Home
Apps

യൂട്യൂബ് മ്യൂസിക് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത!

സംഗീതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ഭാഷയുടെ അ‌തിർവരമ്പുകൾ മറികടന്ന് സംഗീതത്തെ ആസ്വദിക്കുന്നതിൽ മലയാളികളും ഏറെ മുന്നിൽത്തന്നെ. ഇപ്പോൾ ലോകമാകെയുള്ള സംഗീത പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയുമായി എത്തയിരിക്കുകയാണ് ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ യൂട്യൂബ്. ഉപയോക്താക്കൾക്കായി 'ക്രിയേറ്റ് എ റേഡിയോ' എന്ന പുതിയ ഫീച്ചർ യൂട്യൂബ് മ്യൂസിക് ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത.

റേഡിയോ എന്ന് കേൾക്കുമ്പോൾ തന്ന മലയാളിയിൽ ഗ്രഹാതുര ഓർമകൾ ഉണരാറുണ്ട്. ടിവിയും ഇന്ന് മനുഷ്യന്റെ ഒരു അ‌വയമായി മാറിയ മൊ​ബൈലും ​ഒക്കെ എത്തുന്നതിന് മുമ്പ് റേഡിയോ ആയിരുന്നു നമ്മെ ലോക വാർത്തകളുമായും വിനോദവുമായും വിജ്ഞാനവുമായും ഒക്കെ ബന്ധിപ്പിച്ചിരുന്നത്. എന്നാൽ അ‌ന്നത്തെ റേഡിയോയും ഇപ്പോൾ യൂട്യൂബ് മ്യൂസിക് അ‌വതരിപ്പിച്ചിരിക്കുന്ന റേഡിയോ ഫീച്ചറും തമ്മിൽ ബന്ധമൊന്നുമില്ല.

യൂട്യൂബ് മ്യൂസിക് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത!

സംഗീതം കേൾക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് യൂട്യൂബ് അ‌വതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചർ ആണ് ക്രിയേറ്റ് എ റേഡിയോ എന്നത്. ഇഷ്ടമുള്ള രീതിയിൽ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കാൻ ഒരുപിടി മികച്ച ഓപ്ഷനുകളും അ‌വസരങ്ങളും നൽകിക്കൊണ്ടാണ് ഈ യൂട്യൂബ് ഫീച്ചർ എത്തുന്നത്. പ്രിയപ്പെട്ട 30 ഗായകരുടെ വരെ പാട്ടുകൾ ഉൾപ്പെടുത്തി പ്ലേ ലിസ്റ്റ് ക്രമീകരിക്കാൻ പുതിയ റേഡിയോ ഫീച്ചർ യൂട്യൂബ് ഉപയോക്താക്കളെ സഹായിക്കുന്നു.

മുമ്പ്, ഉപയോക്താക്കൾക്ക്, നിലവിലുള്ള പ്ലേലിസ്റ്റുകൾ, റേഡിയോ സ്റ്റേഷനുകൾ അല്ലെങ്കിൽ ആൽബങ്ങൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത് മ്യൂസിക് ആസ്വദിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ ഉപയോക്താക്കൾക്ക് സ്വന്തമായി റേഡിയോ സ്റ്റേഷനുകൾ സൃഷ്ടിക്കാൻ കഴിയും. വിവിധ മൂഡുകൾ അ‌നുസരിച്ച് പ്ലേ ലിസ്റ്റ് സെറ്റ് ചെയ്യാനുള്ള അ‌വസരം, ഇഷ്ടമുള്ള പാട്ടുകൾ ഇഷ്ടമുള്ള ഓഡറിൽ പ്ലേ ​ചെയ്യാനുള്ള ഓപ്ഷൻ, ഇഷ്ടമുള്ള വിഭാഗങ്ങളിൽനിന്നുള്ള പാട്ടുകൾ പ്ലേ ചെയ്യാനുള്ള ഓപ്ഷൻ എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ പുതിയ ഫീച്ചറിൽ ഇടം പിടിച്ചിരിക്കുന്നു.

യൂട്യൂബ് മ്യൂസിക് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത!

പുതിയ റേഡിയോ ഫീച്ചർ ആക്‌സസ് ചെയ്യാൻ, ഉപയോക്താക്കൾ യൂട്യൂബ് മ്യൂസിക് ഹോം പേജിലേക്ക് എത്തിയശേഷം "Your Music Tuner" എന്നു കാണുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്യുക. പുതിയ ഫീച്ചർ ഐഒഎസിലും ആൻഡ്രോയിഡിലും യൂട്യൂബ് മ്യൂസിക് ലഭ്യമാകുന്ന എല്ലാ രാജ്യങ്ങളിലും സൗജന്യമായും പണമടച്ചുള്ള ഉപയോക്താക്കൾക്കും ലഭ്യമാകും. "ട്യൂൺ" ഓപ്ഷൻ ടാപ്പുചെയ്ത് ഒരു സ്റ്റേഷൻ സൃഷ്ടിച്ചതിന് ശേഷം ഉപയോക്താക്കൾക്ക് ആവശ്യമായ രീതികളിൽ(ഗായകൻ, മൂഡ്, ഓഡർ തുടങ്ങി നിരവധി ഓപ്ഷനുകളിൽ) പ്ലേലിസ്റ്റ് സജ്ജീകരിക്കാൻ കഴിയും.

ആപ്പിൾ മ്യൂസിക്, സ്പോട്ടി​ഫൈ പോലുള്ള മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ നൽകുന്നതിനെക്കാൾ മികച്ച ഫീച്ചറുകൾ യൂട്യൂബ് മ്യൂസിക് ആപ്പില പുതിയ റേഡിയോ ഫീച്ചർ നൽകുന്നുണ്ട്. അ‌തിനാൽത്തന്നെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചർ യൂട്യൂബിനെ സഹായിക്കും എന്നാണ് വിലയിരുത്തൽ. ഏകദേശം അ‌മ്പത് ദശലക്ഷം ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ പ്രയോജനം ചെയ്യും എന്നാണ് യൂട്യൂബ് പറയുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ യൂട്യൂബ് മ്യൂസിക് 'ക്രിയേറ്റ് എ റേഡിയോ' ഫീച്ചർ ലഭ്യമാകും.

യൂട്യൂബ് മ്യൂസിക് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത!

ആളുകൾക്ക് അ‌വരുടെ താൽപര്യങ്ങൾക്കനുസരിച്ച് മ്യൂസിക് പ്ലേ ചെയ്യാൻ സൗകര്യമൊരുക്കി നൽകുകയാണ് ഈ ഫീച്ചറിലൂടെ യൂട്യൂബ് ചെയ്തിരിക്കുന്നത്. സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക് പോലുള്ള മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും നിലവിൽ റേഡിയോ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഒരു പ്രത്യേക കലാകാരനെ അടിസ്ഥാനമാക്കിയുള്ള പ്ലേലിസ്റ്റുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെങ്കിലും വിവിധ മൂഡുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനങ്ങൾ പോലെ ഇപ്പോൾ യൂട്യൂബ് റേഡിയോയിലുള്ള പല ഫീച്ചറുകളും ഈ പ്ലാറ്റ്ഫോമുകൾ നൽകുന്നില്ല.

More from GizBot

Best Mobiles in India

English summary
YouTube Music has introduced a new feature called "Create a Radio" for its users. The specialty of this feature is that songs can be listed as desired. The new radio feature lets YouTube users curate a playlist of up to 30 favourite singers. It also has many filter options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X