നിങ്ങളുടെ ഫോണിൽ നിന്നും ഉടൻ ഡിലീറ്റ് ചെയ്യേണ്ട 10 ആപ്പുകൾ

|

ഉപയോക്താക്കളുടെ ഡാറ്റ ചോർത്തിയ 10 ജനപ്രിയ ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുകയാണ് ഗൂഗിൾ. ആറ് കോടിയിൽ അധികം പേർ ഉപയോഗിക്കുന്ന ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടക്കം ആപ്പുകൾ ചോർത്തിയെന്നാണ് വിലയിരുത്തുന്നത്. ഇത്രയധികം ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ആയതിനാൽ വലിയ രീതിയിൽ ഡാറ്റ ചോർച്ച നടന്നിരിക്കാനാണ് സാധ്യത. അത്യന്തം അപകടകരമായ ഈ ആപ്പുകൾ നിങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ അവ അൺഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. നിരോധിച്ച ആപ്പുകളെക്കുറിച്ചും അവ ഡാറ്റ ചോർത്തുന്നത് എങ്ങനെയെന്നതടക്കമുള്ള വിശദ വിവരങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

 

റിപ്പോർട്ടുകൾ

പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ 10 ആൻഡ്രോയിഡ് ആപ്പുകളും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാൻ ശേഷിയുള്ളവയാണ് നീക്കം ചെയ്യപ്പെട്ട 10 ആപ്പുകളെന്നും റിപ്പോർട്ടുകൾ പറയുന്നു. വലിയ തോതിൽ ഉള്ള ഡാറ്റ ചോർച്ച ലക്ഷ്യമിട്ടാണ് ആപ്പുകൾ തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ കൃത്യമായ ലൊക്കേഷൻ മനസിലാക്കാൻ ഹാക്കർമാരെ ആപ്പുകൾ സഹായിക്കുന്നതായാണ് റിപ്പോർട്ട്. മാത്രമല്ല, ഈ ആപ്പുകൾക്ക് ഇമെയിലുകളും കോൺടാക്‌റ്റ് നമ്പറുകളും പാസ്‌വേഡുകളും ആക്‌സസ് ചെയ്യാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഗാലക്സി എ53 5ജി, റെഡ്മി നോട്ട് 11 രണ്ടാമത്

പ്ലേ സ്റ്റോറിൽ കടന്ന് കൂടിയത് ഗൂഗിളിന്റെ കണ്ണ് വെട്ടിച്ച്

പ്ലേ സ്റ്റോറിൽ കടന്ന് കൂടിയത് ഗൂഗിളിന്റെ കണ്ണ് വെട്ടിച്ച്

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുള്ള എല്ലാ ആപ്പുകളും ഗൂഗിളിന്റെ സുരക്ഷാ പരിശോധനകൾ കഴിഞ്ഞ് വരുന്നവയാണ്. വിവിധ ഘട്ടങ്ങളായുള്ള പരിശോധനകൾ കഴിയാതെ ഒരു ആപ്ലിക്കേഷനും ഉപയോക്താക്കൾക്ക് ഡൌൺലോഡ് ചെയ്യാൻ കിട്ടില്ല. എന്നാൽ ചിലപ്പോഴൊക്കെ ഇത്തരം മാൽവെയർ ആപ്പുകൾ ഗൂഗിളിന്റെ കണ്ണ് വെട്ടിച്ച് പ്ലേ സ്റ്റോറിൽ കടന്ന് കൂടും. പ്ലേ സ്റ്റോറിൽ ലഭ്യമായിക്കഴിഞ്ഞാൽ ഉപയോഗപ്രദമായ ആപ്ലിക്കേഷനുകൾ എന്ന് കരുതി യൂസേഴ്സ് ഈ ആപ്പുകൾ ഡൌൺലോഡ് ചെയ്യുകയും ചെയ്യുന്നു.

ആപ്പുകൾ
 

എല്ലായ്പ്പോഴും ഗൂഗിളിന്റെ പരിശോധനകളിൽ നിന്നും രക്ഷപ്പെടാൻ ഈ ആപ്പുകൾക്ക് കഴിയുകയില്ല. അങ്ങനെയാണ് ഇപ്പോൾ ഈ 10 ആപ്പുകൾക്കും പിടി വീണത്. അപകടകരമായ ഈ 10 ആപ്പുകൾ കൂടുതൽ യൂസേഴ്സ് ഡൌൺലോഡ് ചെയ്യാതിരിക്കാൻ കൂടി വേണ്ടിയാണ് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത്. നിരോധിക്കപ്പെട്ട ആപ്പുകൾ ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

യുപിഐ തട്ടിപ്പിൽപ്പെടാതിരിക്കാം; ഓൺലൈൻ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാംയുപിഐ തട്ടിപ്പിൽപ്പെടാതിരിക്കാം; ഓൺലൈൻ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാം

ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്നത് എങ്ങനെ

ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്നത് എങ്ങനെ

ഇപ്പോൾ ബാൻ ചെയ്യപ്പെട്ട ആപ്പുകൾ യൂസേഴ്സിന്റെ സ്മാർട്ട്ഫോണുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ മറി കടക്കുകയും ഹാക്കർമാർക്ക് ഡിവൈസുകളിലേക്ക് ആക്സസ് നൽകുകയും ആണ് ഉണ്ടായത്. ' കട്ട് ആൻഡ് പേസ്റ്റ് ' രീതിയിലാണ് ഈ ആപ്പുകൾ ഉപയോഗിച്ച് ഹാക്കർമാർ ഡാറ്റ മോഷണം നടത്തിയത്. യൂസർ ഒടിപി, പാസ്വേഡ് അല്ലെങ്കിൽ മറ്റ് എന്തെങ്കിലും വിവരങ്ങൾ കോപ്പി പേസ്റ്റ് ചെയ്യുമ്പോഴാണ് വിവരങ്ങൾ ചോരുന്നത്. കോപ്പി പേസ്റ്റ് ചെയ്ത് വിവരങ്ങൾ ആപ്ലിക്കേഷൻ വഴി ഹാക്കർമാരുടെ കയ്യിൽ എത്തുന്നു. വാട്സ്ആപ്പിൽ ഡൗൺലോഡ് ചെയ്‌ത ഫയലുകളിലേക്കും ആപ്പുകൾ വഴി തട്ടിപ്പുകാർ ആക്‌സസ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ ഉണ്ട്.

നിരോധിച്ച മാൽവെയർ ആപ്പുകൾ

നിരോധിച്ച മാൽവെയർ ആപ്പുകൾ

 • സ്പീഡ് റഡാർ ക്യാമറ
 • എഐ മൊആസിൻ ലൈറ്റ് ( പ്രേയർ ടൈംസ് )
 • വൈഫൈ മൗസ് ( റിമോട്ട് കൺട്രോൾ പിസി )
 • ക്യുആർ & ബാർ കോഡ് സ്കാനർ ( ആപ്പ്സോഴ്സ് ഹബ് വികസിപ്പിച്ചത് )
 • ഖിബ്ല കോമ്പസ് - റമദാൻ 2022
 • സിമ്പിൾ വെതർ & ക്ലോക്ക് വിജറ്റ് (ഡിഫർ വികസിപ്പിച്ചത്)
 • എസിയുടെ കൂളിങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾഎസിയുടെ കൂളിങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾ

  ആൻഡ്രോയിഡ് ഉപയോക്താക്കൾ
  • ഹാൻഡ്സെന്റ് നെക്സ്റ്റ് എസ്എംഎസ് - ടെക്സ്റ്റ് വിത്ത് എംഎംഎസ്
  • സ്മാർട്ട് കിറ്റ് 360
  • ഫുൾ ഖുറാൻ എംപി3 - 50 ഭാഷകളും വിവർത്തന ഓഡിയോയും
  • ഓഡിയോസ്ഡ്രോയിഡ് ഓഡിയോ സ്റ്റുഡിയോ ഡിഎഡബ്ല്യൂ
  • മുകളിൽ പറഞ്ഞിരിക്കുന്ന ആപ്പുകൾ നിങ്ങളുടെ ഡിവൈസിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യുന്നതിന് പുറമേ, നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ നിന്ന് ആപ്പുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും നിങ്ങൾ ഇറേസ് ചെയ്യണമെന്നും ആൻഡ്രോയിഡ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.

Best Mobiles in India

English summary
Google has banned 10 popular apps that leak users' data. Banned Apps are used by more than six crore people. It is estimated that personal information was leaked. If you have these dangerous apps on your smartphone, you should uninstall them immediately.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X