Home
Apps

വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അ‌ടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!

പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ മികച്ച ഫീച്ചറുകൾ കൊണ്ടുവരാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. നിലവിലുള്ള ചാറ്റ് ഫീച്ചറുകളെ കൂടുതൽ രസകരമാക്കാൻ പുതിയ AI ഫീച്ചറുകൾ ഉപയോഗിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ആപ്പിൽ വരാൻ പോകുന്ന പുതിയ എഐ ചാറ്റ് ഫീച്ചറുകൾ നോക്കാം.

വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി മെറ്റ റിയൽ ടൈം AI ഇമേജ് ജനറേഷൻ എന്ന ഫീച്ചർ പുതിയതായി അവതരിപ്പിച്ചിരിക്കുന്നു. യുഎസിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. ഇതുവരെ പുറത്തിറക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച AI ഫീച്ചറാണ് റിയൽ ടൈം AI ഇമേജ് ജനറേഷൻ എന്ന് പറയാം.

ചാറ്റിങ് അ‌ടിപൊളിയാക്കാൻ ആർക്കും ഈ വിദ്യ പരീക്ഷിക്കാം

ചാറ്റ് ചെയ്യാനായി ടൈപ്പ് ചെയുന്ന വാക്കുകൾക്ക് അനുസരിച്ച് ചിത്രങ്ങൾ രൂപപ്പെടുത്തുന്ന ഫീച്ചർ ആണ് റിയൽ ടൈം AI ഇമേജ് ജനറേഷൻ. ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ ഒരു ചിത്രം ദൃശ്യമാകുന്നത് കാണാം. ഓരോ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോഴും ഇമേജുകൾ അതിനനുസരിച്ച് മാറുകയും ടൈപ്പ് ചെയുന്ന വരികളെ ഇമേജ് ആക്കി മാറ്റുകയും ചെയ്യുന്നു.

ഈ പുതിയ ഫീച്ചറിലൂടെ വാട്ട്‌സ്ആപ്പ് ഒരു ചാറ്റിംഗ് ആപ്പിനും അപ്പുറം സർഗ്ഗാത്മകതയ്‌ക്കുള്ള ഒരു ക്യാൻവാസായി മാറുകയാണ്. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ വാട്സ്ആപ്പ് ഉപയോക്താക്കളെ ആപ്പിൽ കൂടുതൽ എൻഗേജിങ് ആക്കാൻ സഹായിക്കും എന്നതിൽ സംശയമില്ല. മെറ്റാ എഐ ഫീച്ചറിൻറെ കഴിവുകൾ സ്റ്റാറ്റിക് ഇമേജുകളിൽ ഒതുങ്ങുന്നതല്ല. ഉപയോക്താക്കൾക്ക് അവരുടെ സൃഷ്ടികൾ ആനിമേറ്റ് ചെയ്യാനും GIFകളാക്കി മാറ്റാനും AIയോട് അഭ്യർത്ഥിക്കാം.

WhatsAppൽ Meta AIയുടെ ഇമേജ് ജനറേഷൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം: -
Meta AI എനേബിൾ ചെയ്യാൻ നിങ്ങളുടെ ചാറ്റ് സ്ക്രീനിൻ്റെ താഴെ വലത് കോണിലുള്ള പുതിയ Meta AI ലോഗോ ക്ലിക്ക് ചെയ്യുക. ശേഷം മെറ്റയുടെ Terms and Conditions അക്സെപ്റ്റ് ചെയ്യുമ്പോൾ AI ഇൻ്റർഫേസ് ഓപ്പൺ ആകും.

ഇമേജുകൾ സൃഷ്‌ടിക്കുന്നതിന് : - നിങ്ങൾ ഒരു പേർസണൽ ചാറ്റിൽ ആണെങ്കിൽ, ചാറ്റ് ബോക്സിൽ നിങ്ങൾക്ക് ആവശ്യമുള്ള ചിത്രത്തിന്റെ വിവരണത്തിന് മുൻപ് "/imagine" എന്ന് ടൈപ്പ് ചെയ്യുക. ഉദാഹരണത്തിന്,"/imagine ഒരു കാട്ടിൽ 2 ആനകൾ " എന്ന് ടൈപ്പ് ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള ഇമേജ് പ്രത്യക്ഷ്യപ്പെടും. അതേസമയം ഗ്രൂപ്പ് ചാറ്റിൽ ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ, "@Meta AI" എന്ന് ടൈപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ ഇമേജ് പ്രോംപ്റ്റ് ടൈപ്പ് ചെയ്യാം. ഇതുവഴി, ഗ്രൂപ്പിലെ എല്ലാവർക്കും നിങ്ങളുടെ പ്രോംപ്റ്റും ജനറേറ്റ് ചെയ്ത ചിത്രവും കാണുവാൻ സാധിക്കും.

പ്രോംപ്റ്റ് ചെയ്ത ഇമേജുകളുടെ കൂടുതൽ ഫീച്ചറുകൾ : - Meta AIലൂടെ ഒരു ഉപയോക്താവിന് പ്രതിദിനം 25 ഇമേജ് ജനറേഷൻ മാത്രമാണ് ഉള്ളത്. അവ വിവേകത്തോടെ ഉപയോഗിക്കുക. നൽകുന്ന വിവരണങ്ങൾ കൂടുതൽ കൃത്യവും വ്യക്തവുമാകുമ്പോൾ മികച്ച ഇമേജുകൾ ലഭിക്കും. നിറങ്ങൾ, വസ്തുക്കൾ, പ്രവർത്തനങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾക് മെറ്റാ AIക്ക് മികച്ച റിസൾട്ട് നൽകുവാൻ സാധിക്കും.

ചാറ്റിങ് അ‌ടിപൊളിയാക്കാൻ ആർക്കും ഈ വിദ്യ പരീക്ഷിക്കാം

ഇമേജ് റിഫൈനിംഗ് (ഓപ്ഷണൽ) : - ജനറേറ്റ് ചെയ്‌ത ചിത്രം ഉദ്ദേശിച്ച രീതിയിൽ വന്നില്ലെങ്കിൽ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ നൽകി ചിത്രം പരിഷ്‌കരിക്കാം. ചിത്രം ടാപ് ചെയ്‌ത് പിടിച്ച് "Reply" സെലക്ട് ചെയ്യുക. ശേഷം കൂടുതൽ പൊരുത്തപ്പെടുന്ന രീതിയിൽ പുതിയതോ പരിഷ്കരിച്ചതോ ആയ ഒരു വിവരണം നൽകാം.

Best Mobiles in India

English summary
New feature in Whatsapp makes chats more entertaining, Meta introduces real-time AI image generation as a beta feature for WhatsApp users. This feature is only available to US users. As each letter is typed, the images change accordingly, converting the typed lines into images.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X