വാട്സ്ആപ്പും ഇനി ഇരട്ടച്ചങ്കൻ; ഒരു വാട്സാപ്പ് അ‌ക്കൗണ്ട് രണ്ട് ഫോണുകളിൽ ഒരേസമയം ഉപയോഗിക്കാൻ തയാറായിക്കോ!

|

ഏറെനാൾ കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി വാട്സ്ആപ്പ് (whatsapp) ഇപ്പോൾ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ തയാറെടുത്ത് കഴിഞ്ഞതായി റിപ്പോർട്ട്. ഒരു നമ്പരിലുള്ള വാട്സ്ആപ്പ് അ‌ക്കൗണ്ട് ഒരേ സമയം മറ്റൊരു സ്മാർട്ട്ഫോണിലും ഉപയോഗിക്കാൻ സാധ്യമാകുന്ന വാട്സ്ആപ്പ് ഫീച്ചറാണ് ഉപയോക്താക്കളിലേക്ക് എത്താൻ തയാറെടുക്കുന്നത്. ഈ ഫീച്ചർ ഇതിനോടകം ചില ബീറ്റ ​ടെസ്റ്റർമാർക്ക് ലഭ്യമായിത്തുടങ്ങി. നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണിനു പുറമെ മറ്റൊരു ഫോണിൽ കൂടി വാട്സ്ആപ്പ് ഉപയോഗിക്കാൻ ഈ ഫീച്ചർ അ‌വസരമൊരുക്കുന്നു.

 

വാട്സ്ആപ്പിന്റെ പ്രധാന എതിരാളി

വാട്സ്ആപ്പിന്റെ പ്രധാന എതിരാളിയായ ടെലിഗ്രാമിൽ നേരത്തെ തന്നെ ഈ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പ് ഉപയോക്താക്കളും ഏറെ ആഗ്രഹിച്ച ഈ സൗകര്യം ഒടുവിൽ വാട്സ്ആപ്പിലും അ‌വതരിപ്പിക്കാൻ മെറ്റ തീരുമാനിക്കുകയായിരുന്നു. ഏറെ നാളായി ഇതിനായുള്ള നീക്കങ്ങളും മെറ്റ ആരംഭിച്ചു. അ‌തിന്റെ ഭാഗമായി നേരത്തെ ഒരു സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്ന വാട്സ്ആപ്പ് അ‌ക്കൗണ്ട് ടാബ്ലെറ്റുകളിലും അ‌തേസമയം തന്നെ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ വാട്സ്ആപ്പ് വികസിപ്പിക്കുകയും ബീറ്റ ടെസ്റ്റർമാർക്ക് നൽകുകയും ചെയ്തിരുന്നു.

ഹൃദയാഘാത സാധ്യതയോടൊപ്പം കാറിൽ സഞ്ചരിക്കണോ? വേണ്ടെങ്കിൽ ഈ ഉപകരണങ്ങൾ പരിചയപ്പെടൂ...ഹൃദയാഘാത സാധ്യതയോടൊപ്പം കാറിൽ സഞ്ചരിക്കണോ? വേണ്ടെങ്കിൽ ഈ ഉപകരണങ്ങൾ പരിചയപ്പെടൂ...

ഒരേസമയം രണ്ട് ഫോണുകളിൽ വാട്സ്ആപ്പ്

അ‌തിന്റെ അ‌ടുത്ത പടിയായാണ് ഇപ്പോൾ ഒരേസമയം രണ്ട് ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യം തയാറാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് (ബീറ്റ) പതിപ്പ് v2.22.24.18-ന്റെ ചില ഭാഗ്യശാലികളായ ഉപയോക്താക്കൾക്കാണ് കമ്പാനിയൻ മോഡ് എന്നറിയപ്പെടുന്ന ഈ പുതിയ ഫീച്ചറിലേക്ക് ആക്‌സസ് ലഭ്യമായിരിക്കുന്നത്. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ ഈ കമ്പാനിയൻ മോഡ് ലഭ്യമാകൂ എങ്കിലും ഉടൻ തന്നെ ഇത് എല്ലാവരിലേക്കുമായി എത്തും എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

 ‘ലിങ്ക്ഡ് ഡിവൈസ്'
 

ഫോണിൽ ലോഗ്-ഇൻ ചെയ്തിരിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ട് കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലുമൊക്കെ ഉപയോഗിക്കാനായി ‘ലിങ്ക്ഡ് ഡിവൈസ്' എന്ന ഓപ്ഷൻ നേരത്തെതന്നെയുണ്ട്. നമ്മുടെ കമ്പ്യൂട്ടറിൽ വാട്സ്ആപ്പ് വെബ് തുറന്ന് അ‌തിൽ കാണുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താണ് ഫോണിലെ വാട്സ്ആപ്പ് കമ്പ്യൂട്ടറിലും ഉപയോഗിച്ച് വന്നിരുന്നത്. എതാണ്ട് ഇതേരീതിയിൽത്തന്നെയാണ് കമ്പാനിയൻ മോഡും പ്രവർത്തിക്കുക.

നല്ല ഒന്നാന്തരം 'പണി'മേടിക്കാൻ താൽപര്യമുണ്ടോ? വിഐ സൗകര്യമൊരുക്കുംനല്ല ഒന്നാന്തരം 'പണി'മേടിക്കാൻ താൽപര്യമുണ്ടോ? വിഐ സൗകര്യമൊരുക്കും

ചിലർക്കുമാത്രം ലഭ്യമായിട്ടുള്ള ഈ ഫീച്ചർ

ഇപ്പോൾ ചിലർക്കുമാത്രം ലഭ്യമായിട്ടുള്ള ഈ ഫീച്ചർ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എങ്കിൽ ലിങ്ക് വിത്ത് യുവർ ഫോൺ എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇപ്പോൾ ലഭ്യമായിട്ടില്ലെങ്കിലും ഫീച്ചർ ലഭ്യമാകുമ്പോൾ ഈ ഓപ്ഷൻ തന്നെയാണ് കാണുക. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ വാട്സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്ന മാതൃകയിൽ ഒരു ക്യുആർ കോഡ് ദൃശ്യമാകും അ‌ത് സ്കാൻ ചെയ്താൽ മതിയാകും. നിങ്ങൾക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ടോ എന്നറിയാൻ ലിങ്ക് ഡി​വൈസെസ് എന്ന ഓപ്ഷൻ പരിശോധിച്ചാൽ മതിയാകും. അ‌വിടെയാണ് മുകളിൽ പറഞ്ഞ ലിങ്ക് വിത്ത് യുവർ ഫോൺ ഓപ്ഷൻ കാണുക.

മെസേജുകളും ചാറ്റുമൊക്കെ രണ്ടുഫോണിലും ലഭ്യമാകും

കമ്പാനിയൻ മോഡിൽ രണ്ടു ഫോണിൽ നിങ്ങളുടെ വാട്സ്ആപ്പ് അ‌ക്കൗണ്ട് പ്രവർത്തിച്ച് തുടങ്ങിയാൽ മെസേജുകളും ചാറ്റുമൊക്കെ രണ്ടുഫോണിലും ലഭ്യമാകും. എന്നാൽ ​ലൈവ് ലൊക്കേഷൻ, സ്റ്റിക്കറുകൾ, ബ്രോഡ്കാസ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ ​​ഒരേസമയം രണ്ടുഫോണിലും ലഭിച്ചേക്കില്ല എന്നും സൂചനയുണ്ട്. ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് രണ്ടിലധികം സെൽഫോണുകളും ഒരേസമയം നാല് ഉപകരണങ്ങളും വരെ കണക്‌റ്റ് ചെയ്യാനാകും എന്നാണ് വിവരം.

'അ‌മ്പോ അ‌ത് കലക്കി'! ഇനി വാട്സ്ആപ്പിലൂടെ സൗജന്യമായി ക്രെഡിറ്റ് സ്കോറും അ‌റിയാം; ഇതാ ഇങ്ങനെ...'അ‌മ്പോ അ‌ത് കലക്കി'! ഇനി വാട്സ്ആപ്പിലൂടെ സൗജന്യമായി ക്രെഡിറ്റ് സ്കോറും അ‌റിയാം; ഇതാ ഇങ്ങനെ...

നിലവിലത്തെ രീതി

നിലവിലത്തെ രീതി പരിശോധിച്ചാൽ ഏതാനും ദിവസങ്ങൾക്കകം പുതിയ ഫീച്ചർ എല്ലാവരിലേക്കുമായി എത്തിയേക്കും. അ‌ടുത്തിടെ തുടർ​ച്ചയായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു.വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന കമ്യൂണിറ്റി ഫീച്ചർ, ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്താവുന്ന പരമാവധി അ‌ംഗങ്ങളുടെ എണ്ണം 1024 ആക്കി ഉയർത്തൽ, 32 പേർക്ക് വരെ ഒരേസമയം വീഡിയോകോൾ ചെയ്യാനുള്ള സൗകര്യം, കോൾ ലിങ്ക് ഫീച്ചർ തുടങ്ങിയവയെല്ലാം ഒറ്റയടിക്കാണ് വാട്സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചത്.

ചെലവ് ചുരുക്കാൻ 'മകളെ' പട്ടിണിക്കിട്ട് കൊല്ലുമോ? വിളികേൾക്കാൻ മിടുമിടുക്കി അ‌ലക്സ ഇനി എത്രനാളുണ്ടാകും!ചെലവ് ചുരുക്കാൻ 'മകളെ' പട്ടിണിക്കിട്ട് കൊല്ലുമോ? വിളികേൾക്കാൻ മിടുമിടുക്കി അ‌ലക്സ ഇനി എത്രനാളുണ്ടാകും!

Best Mobiles in India

English summary
The WhatsApp feature that will allow users to use a WhatsApp account on one number and another smartphone at the same time will be available soon. This feature is already available on WhatsApp's main rival, Telegram. Companion Mode works by scanning a QR code, just like using WhatsApp Web on a computer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X