കുട്ടി കരയുന്നത് എന്നത് ഈ ആപ്പ് പറയും. കുട്ടിക്ക് വിശക്കുന്നത് കൊണ്ടാണോ അതല്ല വേദനിച്ചിട്ടാണോ അതുമല്ല വേറെ എന്തെങ്കിലുമാണോ കാരണം എന്നത് ഈ ആപ്പ് നിങ്ങളോട് പറയും എന്ന് കേൾക്കുമ്പോൾ അല്പം അതിശയം തോന്നിയേക്കാം. കാരണം അമ്മയേക്കാൾ നന്നായി കുഞ്ഞിനെ മനസ്സിലാക്കാൻ ലോകത്ത് വേറെ ആർക്ക് പറ്റും എന്നതിനാൽ തന്നെ.

അതിനാൽ അമ്മയ്ക്ക് തന്നെ ഒന്നാം സ്ഥാനം കൊടുക്കാം. അമ്മ കഴിഞ്ഞാൽ, അല്ലെങ്കിൽ അമ്മയ്ക്ക് ചിലപ്പോഴെങ്കിലും ശ്രദ്ധിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഈ ആപ്പ് ഉപകാരപ്രദമാകും എന്ന് വേണമെങ്കിൽ നമുക്ക് തിരുത്തിപ്പറയാം. എന്തായാലും ആപ്പ് വാഗ്ദാനം ചെയ്യുന്ന ഈ കാര്യം എങ്ങനെയാണ് പ്രവർത്തിക്കുക, എന്തെല്ലാമാണ് ആപ്പ് കൊണ്ട് സാധിക്കുക എന്നതും നമുക്ക് നോക്കാം.

ചെറിയ കുട്ടികൾക്ക് ഇനി വിശക്കുന്നുണ്ടോ വേദനിക്കുന്നുണ്ടോ എന്നെല്ലാം ഈ

6000ത്തോളം വ്യത്യസ്തങ്ങളായ കുട്ടികളുടെ കരച്ചിലുകൾ പഠിച്ച് അവയുടെ ഡാറ്ററുടെ അടിസ്ഥാനത്തിൽ കുട്ടി ഓരോ സമയവും കരയുന്നത് എന്തിനാണെന്ന് മനസ്സിലാക്കിത്തരികയാണ് ഈ ആപ്പ് ചെയുക. വെറും അഞ്ചു സെക്കൻഡ് നീളമുള്ള കുട്ടിയുടെ കരച്ചിൽ ആപ്പ് റെക്കോർഡ് ചെയ്‌താൽ മതി, അപ്പോഴേക്കും കുട്ടി എന്തിനാണ് കരഞ്ഞത് എന്നത് ആപ്പ് നിങ്ങളോട് പറയും. എന്തായാലും ആപ്പ് ഒന്ന് ഉപയോഗിച്ച് നോക്കൂ.. നിങ്ങളുടെ പ്രതികരണങ്ങളും ഇവിടെ പങ്കുവെക്കാം. ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം.

More from GizBot

Best Mobiles in India

English summary
ChatterBaby Baby Care App.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X